Wednesday 3 April 2024

1775. Someone's Watching Me!

 

1775. Someone's Watching Me! (English, 1978)

         Mystery.



⭐⭐⭐½ /5


നമ്മുടെ കാഴ്ച എത്താത്ത ദൂരത്തിൽ ഇരുന്നു ഒരാൾ നമ്മൾ ചെയ്യുന്നത് എല്ലാം കാണുകയും, പ്രത്യേക സംവിധാനത്തിലൂടെ നമ്മളെ കേൾക്കുകയും ചെയ്യുന്ന അവസ്ഥ എത്ര മാത്രം അരോചകം ആയിരിക്കും? അതിലും അപ്പുറം ആയിരിക്കും അത് നൽകുന്ന ഭീതികരമായ അനുഭവം. 


ഇവിടെ Someone's Watching Me! യിൽ ലേയ് എന്ന യുവതിയും അവളുടെ പുതിയ താമസ സ്ഥലത്തു ഇതേ അവസ്ഥയിൽ ആണ്. അവൾക്ക് ദിവസനെ മെയിലിൽ കിട്ടുന്ന സമ്മാനങ്ങളിൽ നിന്നും അതിൽ ഉൾപ്പെടുന്ന ഭീകരമായ അവസ്ഥ ലേയ് മനസ്സിലാക്കുമ്പോൾ അവൾ സഹായം പ്രതീക്ഷിച്ച പല സ്ഥലത്തും അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടെന്നു തോന്നുന്നില്ല എന്നും, അവളെ വിശ്വസിക്കുകയില്ല എന്നും പ്രേക്ഷകന് മനസ്സിലാകുന്നുണ്ട് പലപ്പോഴും.


 അല്ലേൽ തന്നെ വെറുതെ സമ്മാനങ്ങൾ നൽകി, കത്തെഴുതുന്ന, ഒരു സുന്ദരിയായ സ്ത്രീയെ ജനാലയിലൂടെ നോക്കിക്കാണുന്ന ഒരാളുടെ പേരിൽ എങ്ങനെ ആണ് പോലീസിന് നടപടി എടുക്കാൻ സാധിക്കുക? എന്നാൽ ഒരു ഹിച്ച്കോക്കിയാൻ അപ്രോച്ചിലൂടെ ഈ വിഷയത്തെ അവതരിപ്പിച്ച ജോൺ കാർപ്പന്റർ സിനിമയുടെ സ്വഭാവം രീതി അനുസരിച്ചു തന്നെ തന്നെ കഥയും കഥാപാത്രങ്ങളും എല്ലാം നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതും സിനിമയ്ക്ക് വേണ്ടുന്ന അത്രയും രഹസ്യങ്ങൾ മാത്രം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചു കൊണ്ട്. ആരാണ് അവളെ ഒളിച്ചിരുന്ന് കാണുന്നത് എന്നതിന്റെ രഹസ്യങ്ങൾക്ക് അപ്പുറം, അയാളെ അവളുടെ മുന്നിൽ. എത്തിക്കുക മാത്രം ആണ് ജോൺ കാർപ്പന്റർ ചെയ്തിരിക്കുന്നത്.


പിൽക്കാലത്തു ഇത്തരത്തിൽ ഉള്ള കഥകളിൽ വന്ന സിനിമകൾക്ക്, പ്രത്യേകിച്ചും സ്ത്രീകൾ കഥാപാത്രങ്ങളായി വന്ന സിനിമകൾക്ക് ഒരു പ്രചോദനം ആയിരുന്നിരിക്കണം Someone's Watching Me!.  Rear Window ആയിട്ട് കഥാപരിസരങ്ങളിൽ ഉള്ള സാമ്യം മാത്രം ആണുള്ളത്. കണ്ട് നോക്കുക. നല്ല ഒരു മിസ്റ്ററി ത്രില്ലർ ആണ് Someone's Watching Me!.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭിക്കുന്നതാണ്




No comments:

Post a Comment

1835. Oddity (English, 2024)