1572. Karthikeya 2 (Telugu, 2022)
Streaming on Zee5
അശ്വിൻ സാൻഗിയുടെ The Rozabal Line, Chanakya's Chant, The Krishna Key മുതൽ ഇങ്ങോട്ടുള്ള ധാരാളം കഥകളിൽ കണ്ടിട്ടുള്ള പ്രമേയം ആണ് Karthikeya 2 ഇൽ ഉള്ളത്. ഡാൻ ബ്രൌൺ പ്രശസ്തമാക്കിയ, മതങ്ങളിൽ ഊന്നിക്കൊണ്ടുള്ള കഥാപാത്രങ്ങളെ പുതിയ ലോകത്തിലേക്കു മാറ്റിക്കൊണ്ട് നടത്തുന്ന കഥാവതാരണം ആണ് ഈ ചിത്രത്തിൽ ഉള്ളത്. അശ്വിൻ മാത്രമല്ല, ധാരാളം ഇൻഡ്യൻ എഴുത്തുകാർ ഈ രീതി അവലംബിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഇഷ്ട എഴുത്തുകാരൻ എന്ന നിലയിൽ അശ്വിന്റെ പേര് ഉപയോഗിച്ചു എന്നേ ഉള്ളൂ.
നിഖിൽ സിദ്ധാർത്തയുടെ ഡോ. കാർത്തിക് എന്ന ബുദ്ധിമാനായ, പല രംഗങ്ങളിലും അവഗാഹം ഉള്ള നായക കഥാപാത്രം ഭഗവാൻ കൃഷ്ണന്റെ മരണത്തിന് മുന്നേ നടന്ന ഒരു സംഭവത്തെ ബന്ധപ്പെടുത്തി അതിനു പിന്നിൽ ഉള്ള രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം. തുടക്കത്തിൽ പറഞ്ഞത് പോലെ ഇത്തരത്തിൽ ഉള്ള കഥകളുടെ ആരാധകൻ എന്ന നിലയിൽ കുഴപ്പമില്ലാത്ത കഥ ആണ് ചിത്രത്തിന് ഉണ്ടായിരുന്നത് എന്ന് തോന്നി.
എന്നാൽ, VFX പോലുള്ള സാങ്കേതിക തലങ്ങളിൽ ചിത്രം കുറേക്കൂടി ശ്രദ്ധ വച്ചിരുന്നെങ്കിൽ എന്ന് തോന്നി. അത്തരത്തിൽ ഒരു ട്രീറ്റ്മെന്റ് ഈ കഥ അർഹിക്കുന്നുമുണ്ട് . പിന്നെ സിനിമാറ്റിക് ആയ പല കാര്യങ്ങളും ഉൾപ്പെടുത്തുക വഴി ഒരു ത്രില്ലർ എന്ന നിലയിൽ വലുതായി ഒന്നും ചിത്രത്തിന് നല്കാനും ആയില്ല. ഒരു Adventure -Comedy എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന സിനിമ ആയി മാറി. ത്രില്ലർ സബ്ജക്റ്റ് എന്ന നിലയിൽ ട്രീറ്റ് ചെയ്തിരുന്നെങ്കിൽ സിനിമ കൂടുതൽ നന്നായേനെ എന്ന അഭിപ്രായം ആണുള്ളത്.
സിനിമ തിയറ്ററിലും, OTT റിലീസിലും വിജയം ആയിരുന്നു എന്ന് കണ്ടൂ. ഇത്തരം കഥകൾ കൌതുകം നല്കുന്നത് ആണെങ്കിൽ ഒന്ന് കണ്ടു നോക്കാവുന്ന ചിത്രമാണ് . മൂന്നാം ഭാഗവും ഉണ്ടാകുമെന്ന സൂചന നല്കിയാണ് ചിത്രം അവസാനിച്ചത്.
സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?
No comments:
Post a Comment