Tuesday, 31 March 2020

1177. HIT: The First Case (Telugu, 2020)

1177. HIT: The First Case (Telugu, 2020)
          Mystery, Crime

  നിഗൂഢതകൾ നിറഞ്ഞ  മികച്ച കുറ്റാന്വേഷണ കഥയുമായി Hit: The First Case

      ഒരു പെണ്ക്കുട്ടിയുടെ തിരോധാനവും ആയി ബന്ധപ്പെട്ട കേസിൽ ആണ് Homicide Intervention Team (HIT) ഉദ്യോഗസ്ഥൻ ആയ  വിക്രം അന്വേഷണം നടത്തുന്നത്.അയാൾ ഈ കേസിലേക്കു എത്തി ചേരാൻ ഉള്ള കാരണം അയാളുടെ കാമുകി ആയിരുന്നു.

  ഒരു തുമ്പും ഇല്ലാത്ത കേസ്.അവളെ അവസാനം ആയി കണ്ട പോലീസ് ഉദ്യോഗസ്ഥൻ.എന്നാൽ അയാളുടെ വാക്കുകൾ പോലും വിശ്വാസിക്കാവുന്ന രീതിയിൽ ഒരു തെളിവും പൊലീസിന് കിട്ടുന്നില്ല.ആ പെണ്ക്കുട്ടിയുമായി ബന്ധം ഉള്ള എല്ലാവരും സംശയത്തിന്റെ നിഴലിൽ ആണ്.എന്താണ് അവൾക്കു സംഭവിച്ചത്?പോലീസിന്റെ അന്വേഷണത്തിൽ പ്രേക്ഷകനും പങ്കു ചേരാം.

  ഇതിന്റെ ഇടയിൽ പൊലീസിന് ധാരാളം വഴികളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നുണ്ട്.എന്നാൽ ലക്ഷ്യത്തിൽ എത്താൻ നല്ല ബുദ്ധിമുട്ടും ഉണ്ട്.ഒരു കേസ് അന്വേഷണത്തിൽ തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിയാതെ വരുന്നത് എന്തു കൊണ്ടാണ്.ഒറ്റ തെളിവ് മതി.ആ തെളിവ് എവിടെ ആണ് ഒളിച്ചിരിക്കുന്നത്?ചിത്രം കാണുക.

  മിസ്റ്ററി നിറഞ്ഞ വിദേശ സിനിമകൾ വൻ രീതിയിൽ ഇന്ത്യൻ പ്രേക്ഷകന്റെ ഇടയിൽ തരംഗം ആകുമ്പോൾ ആദ്യം കരുതിയത് മലയാള സിനിമ മാത്രം ആയിരിക്കും ആ ഒരു രീതിയിലേക്ക് മാറുക എന്നാണ്.എന്നാൽ തമിഴ്,തെലുങ്ക്,കന്നഡ സിനിമകൾ എല്ലാം അടിമുടി മാറിയിരിക്കുന്നു.പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഉള്ള ശ്രമം വലിയ രീതിയിൽ എല്ലാ ഭാഷ സിനിമകളിലും ഇപ്പോൾ കാണാം.അതിന്റെ പുതിയ addition ആണ് HIT:The First Case. സിനിമയുടെ അവസാനം ഒരു രണ്ടാം ഭാഗത്തിനുള്ള മുന്നോടിയായി ഉൾക്കൊള്ളിച്ചിരിക്കുന്ന രംഗം പോലും മികച്ചതായിരുന്നു.

   എന്തായാലും മിസ്റ്ററി/ത്രില്ലർ സിനിമ സ്നേഹികൾ കണ്ടു തുടങ്ങിക്കോളൂ ചിത്രം
  ചിത്രം Amazon Prime ൽ ലഭ്യമാണ്.ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല എന്നു തോന്നുന്നു ചിത്രം കണ്ട് കഴിയുമ്പോൾ.

 MH Views Rating:3.5/4

   ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്നു ടെലിഗ്രാം സെർച്ച് ചെയ്യുമ്പോൾ ലഭ്യമാണ്.

1176. 118(Telugu, 2019)


1176. 118(Telugu, 2019)
           Mystery, Fantasy

  " സ്വപ്നങ്ങൾ പറയാൻ ശ്രമിച്ച നിഗൂഢതയുടെ കഥ -118 "

സിനോപ്സിസ്

  ശക്തമായി അടിയേറ്റു നിലത്തു വീഴുന്ന സ്ത്രീയുടെ മുഖം.ആരൊക്കെയോ ചേർന്നു വെള്ളത്തിലേക്ക് തള്ളിയിടുന്ന കാർ.ഒരു സ്വപ്നത്തിൽ ഗൗതം എന്ന ജേർണലിസ്റ്റ് കാണുന്നതാണ് ഇതു.അതു ഒരു പ്രാവശ്യം അല്ല.വീണ്ടും ആവർത്തിച്ചു. അന്വേഷണാത്മക പത്ര പ്രവർത്തനം ഇഷ്ട മേഖല ആക്കിയ ഒരു ആൾ എന്ന നിലയിൽ ഗൗതമിനു ആ സ്വപ്നങ്ങൾ എന്തോ പറയാൻ ശ്രമിക്കുന്നു എന്നു തോന്നി തുടങ്ങുന്നു.എന്തായിരുന്നു ആ സ്വപ്നങ്ങളുടടെ പിന്നിൽ ഉള്ള കഥ?

   സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ?

  സിനിമയുടെ ഫാന്ടസിയും മിസ്റ്ററിയും ഇഴ ചേർന്ന ട്രീറ്റ്മെന്റ് നന്നായിരുന്നു.കഥയിൽ പെട്ടെന്ന് ഉണ്ടായ ട്വിസ്റ്റുകളും, ആ സംഭവം അന്വേഷിക്കുന്നതും എല്ലാം സിനിമയുടെ പ്രധാന സംഭവങ്ങൾ ആണ്.ഒരു ക്ളീഷേ കഥയിൽ ഈ ഒരു ഫാന്ടസി എലമെന്റ് നല്ല രീതിയിൽ വർക് ഔട്ട് ആയിട്ടുണ്ട് എന്നു തോന്നി.പ്രത്യേകിച്ചും lucid ഡ്രീംസ് ഒക്കെ ആയി പ്രേക്ഷകന് പരിചയം ഉള്ള ഈ സമയത്തു. ഒരു ഫാന്റസി വിഷയം convincing ആകുന്ന രീതിയിൽ അവതരിപ്പിച്ചു.

  സിനിമയുടെ മോശം വശം?

  സിനിമ പറയുന്ന വിഷയത്തിന്റെ ഗൗരവം കളയുന്ന തമാശകൾ, റൊമാൻസ്, പാട്ടൊക്കെ ഉണ്ടായിരുന്നു.ഒരു പക്ഷെ അതൊക്കെ ട്രിം ചെയ്തിരുന്നെങ്കിൽ നന്നായേനെ.കാരണം സിനിമയുടെ വിഷയം അതു അർഹിക്കുന്നു.

  VFX ആയിരുന്നു മറ്റൊന്ന്.നിലവാരം കുറവായിരുന്നു ചില രംഗങ്ങളിൽ ഒക്കെ.ആക്ഷനും റോഡ് ചേസും ഈ കഥയിൽ ആവശ്യം ഉള്ളതായിരുന്നു.പക്ഷെ പലപ്പോഴും ഇതൊക്കെ കല്ലു കടിയായി മാറി എന്നതാണ് സത്യം.

  MH Views Rating 2.5/4

   മൊത്തത്തിൽ വലിയ കുഴപ്പം ഇല്ലാത്ത സിനിമ.Lucid dreams ഒക്കെ വലിയ സങ്കീർണത ഇല്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.കൊറിയൻ സിനിമയിലെ Lucid Dream എന്ന 2017 ലെ സിനിമ ഓർമ കാണുമല്ലോ?അതുമായി താരതമ്യം ചെയ്യാതെ ഒരു തെലുങ്ക് പടം എന്ന നിലയിൽ കണ്ടാൽ അത്യാവശ്യം ട്വിസ്റ്റും കുഴപ്പമില്ലാത്ത കഥയുമൊക്കെയായി ഒരു സിനിമ കാണാം.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്

Saturday, 28 March 2020

1175. The Queen of Crime(Korean,2016)


"കൂടിയ വെള്ളത്തിന്റെ ബില്ലും അതിന്റെ പിന്നിലെ നിഗൂഢതയും" -The Queen of Crime.

  എന്തു കൊണ്ടാകും വെള്ളത്തിന്റെ ബിൽ കൂടുക?പല കാരണങ്ങൾ ഉണ്ടാകാം.എന്നാൽ ഇവിടെ കാരണം അൽപ്പം ഗൗരവം ഉള്ളതായിരുന്നു.ആരും കരുതാത്ത ഒന്നു.

   മി-ക്യൂങ്ങിന് ഉറപ്പായിരുന്നു തന്റെ മകൻ താമസിക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ബിൽ കൂടുതൽ ആണെന്ന്.1100 ഡോളറോളം ഒരു മാസത്തെ വെള്ളത്തിന്റെ ബിൽ ആയത് ഒരു ബ്യൂട്ടി പാർലർ നടത്തുന്ന അവരെ സംബന്ധിച്ചു വലിയ തുക ആയിരുന്നു.അവർ മകന്റെ അടുത്തേക്ക് പോകുന്നു.എന്നാൽ അവിടെ അവർ ആരും ശ്രദ്ധിക്കാതെ പോയ ഒരു നിഗൂഢത കണ്ടെത്തുന്നു. മി-ക്യൂങ് എന്താണ് കണ്ടെത്തിയത്?അതാണ് ചിത്രത്തിന്റെ കഥ.

 പല കഥാപാത്രങ്ങളെയും നമ്പറുകളിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.അവർ താമസിക്കുന്ന മുറികളുടെ നമ്പറുകൾ അനുസരിച്ചു. കൊറിയൻ സിനിമകൾ തിരഞ്ഞു നടന്നപ്പോൾ ആണ് ഈ സിനിമ കണ്ടത്.വലിയ താൽപ്പര്യം ആദ്യം തോന്നിയില്ലെങ്കിലും ഒരു ഫോറത്തിൽ കണ്ട സ്പോയിലർ ആണ് ആകർഷിച്ചത്.ഒരു പെര്ഫെക്റ്റ് കുറ്റാന്വേഷണ കഥയ്ക്ക് യോജിച്ച പ്രമേയം;വ്യത്യസ്തവും. ഡൌൺലോഡ് ചെയ്‌തു.കണ്ടൂ.പ്രതീക്ഷിച്ചതിനും അപ്പുറം ആയിരുന്നു ചിത്രം.

  കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഇതും ഉൾപ്പെടുമോ?

  ഉൾപ്പെടുത്താം.പ്രത്യേകിച്ചും കൊറിയൻ മിസ്റ്ററി സിനിമകളുടെ പ്രേക്ഷകർക്ക്.ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു കഥയുടെ രീതി തന്നെ മാറിയത്.ഒപ്പം ചടുലമായ അവതരണവും.മിസ്റ്ററി ത്രില്ലർ പ്രേമികൾക്ക് ഇഷ്ടമാകും. മി-ക്യൂങ് ആയി അഭിനയിച്ച  പാർക്-ജി-യങ് ആയിരുന്നു സിനിമയുടെ എല്ലാം.നന്നായി ചെയ്തു.

  മോശം വശങ്ങൾ?

  സിനിമയുടെ അവസാനം ഒരു കാര്യം വിട്ടു പോയത് പോലെ തോന്നി.അപൂർണം ആയ ഒരു ഫീൽ അവിടെ ഉണ്ട്.സിനിമയുടെ കഥയിൽ മുഖ്യമായ സ്ഥാനം അതിനു ഉണ്ടായിരുന്നു.എങ്കിലും അത് ഊഹിച്ചു എടുക്കാം.

   MH Views Rating: 3.5/4

  എനിക്കു നല്ലത് പോലെ ഇഷ്ടമായി.പ്രത്യേകിച്ചും സ്പോയിലർ തന്ന ഒരു ആകാംക്ഷ സിനിമയോട് നീതി പുലർത്തി എന്നു പറയാം.

    ഈ സിനിമ മറ്റുളവർക്കു suggest ചെയ്യുമോ?

 തീർച്ചയായും. സിനിമ കൊറിയൻ സിനിമയുടെ നിഗൂഢത കാത്തു സൂക്ഷിക്കുന്ന അവതരണ രീതി ഒക്കെ നന്നായി അവതരിപ്പിച്ചു.പല അഭിനേതാക്കളും നന്നായി ചെയ്തു.

കണ്ടു നോക്കിയിട്ട് അഭിപ്രായം പറയണം

   സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews

Friday, 27 March 2020

1174. Vasaku Jala Reede( Estonian, 2012)



1174. Vasaku Jala Reede( Estonian, 2012)
           Crime, Thriller

  ഒരു വെള്ളിയാഴ്ച ആറു കൂട്ടം അപരിചിതർക്കു  സംഭവിച്ച കാര്യങ്ങൾ ആണ് ഈ എസ്റ്റോണിയൻ ചിത്രം അവതരിപ്പിക്കുന്നത്.സമാന്തരമായി നടക്കുന്ന സംഭവങ്ങൾ, അതെല്ലാം കൂടി അവരിൽ പലരെയും ക്ളൈമാക്സിൽ ഒരേ സ്ഥലത്തു എത്തിക്കുക ആണ്.ഒരേ സ്ഥലം എന്നത് പ്രിയദർശൻ സിനിമകളിലെ പോലെ അവസാന കൂട്ടിയിടി അല്ല.പകരം വിധി ആണ് അപരിചിതരായ അവരെ എല്ലാം ബന്ധിപ്പിക്കുന്നത്.ഒരു ബന്ധവും ഇല്ലാത്ത ആളുകൾ.പക്ഷെ അവരുടെ വിധി പരസ്പര ബന്ധം ഉള്ളതായി മാറുന്നു.

   സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണോ?

  വിവിധ സിനിമ സംസ്ക്കാരങ്ങളെ കുറിച്ചു അറിയാൻ ആഗ്രഹം ഉള്ളവർ നഷ്ടം ആക്കരുത്. ഗയ് റിച്ചി സിനിമ കണ്ട ഒരു ഫീൽ ഈ ചിത്രത്തിൽ നിന്നും ലഭിക്കും.എസ്റ്റോണിയൻ സിനിമയിലെ കറുത്ത അന്തരീക്ഷവും കഥാപാത്രങ്ങളുടെ ജീവിതവും എല്ലാം രസകരം ആയിരുന്നു.ഒപ്പം ക്ളൈമാക്സിലേക്കു ഉള്ള യാത്രയും.ഇതെല്ലാം കൊണ്ടു വ്യത്യസ്ത സിനിമ രീതികൾ കാണാൻ ആഗ്രഹം ഉള്ളവർ മിസ് ആക്കാതെ ഇരിക്കുക.

  മോശം വശങ്ങൾ?

  ചിത്രത്തിന്റെ തുടക്കം അൽപ്പം പതുക്കെ ആയിരുന്നു.കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിക്കാൻ സമയമെടുത്തു.സിനിമയ്ക്ക് അനിവാര്യം ആണെങ്കിലും അൽപ്പം മുഷിപ്പിക്കും.പിന്നെ ഇത്തരത്തിൽ ഉള്ള പ്രമേയത്തിലെ ചിത്രങ്ങൾ കാണുന്നവർ ആണെങ്കിൽ കഥ ഇങ്ങനെ ആയിരിക്കും എന്ന് ഒരു പരിധി വരെ മനസിലാകും.

  MH Views Rating: 2.75/4

   ചിത്രം മൊത്തത്തിൽ നോക്കുമ്പോൾ രസകരം ആണ്.ക്ളൈമാക്‌സ്, ടെയിൽ എൻഡ് ഒക്കെ നന്നായിരുന്നു.മൊത്തത്തിൽ ആന ചന്തം എന്നു പറയാം.

  സിനിമ മറ്റുള്ളവർക്ക് കാണാൻ suggest ചെയ്യുമോ?

  തീർച്ചയായും.പ്രത്യേകിച്ചു ആദ്യം പറഞ്ഞ സിനിമ സംസ്ക്കാരം ,പിന്നെ സിനിമയുടെ മൊത്തത്തിൽ ഉള്ള അവതരണ രീതി

  കുട്ടികളോടും കുടുംബത്തോടും ഒപ്പം ഇരുന്ന് കാണാൻ ശ്രമിക്കാതെ ഇരിക്കുക.പ്രമേയവും ചില രംഗങ്ങളും എല്ലാ പ്രായത്തിൽ ഉള്ളവർക്കും യോജിച്ചത് അല്ല.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews എന്നു ടെലിഗ്രാമിൽ സേർച്ച് ചെയ്യുക.

Thursday, 26 March 2020

1173. Babru (Kannada, 2019)



1173. Babru (Kannada, 2019)
           Mystery, Thriller.

    ഉറങ്ങി എഴുന്നേൽക്കാൻ വൈകിയത് കൊണ്ടാണ് അർജുൻ എന്ന അമേരിക്കൻ-കണ്ണഡ യുവാവിന് അന്നത്തെ പ്ലാൻ മൊത്തം തെറ്റിയത്.അവൻ അമേരിക്കയിൽ നിന്നും കാനഡയിലെ വാൻകൂവർ വരെ ഒരുങ്കാർ ഡെലിവറി ചെയ്യാൻ ഉണ്ടായിരുന്നു.എന്നാൽ അവൻ വൈകി വന്നത് കൊണ്ടു മറ്റൊരു സ്ത്രീയ്ക്ക് ആ ജോലി കിട്ടി.പക്ഷെ അവർ അവനെ കൂടെ കൂട്ടി.കാരണം, അവന്റെ ആവശ്യം.

  ഒരു റോഡ് ട്രിപ്പ് സിനിമ പോലെ തോന്നിയ കഥ.എന്നാൽ സിനിമ പതിയെ ആണ് ഒരു ട്രാക്കിലേക്ക് അടുക്കുന്നത്.ക്ളൈമാക്സിൽ 5 മിനിറ്റ് ആണ് കഥ മൊത്തം പ്രേക്ഷകന്റെ മുന്നിൽ മാറി മറിയുന്നത്.ഇടയ്ക്കു ഫീൽ ഗുഡ് മൂവി ആണോ ഉദ്ദേശിച്ചത് എന്നു സംശയിച്ചു.സിനിമയുടെ genre യ്ക്ക് അനുസരിച്ച മൂന്നോട്ട് പോകാത്ത കഥ ഇടയ്ക്കു ബോർ അടിപ്പിക്കുന്നും ഉണ്ട്. No Country for Old Man ലെ അന്റോണിനെ ഓര്മിപ്പിക്കുന്നുണ്ട് ഈ സിനിമയിലെ ഫെഡറിക്കോ എന്ന കഥാപാത്രത്തെ.

   MH Views

 സിനിമയുടെ പൊസിറ്റിവ് ഘടകങ്ങൾ?
    ക്ളൈമാക്‌സ് ആണെന്ന് നിസംശയം പറയാം.പിന്നെ സന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുമൻ നാഗർക്കാരും.പിന്നെ അമേരിക്കൻ ഹൈവേകയുടെ സൗന്ദര്യം അവതരിപ്പിച്ച രീതിയും.

 മോശം വശങ്ങൾ എന്തൊക്കെ ആണ്?

    സിനിമയുടെ തുടക്കത്തിലേ സ്പീഡ് കുറവും എന്താണ് അറിയാൻ ശ്രമിക്കുന്നത് എന്നു പ്രേക്ഷകന് ഒരു ക്ലൂവും ഇല്ലാത്ത അവതരണ രീതിയും.

  സിനിമ Must Watch ആണോ?
    അങ്ങനെ ഒരു അഭിപ്രായം ചിത്രത്തെ കുറിച്ചു ഇല്ല.ക്ളൈമാക്സിനു വേണ്ടി കാണാവുന്ന സിനിമ.ശരാശരി എന്നാണ് അഭിപ്രായം.മൊത്തത്തിൽ ആ ത്രില്ലർ അനുഭവം തോന്നിയില്ല.

   MH Views Rating?
 2.5/4.

 പ്രധാനമായും സിനിമ കഴിഞ്ഞു എന്ന് കരുതി ഇരിക്കുമ്പോൾ വന്ന ക്ളൈമാക്‌സ് , അതിനു ശേഷം സിനിമയുടെ മൊത്തം ദുരൂഹതയും പ്രേക്ഷകന് മുന്നിൽ മൊത്തത്തിൽ അവതരിപ്പിച്ചപ്പോൾ ഉള്ള താൽപ്പര്യം.

  സിനിമ മറ്റുള്ളവർക്കു suggest ചെയ്യുമോ?

    തീർച്ചയായും.ക്ളൈമാക്‌സ് രംഗങ്ങൾ ആണ് സിനിമയ്ക്ക് ജീവൻ നൽകിയത്.ആ ഒറ്റ കാരണം കൊണ്ട് മാത്രം.അപ്രതീക്ഷിതം ആയിരുന്നു അതിലെ പലതും.പ്രത്യേകിച്ചും സിനിമ തീർന്നൂ.ഇതെന്തൊന്നു സിനിമ എന്നു വിചാരിച്ചിരുന്ന സമയം.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews (telegtlram search) ൽ ലഭിയ്ക്കും.

1172. Okka Kshanam (Telugu, 2017)


1172. Okka Kshanam (Telugu, 2017)
          Mystery, Thriller

   ഫ്‌ളാറ്റിൽ നിന്നു കാണുന്ന ജനാലയിലൂടെ ദിവസവും കണ്ടു കൊണ്ടിരുന്ന രണ്ടു പേരുടെ ജീവിതത്തിൽ നല്ല ദുരൂഹത ഉണ്ടായിരുന്നു.ഒരു ദിവസം ഒരിക്കലും പ്രതീക്ഷിക്കാത്തതും സംഭവിയ്ക്കുന്നു.ഒരു മരണം.ജീവയും ജോഷ്നയും തങ്ങളുടെ ഫ്‌ളാറ്റിൽ നിന്നു കണ്ടു കൊണ്ടിരുന്ന കാഴ്ച്ചയിൽ ഉള്ള കഥാപാത്രങ്ങളുടെ ഭൂതകാല ജീവിതം ശരിക്കും ജീവയുടെയും ജോഷ്നയുടെയും വർത്തമാനക്കാല ജീവിതം ആയിരുന്നു. Rear Window യുടെ കഥ പോലെ തോന്നുന്നു.അല്ലെ?എന്നാൽ അതല്ല പ്രമേയം.പിന്നെന്താണ്? സിനിമ കാണുക.

   Paralle Life concept, കൂട്ടമായി എടുത്തു എറിയുന്ന തീപ്പെട്ടി കോലുകൾ വച്ചു നല്ലൊരു വിശദീകരണം ഇതിനായി നൽകുന്നുണ്ട് സിനിമയിൽ.ലിങ്കനും കെന്നഡിയും ജീവിച്ച ജീവിതം പോലെ മറ്റു പല  കഥകളിലും ഉള്ള ജീവിതം പോലെ ഒന്നു. സമാന്തര ജീവിതത്തിന്റെ കഥ അങ്ങനെ ആണ്.കൗതുകകരം ആയ ഒന്നു. സിനിമയുടെ പ്രമേയം ഈ കഥയെ ആധാരമാക്കി ആണ്.

   തെലുങ്ക് സിനിമയ്ക്ക് വേണ്ടി ഉള്ള കൊമേർഷ്യൽ ചേരുവകൾ ഒക്കെ ആവശ്യത്തിനു സിനിമയിൽ ചേർത്തിട്ടുണ്ട്.ക്ളൈമാക്സിലേക്കു പോകുമ്പോൾ ആണ് സിനിമയുടെ കഥയും ആയി ഉള്ള ട്വിസ്റ്റും സസ്പെന്സും പിരിമുറക്കവും എല്ലാം ഉണ്ടാകുന്നത്.

  നല്ല രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചിട്ടും ഉണ്ട് ഒപ്പം പ്രമേയത്തോട് നീതി പാലിക്കാനും കഴിഞ്ഞിട്ടുണ്ട്.താൽപ്പര്യം ഉള്ളവർ കാണുക.

  MH Views Rating :3/4

 സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്


1171. Parallel Life (Korean ,2010)


1171. Parallel Life (Korean ,2010)
           Myatery, Thriller

  കിം സിയോക്കിന്റെ ഭാര്യ മരണപ്പെടുന്നു.കൊന്നതിന് ശേഷം മലയിൽ ഉപേക്ഷിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.ഇപ്പോൾ കിം സിയോക് മറ്റൊരു അപകടത്തിൽ ആണ്.മറ്റൊരാളുടെ ജീവിതത്തിൽ 30 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ തന്റെ ജീവിതത്തിൽ സംഭവിക്കും എന്നുള്ള ഭയത്തിൽ.ഭയത്തിന് പിന്നിൽ ആ അടുത്തായി സമാനമായ അവസ്ഥ ഉണ്ടായ ആളെ പരിചയപ്പെടുന്നതും ഒപ്പം ഭൂതകാലത്തിൽ നടന്ന കഥകളും ആണ് ആധാരം.അപകടത്തിൽ ആകും എന്നു മനസ്സിലായ തന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കാൻ ദക്ഷിണ കൊറിയയിൽ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിമാരിൽ ഒരാളായ കിം സിയോക്കിന്‌ കഴിയുമോ?കൂടുതൽ അറിയാൻ സിനിമ കാണുക.

  Parallel Life എന്താണെന്ന് പലർക്കും അറിയാമായിരിക്കും.100 വർഷങ്ങൾക്കു അപ്പുറം ചരിത്രത്തിൽ ലിങ്കനും കെന്നഡിയും അമേരിക്കൻ പ്രസിഡന്റ് ആയത് മാത്രം അല്ലാതെ ഉള്ള അവരുടെ ജീവിതത്തിലെ സാമ്യതകൾ.അവരുടെ കൊലയാളികൾ,കൊലപാതക രീതികൾ,  കോല നടന്ന സ്ഥലം, ജനിച്ച, മരിച്ച വർഷങ്ങൾ തുടങ്ങി സാമ്യതകൾ ഏറെയാണ്. അതായത് ഒരാളുടെ ജീവിതം മറ്റൊരാൾ മറ്റൊരു സമയത്തു അനുഭവിക്കുന്നു.ധാരാളം Parallel Life കഥകൾ ലഭ്യമാണ്.തെലുങ്കിൽ വന്ന 'ഒക്ക ക്ഷണം' ഈ പ്രമേയത്തിൽ വന്ന ഒരു ചിത്രമാണ്.

  ഈ കൊറിയൻ ചിത്രവും അത്തരം ഒരു തീമിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.മികച്ച ഒരു മിസ്റ്ററി ത്രില്ലർ ആയാണ് സിനിമ അനുഭവപ്പെട്ടത്.ട്വിസ്റ്റ്‌സ്, സസ്പെൻസ് എല്ലാം കൂടി സിനിമ നല്ല engaging ആയിരുന്നു. പ്രമേയത്തിലെ പുതുമ ആയിരുന്നു എന്നെ ആകർഷിച്ചത്.സിനിമ കണ്ടു തീർന്നപ്പോൾ ഇഷ്ടം ആവുകയും ചെയ്തു.

  കൊറിയൻ സിനിമ സ്നേഹികൾ ധൈര്യമായി എടുത്തു കണ്ടോളു Parallel Life

 MH Views Rating 3.5/4

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhview or @mhviews (search in telegram

1995. Drop ( English, 2025)