Thursday, 29 April 2021

1351. Why Did You Kill Me? (English, 2021)

 1351. Why Did You Kill Me? (English, 2021)

          Crime Documentary

          OTT- Netflix



ക്രിസ്റ്റലിനെ കൊന്നത് ആരാണ്?


  ക്രിസ്റ്റലിന്റെ കൊലപാതകിയെ കണ്ടെത്തുക എളുപ്പം അല്ലായിരുന്നു.ഗ്യാങ്ങുകൾ ഭരിക്കുന്ന കാലിഫോർണിയയിലെ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട്.പക്ഷെ ഒരു പ്രശ്നത്തിലും ഇല്ലാത്ത അവൾ എന്തു കൊണ്ട് കൊല്ലപ്പെട്ടു?പോലീസിനും കേസിൽ അധികം മുന്നോട്ടു പോകാൻ കഴിഞ്ഞില്ല.അപ്പോഴാണ് ക്രിസ്റ്റലിന്റെ കുടുംബം,പ്രത്യേകിച്ചും അവളുടെ അമ്മ അതിനു മുൻകൈ എടുത്തത്.അന്ന് വ്യാപകമായി പ്രചാരത്തിൽ ഉണ്ടായിരുന്ന My Space സോഷ്യൽ മീഡിയ അതിന് വേണ്ടി ഉപയോഗിക്കാൻ തീരുമാനിച്ചു.കൊലയാളിയെ കിട്ടിയോ എന്നത് ആണ് ഡോകുമെന്ററി ചർച്ച ചെയ്യുന്നത്.


  പ്രമേയം ഗംഭീരമായി തോന്നാം.പ്രത്യേകിച്ചു Don't F**k with Cats ഒക്കെ മുന്നിൽ ഉള്ളത് പോലെ ഒരു അന്വേഷണം മുന്നിൽ അവതരിപ്പിക്കപ്പെടുമ്പോൾ.എന്നാൽ മറ്റൊരു Netflix documentary ആയ Crime Scene: The Vanishing at the Cecil Hotel ന് പറ്റിയ അബദ്ധം തന്നെ ഇവിടെയും ഉണ്ടായി. ഹോട്ടൽ സെസിൽ ഒരു പരിധിയ്ക്കപ്പുറം Netizen Conspiracy Theory കളുടെ പുറകെ പോയപ്പോൾ ഇവിടെ കാലിഫോർണിയയിലെ ഗ്യാങ്ങുകളുടെ പുറകെയും ക്രിസ്റ്റലിന്റെ കുടുംബത്തിലെ പ്രശ്നങ്ങളിലേക്കും ഫോക്കസ് പോയി.


 തുടക്കത്തിൽ ഉണ്ടായിരുന്ന ഒരു മിസ്റ്ററി tone പിന്നീട് നഷ്ടം ആയത് പോലെ തോന്നി.ഒരു ഡോക്യുമെന്ററി ആണെന്ന് ബോധ്യം ഉണ്ടെങ്കിലും ആ വിഷയത്തിൽ കൂടുതലായി ഒന്നും പറയാനും കഴിഞ്ഞില്ല.ഒരു തുമ്പും ഇല്ലാതിരുന്ന കേസ് പെട്ടെന്ന് തീർന്നത് പോലെയും കൊലയാളിയെ  എളുപ്പത്തിൽ കണ്ടെത്തിയത് പോലെയും ആയി.ഒരു പക്ഷെ സമയ ദൈർഘ്യം കുറച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു തോന്നൽ ഉണ്ടാകുമായിരുന്നില്ല.


 പ്രമേയത്തിൽ ഉള്ള കൗതുകം മൊത്തത്തിൽ നില നിർത്താൻ സാധിക്കാത്തത് കൊണ്ട് ഒരു Must Watch ആയി തോന്നിയതും ഇല്ല. 


Watch or Skip ? സമയം ഇല്ലെങ്കിൽ skip ചെയ്യാം

1350.Halahal (Hindi,2020

1350.Halahal (Hindi,2020)
         Mystery
        OTT: Eros Now



 വളരെ disturbing ആയൊരു ക്ളൈമാക്‌സ് ആണ് ഹലഹൽ എന്ന Eros Now ചിത്രത്തിന് ഉള്ളത്.ഒരു മർഡർ- മിസ്റ്ററി ചിത്രം ആയിരുന്നിട്ടു കൂടി അതിലെ പ്രതികളെ കണ്ടെത്തുന്നതിൽ ഉള്ള സസ്പെൻസിനെക്കാളും അത്തരത്തിൽ ഒരു ക്ളൈമാക്‌സ് നൽകിയത്‌ അപ്രതീക്ഷിതമായിരുന്നു.

 മെഡിക്കൽ വിദ്യാർത്ഥിനി ആയ അർച്ചന ആത്മഹത്യ ചെയ്തു എന്ന് വാർത്തയാണ് ഡോ.ശിവ് ശങ്കർ അറിയുന്നത്.എന്നാൽ പോസ്റ്റ്മോർട്ടത്തിലെ പൊരുത്തക്കേടുകൾ അയാളിൽ സംശയം ഉണ്ടാക്കുന്നു.മകൾ ആത്മഹത്യ ചെയ്യാൻ ഒരു കാരണവും ഇല്ല എന്ന വിശ്വാസത്തിൽ അയാൾ പോലീസിനോട് വാദിക്കുമ്പോഴും ആദ്യം തന്നെ ആത്മഹത്യ ആണെന്ന് വിധിയെഴുതിയ കേസിൽ പോലീസിന്റെ ഭാഗത്തു നിന്നും നീതി കിട്ടില്ല എന്നു അയാൾക്ക്‌ ഉറപ്പായി.

 അങ്ങനെ ആണ് യൂസഫ് എന്ന പോലീസുകാരനെ അയാൾ പരിചയപ്പെടുന്നത്.ഔദ്യോഗികമായി അല്ലാതെ അന്വേഷിക്കുന്ന കേസുകളിലൂടെ അത്യാവശ്യം കാശുണ്ടാക്കാൻ മിടുക്കനായ യൂസഫ് അയാളെ സഹായിക്കാം എന്നു ഏറ്റു, അയാളുടെ മകളുടെ മരണത്തിന് പിന്നിൽ ഉള്ള ദുരൂഹത കണ്ടെത്താൻ അവരെ കൊണ്ട് ആ രഹസ്യം കണ്ടെത്താൻ സാധിക്കുമോ എന്നതാണ് സിനിമയുടെ കഥ.

 നേരത്തെ പറഞ്ഞതു പോലെ അപ്രതീക്ഷിതമായ, disturbing ആയ ക്ളൈമാക്‌സ് ആയിരുന്നെങ്കിലും കേസ് അന്വേഷണമോ, പ്രതികളെ കണ്ടെത്തുന്ന സമയം ഒന്നും പ്രേക്ഷകനിൽ വലിയ impact ഉണ്ടാക്കുന്നില്ല.ഒരു പക്ഷെ കുറ്റാന്വേഷണ ചിത്രം എന്ന നിലയിൽ പ്രതീക്ഷിച്ചത് കൊണ്ടാകാം അങ്ങനെ തോന്നിയത്.സിനിമയുടെ മുഖ്യ ഭാഗം ആ ക്ളൈമാക്‌സ് ആയി വരുമ്പോൾ അങ്ങനെയേ അവതരിപ്പിക്കാൻ കഴിയൂ എന്ന് തോന്നുന്നു.

സിനിമ മൊത്തത്തിൽ ഇഷ്ടപ്പെട്ടിരുന്നു.Eros Now ൽ ചിത്രം ലഭ്യമാണ്.

1349. Calls (English, 2021)

 1349. Calls (English, 2021)

           OTT:Apple TV+

           Duration: 20 mins (approximately), 

            9 Episodes



  'ഫോണ് കോളുകളിലൂടെ കഥ പറയുന്ന Calls'


ഒരു കമ്പ്യൂട്ടർ സ്‌ക്രീനിന്റെ മുന്നിലൂടെ അതിൽ ഉപയോഗിക്കാവുന്ന ആപ്പുകൾ ഉപയോഗിച്ചുള്ള സിനിമകൾ ഒക്കെ ധാരാളം വന്നിട്ടുണ്ട്.എന്നാൽ ഫോണ് കോളുകളിലൂടെ , സങ്കീർണമായ, അതും സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വിഷയങ്ങളെ അവതരിപ്പിക്കുന്ന ഒരു സീരീസ് ആണ് ആപ്പിൾ ടി വി+ പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നത്.


   ലോകത്തിൽ പലയിടങ്ങളിലായി പല കാര്യങ്ങൾ സംഭവിക്കുന്നു.കൊലകളും, കുടുംബ പ്രശ്നങ്ങളും, ചതിയും എല്ലാം സംഭവിക്കുന്നു.ഈ സംഭവങ്ങൾ ഫോണ് കോളുകളിലൂടെ ആണ് പ്രേക്ഷകന്റെ മുന്നിൽ വരുന്നത്.Windows Media Player ന്റെ പോലെ തോന്നുന്ന ഒരു inerface ലൂടെ, നിറങ്ങളിലൂടെ സംഭവങ്ങളുടെ തീവ്രതയും അവതരിപ്പിക്കുന്നു.


 Sound Waves ആണ് ഈ സീരീസിൽ സ്‌ക്രീനിൽ കാണുന്നത്.കഥാപാത്രങ്ങൾ ആരും സ്‌ക്രീനിൽ വരുന്നില്ല.എന്നാൽക്കൂടിയും സംഭാഷണങ്ങളിലൂടെ പ്രേക്ഷകന് കഥകളെ കുറിച്ചു വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകാനും സാധിക്കുന്നു.


 സങ്കീർണമായ Multiverse, Time Shift പോലുള്ള കാര്യങ്ങൾ സരളമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.ഒരു Podcast അല്ലെങ്കിൽ ചലച്ചിത്ര ശബ്ദ രേഖ കേൾക്കുമ്പോൾ മനസ്സിൽ ചിത്രങ്ങൾ ഉണ്ടാകാറില്ലേ? അതു പോലെ കഥകളെ കോർത്തിണക്കി, സംഭാഷണങ്ങൾ ഫോണ് കോളുകളുടെ രൂപത്തിൽ Calls ൽ അവതരിപ്പിക്കുന്നു.ഇവിടെ വ്യത്യസ്തമായി ഉള്ളത് അതിനൊപ്പം സ്‌ക്രീനിൽ സംഭാഷണങ്ങൾ എഴുതി കൂടി കാണിക്കുന്നു എന്നതാണ്.

 

 കഥകൾ എല്ലാം തന്നെ മനുഷ്യന്റെ പ്രശ്നങ്ങളിലേക്കും അതിൽ നിന്നും ഉണ്ടാക്കുന്ന പ്രതികരണങ്ങളിലേക്കും വിദഗ്ധമായി യാത്ര ചെയ്യുന്നു.വ്യത്യസ്തമായ അനുഭവമായിരുന്നു Calls നൽകിയത്.ഒരിക്കൽ പോലും ബോർ അടിക്കാതെ, എന്താണ് സംഭവിക്കുന്നത് എന്ന കൗതുകം കാരണം ഒറ്റയടിക്ക് തന്നെ സീരീസ് കണ്ടു തീർക്കാൻ സാധിച്ചു.

 

 വ്യത്യസ്തമായ ഒരു അനുഭവം ആണ് Calls. കഴിയുന്നതും കാണാൻ ശ്രമിക്കുക.


Must Watch!!

1348. Act 1978 (Kannada, 2020)

 1348. Act 1978 (Kannada, 2020)

          Social Thriller.

         OTT: Amazon Prime.



അന്നത്തെ ദിവസം വ്യത്യസ്തമായിരുന്നു.ഒരു സർക്കാർ ആഫീസിൽ ജീവനക്കാർ ബന്ധികൾ ആകുന്നു.പൂർണ ഗർഭിണിയായ സ്ത്രീ അവരുടെ നിറ വയറിൽ ബോംബ് കെട്ടി വച്ചിട്ടുണ്ട്.അവരുടെ ഒപ്പം സാധാരണ വരാറുള്ള വൃദ്ധൻ ഒരു കൈ തോക്കുമായി അവരുടെ കൂടെ ഉണ്ട്.


   പൂർണ ഗർഭിണി ആയ സ്ത്രീയും ആ വൃദ്ധനും പതിവായി ആ സർക്കാർ ആഫീസിൽ വരുന്നതാണ്.എന്നാൽ എന്ത് കൊണ്ടാണ് ആ ദിവസം അങ്ങനെ ആയി മാറിയത് എന്നതാണ് Act 1978 എന്ന കന്നഡ ചിത്രം അവതരിപ്പിക്കുന്നത്. Act 1978 ഉം ചിത്രത്തിന് ഒരു ബന്ധം ഉണ്ട്.


 നിയമം അതിന്റെ ജോലി ചെയ്യുന്ന ഒരു സമൂഹത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ് അവിടെ നടക്കുന്നത് എന്നു പറയാം.എന്നാൽ.ചിലപ്പോഴെങ്കിലും സിസ്റ്റം കാണിക്കുന്ന വേർതിരിവുകൾക്ക് എതിരെ ഇങ്ങനെ ഒക്കെ പ്രതികരിക്കണം എന്നു ചിലരെങ്കിലും മനസ്സിൽ കരുതുന്നുണ്ടാകും.


 വ്യക്തികൾക്കോ രാഷ്ട്രീയത്തിനോ എല്ലാം അതീതരാണ് പൊതു ജനം എന്ന കാഴ്ചപ്പാട് ഇല്ലാത്തിടത്തോളം ഇതു പോലെ ഉള്ള സംഭവങ്ങൾ ഉണ്ടാകുവാൻ ഉള്ള സാധ്യതകൾ കൂടുതൽ ആണ്.ദിവസേന അതു നടക്കും എന്നല്ല പറയുന്നത്.പകരം ഇത്തരം ചിന്തകൾ ഉണ്ടാകും, പിന്നെ സിനിമകളിൽ കൂടി എങ്കിലും ഇത്തരം പ്രമേയങ്ങൾ വന്നു കൊണ്ടു ഇരിക്കും.Vigilante സിനിമകൾക്ക് ജനപ്രീതി ബോധ്യം ഉള്ളതല്ലേ?


 ഒരു സോഷ്യൽ ത്രില്ലർ എന്ന നിലയിൽ പറഞ്ഞു വയ്ക്കുന്ന കാര്യങ്ങൾ ഒക്കെ സമൂഹത്തിൽ നില നിൽക്കുന്ന കാര്യങ്ങൾ തന്നെയാണ്.വഴികളോട് വിയോജിപ്പ് ഉണ്ടെങ്കിലും  പറഞ്ഞു വയ്ക്കുന്ന കാര്യങ്ങളോട് പൂർണമായും യോജിക്കുന്നു.ഒരു സോഷ്യൽ ത്രില്ലർ ആയതു കൊണ്ട് അത്തരം ഒരു genre കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ കാണുക.

1347. Mortal Kombat (English, 2021)

 1347. Mortal Kombat (English, 2021)

          Action, Fantasy



1995 ൽ ആണ് Mortal Kombat ആദ്യമായി പ്ളേ സ്റ്റേഷനിൽ കളിക്കുന്നത്.Mortal Kombat 3 ആയിരുന്നു എന്ന് തോന്നുന്നു.ഇപ്പോൾ PS4 ൽ Mortal Kombat X വരെ ഉള്ളത് കയ്യിൽ ഉണ്ട്.Mortal Kombat XI വാങ്ങിയില്ല.അന്ന് Mortal Kombat സിനിമ കണ്ടത് ഒക്കെ കുട്ടിക്കാലത്തെ ഇഷ്ടപ്പെടുന്ന വലിയ ഓർമകളും ആണ്.ഇപ്പോൾ പ്ളേ സ്റ്റേഷനിൽ മകന്റെ കൂടെ Mortal Kombat കളിക്കുന്നു.അവനും ഫാൻ ആണ്.അതിലുപരി ഞാൻ കാണാത്ത പല Mortal Kombat ആനിമേഷൻ സിനിമകളും അവൻ കണ്ടിട്ടുണ്ട്.ഇന്ന് തിയറ്ററിൽ പോയി അവനുമായി സിനിമ കാണുമ്പോൾ കഥയിലെ കഥാപാത്രങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു സിനിമ കാണുമ്പോൾ വലിയ സന്തോഷം ആയിരുന്നു.


 സിനിമ കൊള്ളാമോ ഇല്ലയോ എന്നല്ല ഈ പോസ്റ്റ് കൊണ്ടു പറയാൻ പോകുന്നത്.കാരണം Mortal Kombat ഒരു സിനിമ എന്നതിലുപരി വലിയ ഒരു നൊസ്റ്റാൾജിയ ആണ്, സന്തോഷം ആണ് എന്നെ സംബന്ധിച്ചു എന്നത് ആണ് കാരണം.തുടക്കം മുതൽ കാത്തിരുന്ന ഒരു കാര്യമുണ്ട്.Mortal Kombat ലെ ഒറിജിനൽ സൗണ്ട് ട്രാക്.ക്ളൈമാക്‌സ് വരുമ്പോൾ അടുത്ത ഭാഗത്തിനുള്ളത് ബാക്കി വച്ചു അവസാനിക്കുകയും The Techno Syndrome- Immortals ട്രാക് വരുകയും ചെയ്തത് പുതിയ രൂപത്തിൽ ആണെങ്കിലും നല്ല ഒരു അനുഭവം ആയിരുന്നു.


  ഏതൊരു Mortal Kombat ഫാനിനും പരിചിതമായ കഥ തന്നെ ആണ് സിനിമയ്ക്ക് ഉള്ളത്.അടുത്ത 3 ഭാഗം കൂടി ഉണ്ടെന്നു എവിടെയോ വായിച്ചിരുന്നു.ശരിക്കും ആ ഒരു കണക്കിൽ പൂർണ തൃപ്തി ആണുള്ളത്.OTT റിലീസുകൾ ഉണ്ടെന്നു കണ്ടിരുന്നു.HBO Max നൊപ്പം ഇൻഡ്യയിൽ Netflix ലും ഉണ്ടാകും എന്ന് കേട്ടിരുന്നു.


 നൊസ്റ്റാൾജിയ വിറ്റ് കാശാക്കുന്നു എന്നതിലുപരി ഇഷ്ട കഥാപാത്രങ്ങളെ പലരെയും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത് ആണ് ഏറ്റവും വലിയ സന്തോഷം എന്നു കരുതുന്നു.സബ് സീറോയെ പോലെ ഒരു സൂപ്പർ വില്ലൻ ഉണ്ടാകുമ്പോൾ മറ്റു കഥാപാത്രങ്ങൾക്കു കാര്യങ്ങൾ എളുപ്പം ആകില്ലലോ.


 എന്തായാലും സിനിപ്ലെക്സിൽ മികച്ച ഒരു അനുഭവം ആയി തോന്നി Mortal Kombat നല്ലതു പോലെ ആസ്വദിച്ചു.ഞാനും മകനും.

Tuesday, 20 April 2021

1346. Cold Pursuit( English, 2019)

 1346. Cold Pursuit( English, 2019)

           Action, Thriller.



  ആരോ പറഞ്ഞതു പോലെ ലിയാം നീസന്റെ സിനിമയിലെ ബന്ധുക്കളുടെ അവസ്ഥയും മോഹൻലാലിന്റെ പട്ടാള സിനിമയിലെ ബഡ്ഢികളുടെയും കാര്യം ഒരു പോലെ ആണ്.അധികം ആയുസ് ഉണ്ടാകില്ല.ലിയാമിന്റെ പടത്തിൽ ജീവൻ അപകടത്തിൽപെടും അല്ലെങ്കിൽ കിഡ്നാപ് ചെയ്യപ്പെടും.പട്ടാള പടത്തിൽ ആണെങ്കിൽ ബഡ്‌ഢിയുടെ ജീവനും പോക്കാണ്.ലിയാമിന്റെ ഈ സ്ഥിരമായ ഒരു ഫോർമുല കാരണം ആയിരിക്കാം നോർവീജിയൻ ചിത്രമായ In Order of Disappearance ഇംഗ്ലീഷ് റീമേക് വന്നപോൾ ആ റോൾ ലിയാം നീസനെ തേടി പോയത്.


 മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ ഇത്തവണ മകൻ ആണ് മരിക്കാൻ ഉള്ള യോഗം.മകന്റെ കൊലപാതകികളെ തേടി ഇറങ്ങുന്നു, മഞ്ഞു മൂടി കിടക്കുന്ന കിഹോയി (സാങ്കൽപ്പിക ടൌൺ) യിലെ മഞ്ഞു മാറ്റുന്ന, മാതൃക പൗരൻ ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണ് നെൽസ്. സാധാരണ രീതിയിൽ ഉള്ള ഒരു പ്രതികാര സിനിമ അല്ല Cold Pursuit.


 ശക്തരായ തന്റെ എതിരാളികളെ.കണ്ടെത്തി, ഓരോ കൊലയ്ക്കും കൗണ്ട് വച്ചു പോകുന്ന സിനിമ ധാരാളം സംഭവങ്ങളാൽ സമ്പന്നമാണ്.ഒരു ചെയ്ൻ റിയാക്ഷൻ പോലെ നടക്കുന്ന കുറെയേറെ സംഭവങ്ങൾ എല്ലാം ഒരു ആക്ഷൻ ത്രില്ലർ സിനിമ സ്നേഹിയെ ത്രിൽ അടുപ്പിക്കാൻ ഉള്ള എല്ലാം Cold Pursuit നൽകുന്നുണ്ട്.


നോർവീജിയൻ ചിത്രം നേരത്തെ ആദ്യമായി കാണുമ്പോൾ വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതിരുന്നിട്ടും ഞെട്ടിച്ച ഒന്നായിരുന്നു.ഇംഗ്ളീഷ് റീമേക് വന്നെങ്കിലും ആദ്യ സിനിമയോട് ഉള്ള ഇഷ്ടക്കൂടുതൽ കാരണം കണ്ടും ഇല്ല.എന്നാൽ കണ്ടപ്പോൾ തോന്നിയ ഒരു വലിയ കാര്യം ലിയാം നീസൻ എന്ന വലിയ പേര് സിനിമയെ ഒരു മികച്ച ആക്ഷൻ ത്രില്ലർ ആക്കി എടുത്തു തന്റെ സ്‌ക്രീൻ പ്രസൻസിലൂടെ.


 In Order of Disappearance ഒരു ക്ലാസിക് നോർവീജിയൻ ത്രില്ലറാണ്.എന്നാൽ കൂടുതൽ ആളുകൾക്കും ഇഷ്ടമാകുന്ന രീതിയിൽ വന്നത് Cold Pursuit ആയേക്കാം.കാനഡയിലെ ആൽബർട്ടയിലും ബ്രിട്ടീഷ് കൊളംബിയയിലും ആണ് സിനിമയുടെ ചുറ്റുപാടുകൾ ചിത്രീകരിച്ചിരിക്കുന്നത്.


എന്റെ അഭിപ്രായത്തിൽ നിലവാരം കൊണ്ടു ലിയാം നീസന്റെ മുന്നിട്ടു നിൽക്കുന്ന റിലീസ് ആയ അവസാന ചിത്രം Cold Pursuit ആണെന്നാണ്.കണ്ടു നോക്കുക. 


Netflix ൽ ചിത്രം ലഭ്യമാണ്

Download Link:- t.me/mhviews

More movie suggestions ആൻഡ് download link @www.movieholicviews.blogspot.ca 

 

Monday, 19 April 2021

1345. The Marksman (English, 2021)

 1345. The Marksman (English, 2021)

            Action, Thriller.



   ലിയാം നീസന്റെ പുതിയ സിനിമയാണ് The Marksman.മെക്സിക്കൻ ബോര്ഡറിന്റെ അടുക്കൽ താമസിക്കുന്ന പഴയ Marine ആണ് ജിം.കാൻസർ കാരണം ഭാര്യയെ നഷ്ടപ്പെട്ട ജിമ്മിന്റെ സാധാരണമായ ജീവിതം ഒരു ദിവസം മാറുകയാണ്.


  അതിനു കാരണമായത് മെക്സിക്കൻ- അമേരിക്കൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഒരു അമ്മയും മകനും കാരണം.ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ പ്രശ്നങ്ങളിൽ ഇടപ്പെടേണ്ടി വന്ന ജിം അവരെ രക്ഷിക്കാൻ ശ്രമിക്കുന്നു.അതിനായി അയാൾക്ക്‌ നേരിടേണ്ടി വന്നത് അപകടകാരികൾ ആയ ഒരു കൂട്ടം ആളുകളെയും. The Marksman പറയുന്നത് ആ കഥയാണ്.


 അടുത്തിറങ്ങിയ ഏതൊരു ലിയാം നീസന്റെ ചിത്രവും പോലെ പ്രത്യേകിച്ചു വലിയ സംഭവം ഒന്നും അല്ല The Marksman ഉം.ലിയാം നീസന്റെ ആരാധകർക്ക് അദ്ദേഹത്തെ സ്‌ക്രീനിൽ കാണാൻ ഒരു അവസരം കൂടി എന്നതിൽ കവിഞ്ഞു ഒരു full -throttle ആക്ഷൻ ചിത്രം പോലും അല്ല The Marksman.സിനിമയുടെ കഥയുടെ ഭാഗമായി ഉള്ള ആക്ഷനുകൾ ഉണ്ടെന്നു മാത്രം.ഒരു ത്രില്ലർ ആയി ആണ് കഥ അവതരിപ്പിച്ചതെങ്കിലും ആവർത്തന വിരസമായ കഥ അങ്ങനെ ഒരു അനുഭവം നൽകിയും ഇല്ല.


 ഒരു ലിയാം നീസന്റെ ആരാധകൻ എന്ന നിലയിൽ ചിത്രം തരക്കേടില്ല എന്നു മാത്രമാണ് തോന്നിയത്.ലിയാം നീസന്റെ ആരാധകൻ ആണെങ്കിൽ ഒരു പ്രാവശ്യം വെറുതെ കണ്ടു വിടാവുന്ന ചിത്രമാണ് The Marksman.

സിനിമയുടെ ലിങ്ക്: t.me/mhviews

More movie suggestions @www.movieholicviews.blogspot.ca

1995. Drop ( English, 2025)