1553. Solamonte Theneechakal (Malayalam, 2022)
Streaming on Manorama Max
സിനിമയുടെ തുടക്കത്തിൽ ഉള്ള ഫൈറ്റ് തന്നെ ഒരു cringe ഫീൽ നല്കിയിരുന്നു. എന്നാൽ, ആക്ഷൻ സിനിമകൾ ലാല് ജോസിന്റെ സ്പെഷ്യാലിറ്റി അല്ലാത്തത് കൊണ്ട് തന്നെ അതിനോടു കണ്ണടച്ചു . എന്നാൽ, പിന്നീട് മലയാളത്തിലെ വലിയ ഹിറ്റുകൾ അവതരിപ്പിച്ച സംവിധായകൻ ഇത്തരത്തിൽ ഉള്ള ഒരു സിനിമ എന്തിന് ആണ് എടുത്തതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആയിരുന്നു സിനിമയുടെ പോക്ക്.
Amateurish ആയ പുതുമുഖങ്ങളുടെ അഭിനയവും, വലിയ സംഭവം ആയിരിക്കുമെന്ന് കരുതിയ സസ്പെൻസ് ഒക്കെ പാളി പോയതായി ആണ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ജോജുവിനെക്കാളും വലിയ മീശയും ആയി വന്ന പോലീസ് ഉദ്യോഗസ്ഥൻ കഥാപാത്രം മാത്രമുണ്ട് സിനിമയിൽ അൽപ്പം എങ്കിലും interesting ആയി തോന്നിയത്. പക്ഷേ കഥ വലിയ സുഖമില്ലാത്തത് കൊണ്ട് തന്നെ അതൊന്നും സിനിമയെ കുറിച്ചുള്ള അഭിപ്രായം മാറ്റിയതും ഇല്ല. മലയാളം സീരിയൽ നിലവാരം മാത്രം ആണ് സിനിമയ്ക്ക് ഉള്ളത് എന്ന് തോന്നി.
സിനിമകൾ നല്ലതാകും മോശമാകും. പക്ഷേ ലാൽ ജോസിനെ പോലെ, അതും എനിക്ക് ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാൾ എന്ന നിലയിൽ അവസാനം വന്ന സിനിമകൾ പലതും എങ്ങും എത്താതെ പോകും എന്ന് തോന്നിപ്പിക്കുന്നുണ്ട്. സിനിമ ഇഷ്ടപ്പെട്ടവർ ഉണ്ടാകാം. പക്ഷേ ഇത്രയും സസ്പെൻസ് ത്രില്ലറുകൾ ഇന്ന് നമുക്ക് പല ഭാഷയിലും രാജ്യങ്ങളിലും നിന്നും കാണാൻ കഴിയുമ്പോൾ ഒരു ചിത്രം വിജയിക്കണമെങ്കിൽ കുറച്ചും കൂടി നല്ല രീതിയിൽ സിനിമയെ സമീപിക്കണം എന്ന് തോന്നുന്നു. അത് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല. പക്ഷേ മലയാളം സിനിമയിലെ അനുഭവ സമ്പന്നർ ആയ സംവിധായകരിൽ നിന്നും ഇതല്ല എന്തായാലും പ്രതീക്ഷിക്കുന്നത്. അവർക്ക് മെച്ചപ്പെടാൻ ഉള്ള വഴികൾ ഉറപ്പായും അറിയാമായിരിക്കും. നല്ല സിനിമകൾ ഇനിയും വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
സിനിമ കണ്ടിട്ടു എന്തായിരുന്നു നിങ്ങളുടെ അഭിപ്രായം?
No comments:
Post a Comment