Friday, 28 June 2019

1064.Bad Samaritan(English,2018)


1064.Bad Samaritan(English,2018)
          Thriller


     രണ്ടു യുവാക്കൾ.ജീവിതത്തിൽ എളുപ്പ വഴിക്ക് പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു.അതിനായി അവർ കണ്ടെത്തുന്ന വഴി ആയിരുന്നു രസകരം.ഹോട്ടലിൽ വരുന്ന അതിഥികളുടെ വണ്ടി  പാർക്ക് ചെയ്യാൻ കൊണ്ടു പോകുന്ന വഴി അവരുടെ വീടുകളിൽ ആരും ഇല്ലെങ്കിൽ മോഷണം നടത്തുക.എന്നാൽ എല്ലാ ദിവസവും ഒരു പോലെ ആകില്ലല്ലോ.ഇത്തരത്തിൽ ഉള്ള ഒരു ശ്രമത്തിൽ ആണ് അവർ അപകടകരമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നത്.മരണത്തെ പോലും നേരിട്ട് കാണേണ്ടി വരുന്ന അവസ്ഥ...


    ഇംഗ്ളീഷ് സിനിമ സൂപ്പർ ഹീറോകളുടെ പുറകെ പോയപ്പോൾ നഷ്ടമായ കുറെ സിനിമ ഴോൻറെ ഉണ്ട്.അൽപ്പം സസ്പെൻസ് ഒക്കെ കലർന്ന സിനിമകൾ.അൽപ്പം ബ്രൂട്ടൽ ആയ ചിത്രങ്ങൾ,പ്രത്യേകിച്ചും പ്രമേയം കൊണ്ടു.Indie സിനിമ ആയി ചിലതൊക്കെ ഇടയ്ക്കു വരാറും ഉണ്ട്.Bad Samaritan ഒരു പരിധി വരെ മേൽപ്പറഞ്ഞ കാര്യങ്ങളുടെ ഓപ്പൻ നിൽക്കുന്നതാണ്.കഥയുടെ തുടക്കം മുതൽ സൂക്ഷിച്ച ആ ഒരു മൂഡ് തന്നെ നന്നായിരുന്നു.അവിടെ നിന്നും ചിത്രം ഒരു ക്യാറ്റ് ആൻഡ് മൗസ് രീതിയിലേക്ക് മാറുമ്പോഴും സ്മാർട്ട് ആയ വില്ലൻ ഒരു വശത്തു ഉള്ളത് കൊണ്ട് തന്നെ പൂച്ചയ്ക്ക് തന്നെ ആയിരുന്നു വിജയം എന്നു തോന്നാം.ഇവിടെ നിന്നും ആണ് കഥയിലേക്ക് പ്രേക്ഷകന് കൂടുതൽ താൽപ്പര്യം ഉണ്ടാകുന്നത്.


    ഒരാളുടെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ അയാളുടെ ഭാവി ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ഒക്കെ പോലുള്ള ക്ളീഷേകൾ കാണാമെങ്കിലും പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ ഉള്ള സാഹചര്യങ്ങൾ സിനിമയിൽ ഉടനീളം കാണാം.ഒറ്റയടിക്ക് ഇരുന്നു കാണാൻ ഉതകുന്ന രീതിയിൽ ത്രിൽ അടുപ്പിക്കുന്ന ചിത്രം.പ്രത്യേകിച്ചും വില്ലൻ എത്ര മാത്രം സ്‌ട്രോങ് ആണോ അത്രയും സിനിമയ്ക്ക് ത്രിൽ അടുപ്പിക്കാൻ കഴിയും എന്ന് തോന്നുന്നു.Bad Samaritan ഈ അഭിപ്രായം ഉള്ളവർക്ക് ഇഷ്ടപ്പെടും എന്നു വിശ്വസിക്കുന്നു.പ്രത്യേകിച്ചും ക്ളൈമാക്‌സ് ഒക്കെ.മികച്ചതായിരുന്നു!!


More movie suggestions @www.movieholicviews.blogspot.ca

  സിനിമയുടെ ടെലിഗ്രാം ലിങ്ക്: t.me/mhviews

Sunday, 23 June 2019

1063.The Skeleton Key(English,2005)

1063.The Skeleton Key(English,2005)
          Mystery,Drama

  സിനിമയുടെ അവസാന ഭാഗങ്ങളിൽ കഥാപാത്രങ്ങളിൽ ഒരാൾ പറയുന്നത് പോലെ."വിശ്വസിക്കണം.വിശ്വസിച്ചാൽ മാത്രമേ ഞങ്ങൾ ഉദ്ദേശിച്ചത് നടക്കൂ".അതേ രീതിയിൽ ആണ് Skeleton Key എന്ന സിനിമയും അവതരിപ്പിച്ചിരിക്കുന്നത്.സ്ട്രോക് വന്നു കിടക്കയിൽ ആയ വൃദ്ധനെ ശുസ്രൂശിക്കൻ ആയി വരുന്ന നേഴ്‌സ് ,എന്നാൽ താൻ വന്നിരിക്കുന്ന പ്ലാന്റേഷനു നടുവിൽ ഉള്ള വലിയ വീടിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ആണ് ശ്രമിക്കുന്നത്.അതിലേക്കു അവളെ നയിച്ചത് എന്തായിരിക്കും?


   വിശ്വാസിക്കാവുന്ന രീതിയിൽ ഒരു സാധാരണ സംഭവം ആയി മാത്രം ആണ് അതീന്ദ്രീയ ശക്തികളുടെ അപ്പുറം ഉള്ള വിശ്വാസങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കഥാപത്രങ്ങൾക്കു ഉള്ളത് പോലെ പ്രേക്ഷകന് കൂടി ആ അവസരം നൽകിയിരിക്കുന്നു.വളരെ സങ്കീർണം ആയി മാറിയേക്കാവുന്ന ഒരു കാര്യത്തെ ചെറിയ സംഭവങ്ങളിലൂടെ normalize ചെയ്തു അവതരിപ്പിച്ച ചിത്രം അതിന്റെ ഴോൻറെ ആയ മിസ്റ്ററിയിലേക്കു മാറുകയാണ്.

   ഒരു പക്ഷെ ഹൊറർ element എന്നു പ്രേക്ഷകൻ വിധി എഴുതാൻ ഇരിക്കുമ്പോൾ ആകും ക്ളൈമാക്‌സ് ഒക്കെ ആ രീതിയിൽ വരുന്നത്.ഒരു സൈക്കോളജിക്കൽ ത്രില്ലറിൽ മൂഡ് ഉടനീളം നിലനിർത്തിയ ചിത്രം ,പിന്നീട് ഏതു വിഭാഗത്തിലേക്ക് ആണ് പോകുന്നത് എന്നോർത്തു പ്രേക്ഷകനും confusion ഉണ്ടാകാം.എന്നാൽ ,ഈ സംഭവങ്ങൾ ചിത്രത്തെ നല്ല ഒരു സിനിമ ആയി മാറ്റുകയാണ്.ഏകദേശ സൂചനകൾ മാത്രമാണ് നൽകിയത്.കഥയെ കുറിച്ചു വിശദീകരിച്ചാൽ ,പ്ലോട്ട് പോലും സ്പോയിലർ ആകാം..

 പിന്നെ Skeleton Key എന്നു പറഞ്ഞാൽ,എല്ല വാതിലും തുറക്കാൻ കഴിയുന്ന ഒറ്റ താക്കോൽ എന്നാണ് അർത്ഥം.കഥയും അങ്ങനെ ആണ്.ഇത്തരത്തിൽ തുറക്കുന്ന കീ സിനിമയിലെ നിഗൂഢതകളിലേക്കു നമ്മളെ എത്തിക്കും.


  More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ടെലിഗ്രാം ചാനൽ.ലിങ്ക് : t.me/mhviews

1062.Escape Room(English,2019)

1062.Escape Room(English,2019)
           Thriller,Mystery


   സിനിമ കണ്ടു കഴിഞ്ഞു ഗൂഗിളിൽ തപ്പിയപ്പോൾ ആണ് എസ്‌ക്കേപ് റൂമുകൾ ഇവിടെ അടുത്തും ഉണ്ടെന്നും മനസ്സിലായത്.ആദ്യത്തെ ഒന്നു പേടിച്ചു പോയി.ഇനി എങ്ങാനും ഇവന്മാർ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ നമ്മളെ തട്ടി കൊണ്ടു പോയി എങ്ങാനും?എന്തായാലും കുറച്ചു നല്ല രീതിയിൽ ഗൂഗിളിൽ പരതി.ടീം ബിൽഡിങ് പോലുള്ള കാര്യങ്ങൾക്കും മറ്റു വിനോദ മാർഗം എന്ന നിലയിലും ഒക്കെ ആണ് ഈ എസ്‌ക്കേപ് റൂമുകൾ ഉപയോഗിക്കുന്നത്.നിശ്ചിത സമയത്തിനുള്ളിൽ ടാസ്‌ക്കുകൾ പൂർണം ആക്കിയാൽ നമുക്ക് വിജയി അകാൻ സാധിക്കുമത്രെ!!ഈ സിനിമയിലെ സോയിയും മറ്റുള്ളവരും ഇതേ വിവരണങ്ങൾ കേട്ടു തന്നെ അല്ലെ ഇതിലേക്ക്  പോയത്?അപ്പൊ അവർക്ക് സംഭവിച്ചതോ??


  എന്നാൽ അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.ധാരാളം സിനിമകളിൽ നമ്മൾ ഇതു പോലുള്ള കളികൾ കണ്ടിട്ടുണ്ട്.മാസ്റ്റർപ്പീസ് ആയ Saw പരമ്പര,Cube പരമ്പര പോലുള്ള ധാരാളം സിനിമകൾ ഈ ഗണത്തിൽ പെടുത്തവുന്നത് ഉണ്ട്.അതിൽ നിന്നൊന്നും അത്ര വിഭിന്നം അല്ല ഈ സിനിമായിഒഎ കഥയും."കർമ്മ" ആണ് ഇവിടെ ഇവരുടെ എല്ലാം ഭാവി തീരുമാനിക്കുന്നതു.മനുഷ്യത്വം പല അളവിൽ ഉള്ള മനുഷ്യർ.അവരുടെ ജീവിത സാഹചര്യങ്ങൾ അവരുടെ സ്വഭാവത്തെയും സ്വാഭാവികമായും സ്വാധീനിക്കും.

  അവർ പരസ്പ്പരം മത്സരിക്കുമ്പോൾ നഷ്ടങ്ങൾ വരുന്നത് മനസിലാക്കുകയും,ഒരു ടീം ആയി മുന്നേറുമ്പോൾ ആണ് ജയിക്കുന്നതും എന്നും മനസ്സിലാകുന്നു.എന്നാൽ സ്വന്തം ഇഷ്ടത്തിന് വന്ന ഈ കളിക്ക് പ്രതിഫലമായി 10000 ഡോളർ സമ്മാനം ഉണ്ടെന്നു വർ മനസ്സിലാക്കുന്നു.ഒപ്പം മറ്റൊന്ന് കൂടി.തങ്ങളുടെ ജീവന് കൂടി ആരോ ഇട്ട വില ആണ് അതെന്നു.


  രണ്ടാം ഭാഗത്തേക്ക് ഉള്ള സൂചന നൽകിയാണ് ചിത്രം അവസാനിച്ചത്.ക്ളീഷേ കഥ ആയിരുന്നെങ്കിലും അവതരണ രീതി കൊണ്ടും മറ്റും ചിത്രത്തെ നന്നയി ത്രില്ലടുപ്പിച്ചു.ഈ genre യിൽ ഉള്ള സിനിമകളിൽ ഇഷ്ടമായി Escape Room ഉം.രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.


More movie suggestions @ www.movieholicviews.blogspot.ca

 സിനിമയുടെ ടെലിഗ്രാം ലിങ്ക്: t.me/mhviews

  

1061.The Hunt(Danish,2012)


1061.The Hunt(Danish,2012)
          Drama


    ഇന്നത്തെ സാമൂഹികാവസ്ഥയിൽ ഏറ്റവും വലിയ കുറ്റങ്ങളിൽ ഒന്നാണ് കുട്ടികളുടെ നേരെ ഉള്ള പീഡനം.Pedophiles നെ സമൂഹം വെറു4444പ്പോടെ തന്നെ ആണ് കാണുന്നത്.വേറെ ഏതോ ലോകത്തിൽ ജീവിക്കുന്നത് പോലുള്ള ചിലർ ഒക്കെ അതിനെ വ്യാഖ്യാനിച്ചു കൊണ്ടു വന്നു normalize ചെയഹ്ന്നതും ഇടയ്ക്കു സാമൂഹിക മാധ്യമങ്ങളിൽ കാണേണ്ടി വന്നൂ.എന്തൊക്കെ ന്യായങ്ങൾ(അങ്ങനെ ഒന്നുണ്ടോ ഈ കാര്യത്തിൽ?) പറഞ്ഞാലും ഏറ്റവും വലിയ ശിക്ഷ തന്നെ ഈ സംഭവത്തിൽ കൊടുക്കണം എന്ന അഭിപ്രായം ഉള്ളവർ ആയിരിക്കും പലരും.

    എന്നാൽ The Hunt എന്ന ഡാനിഷ് സിനിമ ചർച്ച ചെയ്യുന്നത് ഇതിന്റെ മറ്റൊരു വശമാണ്.സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത ഒന്നു.പ്രത്യേകിച്ചും കുട്ടികൾ കള്ളം പറയില്ല എന്നുള്ള വിശ്വാസം അല്ലെങ്കിൽ ഉറപ്പിനെ പാടെ മറക്കേണ്ടി വരുന്ന ഒരു അവസ്ഥ.ലൂക്കാസ്,തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിൽ കൂടി നു കടന്നു പോകുന്നത്.വിവാഹ ബന്ധം വേർപ്പെടുത്തി ഭാര്യ മകനെയും ഒപ്പം കൂട്ടി.ഒരു നേഴ്സറിയിൽ അയാൾ താൽക്കാലികമായി ജോലി ചെയ്യുന്നു.തന്റെ സ്വന്തം ഗ്രാമത്തിൽ സൗഹൃദങ്ങളും ബന്ധങ്ങളും ആയി പോയ അയാൾക്ക്‌ ഏറ്റ ഏറ്റവും വലിയ പ്രഹരം ആയിരുന്നു സമൂഹം അയാളെ ഒരു pedophile ആയി കാണേണ്ടി വരുന്നത്.അതും സ്വന്തം സുഹൃത്തിന്റെ മകളെ.

   ക്ലാര എന്ന ചെറിയ പെണ്കകുട്ടിയുടെ മനസ്സിലെ ചില ചിന്തകളുടെ ഫലം ആയിരുന്നു ഇതെല്ലാം.യഥാർത്ഥ ജീവിതത്തിൽ നിന്നും ഏറെ അകന്നു.Orphan എന്ന സിനിമയിലെ "കുട്ടി"യോടൊടൊപ്പം പ്രേക്ഷകനെ കൊണ്ടു വെറുപ്പിക്കുന്ന കഥാപാത്രം ആയിരുന്നു അത്.ഇവിടെ പ്രേക്ഷകന് എന്ന നിലയിൽ കഥ കണ്ടു കൊണ്ടു പോകുമ്പോൾ സത്യങ്ങൾ അറിയാവുന്ന നമ്മൾ എന്നാൽ യതാർത്ഥ ജീവിതത്തിൽ എങ്ങനെ ആകും പ്രതികരിക്കുക?അതാണ് ആ ചെറിയ ഗ്രാമവും അയാളോട് ചെയ്തത്.ജോലി പോയി,കടകളിൽ പോലും കയറാൻ പറ്റാത്ത അവസ്ഥ ആയി.

  തികച്ചും നിസഹായമായ ഒരു അവസ്ഥ.എന്നാൽ ,നേരത്തെ പറഞ്ഞതു പോലെ പ്രേക്ഷകൻ സത്യം അറിഞ്ഞു കാണുന്നത് കൊണ്ടു അനുകമ്പ Mads Mikkelsen ന്റെ കഥപാത്രയത്തിന് നൽകുകയാണ്.ഇടയ്ക്കെങ്കിലും പ്രമേയത്തിലെ ക്രൂരത മൂലം പ്രേക്ഷകൻ അൽപ്പ നേരം എങ്കിലും ഷോക്ക് അടിച്ചത് പോലെ ആകും.ക്ളൈമാക്‌സ് പോലും അത്തരം ഒരു ഷോക് നൽകും.പക്ഷെ പോസിറ്റിവ് ആയ ഒന്നുണ്ട്.ഇത്തരത്തിൽ ഉള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോട് മനുഷ്യസമൂഹത്തിന്റെ general ആയുള്ള ഒരു പ്രതികരണം.

  പ്രമേയത്തോട് എന്തു നിലപാട് എടുക്കണം എന്നും ഈ ചിത്രത്തിലെ ലൂക്കാസിനോട് എന്തു നിലപാട് എടുക്കണം എന്നു വ്യക്തത വരുത്തിയാൽ സിനിമ കാണുന്നതിൽ ഒരു confusion ഒഴിവാക്കാൻ സാധിക്കും.ഡാനിഷ് സിനിമകളിലെ മികച്ച ഒന്നാണ് "The Hunt"..എങ്കിലും ഈ ചിത്രം നിങ്ങളെ വേട്ടയാടും അൽപ്പ നേരമെങ്കിലും!!


    സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/mhviews

1060.Brightburn(English,2019)



1060.Brightburn(English,2019)
         Thriller,Horror


  ഒരു മുന്വിധികളും ഇല്ലാതെ,അധികം കേട്ടിട്ടില്ലാത്ത ഒരു സൂപ്പർ ഹീറോയുടെ സിനിമ കാണാൻ ഇരുന്നു.സഫ്ധ്യം പറഞ്ഞാൽ,തിയറ്ററിൽ വച്ചു പോസ്റ്റർ കണ്ടു മകൻ ഇതെറ്റു കാരക്റ്റർ ആണെന്ന് ചോദിച്ചപ്പോൾ ആണ് ഈ സിനിമയെ കുറിച്ചു ശ്രദ്ധിക്കുന്നത് പോലും എന്നു പറയാം.പക്ഷെ സിനിമ കണ്ടു തുടങ്ങിയപ്പോൾ ഒരു ഹൊറർ ചിത്രം പോലെ തോന്നി,തുടക്കത്തിലേ സ്ഥിരം സൂപ്പർ ഹീറോ സിനിമകളിലെ ബില്ഡപ് പോലെ തന്നെ.

  പക്ഷെ പിന്നീട് കഥയുടെ സ്വഭാവം മൊത്തത്തിൽ മാറി.ഒരു ഹൊറർ ചിത്രമാവുക ആയിരുന്നു.പ്രത്യേക സിദ്ധികൾ ഉള്ള ദുഷ്ടനായ  ഒരു കഥാപാത്രം.ഇയാൾ എന്തോന്ന് സൂപ്പർ ഹീറോ എന്നു പോലും ഓർത്തു പക്ഷെ പതുക്കെ പതുക്കെ സിനിമയുടെ ട്രാക്ക് മാറിയതോടെ കൂടുതൽ ഇഷ്ടമായി.ക്ളൈമാക്‌സ് കഴിഞ്ഞ ഉടനെ നേരെ Brightburn നെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ആണ്


  സൂപ്പര്മാനും ആയി ഈ കഥാപാത്രത്തെ കണക്ട് ചെയ്യുന്ന വിവരങ്ങൾ ഒക്കെ പുത്തൻ അറിവായിരുന്നു.അതു മാത്രമല്ല മറ്റൊരു "വില്ലൻ ജസ്റ്റിസ് ലീഗ് യൂണിവേഴ്സിന്" ഉള്ള സ്കോപ്പും ഒക്കെ പുതിയ അറിവുകൾ ആയിരുന്നു.

 12 വർഷം മുൻപ് നടന്ന അജ്ഞാതമായ എന്തോ സംഭവത്തിനു ശേഷം പിന്നെ കാണിക്കുന്നത് പന്ത്രണ്ടു വയസ്സുകാരൻ ആയ ബ്രണ്ടനെ ആണ്.സ്നേഹിക്കാൻ മാത്രം അറിയാവുന്ന മാതാപിതാക്കൾ.എന്നാൽ അവന്റെ ജനനത്തിനു പിന്നിൽ ഉള്ള വിവരങ്ങൾ അവൻ പതുക്കെ മനസ്സിലാക്കി വരുമ്പോഴേക്കും അവനിൽ മാറ്റങ്ങൾ ഉണ്ടാകുന്നു."സൂപ്പർ ഹീറോ-ഹൊറർ" മൂവി എന്ന ടാഗിന് ചേരുന്ന കാര്യങ്ങൾ ആണ് പിന്നെ ഏമ്ഭവിക്കുന്നത്.സൂപ്പർമാനും ആയി കഥാപാത്ര രൂപീകരണത്തിൽ ഉള്ള ബന്ധം ഒക്കെ  ആ രീതിയിൽ മികച്ചു നിൽക്കും.ശരിക്കും Brightburn നു ഒരു രണ്ടാം ഭജിഎം വേണം എന്ന് ആഗ്രഹിക്കുന്നു.

   ആദ്യ ഭാഗത്തിന്റെ അവസാനം അതിനുള്ള വഴി തുറന്നിട്ടിട്ടും ഉണ്ട്.ബുദ്ധിമാനായ,അയാൾക്ക്‌ ശത്രുത തോന്നുന്നവ നശിപ്പിക്കുന്ന സൂപ്പർ ഹീറോ.ലോകത്തിലെ Superior ആയ എന്തോ ഒന്നായി സ്വയം കാണുന്ന ആൾ.സാധ്യതകൾ ഏറെയുള്ള ജന്മന ഉള്ള പവറുകൾ ഉള്ള സൂപ്പർ ഹീറോ.പടം വലിയ ഹിറ്റ് ആയില്ലെങ്കിലും അടുത്ത ഭാഗം ഇറങ്ങി ആ കുറവ് നികത്തും എന്നു കരുതുന്നു.


  More movie suggestions @ www.movieholicviews.blogspot.ca

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : 

Saturday, 22 June 2019

1059.Acusada(Spanish,2018)


1059.Acusada(Spanish,2018)
         Drama,Thriller.


   21 വയസ്സുള്ള ഒരു പെണ്കകുട്ടിയുടെ മനസാക്ഷിയെ വിശകലനം ചെയ്യുകയാണ് Acusada എന്ന സ്പാനിഷ് ചിത്രത്തിൽ.അവളുടെ മനസ്സാക്ഷി എന്നു പറയുന്നതിലും മികച്ച ഒരു വാക്ക് "ഓർമ" എന്നതാണ്.എന്നാൽ ,ഇന്നവൾ ഏകദേശം രണ്ടു വർഷങ്ങളുടെ അപ്പുറവും അവളെ സമൂഹം കാണുന്നത് ഒരു കൊലയാളി ആയിട്ടാണ്.സ്വന്തം സുഹൃത്തിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി.

   ഈ ഒരു സംഭവം അവളുടെ കുടുംബത്തെ മുഴുവൻ തകർത്തു.എങ്കിലും അവർ അവളുടെ ഒപ്പം തന്നെ നിന്നു.പ്രതീക്ഷയോടെ,തങ്ങളുടെ ചിറകിന്റെ കീഴിൽ ഉള്ള എല്ലാ സംരക്ഷണവും നൽകി കൊണ്ടു തന്നെ.എങ്കിലും,ചില മുൻ കഥകൾ,സാക്ഷി മൊഴികൾ,സാഹചര്യ തെളിവുകൾ എല്ലാം അവൾക്കു എതിരാണ്.വ്യക്തതയില്ലാത്ത കുറെ ഏറെ സംഭവങ്ങൾ??

  Acusada എന്ന ചിത്രവും വ്യക്തതയില്ലാതെ ആണ് പോകുന്നത്.ഒരു പ്രത്യേക തരം ഐഡന്റിറ്റി ചിത്രം ആവശ്യപ്പെടുന്നുണ്ട്.ഒരു സംഭവം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുമ്പോൾ,പ്രത്യേകിച്ചും കൊലപാതകത്തെ പോലെ ഉള്ളവ,അതിനു ദൃശ്യ ഭാഷ കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്.പ്രേക്ഷകന്റെ താല്പര്യം വളരെ അധികം കൂട്ടാൻ ഉള്ള ഒരു വഴി.നിഗൂഢതകളിലേക്കു പ്രേക്ഷകന് ഇറങ്ങി ചെല്ലുവാനും അതിനു പുറകേ പോയി കുറ്റ കൃത്യത്തെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുവാനും ഉള്ള വഴികൾ അവിടെ തുറക്കാറുണ്ട്.എന്നാൽ Acusada ഈ വഴികൾ ഒന്നും സ്വീകരിക്കുന്നില്ല കഥ പറച്ചിലിന്.എന്നാൽ പ്രതീക്ഷകളെ എല്ലാം കാറ്റിൽ പറത്തി ആ ഒരു ജിജ്ഞാസ സിനിമയിൽ കൊണ്ടു വരുന്നുണ്ട്.

  സിനിമയുടെ ഏറ്റവും വലിയ കുറവായി തോന്നുന്ന ക്ളൈമാക്‌സ്,എന്നാൽ തിനു മുൻപ് തന്നെ ആ ഫീൽ  കാരണം കൊണ്ട് തന്നെ തരക്കേടില്ലാത്ത ഒന്നായി മാറ്റുന്നു.പ്രത്യേകിച്ചും സിനിമയുടെ ഴോൻറെ അത്തരം ഒരു കാര്യത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നില്ല എന്നു വ്യക്തമാണ്.കോടതിയിലെ രംഗങ്ങൾ,അതിനായി ഉള്ള തയ്യാറെടുപ്പുകൾ,മീഡിയയെ അതിനായി ഉപയോഗിക്കുന്ന വഴികൾ എല്ലാം സിനിമയുടെ ഗതിയെ നന്നായി സ്വാധീനിക്കുന്നുണ്ട്.സ്ഥിരം ഫോർമുല കുറ്റാന്വേഷണ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നു മാത്രം സിനിമയെ നോക്കി കണ്ടുള്ള കഥ പറച്ചിലും നന്നായിരുന്നു.
 

  ക്ളൈമാക്സിലെ , ഫോര്മുലയിൽ നിന്നും വ്യതിചലിച്ചുള്ള കഥ പറച്ചിലിലും സ്വന്തജമായി പ്രേക്ഷകന് ഒരു കഥ ഉണ്ടാക്കി എടുക്കാം വേണമെങ്കിൽ.അത്ര സങ്കീർണം ഒന്നും അല്ലാതെ.Acussada ഈ കാരണങ്ങൾ ഒക്കെ കൊണ്ടു തന്നെ മോശമല്ലാത്ത ഒന്നാണ്.


 ചിത്രത്തിന്റെ(ടെലിഗ്രാം) ലിങ്ക് ബ്ലോഗിൽ ലഭ്യമാണ്

ബ്ലോഗ്: www.movieholicviews.blogspot.ca

Friday, 21 June 2019

1058.100(Tamil,2019)


1058.100(Tamil,2019)


    ഇന്ത്യൻ സിനിനയിലെ താര പ്രവേശത്തിന് പോലീസ്,ഗുണ്ടാ,ഡോൺ വേഷങ്ങൾക്കു അതിന്റെതായ പ്രാധാന്യം ഉണ്ടെന്നുള്ളത് ചരിത്രം ആണ്.പ്രേക്ഷകരിൽ ഒരു നടൻ വലിയ ഒരു സംഭവം ആണെന്ന് തോന്നിപ്പിക്കാൻ തീർച്ചയായും ഇത്തരം വേഷങ്ങൾ സഹായിക്കും എന്നതും സത്യമാണ്.ഇന്ത്യൻ സിനിമയിലെ താരാധിപത്യത്തിൽ ഈ ഘടകങ്ങൾ തീർച്ചയായും കാണാൻ സാധിക്കും.ഇതേ വഴിയിൽ തന്നെ ആണ് അഥർവ ഇത്തരം ഒരു വേഷം ചെയ്തതെന്ന് തോന്നുന്നു.ഒരു പോലീസുകാരന്റെ വേഷം.കൂര്മ ബുദ്ധിയുള്ള,മസിൽ ഉള്ള,പോലീസ് സ്റ്റൈലിൽ മീശ വച്ച,ബുള്ളറ്റ് ഉള്ള പോലീസുകാരൻ.

     ഒരു മിസ്റ്ററി/സസ്പെൻസ് സിനിമയിൽ പക്ഷെ ഇത്തരം കാര്യങ്ങൾ കയറ്റിയപ്പോൾ സംഭവിച്ചത് ഈ അടുത്തു ഇറങ്ങിയ പല തമിഴ് ത്രില്ലർ സിനിമകളും നൽകിയത് പോലുള്ള ഒരു സംതൃപ്തിയുടെ കുറവായിരുന്നു.നായകനെ establish ചെയ്യാൻ ഉപയോഗിച്ച സിനിമയുടെ തുടക്കം ഇത്തരം ഒരു കഥയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കം മാത്രം ആയിരുന്നെങ്കിൽ ഒരു ത്രില്ലിംഗ് factor ഉറപ്പായും വന്നേനെ.പക്ഷെ ക്ളീഷേ എന്നു ഒക്കെ പറയാമെങ്കിലും ഇത്തരത്തിൽ ട്വിസ്റ്റ് ഒക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാൻ പറ്റാത്തത് പോലെ ആയിരുന്നു തുടക്കം.

 

  ഒരു ആവറേജ്,തരക്കേടില്ലാത്ത സിനിമ ആയി അവസാനം 100 നെ വിലയിരുത്താം എന്നു തന്നെ തോന്നുന്നു.അഥർവയുടെ അച്ഛൻ മുരളി ഇത്തരത്തിൽ ഒരു പോലീസ് വേഷം ചെയ്തിട്ടില്ല എന്നു തോന്നുന്നു.അഥർവയും വേഷം മോശമാക്കിയിട്ടില്ല.പക്ഷെ,കഥാപാത്രവും കഥയും place ചെയ്ത സ്ഥലം തെറ്റി പോയി എന്ന് ആണ് അഭിപ്രായം.അതു പോലെ ഹൻസികയെ നായകന്റെ ചേച്ചി ആക്കി കാണിച്ചിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി.യോഗി ബാബു എന്നത്തേയും പോലെ തമാശ ഒക്കെ നന്നായി ചെയ്തു.


ഒരു സാധാരണ മാസ് പോലീസ് സ്റ്റോറിയിൽ ഇത്തരം കഥകളുടെ മൂഡ് ഉറപ്പായും പോകും.അതാണ് സംഭവിച്ചത്.പക്ഷെ ആദ്യ അര മണിക്കൂറോളം ക്ഷമിക്കാമെങ്കിൽ തരക്കേടില്ലാത്ത ഒരു മിസ്റ്ററി/സസ്പൻസ് ചിത്രം ആണ് "100".പ്രത്യേകിച്ചും പോലീസ് കഥകളിലെ സ്ഥിരം ഫോർമുല വിടെ മാറ്റി പിടിച്ചിട്ടുണ്ട്.911 പോലുള്ള സേവനങ്ങൾ പ്രമേയം ആക്കിയുള്ള കഥകൾ ധാരാളം വിദേശ സിനിമകളിൽ വന്നിട്ടുണ്ട്.അത്തരം ഒരു പശ്ചാത്തലം തമിഴ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു നല്ല വശമാണ്.

  സമ്മിശ്രമായ ഒരു അഭിപ്രായം ആണ് എല്ലാം കൂടി നോക്കുമ്പോൾ ചിത്രത്തെ കുറിച്ചു തോന്നുക.എവിടെയോ എന്തൊക്കെയോ മിസ്സിങ്!!

1995. Drop ( English, 2025)