1570. Vendhu Thanindhathu Kaadu Part I: The Kindling (Tamil, 2022)
Streaming on Amazon Prime.
സിനിമയുടെ ക്ലൈമാക്സിൽ നിന്നും അവസാന കുറച്ചു സമയം അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള മുൻ കാഴ്ചകൾ നൽകിയ സീനുകൾ ഒഴികെ നല്ല രീതിയിൽ ഇഷ്ടപ്പെട്ട ചിത്രമാണ് 'വെന്തു തനിന്തത് കാട്' എന്ന സിലമ്പരസൻ ചിത്രം. ചെറിയ രീതിയിൽ പുതുപ്പേട്ട വൈബ് തന്ന്, മികച്ച ഒരു കഥയുമായി ആണ് ഗൗതം മേനോൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ബോംബെയിലേക്ക് പോയ യുവാവ് അവിടത്തെ അധോലോകത്തിൽ എങ്ങനെ ആണ് എത്തിപ്പെടുന്നത് എന്നും അതിനു ശേഷം അവന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളും ആണ് സിനിമയുടെ പ്രമേയം.ഇതൊക്കെ കാലാകാലങ്ങളായി സിനിമകളിൽ വന്നിരുന്ന കഥയാണ് എന്നുള്ള കാര്യം നില നിൽക്കെ തന്നെ ആ ഒരു കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. ഏ ആറിന്റെ പാട്ടുകൾ ചിലതൊക്കെ മനോഹരമായി തോന്നി. പ്രത്യേകിച്ചും മല്ലിപ്പൂ അദ്ദേഹത്തിന്റെ പഴയ പാട്ടുകളുടെ അതേ ഫോർമാറ്റ് ആയിരുന്നെങ്കിലും സിനിമ കണ്ടപ്പോൾ നല്ലതായി തോന്നി. പക്ഷേ എടുത്ത് പറയേണ്ടതു ചില സീനുകൾക്ക് എലിവേഷൻ എഫെക്റ്റ് നല്കിയ ബീ ജീ എം ആയിരുന്നു. മുത്തുവിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഷൂട്ടിങ് സീനിന് ബി ജീ എം നല്കിയ എഫെക്റ്റ് മികച്ചത് ആയിരുന്നു. അത് പോലെ വേറെ സീനുകളും കാണുവാൻ സാധിക്കും .
നല്ല താൽപ്പര്യത്തോടെ തന്നെ കണ്ടിരിക്കാവുന്ന കഥാ ഗതി ആണ് ചിത്രത്തിന് ഉള്ളതും. മൂന്നു മണിക്കൂറിന് അടുത്ത് സമയ ദൈർഘ്യം ഉള്ള ചിത്രത്തിൽ കഥയിൽ അതാത് സ്ഥലത്ത് വരുന്ന കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സിനിമയെ നല്ലതാക്കി മാറ്റി. കുറെയേറെ നല്ല കഥാപാത്രങ്ങളെ ചിത്രത്തിൽ കാണുവാൻ സാധിക്കും. സിമ്പു തന്റെ തിരിച്ചു വരവിൽ തിരഞ്ഞെടുക്കുന്ന നല്ലൊരു കഥാപാത്രം ആണ് ഇതിലെ മുത്തു . ഗൌതം മേനോന്റെ സാരീ ഉടുത്ത നായികമാരിൽ പുതിയ ആളായ സിദ്ധിയുടെ പാവൈ എന്ന കഥാപാത്രവും നന്നായിരുന്നു. അത് പോലെ തന്നെ നീരജ് , സിദ്ദീഖ് എന്നിവരുടെ കഥാപാത്രങ്ങളും എടുത്ത് പറയേണ്ടതാണ്. സിനിമ കണ്ടു കഴിഞ്ഞാലും മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങൾ. നീരജിന്റെ റാപ് പല രംഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ ആത്മാവു എന്ന് പറയാൻ കഴിയുന്ന ഒന്നാണ് അത്.
എന്നെ സംബന്ധിച്ച് സിനിമ നന്നായി ഇഷ്ടപ്പെട്ടൂ. ആദ്യം പറഞ്ഞത് പോലെ ഉള്ള അവസാന രംഗങ്ങൾ കല്ല് കടിയായി എങ്കിലും അടുത്ത ഭാഗത്തിലേക്ക് ഉള്ള സൂചനകൾ എന്ന നിലയിൽ അത് ക്ഷമിക്കാം. സിമ്പുവിന്റെ റോക്കി ഭായി ഗെറ്റ് അപ് തീരെ ഇഷ്ടം ആയതും ഇല്ല.
സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?
No comments:
Post a Comment