1558. Oru Thekkan Thallu Case (Malayalam, 2022)
Streaming on Netflix
ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ട് കേസ് വായിക്കാന് വേണ്ടി വാങ്ങിയെങ്കിലും സ്ഥിരം ഉള്ള മടി കാരണം വായന നടന്നില്ല. കഥ വായിച്ചിട്ട് സിനിമ കാഴ്ച നടക്കില്ല എന്ന് തോന്നിയത് കൊണ്ട് സിനിമ തന്നെ നേരെ കണ്ടൂ. പഴയക്കാലത്ത് ഉള്ളവരുടെ ഓർമകളിൽ പലപ്പോഴും ഉണ്ടാകും അതായത് ദേശത്തെ അമ്മിണി അണ്ണനെ പോലെ ഒരു കഥാപാത്രം. നല്ല ആകാരം ഉള്ള, ഒറ്റയ്ക്ക് നിന്നു എത്ര ആളുകളെ വേണമെങ്കിലും അടിച്ച് ഇടുന്ന ഒരു larger - than - life കഥാപാത്രം. ഈ സിനിമയിലെ ബിജു മേനോന്റെ അമ്മിണിപ്പിള്ള എന്ന കഥാപാത്രവും അത്തരത്തിൽ ഒന്നാണ്. അമ്മിണിപ്പിള്ള ഒറ്റയ്ക്ക് നടത്തിയ നാൽപ്പത്തിയഞ്ച് മിനിറ്റ് ഉള്ള തല്ലും , അതിനു മേമ്പൊടിയായി രാജവെമ്പാലയെ എടുത്ത് അടിച്ച് കൊല്ലുന്ന അത്ര ധൈര്യം ഉള്ള സ്വഭാവവും ഒക്കെ അയാളെ ഒരു മാസ് കഥാപാത്രം ആക്കി മാറ്റുന്നുണ്ട്.
ഒരു ചെറിയ ഗ്രാമത്തിൽ ഉള്ള അത്തരം ഒരു കഥാപാത്രവും, അയാൾക്കു എതിരാളി ആയി വരുന്ന പൊടിയൻ എന്ന കഥാപാത്രവും തമ്മിൽ ഉള്ള conflict ആണ് സിനിമയുടെ മുഖ്യ കഥ. അവർ തമ്മിൽ ഉള്ള സംഘർഷം അമ്മിണിപ്പിളയെ കൊണ്ട് ഒരു തീരുമാനം എടുപ്പിക്കുന്നു. അതയാളുടെ ജീവിതത്തിലെ മുഖ്യ ജോലി ആയി മാറുകയാണ്. അതിനൊപ്പം അതുമായി ബന്ധപ്പെട്ട മറ്റുള്ളവരും. ചുരുക്കത്തിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ കഥയായി മാറുകയാണ് അമ്മിണിപ്പിളയുടെ വാശി.
കഥ വായിക്കാത്തത് കൊണ്ട് തന്നെ അതിനോടു സിനിമ എത്ര മാത്രം നീതി പുലർത്തി എന്നറിയില്ല. പക്ഷേ സിനിമ കൊള്ളാമായിരുന്നു. അതായത് സ്ഥലത്തെ ഭാഷ അല്ല കഥാപാത്രങ്ങൾ ഉപയോഗിച്ചത് എന്നുള്ള വാദങ്ങള് കണ്ടിരുന്നു. അത്രയ്ക്കും ആധികാരികമായി ഉള്ള വിവരം അതിനെ കുറിച്ച് ഇല്ലാത്തത് കൊണ്ട് തെക്ക് നിന്നുള്ള ഈ തല്ല് കേസിന്റെ കഥയുടെ ആസ്വാദനത്തെ ബാധിച്ചും ഇല്ല. ബിജു മേനോനും പദ്മപ്രിയയും സമ്മിശ്രമായ അഭിപ്രായങ്ങൾ ആണ് സിനിമയെ കുറിച്ച് കൂടുതലും കണ്ടത്. എന്നെ സംബന്ധിച്ച് തരക്കേടില്ലാത്ത ഒരു സിനിമ കാഴ്ച ആയിരുന്നു ഒരു തെക്കൻ തല്ല് കേസ്.
എന്താണ് സിനിമ കണ്ടവരുടെ അഭിപ്രായം ?
ബിജു മേനോൻ നയിസ് ആയിരുന്നു.. മാസ് കാണിക്കാൻ ഉള്ള സീനിൽ പുള്ളിടെ സ്ക്രീൻ പ്രെസൻസം ആറ്റിറ്യുടും കിടു ആയിരുന്നു.. റോഷൻ സെറ്റ് ആയിട്ട് തോന്നിയില്ല. തീയറ്ററിൽ ഒരു ആവറേജ് അനുഭവം ആയിട്ടാണ് തോന്നിയത്
ReplyDelete