1566. Quick Change (English, 1990)
Heist-Comedy
രുദ്ര എന്ന ഭാഗ്യരാജിന്റെ തമിഴ് സിനിമയിൽ പ്രശസ്തമായ ഒരു ബാങ്ക് മോഷണം ഉണ്ട്. ഇപ്പോഴും പല ട്രോൾ വീഡിയോകളിലും കാണുന്ന ആ സീനിന് പ്രചോദനം ആയത് Quick Change ലെ സീന് ആയിരുന്നു. ഒരു കോമലിയുടെ വേഷത്തിൽ ബാങ്കില് കയറി വലിയ പ്രശ്നങ്ങൾ ഇല്ലാതെ മോഷണം നടത്തുന്ന സീൻ . ഈ മോഷണത്തിന് ശേഷം അതിൽ ഭാഗം ആയ 3 പേരും രക്ഷപ്പെടാൻ ശ്രമിക്കുന്നതും എന്നാൽ അവർ അതിന്റെ ഇടയിൽ ചെന്നു ചാടുന്ന മണ്ടത്തരങ്ങളും അപകടങ്ങളും ആണ് സിനിമയുടെ കഥ.
ഒരു fun - ride എന്ന് വിളിക്കാവുന്ന മോഷണ കഥയിലൂടെ സിനിമ അവതരിപ്പിക്കുന്നത്. എളുപ്പത്തിൽ ബാങ്ക് കൊള്ള നടത്തി, പക്ഷേ രക്ഷപ്പെടുന്നത് അത്ര എളുപ്പം അല്ലായിരുന്നു ന്യൂയോർക്കിൽ എന്ന സിനിമയുടെ ടാഗ് ലൈനിന്നെ നീതീകരിക്കുന്ന കഥ. വെറുതെ ഇരുന്നു കാണാൻ പറ്റിയ ഒരു ടൈംപാസ് 90's സിനിമ ആണ് Quick Change. ഒന്നര മണിക്കൂറിൽ താഴെ നിൽക്കുന്ന, ബോർ അടുപ്പിക്കാത്ത ഒരു സിനിമ ആണ് Quick Change.
Telegram Link: t.me/mhviews1
സിനിമയുടെ ഡൗൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ് .
No comments:
Post a Comment