1554. Bullet Train (English, 2022)
Action, Thriller.
Bullet Train സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിൽ വന്ന സിനിമ ആണ് Pulp Fiction . ഇതിലെ Tangerine, Lemon എന്നീ കഥാപാത്രങ്ങൾ Pulp Fiction ലെ വിൻസന്റ്, ജൂൾസ് എന്നിവരെ ഓർമിപ്പിച്ചു. സിനിമയുടെ non - linear അവതരണം കൂടി ആയപ്പോൾ Pulp Fiction On A Train കണ്ട അനുഭവം ആയിരുന്നു Bullet Train നൽകിയത്. ഞാൻ സിനിമ കണ്ടു കഴിഞ്ഞപ്പോൾ Pulp Fiction നു എന്തെങ്കിലും homage കൊടുത്തിട്ടുണ്ടോ എന്നാണ് ഗൂഗിളിൽ നോക്കിയത്. സമാനമായ രീതിയിൽ ധാരാളം എഴുത്തുകൾ കാണുകയും ചെയ്തിരുന്നു.
ഇനി സിനിമയിലേക്ക്. ഒരു പെട്ടിയും, കുറച്ചു വലിയ കുട്ടിയെയും ചുറ്റിപ്പറ്റി ജപ്പാനിലെ അധോലോകവും കുറെയേറെ വാടക കൊലയാളികളും ചേർന്ന വലിയ ഒരു സിനിമയാണ് Bullet Train. സിനിമയുടെ താര നിര തന്നെ അത്ര വലുതായിരുന്നു. ബ്രാഡ് പിറ്റിൽ തുടങ്ങി ചെറുതാണെങ്കിലും പ്രധാനപ്പെട്ട ഒരു കഥാപാത്രം ആയി വന്ന റയാൻ വരെ സിനിമയെ മൊത്തത്തിൽ engaging ആക്കുകയാണ് ചെയ്തത്. ഒരു സാധാരണ മാഫിയ കഥ എന്ന് തോന്നിക്കുന്നിടത്ത് നിന്നും അതിലേക്ക് എത്താൻ ഉള്ള സാഹചര്യങ്ങളിലേക്ക് ക്യാമറ പോകുമ്പോൾ കഥ വളരെ വേഗത്തിൽ വികസിക്കുകയാണ് .
ഓരോ കഥാപാത്രത്തിനും പിന്നിൽ ഉള്ള കഥ കൂടി ആകുമ്പോൾ , അതും ചെറിയ സമയം മാത്രം സ്ക്രീൻ പ്രസൻസ് ഉള്ള ഓരോരുത്തരും സിനിമയുടെ അവിഭാജ്യ ഘടകം ആയി മാറുകയാണ്. രണ്ടു മണിക്കൂറിൽ ഏറെയുള്ള സിനിമ അത് കൊണ്ട് തന്നെ ഒരിക്കലും ബോർ അടുപ്പിക്കുന്നുമില്ല. എവിടെ നിന്നൊക്കെയോ കഥാപാത്രങ്ങൾ വന്നു കഥ വീണ്ടും വീണ്ടും മാറുമ്പോൾ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് എന്ന് തോന്നി പോയാൽ പോലും അത്ഭുതപ്പെടാൻ ഇല്ല. നല്ല രീതിയിൽ സിനിമ engaging ആയാണ് തോന്നിയത്. പ്രത്യേകിച്ചും സംഭാഷണങ്ങൾ ഒക്കെ ഓരോ കഥാപാത്രത്തിനെയും കുറിച്ച് പ്രേക്ഷകനിൽ ഒരു ധാരണ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട് എന്ന കാരണം കൊണ്ട് തന്നെ.
ജാപ്പനീസ് Yakuza സിനിമകളുടെ flavour നല്ലത് പോലെ ആവാഹിച്ച് എടുത്ത് അവതരിപ്പിച്ച The White Death എന്ന കഥാപാത്രം നല്കിയ hype സിനിമയുടെ അവസാനം വരെ നില നിർത്തി അതും മൈക്കിൾ ഷനോനും കൂട്ടരും കൂടി മികച്ചതാക്കി. ബ്രാഡ് പിറ്റിന്റെ നല്ലൊരു കഥാപാത്രം ആയിരുന്നു Ladybug. അത് പോലെ The Prince ആയി വന്ന ജോയി കിങ് ഉൾപ്പടെ എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.
എനിക്ക് Bullet Train നന്നായി ഇഷ്ടപ്പെട്ടൂ. നന്നായി enjoy ചെയ്യുകയും ചെയ്തു. സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?
No comments:
Post a Comment