Friday 22 November 2013

62.IRANDAAM ULAGAM(TAMIL,2013)

IRANDAAM ULAGAM(TAMIL,2013) ,|Romance|Fantasy|,Dir:-Selva Raghavan,*ing:-Arya,Anoushka

ട്രെയിലറും ഗാനങ്ങളും നല്‍കിയ പ്രതീക്ഷകള്‍ നിരാശയിലേക്ക് വഴുതിപ്പോയ "ഇരണ്ടാം ഉലഗം "

സെല്‍വ രാഘവന്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു സംവിധായകന്‍ ആണ്.പാരമ്പര്യ രീതികളില്‍ നിന്നും സിനിമയെ മാറി കാണുന്ന ഒരു സംവിധായകന്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് .നായകനും നായികയും ഒത്തു ചേരണം എന്ന് കരുതാത്ത ,പെണ്ണുങ്ങള്‍ അടക്കവും ഒതുക്കവും ഉള്ളവരാണെന്ന് കാണിക്കാത്ത ,നായകനെ അധികം വിശുദ്ധന്‍ ആക്കാത്ത  സിനിമകള്‍ ആയിരുന്നു കൂടുതലും .പ്രണയം മുഖ്യ വിഷയമായി വരുന്ന ചിത്രങ്ങളില്‍ കൂടുതലും പ്രണയത്തിന്‍റെ വ്യത്യസ്ത മുഖങ്ങള്‍ ആയിരുന്നു കാണിച്ചിരുന്നത് ."തുള്ളുവതോ ഇളമയില്‍" ധനുഷിനെ അവതരിപ്പിച്ചു സെല്‍വ കഥ എഴുതിയപ്പോള്‍ അത് ടീനേജ് എന്ന അവസ്ഥയുടെ പ്രതിഫലനം ആയിരുന്നു ."കാതല്‍ കൊണ്ടെനില്‍" പ്രണയം ഭീകര രൂപം ആയി മാറി .:7/ G റയിന്‍ബോ കോളനി" ദുരിതപൂര്‍ണമായ പ്രണയവും "മയക്കം എന" എന്ന ചിത്രം പ്രണയത്തിന്‍റെ കഷ്ടപാടുകളും കാണിച്ചു തന്നു ."പുതുപ്പേട്ടൈ" പറഞ്ഞത് ഒരു സുപ്രഭാതത്തില്‍ ഡോണ്‍ ആയ ഒരു സാധാരണക്കാരന്‍റെ കഥ ആയിരുന്നു .എന്നാലും അതില്‍ അധികം വിശുദ്ധന്‍ ആക്കാന്‍ നായക കഥാപാത്രത്തെ സമ്മതിച്ചും ഇല്ല ."ആയിരത്തില്‍ ഒരുവന്‍" എന്ന ചിത്രം തമിഴ്നാടിന്‍റെ പാരമ്പര്യത്തിലേക്ക്‌ ഇറങ്ങി ചെന്ന ഒരു ഫാന്‍റസിയും ആയിരുന്നു .ഇതില്‍ ചിലര്‍ക്ക് ചില ചിത്രങ്ങള്‍ ആരോചകമായും അനുഭവപ്പെട്ടിട്ടുണ്ടാകാം .എന്നാല്‍ ഡി വി ഡിയില്‍ കാണുമ്പോള്‍ കുഴപ്പമില്ല എന്നാ അഭിപ്രായങ്ങളും കേട്ടിട്ടുണ്ട് .എന്നാല്‍ എന്നെ സംബന്ധിച്ചടത്തോളം സെല്‍വ രാഘവന്‍ മികച്ച ഒരു സംവിധായകന്‍ ആയിരുന്നു .അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ തിയറ്ററില്‍ പോയി കണ്ടിട്ടുമുണ്ട് .

  എന്നാല്‍ ഈ തവണ സെല്‍വ രാഘവന്‍ നല്‍കിയത് നിരാശ ആയിരുന്നു .സിനിമ പ്രീമിയര്‍ ഷോ  കണ്ട സുഹൃത്തുക്കള്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നെങ്കിലും ആസ്വാദനം വ്യത്യസ്തമായതിനാല്‍ അങ്ങനെ ഒരു അഭിപ്രായം വന്നതാണെന്ന് മാത്രമേ കരുതിയുള്ളു .സെല്‍വ രാഘവന്‍ ഇത്തവണ പ്രണയം തന്നെ ആണ് വിഷയം ആക്കിയിരിക്കുന്നത് .എന്നാല്‍ അതിനു ഫാന്റസിയുടെ മേമ്പോടിയും ചേര്‍ത്തിട്ടുണ്ട് .രണ്ട് ലോകത്ത് നടക്കുന്ന പ്രണയവും ,അതിന്റെ നഷ്ടപെടലുകളും ആണ് മുഖ്യ വിഷയം .സമാന്തരമായ ലോകങ്ങളില്‍ പ്രണയം മുഖ്യ വിഷയം ആയി വരുന്നു .അതില്‍ ഒന്നില്‍ പ്രണയം എന്താണെന്ന് അറിയില്ല .അവിടെ പ്രണയത്തിന്‍റെ മൊട്ടുകള്‍ വിരിയിക്കുവാന്‍ ഒരാള്‍ മറ്റൊരു ലോകത്ത് എത്തുന്നു .ഇതാണ് സിനിമയുടെ കഥ .

    ഒരേ മുഖഭാവം ഉള്ള ആളുകള്‍ ,തമിഴ് സംസാരിക്കുന്ന മൂന്നു ലോകങ്ങള്‍ (????) ഇതൊക്കെയാണ് സിനിമയുടെ അന്തരീക്ഷം .മറ്റു ലോകം കാണിക്കുമ്പോള്‍ ഉള്ള ഗ്രാഫിക്സ് കണ്ടാല്‍ "അവതാര്‍" പോലെ ആക്കാന്‍ ശ്രമിച്ചതാണോ എന്നൊരു സംശയം .എന്നാല്‍ അതിനു മികവുണ്ടായിരുന്നില്ല .പിന്നെ ഉള്ളത് ഗാനങ്ങള്‍ ആണ് ."കനിമൊഴിയെ" എന്നാ പാട്ട് മാത്രം തിയറ്ററില്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു .എന്നാല്‍ ബാക്കി ഗാന രംഗങ്ങള്‍ എല്ലാം നിരാശപ്പെടുത്തി .ഗാനങ്ങളുടെ ആവശ്യം തന്നെ ഈ പ്രണയ ചിത്രത്തില്‍ ഇല്ലായിരുന്നു .നിരാശനായ നായകന്‍ വെള്ളമടിച്ചു പാടുന്ന സ്ഥിരം സെല്‍വ ക്ലീഷേ ഈ ചിത്രത്തിലും വരുന്നുണ്ട് .ഏതു ലോകം ആണെങ്കിലും സ്ഥിരം ക്ലീഷേകളില്‍ നിന്നും സെല്‍വയും മോചിതന്‍ അല്ലായിരുന്നു .ആര്യയ്ക്ക് ചേര്‍ന്ന വേഷം അല്ലായിരുന്നു ഈ ചിത്രത്തില്‍ എന്ന് എനിക്ക് തോന്നി .സ്ഥിരമായി ഉല്ലാസവാനായി കാണുന്ന ആര്യ അഭിനയം ആവശ്യം ഉള്ള സമയത്ത് അരോചകമായി തോന്നി .അനുഷ്ക എന്നാല്‍ തന്‍റെ ഭാഗം വൃത്തിയായി ചെയ്തു.നല്ല സുന്ദരിയായും തോന്നി .സംഘട്ടനങ്ങള്‍ നിരാശപ്പെടുത്തി .

  അറുപതു കോടിയുടെ ചിലവില്‍ ഇത്രയും ഗ്രാഫിക്സ്  ആകും എടുക്കാന്‍ സാധിക്കുക .അതിനാല്‍ തന്നെ സിംഹം എന്ന് പേരുള്ള  ജീവിയുമായുള്ള ആര്യയുടെ സംഘട്ടനം നല്ലവണ്ണം മുഷിപ്പിച്ചു .ആദ്യ പകുതി സാധാരണ പ്രണയ കഥയുമായി പോയപ്പോള്‍ കരുതി രണ്ടാം പകുതിയില്‍  സെല്‍വ അത്ഭുതങ്ങള്‍ ഒളിപ്പിചിട്ടുണ്ടാകും എന്ന് .എന്നാല്‍ ലക്ഷ്യബോധം ഇല്ലാതെ പോയ തിരക്കഥ രണ്ടാം പകുതി വിരസമാക്കി .ടെലി പോര്‍ട്ടിംഗ് ഒക്കെ ഉണ്ടെന്ന് കേട്ടപ്പോള്‍ "Being John Malkovich" പോലെ എന്തെങ്കിലും സംഭവം ഇതില്‍ ഉണ്ടാകും എന്ന് കരുതിയിരുന്നു .എന്നാല്‍ ആ ഭാഗങ്ങള്‍ ഒന്നും ശരിക്കും പ്രേക്ഷകനെ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ സംവിധായകന്‍ ശ്രമിക്കാത്തത് പോലെ തോന്നി . രണ്ടാം ലോകവും കഴിഞ്ഞു മൂന്നാം ലോകവും പ്രേക്ഷകനെ  കാണിച്ചു സെല്‍വ ഈ ചിത്രം അവസാനിപ്പിക്കുമ്പോള്‍ എന്തായിരുന്നു രണ്ടേ മുക്കാല്‍ മണിക്കൂര്‍ നമ്മള്‍ കണ്ടത് എന്നൊരു സംശയം ബാക്കി .ഈ ചിത്രം എന്തായാലും ഞാന്‍ ഇനി ടി വി യിലോ ഡി വി ഡി യിലോ കാണാന്‍ ഇഷ്ടപ്പെടുന്നില്ല .സാധാരണ ഞാന്‍ ഒരു ചിത്രം ഇഷ്ടമായില്ലെങ്കില്‍ അതിനെ കുറിച്ച് റിവ്യൂ ഇടാതിരിക്കാന്‍ ശ്രമിക്കാറുണ്ട് .എന്നാല്‍ ഇത്തവണ പതിവ് മാറ്റി .കാരണം ട്രെയിലറും ഗാനങ്ങളും നല്‍കിയ പ്രതീക്ഷകള്‍ കൂടുതലായിരുന്നു പലര്‍ക്കും  .ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 4/10 !!

 More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)