1556. Speak No Evil (English/Dutch/Danish, 2022)
Psychological Horror : Streaming on Shudder
ഇനി ഒരിക്കൽ കൂടി കാണാൻ പറഞ്ഞാൽ ഒരു കാരണവശാലും അബദ്ധത്തില് പോലും കാണില്ല എന്ന് തീരുമാനം എടുത്താണ് Speak No Evil കണ്ടു തീർത്തത്. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അൽപ്പ ദിവസം മാത്രം കണ്ടു പരിചയം ഉള്ള ഒരു കുടുംബത്തിന്റെ അടുത്ത് ഒഴിവ് സമയം ആഘോഷിക്കാൻ ഡെന്മാർക്കിൽ നിന്നും നെതർലാൻസിലേക്ക് പോകാൻ തീരുമാനിച്ച യോർണ് - ലൂയി ദമ്പതികളും അവരുടെ മകൾ ആഗ്നസ് എന്നിവരോട് നല്ല ദേഷ്യം ആണ് തോന്നിയത്. പിന്നെ ഒരു രാജ്യത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ 8 മണിക്കൂർ സമയം മതി എന്നത് സത്യം തന്നെ. എന്നാൽ അവരെ കുറിച്ച് അധികം ഒരു വിവരവും ഇല്ലാതെ അവർ പോകാൻ തീരുമാനിച്ചത് കണ്ടപ്പോൾ തന്നെ ദേഷ്യം തോന്നിയിരുന്നെങ്കിലും അത് പതിയെ മാറി . ലൂയി അൽപ്പമെങ്കിലും അത്തരം ഒരു നിലപാടിൽ ആയിരുന്നെങ്കിലും പാട്രിക്- കാരെൻ ദമ്പതികളും അവരുടെ മകൻ ആബേലും നല്ല ആളുകൾ ആണെന്ന് ആണ് യോർണ് വിശ്വസിച്ചിരുന്നത്.ആയാളെയും കൂട്ടം പറയാൻ പാടില്ല. നന്മ മരം മനുഷ്യന് ആണല്ലോ യോർണ് ?
ഇതിന് ശേഷം ഏത്തപ്പെട്ട വവീട്ടിൽ നിന്നും ആരും അറിയാതെ ഇറങ്ങേണ്ടിയ സമയം വന്നപ്പോഴും ആഗനസിന്റെ പാവയെ കാണാൻ ഇല്ല എന്ന് പറഞ്ഞു ഒരേ കരച്ചിൽ .വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ തിരിച്ചു പോകാൻ മെനക്കേടില്ലായിരുന്നു. വഴക്കും പറഞ്ഞു വണ്ടി ഓടിച്ചു പോയേനെ. എന്തിനേറെ, അവസാന രംഗത്തിലേക്ക് എത്തിച്ചത് പോലും യോർണ് - ലൂയി ദമ്പതികളുടെ മോശമായ ചോയ്സ് കൊണ്ട് തന്നെയാണ് എന്ന് വിശ്വസിക്കുന്നു. സിനിമയുടെ തുടക്കം മുതൽ നല്ല irritating ആയിരുന്നു പല കഥാപാത്രങ്ങളും. എപ്പോഴും ചുമ്മാ ആളുകളുടെ മുന്നിൽ നല്ല പിള്ള കളിക്കാൻ വേണ്ടി ചിരിക്കുന്ന മുഖത്തോടെ ഉള്ള യോർണ് , പിന്നെ പാട്രിക്ക് ചെയ്യുന്ന ഓരോ കൊള്ളരുതായ്മയും എല്ലാം പ്രേക്ഷകനിൽ ഇത്തരം ഒരു അവസ്ഥ തന്നെ ഉണ്ടാക്കും.
മനുഷ്യർ ഇങ്ങനെ ഒക്കെ ആണോ പരസ്പ്പരം പെരുമാറുന്നത് എന്ന് വരെ ആലോചിച്ചു പോകും സിനിമ കണ്ടു കൊണ്ട് ഇരിക്കുമ്പോൾ . ഒരു സ്ഥലത്ത് പോയി. അവിടെ രണ്ടു ദിവസം നിന്നു മടങ്ങുക. ഇതൊന്നുമല്ല ചെയ്യുന്നത്. ചുമ്മാ അവിടെ നിൽക്കുക , ഓരോ അബദ്ധത്തിൽ ചെന്നു ചാടി അവസാനം. അത് ഞാൻ പറയുന്നില്ല. നേരത്തെ പറഞ്ഞില്ലേ ഒരു വട്ടമേ കാണാവൂ എന്ന്. അങ്ങനെ കണ്ടു നോക്കൂ ഈ സിനിമ.
മനുഷ്യരുടെ സ്വഭാവത്തിലെ വ്യത്യസ്തതയും, ഒരാൾ മറ്റൊരാളിൽ പതുങ്ങിയിരിക്കുന്ന അപകടം മനസ്സിലാകാതെ പെരുമാറുന്നതും , ബന്ധങ്ങളിലെ അതിരുകൾ നിശ്ചയിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാം സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിലാകും. ഇത്തരത്തിൽ eerie ആയ , disturbing ആയ ഒരു സിനിമ അടുത്ത് കണ്ടിട്ടില്ല. പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ. സ്ക്രീനിൽ കയറി എല്ലാവർക്കിട്ടും ഒന്ന് കൊടുത്തിട്ടു ഇറങ്ങി പോകാൻ തോന്നും. ഇങ്ങനെയും ഉണ്ടോ മനുഷ്യർ?
എന്തായാലും Speak No Evil കാണുമ്പോൾ ഒറ്റ പ്രാവശ്യം മാത്രം കാണാൻ ശ്രമിക്കുക. ചിലപ്പോൾ സിനിമ കണ്ടു ഇങ്ങനെ ഒന്നും തോന്നാത്തവർ ഉണ്ടാകും. അവർ പിന്നീട് കാണുകയേ വേണ്ട. അത് പോലെ സിനിമ കണ്ടിട്ടുള്ളവരുടെ അഭിപ്രായം എന്താണ്?
Download Link : t.me/mhviews1
സിനിമയുടെ ഡൌൺലോഡ് ലിങ്ക് ഉൾപ്പടെ www.movieholicviews.blogspot.com ൽ ലഭിക്കും.
No comments:
Post a Comment