1557. Heat (English, 1995)
Crime, Thriller: Streaming on Prime Video
ലോക സിനിമയിലെ മികച്ച രണ്ട് നടൻമാർ, അൽ - പച്ചിനോയും റോബർട്ട് ഡി നീറോയും നേർക്കു നേർ, അതും അവർ ചെയ്യുന്ന പ്രവർത്തികൾ രണ്ട് ധ്രുവങ്ങളിൽ ആണെങ്കിലും ചെയ്യുന്ന ജോലിയോട് ഉള്ള ആത്മാർത്ഥതയിലും ബന്ധങ്ങൾ സൂക്ഷിക്കുന്നതിലും ഒരേ പോലെയുള്ള കഥാപാത്രങ്ങളായി വന്ന ക്ലാസിക് ക്രൈം ത്രില്ലർ ആണ് Heat. ആ രണ്ട് കഥാപാത്രങ്ങളുടെയും ഈഗോ സിനിമയിലെ വലിയ ഒരു ഘടകം ആണ്. സിനിമ വലിയ രീതിയിൽ വിജസിക്കുന്നതും അതിലൂടെ ആണ് . ക്ലൈമാക്സിൽ അവർ തമ്മിൽ ഉള്ള ബന്ധം പോലും ഈഗോയിൽ നിന്നും ഉരുതിരിഞ്ഞു എവിടെ വരെ എത്തി നിൽക്കുന്നു എന്ന് കാണിക്കുന്നുണ്ട്.
വിൻസന്റ് എന്ന പോലീസ് ഉദ്യോഗസ്ഥനും നീൽ എന്ന ക്രിമിനലും വ്യക്തമായ കഥാപാത്ര പഠനത്തിന് വിധേയരാകുന്നുണ്ട് ചിത്രത്തിൽ. സിനിമയുടെ ഭൂരിഭാഗവും അത്തരം ഒരു ശ്രമത്തിന് ആണ് മുൻതൂക്കം കൊടുത്തിരിക്കുന്നത്. ഇവർ രണ്ട് പേരും കഫെയിൽ ഇരുന്നു നേർക്കു നേർ സംസാരിക്കുന്ന ഒരു സീൻ ഉണ്ട്. അളന്നു മുറിച്ച സംഭാഷണങ്ങളിലൂടെ രണ്ട് പേരുടെയും കഥാപാത്രത്തിന്റെ charisma വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട് അതിൽ. ഇവർ മാത്രമല്ല, സൈഡ്- കിക്ക് ആയുള്ള കഥാപാത്രങ്ങളിൽ പോലും മൈക്കിൾ മൻ ഇത്തരം ഒരു angle കൊണ്ട് വരാൻ ശ്രമിച്ചതായി കാണാൻ സാധിക്കും. വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങൾ തന്നെ വിരളമാണ്. പലരിലൂടെയും കഥ വികസിക്കുന്ന രീതിയിൽ, ഒരു ചെയ്നിൽ നിന്നും മറ്റൊന്നിലേക്ക് കൊടുക്കുന്ന ഊർജം പോലെയാണ് സിനിമാവതരണം.
Heat ൽ ആക്ഷൻ സീനുകൾ സിനിമയുടെ ദൈർഘ്യം വച്ച് നോക്കുമ്പോൾ കുറവായിരിക്കും. എന്നാൽക്കൂടിയും ഉള്ളതെല്ലാം മികച്ചതായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. ഒരു ക്ലാസിക് ക്രൈം സ്റ്റോറി ടെമ്പ്ലേറ്റ് ആയി മാറാൻ Heat ന് കഴിയുകയും പിന്നീട് വന്ന സിനിമകൾക്ക് മാതൃകയായി മാറുകയും ചെയ്തു. Heat.ആക്ഷൻ - ത്രില്ലർ - ക്രൈം എന്നീ വിഭാഗങ്ങളിലെ സിനിമ പ്രേമികളെ സംബന്ധിച്ച് എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി ആ വിഭാഗത്തിൽ ചൂണ്ടി കാണിക്കുവാൻ സാധിക്കുന്ന ചിത്രമാണ് Heat.
Heat കണ്ടിട്ടില്ലാത്തവർ ചുരുക്കം ആയിരിക്കും. കണ്ട് നോക്കുക.
No comments:
Post a Comment