1579. Eesho (Malayalam, 2022)
Streaming on Sony Liv.
നാദിർഷ നേരത്തെ സംവിധാനം ചെയ്ത ഒരു സിനിമയിലെ പ്രമേയം തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. വലിയ പുതുമ ഇല്ലാത്ത പ്രമേയം ആണ് ഇന്നത്തെ കാലഘട്ടത്തിൽ. ദിവസവും അറിയുന്ന വാർത്തകളിൽ ഉള്ള പ്രമേയം സിനിമ ആക്കി വീണ്ടും വന്നിരിക്കുന്നു.
ഇത്തരം കഥകൾ നൽകുന്നൊരു നെഗറ്റീവ് വൈബ് ഉണ്ട്. സമൂഹത്തിൽ ഉള്ള സംഭവങ്ങൾ ആണെന്ന് പറഞ്ഞാലും പ്രേക്ഷകന് ഇത്തരം സംഭവങ്ങൾ സ്ഥിരം വാർത്തകളിലും സിനിമകളിലും കാണുമ്പോഴും കേൾക്കുമ്പോഴും ഉണ്ടാകുന്ന മാനസികാവസ്ഥ ഭീകരമാണ്. റിയാലിറ്റിയിൽ നിന്നും മാറി നിന്നു സംസാരിക്കുകയല്ല, പ്രത്യേകിച്ചും പെൺകുട്ടികൾ ഉള്ള മാതാപിതാക്കളെ സംബന്ധിച്ച് അൽപ്പം ഭീകരം ആണ് ഈ പ്രമേയം.
സിനിമയെ കുറിച്ച് പറഞ്ഞാൽ ജയസൂര്യ നന്മ മരം സിനിമകൾ കുറച്ചിട്ടു ഇത്തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്‌താൽ നന്നായിരിക്കും എന്ന് തോന്നുന്നു.തൃശൂർ പൂരം ജയസൂര്യയുടെ ഇഷ്ടപ്പെട്ട സിനിമ ആണ്. അത്തരം ഒരു വൈബ് ഈ ചിത്രത്തിലും തോന്നുന്നുണ്ട്. ജാഫർ ഇടുക്കിയേ കുറിച്ച് പിന്നെ ഒന്നും പറയാൻ ഇല്ല. മലയാള സിനിമയിലെ അവിഭാജ്യ ഘടകം ആയി ഇപ്പോൾ മാറിയ നടൻ എന്ന നിലയിലും നല്ല കഥാപാത്രം ആണ് അവതരിപ്പിച്ചിരിക്കുന്നത്.
സിനിമ വലിയ സംഭവം ആയി തോന്നിയില്ല നേരത്തെ പറഞ്ഞ പ്രമേയേപരമായ കാരണങ്ങൾ കൊണ്ട്.ഒരു ശരാശരി സിനിമ അനുഭവം ആയിരുന്നു ഈശോ എന്ന അഭിപ്രായം ആണുള്ളത്.
No comments:
Post a Comment