Monday, 6 January 2025

1866. Heretic (English, 2024)

 1866. Heretic (English, 2024)

          Horror, Thriller 

⭐⭐⭐⭐/5



വിശ്വാസം മരണം ജനനം ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഉള്ള ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രം ആണ് Heretic എന്നാകും ആദ്യം തോന്നുക. അത് തന്നെ ആണ് പ്രമേയവും. എന്നാൽ..


Heretic - ലോകത്ത് നില നിലക്കുന്ന വിശ്വാസങ്ങൾക്ക് എതിരായി ഉള്ള വിശ്വാസങ്ങൾ കൊണ്ട് നടക്കുന്ന ആളെ വിശേഷിപ്പിക്കാവുന്ന പദം ആണ്. റീഡ് അത്തരത്തിലുള്ള ഒരാളാണ്. 


അയാളുടെ വിശ്വാസങ്ങളെ കുറിച്ച് പറയുവാനുള്ള അവസരം ആയാൾക്ക് ലഭിക്കുകയാണ് മോർമോൻ ചർച്ചിൽ നിന്നുമുള്ള സിസ്റ്റര് പാക്സ്റ്റൺ, ബാർൺസ് എന്നിവർ അയാളുടെ വീട്ടിൽ എത്തുമ്പോൾ . 



തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുവാനായി എത്തുന്ന ഇരുവരും റീഡിന്റെ വിശ്വാസങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ കേൾക്കുന്നു.അയാൾ മോർമൻ സഭയിലെ ചില കാര്യങ്ങളെ കുറിച്ച് വിമർശിക്കുകയും ചെയ്യുന്നു.


ലോകത്തിലെ മതങ്ങൾ തമ്മിൽ ഉള്ള സാദൃശ്യവും തുടങ്ങി ബൃഹത്തായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ലോകത്തിലെ ഒരേ ഒരു സത്യ മതത്തെ കുറിച്ചും റീഡ് പറയുന്നു. 


പലപ്പോഴും അയാളുടെ സംഭാഷണങ്ങളിൽ അവർ ഇരുവരും ആസ്വസ്ഥരാകുന്നുണ്ട് . റീഡിന്റെ ഭാര്യ അടുക്കളയിൽ ബ്ലൂബറി പൈ ഉണ്ടാക്കുന്നു എന്നാണ് അവരോടു പറഞ്ഞത്. എന്നാൽ പിന്നീട് അവർ ഇരുവരും റീഡിന്റെ ഭാര്യയെ കാണണം എന്നു പറഞ്ഞപ്പോൾ കഥ മാറി തുടങ്ങുന്നു. ഒപ്പം അയാളും . 


സിനിമയുടെ തുടക്കത്തിൽ ഉള്ള സംഭാഷണങ്ങളിൽ നിന്നും മതത്തെ കുറിച്ച് വ്യത്യസ്തമായ നിലപാടുള്ള ഒരാൾ എന്ന നിലയിൽ ആകും പ്രേക്ഷകൻ റീഡിനെ വീക്ഷിക്കുക. അതിൽ തെറ്റൊന്നും പറയാനുമില്ല.


 ഞാൻ കരുതിയത് The Man From Earth പോലെ ഒന്നായി മാറുമെന്നായിരുന്നു . എങ്കിലും സിനിമയുടെ ജോനർ തുടക്കത്തിൽ ശ്രദ്ധിച്ചത് കൊണ്ട് തന്നെ അതിൽ അൽപ്പം കൺഫ്യൂഷൻ ഉണ്ടായി.


 എന്നാൽ റീഡ് ദുരൂഹതകൾ ഏറെയുള്ള വ്യക്തി ആയിരുന്നു. അയാളുടെ മാനസികവ്യാപരങ്ങളിലൂടെ ബാർൻസും പാക്‌സ്റ്റനും കടന്നു പോകുമ്പോൾ ആണ് അവർ എവിടെ ആണ് യഥാർത്ഥത്തിൽ എത്തിയത് എന്ന് മനസ്സിലാക്കുന്നത്.


യഥാർത്ഥത്തിൽ സ്വന്തം വിശ്വാസങ്ങൾ മാത്രം ആണ് ശരി എന്ന് കരുതുന്ന റീഡ് അവരോട് എങ്ങനെ ആണ് പെരുമാറിയത് എന്ന് അറിയാൻ ചിത്രം കാണുക.അത് അൽപ്പം ഭീകരം ആയിരുന്നു താനും.


നല്ലൊരു സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ആയി തന്നെ അനുഭവപ്പെട്ടൂ.


Download Link : t.me/mhviews1 

No comments:

Post a Comment

1871. L. A Confidential (English, 1997)