Sunday, 23 October 2022

1578. Ottu : Chapter 2 (Malayalam, 2022)

 1578. Ottu : Chapter 2 (Malayalam, 2022)

          Streaming on Simply South



 മൂന്നു ചാപ്റ്റർ ആയി അവതരിപ്പിക്കുന്ന സിനിമയുടെ രണ്ടാം ചാപ്റ്റർ ആണ്‌ ഇപ്പോൾ വന്നിരിക്കുന്ന ഒറ്റ് എന്ന സിനിമ എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. രണ്ട് മണിക്കൂർ താഴെ ഉള്ള ചിത്രത്തിൽ ആദ്യ ഭാഗവും അവസാന ഭാഗവും എങ്ങനെ ആയിരിക്കും എന്ന് കുറച്ചൊക്കെ ഇപ്പോഴത്തെ കഥയിൽ നിന്നും ഊഹിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ അങ്ങനെ തന്നെ ആകുമോ അതെന്നു മറ്റു ഭാഗങ്ങൾ വന്നതിനു ശേഷം അറിയാൻ സാധിക്കും.


എന്തായാലും കുറച്ചു ട്വിസ്റ്റ് ഒക്കെ നൽകി അവസാനിച്ച രണ്ടാം ചാപ്റ്ററിൽ നിന്നും അതിലും മേലെ നിൽക്കുന്ന സസ്പെൻസ് ഫാക്റ്റർ നൽകിയില്ലെങ്കിൽ കഥ ഭയങ്കര ഫ്ലാറ്റ് ആയി പോകും എന്നുള്ള തോന്നലും ഉണ്ട്. ഇവിടെ രണ്ടാം ഭാഗത്തെ കുറിച്ച് വലിയ  പ്രശ്നം തോന്നിയില്ല. എന്നാൽ ഇനി വരും എന്ന് കരുതുന്ന ഭാഗങ്ങളിൽ എന്തൊക്കെ വരും എന്നുള്ള ആകാംക്ഷ ഉണ്ട്. പ്രധാന കാരണം, ഈ ചാപ്റ്ററിൽ തന്നെ ഒരു പക്ഷെ തീർക്കാവുന്ന കഥ മാത്രമേ ഇപ്പോൾ മനസ്സിൽ തോന്നുന്നുള്ളൂ എന്നതാണ്.


കുഞ്ചാക്കോ ബോബന്റെ കുറച്ചു റഫ് ആയ കഥാപാത്രം ആണ്‌ ഈ സിനിമയിൽ ഉള്ളത്. അതിന്റെ സാദ്ധ്യതകൾ അനുസരിച്ചു ഇരിക്കും ബാക്കി ഭാഗങ്ങൾ. ഇത്തരം ഒരു ജിജ്ഞാസ ഉണ്ടെങ്കിൽ കണ്ടു നോക്കിക്കൊള്ളൂ ചിത്രം.


സിനിമ കണ്ടവർ അഭിപ്രായം പറയുമല്ലോ?

1579. Eesho (Malayalam, 2022)

 1579. Eesho (Malayalam, 2022)

         Streaming on Sony Liv.



 നാദിർഷ നേരത്തെ സംവിധാനം ചെയ്ത ഒരു സിനിമയിലെ പ്രമേയം തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. വലിയ പുതുമ ഇല്ലാത്ത പ്രമേയം ആണ്‌ ഇന്നത്തെ കാലഘട്ടത്തിൽ. ദിവസവും അറിയുന്ന വാർത്തകളിൽ ഉള്ള പ്രമേയം സിനിമ ആക്കി വീണ്ടും വന്നിരിക്കുന്നു.


  ഇത്തരം കഥകൾ നൽകുന്നൊരു നെഗറ്റീവ് വൈബ് ഉണ്ട്. സമൂഹത്തിൽ ഉള്ള സംഭവങ്ങൾ ആണെന്ന് പറഞ്ഞാലും പ്രേക്ഷകന് ഇത്തരം സംഭവങ്ങൾ സ്ഥിരം വാർത്തകളിലും സിനിമകളിലും കാണുമ്പോഴും കേൾക്കുമ്പോഴും ഉണ്ടാകുന്ന മാനസികാവസ്ഥ ഭീകരമാണ്. റിയാലിറ്റിയിൽ നിന്നും മാറി നിന്നു സംസാരിക്കുകയല്ല, പ്രത്യേകിച്ചും പെൺകുട്ടികൾ ഉള്ള മാതാപിതാക്കളെ സംബന്ധിച്ച് അൽപ്പം ഭീകരം ആണ്‌ ഈ പ്രമേയം.


 സിനിമയെ കുറിച്ച് പറഞ്ഞാൽ ജയസൂര്യ നന്മ മരം സിനിമകൾ കുറച്ചിട്ടു ഇത്തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്‌താൽ നന്നായിരിക്കും എന്ന് തോന്നുന്നു.തൃശൂർ പൂരം ജയസൂര്യയുടെ ഇഷ്ടപ്പെട്ട സിനിമ ആണ്‌. അത്തരം ഒരു വൈബ് ഈ ചിത്രത്തിലും തോന്നുന്നുണ്ട്. ജാഫർ ഇടുക്കിയേ കുറിച്ച് പിന്നെ ഒന്നും പറയാൻ ഇല്ല. മലയാള സിനിമയിലെ അവിഭാജ്യ ഘടകം ആയി ഇപ്പോൾ മാറിയ നടൻ എന്ന നിലയിലും നല്ല കഥാപാത്രം ആണ്‌ അവതരിപ്പിച്ചിരിക്കുന്നത്.


സിനിമ വലിയ സംഭവം ആയി തോന്നിയില്ല നേരത്തെ പറഞ്ഞ പ്രമേയേപരമായ കാരണങ്ങൾ കൊണ്ട്.ഒരു ശരാശരി സിനിമ അനുഭവം ആയിരുന്നു ഈശോ എന്ന അഭിപ്രായം ആണുള്ളത്.

1577. Pearl (English, 2022)

 1577. Pearl (English, 2022)

         Slasher- Horror: Prequel to X(2022)

         



  X ന്റെ കഥ തുടങ്ങുന്നതിനു മുന്നേ ഉള്ള Pearl ന്റെ ജീവിതം ആണ്‌ ഈ സിനിമ അവതരിപ്പിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്, ഇത്തരം സ്ലാഷർ സിനിമകളിൽ കാണുന്നത് പോലെ അലസമായ രീതിയിൽ അല്ലായിരുന്നു prequel അവതരിപ്പിക്കപ്പെട്ടത് എന്നാണ്. X ന്റെ legacy നില നിർത്തിക്കൊണ്ട് തന്നെ അതിന്റെ മുകളിൽ വരുന്ന, പേൾ എന്ന കഥാപാത്രത്തിന്റെ ആദ്യക്കാല ജീവിതം ആണ്‌ സിനിമയിൽ ഉള്ളത്.


  പേളിന്റെ കഥ പറയാതെ X ന്റെ കഥയ്ക്ക് ജീവനില്ല. അത് കൊണ്ട് തന്നെ 1918 കഥാപശ്ചാത്തലം ആക്കി ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലഘട്ടത്തിൽ അവതരിപ്പിച്ച മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി മാറുന്നു Pearl എന്ന ചിത്രം.പേൾ വാർദ്ധക്യത്തിൽ ഇങ്ങനെ ആകാൻ ഉള്ള ശക്തമായ കാരണങ്ങൾ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങൾ കൊണ്ട് ബന്ധിപ്പിച്ചു ആണ്‌ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിശ്വാസയോഗ്യമായ ഇരു ടൈം ലൈനിലൂടെ സിനിമ അവതരിപ്പിച്ചിരിക്കുന്നു.

 

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം രണ്ട് കാലഘട്ടത്തിലും പോൺ വ്യവസായത്തെ കുറിച്ച് അതാത് കാലഘട്ടത്തിൽ ഉള്ള ചിന്തകളെ നന്നായി അവതരിപ്പിച്ചു എന്നത് ആണ്‌. ഒരു transition era ഇതിൽ കാണാം. ഈ സിനിമ പോൺ അല്ലായിരുന്നു മുഖ്യ വിഷയം എങ്കിലും അതും പറഞ്ഞു പോകുന്നുണ്ട്.


 മിയ ഗോത് എന്ന നടിയുടെ മികച്ച പ്രകടനം ആണ്‌ രണ്ട് ഭാഗത്തിലും ഉള്ളത്. ഭാവിയിൽ അവരെ കുറിച്ച് ഓർക്കാൻ പോകുന്നത് പേൾ, മാക്സിൻ എന്നീ കഥാപാത്രങ്ങളിലൂടെ ആകും. അടുത്ത ഭാഗം MaXXXIne കൂടി വരുമ്പോൾ X തീർന്നത് എവിടെയാണോ അവിടെ നിന്നും കഥ തുടരും എന്നാണ് തോന്നുന്നത്.


 പേളിന്റെ കഥ ഈ ഭാഗത്തിൽ അവതരിപ്പിച്ചതിൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒക്കെ ഉള്ള കാര്യങ്ങൾ വേറെയും കിടക്കുന്നുണ്ട്. നല്ലത് പോലെ organize ചെയ്തു അവതരിപ്പിച്ചത് പോലെ തോന്നുന്നു മൊത്തം ടൈംലൈനും. അതും ആദ്യ ഏതാനും ഭാഗങ്ങളിൽ കഥ കഴിഞ്ഞിട്ടും പിന്നീട് നീട്ടി കൊണ്ട് പോകുന്നത് അല്ലാതെ ഏകദേശം നൂറു വർഷം എന്ന ടൈം ലൈനിൽ പോലും അവതരിപ്പിക്കാൻ ഉള്ള കഥ ഈ സീരീസിന് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.അത്രയും സാധ്യതകൾ ആവർത്തന വിരസത ഇല്ലാതെ അവതരിപ്പിക്കാൻ ഈ കഥയ്ക്ക് സാധിക്കും എന്ന് വിശ്വസിക്കുന്നു.

 

Ti West ഇനി അറിയപ്പെടാൻ പോകുന്നത് ഈ സീരീസിന്റെ സംവിധായകൻ എന്ന നിലയിൽ ആകും. അത്തരത്തിൽ സ്ലാഷർ ഹൊറർ സിനിമകൾക്ക് പുതിയ ജീവൻ നൽകിയിരിക്കുന്നു Ti West.


X സിനിമ കണ്ടു ഇഷ്ടപ്പെട്ട ആൾ ആണെങ്കിൽ തീർച്ചയായും കണ്ടോളൂ ഇഷ്ടപ്പെടും. അടുപ്പിച്ചടുപ്പിച്ചു ഈ വിഭാഗത്തിൽ ഉള്ള മികച്ച സിനിമകൾ ഹാലോവീൻ മാസത്തിൽ കണ്ടത് തന്നെ വലിയ സന്തോഷം.


കണ്ടവർ അഭിപ്രായം പറയുമല്ലോ അല്ലെ?


ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം :


https://m.facebook.com/story.php?story_fbid=536056988528924&id=100063738835079


സിനിമയുടെ ഡൌൺലോഡ് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

1576. X (English, 2022)

 

1576. X (English, 2022)
          Psycho-Biddy, Horror : Streaming on Amazon Prime.




     X എന്ന സിനിമ മൊത്തം ചോരക്കളി ആണ്‌.  സിനിമയുടെ പശ്ചാത്തലം ആണ്‌ അതിനെ കുറേക്കൂടി രസകരം ആക്കുന്നത്. അത് വഴിയേ പറയാം എന്താണെന്ന്. സിനിമ തുടങ്ങുമ്പോൾ ഒരു ഗ്രാമത്തിലെ വീട്ടിൽ പോലീസുകാർ, കുറച്ചു മൃതദേഹങ്ങൾ, കുറെയേറെ രക്തം എന്നിവ മാത്രം ആണ്‌ കാണാൻ സാധിക്കുക. പിന്നീട് ഒരു പോയിന്റിൽ പോലീസുകാർ ഒന്നും മനസ്സിലാകാതെ എന്തോ കണ്ടു നിൽക്കുന്ന സമയം ആണ്‌ അവിടെ 24 മണിക്കൂർ മുന്നേ സംഭവിച്ച  കഥ അവതരിപ്പിക്കുന്നത്.

  പോൺ ബിസിനസ്സിന്റെ ആദ്യക്കാലത്തു ഹോം വീഡിയോ ടേപ്പുകൾ ആയിരുന്നു '80 കളിൽ ഉണ്ടായിരുന്നത്. അത്തരം ഒരു വീഡിയോ നിർമ്മിക്കാൻ ഹൂസ്റ്റണിൽ നിന്നും ഒരു ഗ്രാമത്തിലേക്കു വന്ന ഒരു കൂട്ടം ആളുകൾ. അവരുടെ കാഴ്ചപ്പാടുകളും ഇത്തരം പ്രമേയത്തിൽ നിന്നുള്ള ഡാർക്ക്‌ ഹ്യൂമർ എല്ലാം ആയി ചിത്രം പോകുന്നു. എന്നാൽ സിനിമയുടെ അവസാന ഒരു മണിക്കൂർ എന്ന് പറഞ്ഞാൽ ശരിക്കും ചോരക്കളി ആണ്‌.ഇവിടെ ആണ്‌ നേരത്തെ പറഞ്ഞത് പോലെ സിനിമ interesting ആകുന്നതു.എന്തിനാണ് ഈ രക്ത ചൊരിച്ചിൽ എന്ന് ചോദിച്ചാൽ സാധാരണ രീതിയിൽ അതിനെ നീതീകരിക്കാൻ എന്തുണ്ട്‌ എന്ന ചിന്തയിൽ നിൽക്കുമ്പോഴും, കഥാപത്രങ്ങളുടെ കാഴ്ചപ്പാടിൽ അവൻ നീതികരിക്കുന്നുണ്ട്.അത് കണ്ടു തന്നെ മനസ്സിലാക്കുക.

  എന്തായാലും സിനിമ അവതരിപ്പിച്ച കാലഘട്ടവും, അതിന്റെ പ്രമേയവും അതിൽ നിന്നും സ്ലാഷർ എന്ന നിലയ്ക്കുള്ള സിനിമയുടെ മാറ്റവും എല്ലാം ഗംഭീരം ആയിരുന്നു. സാധാരണ രീതിയിൽ Parental Advisory  ഞാൻ കൊടുക്കാറില്ലെങ്കിലും വയലൻസും  അത് പോലെ കഥയുടെ സ്വഭാവം കൊണ്ട് തന്നെ ഉള്ള ചൂട് രംഗങ്ങളും ധാരാളം സിനിമയിൽ ഉണ്ട്. അല്ല, സിനിമയിൽ അതാണ്‌ മൊത്തവും ഉള്ളതും.

സിനിമയുടെ പേര് X എന്നാണല്ലോ? പഴയക്കാലത്തു സെൻസർ റേറ്റിങ്ങിനു കൊടുക്കുന്നതിനു പകരം സ്വയം സെൻസർ റേറ്റിങ് കൊടുത്തു തിയറ്ററിൽ റിലീസ് ചെയ്യുന്ന കാലത്ത് കോപ്പിറൈറ്റ് ചെയ്യാൻ പറ്റാത്ത സിനിമ റേറ്റിങ് ആയിരുന്നു X. സിനിമയുടെ പേര് അതായതു കൊണ്ട് തന്നെ ഇതിൽ ഉള്ളത് ഊഹിക്കാമല്ലോ. പ്രത്യേക ശ്രദ്ധയ്ക്ക്, A  Clockwork Orange X rated ആയിരുന്നു.അപ്പോൾ X rated എങ്ങനെ എല്ലാം വരുമായിരുന്നു എന്ന് കൂടി ആലോചിക്കുക.

മറ്റൊന്ന് സിനിമയുടെ ഴോൻറെ ആണ്‌. Psycho-biddy എന്ന സിനിമ സബ് ഴോൻറെയിൽ വരുന്ന X ൽ, തന്റെ സൗന്ദര്യത്തിൽ വിശ്വസിച്ചിരുന്ന സ്ത്രീ പിന്നീടുള്ള അവളുടെ കാലത്തിൽ അവളുടെ സൗന്ദര്യം ആരെയും ആകർഷിക്കാതെ വരുകയും ചെയ്യുമ്പോൾ ചുറ്റും ഉള്ള ആളുകളെ ഭയപ്പെടുത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്ന പ്രമേയേങ്ങളെ ആണ്‌ ആ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. X അതിന്റെ ഒരു നല്ല ഉദാഹരണം ആണ്‌. മിയ ഗോത് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന രണ്ട് കഥാപാത്രങ്ങൾ അതിന്റെ പ്രതിഫലനം ആണ്‌. അങ്ങനെ കഥാപത്രങ്ങളുടെ സ്വഭാവ രീതികളെ കുറിച്ച് പഠിക്കാനും കഴിയുന്ന സിനിമയാണ് X.

എന്തായാലും ഈ വർഷം ഇറങ്ങിയ സിനിമകളിൽ മികച്ചതായി തോന്നിയ ഒന്നാണ് X. A24 എന്ന് കേൾക്കുമ്പോൾ സിനിമ കാണാൻ ഉള്ള ഒരു കാരണം കൂടി.ഇതിന്റെ prequel ആയ Pearl ഉം ഇറങ്ങിയിട്ടുണ്ട്. അതിന്റെ പോസ്റ്റ് പുറകെ വരുന്നുണ്ട് .

എന്തായാലും കാണാത്തവർ കണ്ടു നോക്കൂ. കണ്ടവർ അഭിപ്രായം പറയുമല്ലോ?

Download link available @ t.me/mhviews1
 

Friday, 21 October 2022

1575. Midsommar (Englsih, 2019)

 

1575. Midsommar (Englsih, 2019)
         Folk-Horror : Streaming on Netflix




  1973  ൽ റിലീസ് ആയ The Wickerman folk- horror വിഭാഗത്തിൽ ഞെട്ടിച്ച ഒരു സിനിമ ആയിരുന്നു. അതിനു ശേഷം ഏകദേശം ഒരേ പോലുള്ള കഥാപരിസരങ്ങൾ ഉള്ള, എന്നാൽ അതിനേക്കാളും കുറെ കൂടി ഭയാനകമായ ചിത്രമായി തോന്നിയത് Midsommar കണ്ടപ്പോൾ ആണ്‌.

   സ്വീഡനിലെ ഹാഗ എന്ന പാഗൻ വിഭാഗത്തിന്റേത് എന്ന രീതിയിൽ അവതരിപ്പിച്ച mid -summer  ചടങ്ങുകളും അതിന്റെ പിന്നിൽ ഉള്ള നിഗൂഢതകളും ആണ്‌ ചിത്രത്തിന്റെ കഥ എന്ന് പറയാം. അമേരിക്കയിൽ നിന്നും ആ ചടങ്ങിലേക്ക് വരുന്ന കുറച്ചു യുവതി - യുവാക്കൾക്ക് ആ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുന്നു. അവരുടെ ജീവിതം ഇതിലൂടെ എങ്ങനെ മാറ്റപ്പെടുന്നു എന്ന് Midsommar ൽ അവതരിപ്പിക്കുന്നു. ഇത്തരം ഒരു കഥ ആണെങ്കിലും എന്നേ സംബന്ധിച്ച് ആരുടെ കൂടെ നിൽക്കണം എന്ന് മനസ്സിലാകാത്ത രണ്ട് കഥാപാത്രങ്ങൾ ഉണ്ട്. സൈമണും ഡാനിയും. യഥാർത്ഥത്തിൽ സിനിമയുടെ അവസാനം അവരുടെ ബന്ധത്തിൽ ഉണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം ആണോ സിനിമയുടെ മൊത്തത്തിൽ ഉള്ള കഥ എന്ന് പോലും സംശയിച്ചു പോയി. ക്ലൈമാക്‌സിലെ ആ ചിരി. അതിനു തന്നെ പല അർത്ഥങ്ങളും കണ്ടെത്താൻ സാധിക്കും.

  നരബലി പോലുള്ള പലതും തങ്ങളുടെ ജീവിത സംസ്‌കാരത്തിലേക്കു ഉൾപ്പെടുത്തുകയും, പുറത്തു നിന്നും ഉള്ളവരെ അടുത്ത തലമുറ ഉണ്ടാക്കാനും ചൂഷണം ചെയ്യുക എന്നതു പോലെ വിചിത്രമായ ആചാരങ്ങൾ ഏറെയുണ്ട് ഈ ഫിക്ഷണൽ പാഗൻ ലോകത്തിൽ.അത്തരം ഒരു ലോകത്തിൽ പലതിലും നിഗൂഢതകൾ ഒളിച്ചിരിക്കുന്നുണ്ടാകും. പ്രത്യേകിച്ചും അത്തരം ഒരു സ്ഥലം,  അത്തരം ആചാരങ്ങൾ എന്നിവ അതൊന്നും പരിചിതം അല്ലാത്തവരെ സംബന്ധിച്ച് അത്തരം നിഗൂഢതകൾ പോലും അവരുടെ ജീവന്റെ വില ആയി പോലും മാറാം.

Disturbing ആയ ധാരാളം രംഗങ്ങൾ ധാരാളം ഉണ്ട് ചിത്രത്തിൽ . പ്രത്യേകിച്ചും ഒരു സൈക്കോളജിക്കൽ ഹൊറർ എന്ന നിലയിലും അതിൽ നാടോടി കഥകളിൽ ചാലിച്ച ഹൊററിന്റെ, കൾട്ടിന്റെതായ, ഗോത്തിക് ഘടകങ്ങൾ നല്ല രീതിയിൽ സമന്വയിപ്പിച്ചിട്ടുണ്ട്.വല്ലാത്ത ഒരു ലോകത്തിൽ എത്തിപ്പെട്ട പ്രതീതി ആയിരുന്നു സിനിമ കാണുമ്പോൾ.

Ari Aster, Hereditary ക്ക് ശേഷം വീണ്ടും ഞെട്ടിച്ച ചിത്രമാണ് Midsommar. രണ്ട് സിനിമകൾ കൊണ്ട് തന്നെ തന്റെതായ ഒരു സിനിമ സ്റ്റൈൽ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്. അത് പോലെ A24 എന്ന് സിനിമയ്ക്ക് മുന്നേ എഴുതി കാണിക്കുമ്പോൾ ആ സിനിമ മോശം ആകില്ല എന്ന വിശ്വാസവും കൂടി.

ഒരു Modern Day Folk- Horror Classic എന്ന് വിളിക്കാവുന്ന ചിത്രമാണ് Midsommar. സിനിമ കാണണം എന്ന് താല്പര്യം ഉള്ളവർക്ക് Netflix അല്ലെങ്കിൽ t.me/mhviews1 ൽ ലിങ്ക് കിട്ടും.

സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

 

1574. Kanam ( Tamil, 2022)

 1574. Kanam ( Tamil, 2022)

          Streaming on SonyLiv



   ടൈം ട്രാവൽ സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണോ? എങ്കിൽ ഒന്നും നോക്കണ്ട, മനോഹരമായ ഒരു ടൈം ട്രാവൽ സിനിമ ആണ്‌ കണം. സയൻസ് ഫിക്ഷൻ സിനിമയെ മനോഹരം എന്ന് വിളിച്ചത് കണ്ടു അത്ഭുതപ്പെടേണ്ട. കാരണം, നല്ല ഒരു ഫീൽ തരുന്ന സിനിമ ആണ്‌ കണം. കുടുംബ ബന്ധങ്ങളും, second - chances പോലുള്ള സംഭവങ്ങളിൽ ഇത്തരം ഒരു വശം കൂടി കാണുവാൻ കഴിയുമല്ലോ അല്ലെ?


  അമലയുടെ തിരിച്ചു വരവ് ആണ്‌ സിനിമ. മികച്ച അവതരണം ആണ്‌ സിനിമയുടെ ശക്തി. വ്യക്തിത്വം ഉള്ള കഥാപത്രങ്ങൾ കൂടി ആകുമ്പോൾ കഥയിൽ രസകരമായ പല സംഭവങ്ങളും വരുന്നു. ആക്‌സ്മികമായി ഇരുപതു വർഷം പിന്നിലേക്ക് പോകാൻ അവസരം കിട്ടിയ മൂന്നു യുവാക്കളും, ആ തിരിച്ചു പോക്കിൽ അവർ എന്ത് ചെയ്തു എന്നതും ആണ്‌ സിനിമയുടെ കഥ.

ടൈം ട്രാവൽ കഥകളിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന ഫോർമാറ്റ് തന്നെ ആണ്‌ സിനിമയിൽ ഉള്ളത്. അതിന്റെ കൂടെ ചെറിയ ഒരു ട്വിസ്റ്റ്‌ കൊണ്ട് വന്നു, കഥ കുറെ കൂടി interesting ആക്കുന്നുമുണ്ട്. എന്നാൽക്കൂടി, കൂടുതൽ സങ്കീർണതകൾ ഇല്ലാതെ എല്ലാവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ ആണ്‌ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.


  അമ്മ പാസം, നൻബൻ ഡാ സംഭവം ഒക്കെ ആണ്‌ മുഖ്യ കഥ എങ്കിലും ബോർ അടുപ്പിക്കാതെ അതൊക്കെ നന്നായി അവതരിപ്പിച്ചതായി തോന്നി. പ്രത്യേകിച്ചും അമ്മ നഷ്ടപ്പെട്ട ഭാഗം ഒക്കെ. പേഴ്സണലി കുറച്ചു വിഷമം ഉണ്ടായി.

  

കണ്ടു നോക്കൂ. ചിത്രം തെലുങ്കിൽ Oke Oka ജീവിതം എന്ന പേരിലും, മലയാളത്തിലും കന്നഡയിലും ഡബ് വേർഷനും ഉണ്ട്.


  

Wednesday, 19 October 2022

1573. Murk (Danish, 2005)

 

1573. Murk (Danish, 2005)
          Mystery, Thriller.




വിവാഹ ദിവസം വൈകുന്നേരം തന്നെ ബാത്ത് ടബ്ബിൽ ശരീരം ആകെ മുറിച്ചു ആത്മഹത്യ ചെയ്യുന്ന നവ വധു. അവളുടെ മരണം ആത്മഹത്യ ആയി എല്ലാവരും കരുതിയെങ്കിലും ജേർണലിസ്റ്റ് ആയ അവളുടെ സഹോദരൻ യാക്കോബിനു അത് ഒരു കൊലപാതകം ആയിട്ടാണ് തോന്നിയത്. തങ്ങൾക്കു അറിയാത്ത എന്തെങ്കിലും ഒന്ന് ഈ മരണത്തിനു പിന്നിലുണ്ടോ എന്ന് പോലും ദുരൂഹത നിലനിൽക്കുന്നുണ്ട് എന്നയാൾ  സംശയിക്കുന്നു .കൊലപാതകം ആണെങ്കിൽ അത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ആരാണെന്നുള്ള ഊഹം ഉണ്ടെങ്കിലും അതിനുള്ള തെളിവുകൾ ഇല്ല. പക്ഷെ സംശയങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ തേടി യാക്കോബ് യാത്ര പോവുകയാണ്. സിനിമ കാണുന്ന പ്രേക്ഷകന്റെ പ്രശ്നവും യാക്കോബിന്റെ പ്രശ്നവും ഇതാണ്. കൊലയാളി ഇന്ന ആൾ ആണെന്ന് നമുക്കും തോന്നും. പക്ഷെ തെളിവുകൾ എങ്ങനെ ലഭിക്കും?

സ്‌ക്രീനിൽ വളരെ സൗമ്യനായ ഒരാളോട് അത്രയേറെ വെറുപ്പ്‌ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ഉണ്ടാവുക. അങ്ങനെ ഒരു കഥാപാത്രം ആണ്‌ Murk എന്ന ഡാനിഷ് സിനിമയുടെ ഹൈലൈറ്റ്. എന്നേ സംബന്ധിച്ച് ആ ഒരു കഥാപാത്രം വളരെ നെഗറ്റീവ് ആയ ഒരു ഫീൽ ആണ്‌ നൽകിയത് സിനിമ മുഴുവൻ. യാക്കോബിന്റെ ചിന്തകൾ തെറ്റാണോ ശരിയാണോ എന്ന് കരുതുമ്പോഴും നായകൻ ചിന്തിക്കുന്നത് എപ്പോഴും ശരി ആയിരിക്കും എന്നുള്ള ചിന്തയിൽ നമ്മളും പോവുകയാണ്.

ഒരു ചെറിയ കഥയിൽ നിന്നും നിഗൂഢതകൾ ഏറെ നിറഞ്ഞ കഥ പരിസരങ്ങളിലേക്ക് സിനിമ പോകുന്നുണ്ട്. അവിടെ ആണ്‌ സിനിമ ഒരു മിസ്റ്ററി ത്രില്ലർ ആയി മാറുന്നതും.രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയുമ്പോൾ ആണ്‌ ചില കഥാപാത്രങ്ങൾക്ക് പ്രേക്ഷകനിൽ ഉണ്ടാക്കാൻ പോകുന്ന സ്വാധീനം മനസ്സിലാകുന്നതും.

സ്‌ക്രീനിലെ വയലൻസിനു അപ്പുറം നൽകുന്ന ഒരു ഹൊറർ ഫീൽ ചിത്രത്തിൽ കാണാം. വെറുതെ ഇരുന്നു കണ്ടു തുടങ്ങിയ ഒരു സിനിമയുടെ സ്വഭാവം മാറിയത് തന്നെ നന്നായി തോന്നി. കഴിയുമെങ്കിൽ കണ്ടു നോക്കുക.എനിക്ക് ഇഷ്ടമായി.

സിനിമയുടെ ഡൌൺലോഡ് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്

Tuesday, 18 October 2022

1572. Karthikeya 2 (Telugu, 2022)

 1572. Karthikeya 2 (Telugu, 2022)

         Streaming on Zee5



   അശ്വിൻ സാൻഗിയുടെ The Rozabal Line, Chanakya's Chant, The Krishna Key മുതൽ ഇങ്ങോട്ടുള്ള ധാരാളം കഥകളിൽ കണ്ടിട്ടുള്ള പ്രമേയം ആണ് Karthikeya 2 ഇൽ ഉള്ളത്. ഡാൻ ബ്രൌൺ പ്രശസ്തമാക്കിയ, മതങ്ങളിൽ ഊന്നിക്കൊണ്ടുള്ള കഥാപാത്രങ്ങളെ പുതിയ ലോകത്തിലേക്കു മാറ്റിക്കൊണ്ട് നടത്തുന്ന കഥാവതാരണം ആണ് ഈ ചിത്രത്തിൽ ഉള്ളത്. അശ്വിൻ മാത്രമല്ല, ധാരാളം ഇൻഡ്യൻ എഴുത്തുകാർ ഈ രീതി അവലംബിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഇഷ്ട എഴുത്തുകാരൻ എന്ന നിലയിൽ അശ്വിന്റെ പേര് ഉപയോഗിച്ചു എന്നേ ഉള്ളൂ. 


  നിഖിൽ സിദ്ധാർത്തയുടെ ഡോ. കാർത്തിക് എന്ന ബുദ്ധിമാനായ, പല രംഗങ്ങളിലും അവഗാഹം ഉള്ള നായക കഥാപാത്രം ഭഗവാൻ കൃഷ്ണന്റെ മരണത്തിന് മുന്നേ നടന്ന ഒരു സംഭവത്തെ ബന്ധപ്പെടുത്തി അതിനു പിന്നിൽ ഉള്ള രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം. തുടക്കത്തിൽ പറഞ്ഞത് പോലെ ഇത്തരത്തിൽ ഉള്ള കഥകളുടെ ആരാധകൻ എന്ന നിലയിൽ കുഴപ്പമില്ലാത്ത കഥ ആണ് ചിത്രത്തിന് ഉണ്ടായിരുന്നത് എന്ന് തോന്നി.


  എന്നാൽ, VFX പോലുള്ള സാങ്കേതിക തലങ്ങളിൽ ചിത്രം കുറേക്കൂടി ശ്രദ്ധ വച്ചിരുന്നെങ്കിൽ എന്ന് തോന്നി. അത്തരത്തിൽ ഒരു ട്രീറ്റ്മെന്റ് ഈ കഥ അർഹിക്കുന്നുമുണ്ട് . പിന്നെ സിനിമാറ്റിക് ആയ പല കാര്യങ്ങളും ഉൾപ്പെടുത്തുക വഴി ഒരു ത്രില്ലർ എന്ന നിലയിൽ വലുതായി ഒന്നും ചിത്രത്തിന് നല്കാനും ആയില്ല. ഒരു Adventure -Comedy  എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന സിനിമ ആയി മാറി. ത്രില്ലർ സബ്ജക്റ്റ് എന്ന നിലയിൽ ട്രീറ്റ് ചെയ്തിരുന്നെങ്കിൽ സിനിമ കൂടുതൽ നന്നായേനെ എന്ന അഭിപ്രായം ആണുള്ളത്. 


  സിനിമ തിയറ്ററിലും, OTT റിലീസിലും വിജയം ആയിരുന്നു എന്ന് കണ്ടൂ. ഇത്തരം കഥകൾ കൌതുകം നല്കുന്നത് ആണെങ്കിൽ ഒന്ന് കണ്ടു നോക്കാവുന്ന ചിത്രമാണ് . മൂന്നാം ഭാഗവും ഉണ്ടാകുമെന്ന സൂചന നല്കിയാണ് ചിത്രം അവസാനിച്ചത്. 



സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

1571. Trigger (Tamil, 2022)

 1571. Trigger (Tamil, 2022)

           Streaming on Zee5



   സിനിമ തുടങ്ങി ആദ്യ സമയങ്ങളിൽ കുഴപ്പമില്ലാത്ത ഒരു ത്രില്ലർ ആണെന്ന് ഉള്ള പ്രതീക്ഷ നല്കിയിരുന്നു Trigger എന്ന അധർവ ചിത്രം. ഭൂതക്കാലത്തിൽ നടന്ന സംഭവങ്ങളിൽ നിന്നും ഇന്നത്തെ കാലത്ത് ആ സംഭവങ്ങൾ ആയുള്ള ബന്ധവും, അധർവ under - cover പോലീസുകാരൻ ആയി മാറുന്നത് ഒക്കെ കൊള്ളാമായിരുന്നു. ചുരുക്കത്തിൽ എന്നെ സംബന്ധിച്ച് കുഴപ്പമിലാത്ത ഒരു cop -action - thriller ആകാൻ കഴിഞ്ഞിരുന്ന സിനിമ കഥ  ആയിരുന്നു Trigger നു ഉണ്ടായിരുന്നത് . എന്നാൽ, കഥയിൽ പല കഥകൾ വന്നു പോയി 3rd act ലേക്ക്  എത്തുമ്പോൾ നേരത്തെ ഉണ്ടായിരുന്ന ആ പ്രതീക്ഷ നഷ്ടപ്പെട്ടത് പോലെ ആണ് സിനിമ കഴിഞ്ഞപ്പോൾ തോന്നിയത്. 


  സിനിമ മൊത്തത്തിൽ വലിയ കുഴപ്പം ഇല്ല എന്ന് തോന്നിയാലും, പ്രേക്ഷകനെ engage  ചെയ്യിക്കാൻ കഴിയാതെ ഇടയ്ക്ക് സിനിമ എങ്ങോട്ടോക്കെയോ പോകുന്നുണ്ട്. സാധാരണ ഇത്തരം സിനിമകളിൽ പ്രണയം, പാട്ടുകൾ എന്നിവയൊക്കെ വില്ലൻ ആയി വരുമ്പോൾ ഈ സിനിമയിൽ ഇതൊന്നും അല്ല പ്രശ്നം. അവതരണത്തിലെ പോരായ്മ ആണ് വില്ലൻ  എന്ന് കരുതുന്നു. 


 വർഷങ്ങൾക്ക് മുന്നേ നടന്ന പോലീസ് സ്റ്റേഷൻ ആക്രമണവും അതിന്റെ പിന്നിലെ ദുരൂഹതയും ആണ് സിനിമയിലെ മുഖ്യ കഥ. നായകനായ അധർവയുടെ പ്രഭാകരൻ എന്ന കഥാപാത്രം ഈ ഒരു സംഭവത്തിലേക്ക് എങ്ങനെ പ്ലേസ് ചെയ്യപ്പെടുന്നു എന്നതും അവസാനം അയാൾ എങ്ങനെ ഈ കേസിന്റെ പിന്നിലെ ദുരൂഹത കണ്ടു പിടിക്കും എന്നതാണ് ചിത്രത്തിന്റെ ബാക്കി കഥ. 


തീരെ മോശം ആണെന്നുള്ള അഭിപ്രായം ഇല്ല. വെറുതെ കണ്ടു കൊണ്ടിരിക്കാം. അത് പോലെ പഴയ ആക്ഷൻ നായകൻ അരുൺ പാണ്ഡ്യൻ കുറേ വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ കാണുവാനും സാധിച്ചൂ. ഇടയ്ക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വന്നിരുന്നുവെങ്കിലും അതൊന്നും കണ്ടില്ലായിരുന്നു .

1570. Vendhu Thanindhathu Kaadu Part I: The Kindling (Tamil, 2022)

 1570. Vendhu Thanindhathu Kaadu Part I: The Kindling (Tamil, 2022)

          Streaming on Amazon Prime.




സിനിമയുടെ ക്ലൈമാക്സിൽ നിന്നും അവസാന കുറച്ചു സമയം അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള മുൻ കാഴ്ചകൾ നൽകിയ സീനുകൾ ഒഴികെ നല്ല രീതിയിൽ ഇഷ്ടപ്പെട്ട ചിത്രമാണ് 'വെന്തു തനിന്തത് കാട്' എന്ന സിലമ്പരസൻ ചിത്രം. ചെറിയ രീതിയിൽ പുതുപ്പേട്ട വൈബ് തന്ന്, മികച്ച ഒരു കഥയുമായി ആണ്‌ ഗൗതം മേനോൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.


  ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ബോംബെയിലേക്ക് പോയ യുവാവ് അവിടത്തെ അധോലോകത്തിൽ എങ്ങനെ ആണ്‌ എത്തിപ്പെടുന്നത് എന്നും അതിനു ശേഷം അവന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളും ആണ്‌ സിനിമയുടെ പ്രമേയം.ഇതൊക്കെ കാലാകാലങ്ങളായി സിനിമകളിൽ വന്നിരുന്ന കഥയാണ് എന്നുള്ള കാര്യം നില നിൽക്കെ തന്നെ ആ ഒരു കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. ഏ ആറിന്റെ പാട്ടുകൾ ചിലതൊക്കെ മനോഹരമായി തോന്നി. പ്രത്യേകിച്ചും മല്ലിപ്പൂ അദ്ദേഹത്തിന്റെ പഴയ പാട്ടുകളുടെ അതേ ഫോർമാറ്റ് ആയിരുന്നെങ്കിലും സിനിമ കണ്ടപ്പോൾ നല്ലതായി തോന്നി. പക്ഷേ  എടുത്ത് പറയേണ്ടതു ചില സീനുകൾക്ക് എലിവേഷൻ എഫെക്റ്റ് നല്കിയ ബീ ജീ എം  ആയിരുന്നു. മുത്തുവിന്റെ  ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന   ഷൂട്ടിങ് സീനിന് ബി ജീ എം നല്കിയ എഫെക്റ്റ് മികച്ചത്  ആയിരുന്നു. അത് പോലെ വേറെ സീനുകളും കാണുവാൻ സാധിക്കും .


  നല്ല താൽപ്പര്യത്തോടെ തന്നെ കണ്ടിരിക്കാവുന്ന കഥാ ഗതി ആണ് ചിത്രത്തിന് ഉള്ളതും. മൂന്നു മണിക്കൂറിന് അടുത്ത് സമയ ദൈർഘ്യം ഉള്ള ചിത്രത്തിൽ കഥയിൽ അതാത് സ്ഥലത്ത് വരുന്ന കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സിനിമയെ നല്ലതാക്കി മാറ്റി. കുറെയേറെ നല്ല കഥാപാത്രങ്ങളെ ചിത്രത്തിൽ കാണുവാൻ  സാധിക്കും. സിമ്പു തന്റെ തിരിച്ചു വരവിൽ തിരഞ്ഞെടുക്കുന്ന നല്ലൊരു കഥാപാത്രം ആണ് ഇതിലെ മുത്തു .  ഗൌതം മേനോന്റെ സാരീ ഉടുത്ത നായികമാരിൽ പുതിയ ആളായ സിദ്ധിയുടെ പാവൈ എന്ന കഥാപാത്രവും നന്നായിരുന്നു.  അത് പോലെ തന്നെ നീരജ് , സിദ്ദീഖ് എന്നിവരുടെ കഥാപാത്രങ്ങളും എടുത്ത് പറയേണ്ടതാണ്. സിനിമ കണ്ടു കഴിഞ്ഞാലും മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങൾ. നീരജിന്റെ റാപ് പല രംഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ ആത്മാവു എന്ന് പറയാൻ കഴിയുന്ന ഒന്നാണ് അത്. 


  എന്നെ സംബന്ധിച്ച് സിനിമ നന്നായി ഇഷ്ടപ്പെട്ടൂ. ആദ്യം പറഞ്ഞത് പോലെ ഉള്ള അവസാന രംഗങ്ങൾ കല്ല് കടിയായി എങ്കിലും അടുത്ത ഭാഗത്തിലേക്ക് ഉള്ള സൂചനകൾ എന്ന നിലയിൽ അത് ക്ഷമിക്കാം.  സിമ്പുവിന്റെ റോക്കി ഭായി ഗെറ്റ് അപ് തീരെ ഇഷ്ടം ആയതും ഇല്ല.


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

Monday, 17 October 2022

1567. Rose Island (English, 2020)

 

1567. Rose Island (English, 2020)
         Comedy, Drama: Streaming on Netflix




  അതിരുകളില്ലാത്ത ലോകം പോലെ തന്നെ ഒരു ഉട്ടോപ്യൻ ആശയം ആണ്‌ സർക്കാർ നിയന്ത്രണങ്ങൾ ഇല്ലാത്ത രാജ്യം. അത്തരം ഒരു ചിന്തയിൽ ആണ്‌ Prince of Anarchists എന്ന പേര് കിട്ടിയ ഇറ്റാലിയൻ എഞ്ചിനീയർ ആയ റോസയുടെ Republic of Rose Island ന്റെ ഉത്ഭവം. സ്വതന്ത്ര ചിന്തയും കാഴ്ചപ്പാടും റോസയെ നയിച്ചത് അത്തരം ഒരു രാജ്യത്തിന്റെ സൃഷ്ടിയിലേക്ക് ആണ്‌. ഇറ്റലിയുടെ നിയന്ത്രണത്തിനു തൊട്ട് പുറത്തുള്ള കടലിൽ ആണ്‌ 400 sq. m ലുള്ള ഓയിൽ പ്ലാറ്റ്ഫോമിൽ ഈ രാജ്യം രൂപീകൃതം ആയതു.

യുവാവായ റോസ ധനികനായ സുഹൃത്തിനൊപ്പം സൃഷ്ടിച്ച ഈ രാജ്യത്തിൽ സ്വന്തമായ കറൻസിയും പാസ്പോർട്ടും തപാൽ സംവിധാനവും  ഉണ്ടായിരുന്നു. ഇറ്റാലിയൻ സർക്കാരിന്റെ നിയന്ത്രണം ഇല്ലാത്ത ആ രാജ്യത്ത് പ്രധാനമായും വിനോദ സഞ്ചാരികൾ ആയ യുവതി - യുവാക്കൾ ആയിരുന്നു വന്നിരുന്നത്. കടലിൽ അകപ്പെട്ട ഒരാൾക്ക്‌ പൗരത്വം നൽകി കൊണ്ട് അവർക്ക് സ്വന്തമായി പൗരനും ഉണ്ടായി.

യഥാർത്ഥ സംഭവങ്ങളുടെ വെളിച്ചത്തിൽ അവതരിപ്പിച്ച ഈ ചിത്രം രസകരമായ ഒന്നാണ്. വന്യമായ സ്വപ്നങ്ങളിൽ മാത്രം ഉരുതിരിയുന്ന ആശയം പ്രാവർത്തികമാക്കി എന്നതിൽ റോസയ്ക്ക് അഭിമാനിക്കാൻ സാധിച്ചെങ്കിലും അയാൾ നിർമിച്ച പുതിയ രാജ്യത്തിന് എന്ത് സംഭവിച്ചു എന്നത് ആണ്‌ സിനിമയുടെ കഥ.

കണ്ട് നോക്കൂ. ഇഷ്ടമാകും. ഒപ്പം രസകരമായ ഒരു ചരിത്രം കൂടി ആണ്‌ ഈ ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ലഭ്യമാണ്.

1569. Palthu Janwar (Malayalam, 2022)

 1569. Palthu Janwar (Malayalam, 2022)

          Streaming on Hotstar.



  ഫുലേര എന്ന പഞ്ചായത്തിൽ പഞ്ചായത്ത്‌ സെക്രട്ടറി ആയി ജോലി കിട്ടിയ എഞ്ചിനീയറിങ് ബിരുദധാരിയായ ജിതേന്ദ്ര കുമാറിനെ ഓർമയില്ലേ? അതായതു 'പഞ്ചായത്ത്‌ ' എന്ന ഹിന്ദി സീരീസിലെ കഥാപാത്രം? ശരിക്കും അത്തരം ഒരു വൈബ് ആണ്‌ പാൽത്തു ജാൻവറിലെ ബേസിലിന്റെ കഥാപാത്രമായ പ്രസൂണിനെ കുറിച്ചു ആദ്യം തോന്നുക. കുറെയേറെ സംഭവങ്ങളുമായി ഇടയ്ക്ക് ചിരിപ്പിച്ചു കൊണ്ട് പോകുന്ന, അര മണിക്കൂർ ഉള്ള സീരീസിന് പറ്റിയ കഥ ആയിരുന്നു 'പഞ്ചായത്ത്‌ 'എന്ന സീരീസിന് ഉണ്ടായിരുന്നത്.


  അത്ര മാത്രം കഥ ഉള്ള 'പാൽതു ജാൻവർ ' സിനിമ ആയി വന്നപ്പോൾ ഒരു സിനിമ എന്ന നിലയിൽ തൃപ്തി നൽകിയില്ല. സിനിമയുടെ തുടക്കം ഒക്കെ രസമുണ്ടായിരുന്നു. പ്രത്യേകിച്ചും മൂക്കില്ല രാജ്യത്ത് സിനിമയിലെ തിലകനെ ഓർമിപ്പിച്ച ഷമ്മി തിലകന്റെ ഡോ. സുനിൽ ഐസക് എന്ന കഥാപാത്രം. എന്നാൽ പിന്നീട് പ്രത്യേകിച്ച് ഒരു നല്ല കഥ ഒന്നും പറയാൻ സിനിമയിൽ ഒന്നും ഇല്ലായിരുന്നു. എന്തിനേറെ, സിനിമ ഇഷ്ടപ്പെടുത്താവുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ പോലും കഥയിൽ ഉള്ളതായി തോന്നിയില്ല. പഞ്ചായത്ത്‌ പോലെ ഒരു സീരീസ് ആയി അവതരിപ്പിച്ചിരുന്നു എങ്കിൽ കുറേക്കൂടി നന്നായേനെ എന്ന് തോന്നി പോയി. ജോലിയിൽ താൽപ്പര്യം ഇല്ലാത്ത ഒരു അനിമേറ്റർ ലൈവ് സ്റ്റോക് ഇൻസ്പക്റ്റർ ആയി ആ ജോലിയുടെ കഷ്ടപ്പാടുകൾ അവതരിപ്പിക്കുന്ന രീതിയിൽ ആയി പോയി സിനിമ.


 ക്ലൈമാക്സ്‌  ഒരു impact ഉണ്ടാക്കിയതായി തോന്നിയില്ല.സിംപിൾ ആക്കി തീർത്തൂ.ചുമ്മാ കണ്ട് മറക്കാവുന്ന ഒരു ചെറിയ സിനിമ ആണ്‌ പാൽതു ജാൻവർ. ഇത്തരം കഥകൾ ഇപ്പോൾ കുറവായതു കൊണ്ട് കുറച്ചു ആളുകൾക്ക് ഇഷ്ടപ്പെടും എന്ന് തോന്നുന്നു. പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർക്കു.


ഇങ്ങനെ ഒരു സിനിമ കണ്ടു തീർക്കുക എന്നതിനും അപ്പുറം പ്രത്യേകിച്ച് ഒന്നും നൽകാനില്ലാത്ത ഒരു ചിത്രമായി തോന്നി 'പാൽതു ജാൻവർ '. ഫീൽ ഗുഡ് സിനിമ ആണെങ്കിലും മൃഗീയമായി  predictable ആയിരുന്നു കഥ.

Friday, 14 October 2022

1568. Priyan Ottathilaanu (Malayalam, 2022)

 1568. Priyan Ottathilaanu (Malayalam, 2022)

          Streaming on Manorama Max



പഴയ വീഞ്ഞ്, പുതിയ കുപ്പി എന്നൊക്കെ പറയാവുന്ന ഓവർ നന്മയുള്ള, സിനിമയ്ക്ക് കഥ എഴുതാൻ കഴിവുള്ള ഒരു ഹോമിയോ ഡോക്റ്റർ ആണ്‌ പ്രിയദർശൻ എന്ന പ്രിയൻ. പ്രിയൻ എപ്പോഴും ഓട്ടത്തിലാണ്. സ്വന്തം കാര്യത്തിന് വേണ്ടി അല്ല എന്ന് മാത്രം. ഫ്ലാറ്റിന്റെ അസോസിയേഷൻ പ്രസിഡന്റ് ആയ പ്രിയൻ അവിടത്തെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ കാണും. അത് കൂടാതെ ബാക്കി എല്ലാ തലവേദനയും സ്വന്തം കാര്യം പോലെ നോക്കി നടത്തും. അങ്ങനെ ഒരു 'നെന്മ' കഥാപാത്രം.


 അങ്ങനെ ഒരു പ്രശ്നത്തിൽ ഇടപ്പെട്ട പ്രിയൻ, കുറെയേറെ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉള്ള ഒരു ദിവസം ആകസ്മികമായി ഒരു സ്ത്രീയെ പരിചയപ്പെടുന്നു. അന്നത്തെ ദിവസം സംഭവ ബഹുലം ആയി മാറുകയാണ്. നന്മ നിറഞ്ഞ പ്രിയന്റെ അന്നത്തെ ദിവസത്തെ കഥയാണ് സിനിമ ഫോക്കസ് ചെയ്യന്നത്.


 തീം ഒക്കെ പഴകിയത് ആണെങ്കിലും കുഴപ്പമില്ലാത്ത അവതരണം ആയിരുന്നു സിനിമയ്ക്ക് ഉണ്ടായിരുന്നത്. നന്മ മരം സിനിമകൾ അധികം ഇഷ്ടം അല്ലെങ്കിലും ബോർ അടുപ്പിക്കാതെ അവതരിപ്പിച്ചിട്ടുണ്ട് സിനിമ എന്ന് തോന്നി. വലിയ സംഭവം ഒന്നും അല്ലെങ്കിലും ഷറഫുദീൻ നന്നായി ചെയ്തു ആ കഥാപാത്രം.


തരക്കേടില്ലാത്ത ഒരു കുടുംബ സിനിമ എന്നൊക്കെ വിളിക്കാം 'പ്രിയൻ ഓട്ടത്തിലാണ് ' എന്ന സിനിമയെ.

1566. Quick Change (English, 1990)

 1566. Quick Change (English, 1990)

         Heist-Comedy



രുദ്ര എന്ന ഭാഗ്യരാജിന്റെ തമിഴ് സിനിമയിൽ പ്രശസ്തമായ ഒരു ബാങ്ക് മോഷണം ഉണ്ട്. ഇപ്പോഴും പല ട്രോൾ വീഡിയോകളിലും കാണുന്ന ആ സീനിന് പ്രചോദനം ആയത് Quick Change ലെ സീന് ആയിരുന്നു. ഒരു കോമലിയുടെ വേഷത്തിൽ ബാങ്കില് കയറി വലിയ പ്രശ്നങ്ങൾ ഇല്ലാതെ മോഷണം നടത്തുന്ന സീൻ . ഈ മോഷണത്തിന് ശേഷം അതിൽ ഭാഗം ആയ 3 പേരും രക്ഷപ്പെടാൻ ശ്രമിക്കുന്നതും എന്നാൽ അവർ അതിന്റെ ഇടയിൽ ചെന്നു ചാടുന്ന മണ്ടത്തരങ്ങളും അപകടങ്ങളും ആണ് സിനിമയുടെ കഥ. 


  ഒരു fun - ride  എന്ന് വിളിക്കാവുന്ന മോഷണ കഥയിലൂടെ സിനിമ അവതരിപ്പിക്കുന്നത്. എളുപ്പത്തിൽ ബാങ്ക് കൊള്ള നടത്തി, പക്ഷേ രക്ഷപ്പെടുന്നത് അത്ര എളുപ്പം അല്ലായിരുന്നു ന്യൂയോർക്കിൽ എന്ന സിനിമയുടെ ടാഗ് ലൈനിന്നെ നീതീകരിക്കുന്ന കഥ. വെറുതെ ഇരുന്നു കാണാൻ പറ്റിയ ഒരു ടൈംപാസ് 90's സിനിമ ആണ് Quick Change. ഒന്നര മണിക്കൂറിൽ താഴെ നിൽക്കുന്ന, ബോർ അടുപ്പിക്കാത്ത ഒരു സിനിമ ആണ് Quick Change.

Telegram Link: t.me/mhviews1

സിനിമയുടെ ഡൗൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ് .  

Thursday, 13 October 2022

1565. Girl in the Picture (English, 2022)

 

1565. Girl in the Picture (English, 2022)
          Documentary: Streaming on Netflix




  വായിച്ചും കേട്ടും അറിഞ്ഞ ഏതൊരു അപസർപ്പക കഥയെക്കാളും ഭീകരം ആയ ഒരു കഥയാണ് ആണ് Girl in the Picture ൽ ഉള്ളത്  . ഇനി ഈ ഡോക്യുമെന്ററി ഒരു സിനിമയുമായി താരതമ്യം ചെയ്തു നോക്കിയാലും ഇത്രയും സസ്പെൻസ്, ട്വിസ്റ്റ് ഒന്നും മറ്റൊന്നിലും കാണുവാൻ  സാധിക്കില്ല. അവസാന സീനിന് മുന്നേ നടക്കുന്ന എല്ലാം തന്നെ ഈ കഥയിൽ ഇത്തരം ഒരു അനുഭവം ഉണ്ടാക്കുന്നതും ആണ്. ഇനി ഈ സംഭവങ്ങൾ യഥാർഥത്തിൽ നടന്നത് ആണെങ്കിലോ? അവിടെയാണ് Girl in the Picture ദു:സ്വപ്നം ആയി മാറുന്നതും. ഇത്രയും ഒക്കെ അനുഭവിച്ച മനുഷ്യർ ഈ ഭൂമിയിൽ എന്നൊക്കെയോ  ജീവിച്ചിരുന്നു എന്ന് ഉള്ള അറിവ് ഭീകരം ആണ്. അതിലും ഭയാനകം ആണ് അതിനു കാരണക്കാർ ആയവരുടെ മാനസിക അവസ്ഥയും. എങ്ങനെ സാധിക്കുന്നു ഇതൊക്കെ എന്ന് ആലോചിച്ചു പോകും.

ആരാണ് ടോണിയ ഹ്യൂഗ്സ് എന്ന ചോദ്യം ആദ്യം ഉദിക്കുന്നത് അവളുടെ മരണ ശേഷം ആണ്. ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു എന്ന് കരുതിയ അവളുടെ വീട്ടിലേക്കു സുഹൃത്തുക്കൾ മരണ വിവരം അറിയിക്കാൻ  ആയി ബന്ധപ്പെട്ടപ്പോൾ ആണ് വർഷങ്ങൾക്ക് മുന്നേ ആ പേരിൽ ഉള്ള ആൾ മരണപ്പെട്ടൂ എന്ന് മനസ്സിലാകുന്നത്. ടോണിയ ഹ്യൂഗ്സ് എന്ന മരണപ്പെട്ട ഇരുപതുകാരി ആറാണെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അവസാനം FBI പോലും ഇടപ്പെടേണ്ടി വന്നൂ എന്നതിൽ നിന്നും ഈ കേസിന്റെ സങ്കീർണത എത്ര മാത്രം ആണെന്ന്  മനസ്സിലാക്കുക.

മരവിച്ച മനസ്സോടെ മാത്രമേ പിന്നീട് നടന്ന സംഭവങ്ങൾ കാണുവാൻ സാധിക്കൂ. Butterfly Effect പോലെ ഓരോ സംഭവത്തിനും കാരണക്കാർ ആയി പലരും വരുമ്പോൾ അവരുടെ എല്ലാം ചെയ്തികൾക്ക് ഉള്ള ഉത്തരം അല്ലെങ്കിൽ അതെല്ലാം അവരെ എവിടെ കൊണ്ട് എത്തിച്ചു എന്നതിന്റെ രക്തസാക്ഷി ആയി മാറുന്നു ടോണിയ ഹ്യൂഗ്സ്. സ്വന്തം ശവ കല്ലറയിൽ പോലും മറ്റൊരാളുടെ പേരാണ് അവൾക്ക് ലഭിച്ചത് . ചില ആളുകളെ  നല്ല രീതിയിൽ വെറുക്കാൻ പ്രേരിപ്പിക്കും ഇതിലെ പല സംഭവങ്ങളിലും. ആജ്ഞാതയായ ഒരു ഇരുപതുകാരി മാത്രമല്ല, അവളുടെ ചുറ്റും ഉള്ള യഥാർഥ മനുഷ്യരുടെ അവസ്ഥ കൂടി ഒന്ന് ആലോചിച്ചാൽ ഇങ്ങനെ എല്ലാം മനുഷ്യർക്ക് സംഭവിക്കുമോ എന്ന് പോലും അത്ഭുതപ്പെടും.

ഡോക്യുമെന്ററി അല്ലേ, ബോർ അടിക്കും എന്ന് കരുതി കാണാതെ ഇരുന്നാൽ  നഷ്ടപ്പെടുന്നത്, അതും നിങ്ങൾ മിസ്റ്ററി/ ത്രില്ലർ/ സസ്പെൻസ് സിനിമകളുടെ ആരാധകൻ ആണെങ്കിൽ ഏതൊരു സിനിമയും നൽകാത്ത കഥയാകും.

Must Watch!!

Telegram Link : t.me/mhviews1


ലിങ്ക് www.movieholicviews.com ൽ ലഭ്യമാണ്.

Wednesday, 12 October 2022

1564. Emily The Criminal (English, 2022)

 1564. Emily The Criminal (English, 2022)

           Crime 



  പഠനം കഴിഞ്ഞതിനു ശേഷം അതിന്റെ ലോൺ അടയ്ക്കാൻ സാധിക്കാതെ, ചെറിയ ജോലികൾ ചെയ്തു ആണ് എമിലി ജീവിക്കുന്നത്. ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന അവൾക്ക് ഉണ്ടാക്കാവുന്ന പണത്തിന് ഒരു പരിധിയും ഉണ്ട്. അങ്ങനെ ഇരിക്കെ ആണ്, പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉള്ള ഒരു വഴി കൂടെ ജോലി ചെയ്യുന്ന ഒരാളിൽ നിന്നും അവൾ അറിയുന്നത്. തന്റെ അവസ്ഥ കാരണം അവൾ അതിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ ശ്രമിക്കുന്നു. 


  തുടക്കത്തിൽ തന്നെ ആ ജോലിയിൽ അവൾക്ക് നേട്ടം ഉണ്ടാവുകയും അത് അവളെ കൂടുതൽ റിസ്ക് ഉള്ള സംഭവങ്ങൾ ചെയ്യാനും പ്രേരിപ്പിക്കുന്നു. എന്നാൽ അതിലൂടെ അവളുടെ ജീവിതം മാറുകയായിരുന്നു, ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധത്തിൽ അവൾ അതിൽ അകപ്പെട്ടിരുന്നു . Credit Card Fraud നടത്തുന്ന ടീമിനോടൊപ്പം ചേർന്നത് കൂടി അവളുടെ ജീവിതത്തിൽ പുതിയ ആളുകൾ വരുന്നു. പലരും ആജ്ഞാതർ ആണ്. എന്നാൽ അവൾക്ക് അതിൽ ന്നിന്നും പുറത്തു കടക്കാൻ ആകാത്ത വിധത്തിൽ അവളുടെ ജീവിതത്തിൽ മുൻപ് ഉണ്ടായ സംഭവങ്ങൾ അവളെ മാറ്റുകയും ആണ്. ഒരു പക്ഷെ അത് മാത്രം ആകും അവളുടെ ജീവിതത്തിൽ മുന്നോട്ട് പോകാൻ ആകെ ഉള്ള വഴിയും.എമിലിയുടെ അതിജീവനത്തിൻറെ കഥയാണ് Emily The Criminal പറയുന്നത്. അവൾക്കു അതിൽ ആരോടും അനുകമ്പയും കാണിക്കുവാൻ സാധിക്കില്ല. ഒരു തരത്തിൽ jeevan- മരണ പോരാട്ടം.


  ഒരു ക്രൈം ഡ്രാമ എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ കുറിച്ച്. എമിലിയുടെ ജീവിതത്തിലൂടെ ലോസ് അഞ്ചൽസിലെ സമ്പന്നതയുടെ അപ്പുറം ഉള്ള സാധാരണക്കാരുടെ ജീവിതം കൂടി ആണ് ഇതിൽ അവതരിപ്പിക്കുന്നത്. സിനിമയെക്കുറിച്ച് ഉള്ള ഭൂരി ഭാഗം അഭിപ്രായങ്ങളും ഈ ഘടകത്തെ ആധികരിച്ച് ആയിരുന്നു. ഒരു ക്രൈം ത്രില്ലർ ആകാൻ ഉള്ള സാധ്യത കഥയ്ക്ക് ഉണ്ടായിരുന്നെങ്കിലും സിനിമ അവസാനത്തോട് അടുക്കുമ്പോൾ കഥാപാത്രങ്ങൾ കൂടുതൽ സങ്കീർണം ആവുകയും, ഒരു ക്രൈം ഡ്രാമ ആയി മാറുകയും ചെയ്യുന്നുണ്ട്. 


തരക്കേടില്ലാത്ത ഒരു സിനിമ ആയാണ് തോന്നിയത്. ഈ കഥയ്ക്ക് ഒരു ത്രില്ലർ വശം കൊടുത്തിരുന്നു എങ്കിൽ എന്ന് തോന്നിയിരുന്നു.


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?  

1563. The Green Butchers (Danish, 2003)

 

1563. The Green Butchers (Danish, 2003)
          Comedy, Horror




  സ്വന്തമായി ഇറച്ചി വിൽക്കുന്ന സ്ഥാപനം  തുടങ്ങിയിട്ടും ആരും ഒന്നും വാങ്ങാൻ  വരാത്തപ്പോൾ യാദൃച്ഛികമായി അവർ വിറ്റ  മനുഷ്യ മാംസം ഒരു കൊച്ചു പട്ടണത്തിൽ  വലിയ വിജയംആയി മാറി. ആളുകൾ ചിക്കൻ ആണെന്ന് പറഞ്ഞു വാങ്ങി കൊണ്ട് പോയ മനുഷ്യ മാംസം അവർ അറിയാതെ തന്നെ ഭക്ഷിക്കുന്നു, ഒപ്പം അവരുടെ പ്രിയപ്പെട്ട ഭക്ഷണവും ആയി മാറുന്നു.

ഡാനിഷ് സിനിമയിലെ മികച്ച നടന്മാർ ആയ മാഡ് മിക്കൽസനും നിക്കോളായ് ലീ കാസുമാണ് അവരുടെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഉള്ള ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സ്വേണ്ട് , യോർൺ എന്നിവർ   തങ്ങളുടെ പഴയ മുതലാളിയോട് വഴക്കടിച്ചു സ്വന്തമായി തുടങ്ങിയ ഇറച്ചി കച്ചവട സ്ഥാപനത്തിൽ അപകടത്തിൽ ഫ്രീസറിൽ വച്ച് electrician മരിക്കുന്നു. ആ കേസ് ഒഴിവാക്കാനും ശവം മറവ് ചെയ്യാനും എന്ന നിലയിൽ ആണ് അവർ ആ മാംസം വിൽക്കുന്നത് . സ്വേണ്ട് തയ്യാറാക്കിയ രുചി കൂട്ടിന് ഒപ്പം ആണ് അവർ ആ മാംസം വിൽക്കുന്നത്.

  ബിസിനസ് വിജയം ആയതോടെ, നേരത്തെ അവരുടെ ജീവിതാവസ്ഥയിൽ ശ്രദ്ധിക്കാതെ ഇരുന്നവർ പോലും അവരുടെ ഒപ്പം കൂടുന്നു. അത് കൊണ്ട് തന്നെ അപകടം മൂലം നടത്തിയ കച്ചവടത്തിൽ നിന്നും മനപ്പൂർവം ആയി തന്നെ മനുഷ്യ മാംസം വിറ്റു തുടങ്ങുന്നു. അതിനു ശേഷം നടന്ന സംഭവങ്ങൾ ആണ് സിനിമയുടെ കഥയ്ക്ക് ആധാരം.

സിനിമയുടെ കഥ നല്ലത് പോലെ weird ആണ്‌. രണ്ട് misfits ആയ, സാമൂഹികമായി ഉള്ള ഇടപ്പെടലുകളിൽ കുറവുകൾ ഏറെയുള്ള രണ്ട് പേർ എന്നതിന്റെ ആനുകൂല്യത്തിൽ അവരെ മണ്ടന്മാരായി അവതരിപ്പിച്ചു തമാശ ചേർത്താണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ അവസാനം പറഞ്ഞു നിർത്തുന്നത് അവരുടെ ചിന്തകൾ എന്ത് മാത്രം തെറ്റായിരുന്നു എന്നതാണ്.

സിനിമയുടെ ഡൌൺലോഡ് ലിങ്ക് : t.me/mhviews1 ൽ ലഭ്യമാണ്.

1562. Guns Akimbo (English, 2019)

 1562. Guns Akimbo (English, 2019)

          Action, Comedy: Streaming on Amazon Prime



   ഒരു മൽസരം പോലെ മനുഷ്യർ ഏറ്റു മുട്ടുകയും ഒരാളുടെ മരണം മറ്റൊരാളുടെ വിജയം ആയി കണക്കാക്കുന്ന രീതിയിൽ അത് സ്ട്രീമിങ്  നടത്തുകയും ചെയ്യുന്ന അധോലോകത്തിലെ ഒരു കൂട്ടം ആളുകൾ. അത് ആസ്വദിക്കുകയും കൂടുതൽ ഫൺ തേടി പോവുകയും  ചെയ്യുന്ന കാഴ്ചക്കാർ പ്രമേയം ആയി വരുന്ന കുറച്ചു സിനിമകൾ ഉണ്ട്.  Guns Akimbo യും അത്തരത്തിൽ ഒന്നാണ്. ഗെയിമുകൾ  കളിക്കുന്ന, ഗെയിമുകൾ ഉണ്ടാക്കുന്ന ജോലി ചെയ്യുന്ന മൈൽസ് എന്ന യുവാവ്. അയാളുടെ ജീവിതത്തിൽ സുഹൃത്തുക്കൾ കുറവാണ്. കൂടുതൽ നേരവും സോഷ്യൽ മീഡിയയും, ഗെയിമും ആയി അയാൾ ജീവിച്ച് പോകുന്നു. അതിന്റെ ഇടയിൽ ഒരു ചെറിയ പ്രണയവും കൂടി ഉണ്ടെന്ന് മാത്രം. 


  ഒരു ദിവസം അയാൾ Skizm എന്ന നേരത്തെ പറഞ്ഞ രീതിയിൽ ഉള്ള ഒരു ഗെയിമിന്റെ ഭാഗം ആവുകയാണ്. അയാളുടെ താമസ  സ്ഥലത്തേക്കു അതിക്രമിച്ചു കയറിയ ആജ്ഞാതർ മൈൽസിനെ ആക്രമിക്കുന്നു.  പിന്നീട് ബോധം വന്നപ്പോൾ അയാളുടെ രണ്ടു കയ്യിലും തോക്കുകൾ ചേർത്ത് പിടിപ്പിച്ച നിലയിലും ആയിരുന്നു. അതോടൊപ്പം അന്ന് വൈകുന്നേരത്തിനു മുന്നേ Nix എന്ന , Skizm ഗെയിമിൽ ആദ്യ സ്ഥാനത്ത് ഉള്ള സ്ത്രീയെ അന്ന് തന്നെ കൊലപ്പെടുത്തിയില്ലെങ്കിൽ മൈൽസിനെ കൊല്ലും എന്ന ഭീഷണിയും ആണ് അയാൾക്കു  ലഭിച്ചത്. തീരെ താല്പ്പര്യം ഇല്ലായിരുന്നെങ്കിലും സ്വന്തം ജീവന് രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ മൈൽസും Skizm ന്റെ ഭാഗം ആകുന്നു. പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നാണ് ബാക്കി സിനിമ പറയുന്നത്. 


  വളരെ വേഗത്തിൽ പോകുന്ന ഒരു ചിത്രം ആണ് Guns Akimbo.മികച്ച ആക്ഷൻ രംഗങ്ങൾ ആണ് സിനിമയുടെ ഹൈലൈറ്റ്. Pop - Culture നോട് ചേർന്ന രീതിയിൽ ഉള്ള പാട്ടുകളുടെ അവതരണം പശ്ചാത്തലത്തിൽ വരുമ്പോൾ അത് പോലും സിനിമയുടെ വേഗം കൂട്ടുന്നു. സിനിമ മുഴുവൻ ആക്ഷൻ രംഗങ്ങൾ ആയത് കൊണ്ട് തന്നെ നല്ല രീതിയിൽ പൊലിപ്പിച്ച് ആണ് ആ രംഗങ്ങൾ അവതരിപ്പിച്ചിട്ടും ഉള്ളത്. ഒരു no- brainier സിനിമ എന്നൊക്കെ വിളിക്കാവുന്ന, എന്നാൽ നല്ല രീതിയിൽ entertaining ആയ ഒരു സിനിമ ആണ് Guns Akimbo. ആക്ഷൻ സിനിമകളുടെ ആരാധകർക്ക് ആസ്വദിക്കാൻ കുറെയേറെ ഉണ്ട് ചിത്രത്തിൽ. 


സിനിമയുടെ ഡൗൺലോഡ് ലിങ്ക്


 t.me/mhviews1 ൽ ലഭ്യമാണ്.

1561. I Remember You (Icelandic, 2017)

 1561. I Remember You (Icelandic, 2017)

          Mystery, Horror



  രണ്ടു പ്ലോട്ടുകൾ ആണ് സിനിമയിൽ സമാന്തരമായി കാണിക്കുന്നത്. തുടക്കത്തിൽ അത് രണ്ടും തമ്മിൽ ബന്ധം ഒന്നും തോന്നില്ലെങ്കിലും സിനിമയോട് അവസാനം അടുക്കുമ്പോൾ മാത്രം രഹസ്യങ്ങൾ ചുരുളഴിയുന്ന രീതിയിൽ ആണ് I Remember You അവതരിപ്പിച്ചിരിക്കുന്നത്. ഫ്രെയർ എന്ന ഡോക്റ്റർ കാണാതായ തന്റെ മകനായ ബെന്നിയെ കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ്. ഇതേ സമയം തന്നെയാണ് പ്രേക്ഷകന്റെ മുന്നിലേയ്ക്ക് പ്രായമായ കുറേ ആളുകളുടെ കൊലപാതകങ്ങളെ കുറിച്ചും കാണിക്കുന്നത്. വാർദ്ധക്യത്തിൽ എത്തിയവരെ കൊലപ്പെടുത്തി അവരുടെ പുറകിൽ കുരിശിന്റെ രൂപം ചാപ്പ കുത്തിയ നിലയിൽ ആണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ആ കേസിൽ ഫ്രയർ ഡോക്റ്റർ ആയി വരുന്നുണ്ട് അന്വേഷണത്തിൽ . 


  ഇതേ സമയം മറ്റൊരു കഥ കൂടി അവതരിപ്പിക്കുന്നു. കൂടെ പഠിച്ചവരുടെ bullying നു ഇരയായ ബെർനോഡസ് എന്ന കുട്ടിയുടെ കഥ. വർഷങ്ങൾക്ക് മുന്നേ അവനെ കാണാതായത് ആണ്. എന്നാൽ ഇപ്പോൾ നടക്കുന്ന കൊലപാതകങ്ങളിലേക്ക് അവന്റെ സാന്നിധ്യം വിരൽ ചൂണ്ടുന്നുണ്ട്. കഥ കൂടുതൽ സങ്കീർണം ആവുകയാണ് ഈ അവസരത്തിൽ . അതിനൊപ്പം ആണ് ഒരു ദ്വീപിൽ താമസിക്കാൻ പോയ കാതറിൻ - ഗാരോർ  ഒപ്പം അവരുടെ സുഹൃത്തായ ലിഫ് എന്നിവരുടെ കഥ വരുന്നത്. 


 പ്രേക്ഷകന്റെ മുന്നിൽ ഇത്തരത്തിൽ കഥകൾ പലതും വരുമ്പോൾ അതെല്ലാം വ്യത്യസ്തമായ കഥ ആണെന്ന് തോന്നും. അത്തരത്തിൽ കഥ സങ്കീർണം ആകുന്നും ഉണ്ട്. എന്നാൽ കഥ പതിയെ ഇതെല്ലാം കൂട്ടിയിണക്കുവാൻ ശ്രമിക്കുകയാണ്. കഥാപാത്രങ്ങളുടെ തോന്നലുകളിലും സംഭാഷണങ്ങളിലൂടെയും  കഥയിലെ കുരുക്കുകൾ അഴിയുകയാണ്. അൽപ്പം ശ്രദ്ധിച്ചിരിക്കുക തന്നെ വേണം കഥയിലെ സംഭവങ്ങൾ തമ്മിൽ ഉള്ള ബന്ധം കണ്ടു പിടിക്കുവാനും. 


പ്രത്യേകിച്ചും സിനിമ നൽകുന്ന eerie ഫീലിങ് കൂടി ആകുമ്പോൾ സിനിമ ഹൊറർ ആണോ അല്ലയോ എന്ന് പോലും ആലോചിക്കാൻ സാധ്യതയുമുണ്ട്. ഹൊറർ എന്ന ഘടകവും അതിനൊപ്പം സൈക്കോളജിക്കൽ ത്രില്ലറും കൂടി ചേരുമ്പോൾ എന്താണോ പ്രതീക്ഷിക്കുന്നത്, അത് I Remember You നല്കുന്നുണ്ട്. സിനിമ പതിയെ ആണ് സഞ്ചരിക്കുന്നത്. സമയം എടുത്ത് പ്രേക്ഷകനിൽ കഥാപാത്രങ്ങളുടെ ഭാരം ഇറക്കി വയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരത്തിൽ ഒരു സിനിമ കാണാൻ താല്പ്പര്യം ഉണ്ടെങ്കിൽ I Remember You കാണുക. 


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?


Telegram download link: t.me/mhviews1

Tuesday, 11 October 2022

1560. Thiruchitrambalam (Tamil, 2022)

 1560. Thiruchitrambalam (Tamil, 2022)

          Romance, Comedy.



ഏറ്റവും പഴകിയ, ക്ലീഷേ എന്ന് പറയാവുന്ന കഥയാണ് തിരുചിത്രമ്പലം  എന്ന സിനിമയ്ക്ക് ഉള്ളത്. റിലീസിന് മുന്നേ പാട്ടുകൾ  കേട്ടപ്പോൾ പോലും ഒരു ഇഷ്ടവും തോന്നാത്ത സിനിമ. യുവാവായ നായകനും, പിന്നെ പ്രശ്നക്കാരനായ അച്ഛൻ - നല്ലവരായ കുടുംബാംഗങ്ങൾ - ബെസ്റ്റ് ഫ്രണ്ട് ആയ ഒരു  കൂട്ടുകാരി- പ്രണയം. ഇതൊക്കെ ഇടയ്ക്ക് പല സിനിമകളിലും വന്നിരുന്ന ഒരു ഫോർമാറ്റ് ആയിരുന്നു. എന്നാൽ ഇങ്ങനത്തെ ഒരു പഴകിയ നല്ല സിനിമാറ്റിക് ട്രീറ്റ്മെൻറ്റിലൂടെ വീണ്ടും വന്നാലോ? തിരുചിത്രമ്പലം എന്ന സിനിമയെക്കുറിച്ച് പറയാൻ ഉള്ളത് അതാണ്. 


 പ്രകാശ് രാജ് നന്നായി ചെയ്യുന്ന വേഷങ്ങളിൽ ഒന്നാണ് സ്നേഹമുള്ള, അതേ സമയം കാർക്കശ്യക്കാരനായ അച്ഛൻ വേഷം. അത് തന്നെ ആണ് ഇതിലും. ഭാരതി രാജയുടെ മുത്തച്ഛൻ വേഷമായിരുന്നു ശരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രായം കൊണ്ടും അഭിനയം കൊണ്ടും ആ വേഷത്തിന് യോജിച്ച കഥാപാത്രം. നിത്യ - ധനുഷ് കഥാപാത്രങ്ങൾ തമ്മിൽ ഉള്ള കെമിസ്ട്രി നന്നായിരുന്നു. നിത്യയുടെ സേഫ് സോണിൽ ഉള്ള ഒരു urban കഥാപാത്രം. ധനുഷ് പണ്ട് ചെയ്തു കൊണ്ടിരുന്ന ടൈപ് ഒരു കഥാപാത്രം ആയിരുന്നു ഇതിലെ നായക കഥാപാത്രം തിരു. പ്രത്യേകിച്ച് എടുത്ത് പറയാവുന്ന ഒരു കഥ , അല്ലെങ്കിൽ വ്യത്യസ്തമായ കഥ ഒന്നും സിനിമയിൽ ഇല്ല. 


 പക്ഷേ, ഇവിടെ സിനിമയുടെ അവതരണം ആണ് മികച്ചു നിന്നത്. ചുമ്മാ ഇരുന്നു കാണാവുന്ന ഒരു കൊച്ചു സിനിമ ആയി മാറി അത് കാരണം . സിനിമയിൽ കണ്ടപ്പോൾ പാട്ടുകളും നന്നായി തോന്നി. സിനിമയുടെ ട്രെയലർ, പാട്ടുകൾ എന്നിവയിലൂടെ   സിനിമയെ  കുറിച്ച് റിലീസിന് മുന്നേ തോന്നിയ അഭിപ്രായം അല്ല സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഉള്ളത്. വലിയ സംഭവങ്ങൾ ഒന്നും ഇല്ലാത്ത ഒരു ചെറിയ, ക്ലീഷേ കഥ ഉള്ള, എന്നാൽ ബോർ അടിക്കാതെ കാണാവുന്ന ഒരു സിനിമ ആയാണ് തോന്നിയത്. 


കണ്ടു നോക്കുക. 


എന്നാലും ഒരു വിധത്തിലും മനസ്സിലാകാത്തത് ഒരു മാസം കൊണ്ട് ധനുഷ് എങ്ങനെ കാനഡ എത്തി എന്നതാണ്. സിനിമയല്ലേ , മിണ്ടാതെ ഇരിക്കാം. 

1559. Peace (Malayalam, 2022)

 1559. Peace (Malayalam, 2022)

           



 ഒരു പ്രത്യേക തരം ആളുകളുടെ കഥയാണ് Peace എന്ന സിനിമ പറയുന്നത്. ഒരുമിച്ചിരുന്ന് കുടുംബമായി കഞ്ചാവ് അടിച്ച് കിറുങ്ങി നടക്കുന്ന കുറച്ചു മനുഷ്യരുടെ കഥ. കുടുംബം ആയി മദ്യപിച്ചിരുന്ന സിനിമകളുടെ  കാലം ഒക്കെ കഴിഞ്ഞ് അടുത്ത ലെവലിലേക്ക് പോയ സിനിമ ആണ് Peace . കഞ്ചാവ് അടിക്കുന്ന സാധാരണക്കാർ ആയ ഈ കുടുംബവും, അവരുടെ സുഹൃത്തുക്കളും ഒരു അബദ്ധത്തിൽപ്പെടുകയാണ് . കൃത്യ സമയത്ത് അവർക്ക് പണി കൊടുക്കാൻ ഒരു പോലീസും. അവർക്ക് രക്ഷപ്പെടണം . അതിനുള്ള വഴി കണ്ടെത്തണം. അവർ കണ്ടെത്തിയ വഴി നല്ല വെറൈറ്റി ആയിരുന്നു. അതാണ് ചുരുക്കത്തിൽ Peace ന്റെ കഥ.


  ഈ കഥ ഒരു മലയാള സിനിമ ആയി വന്നപ്പോൾ ഇതൊക്കെ നാട്ടിൽ നടക്കുമോ എന്ന് ചിന്തിച്ചൂ എന്ന് കരുതാം. പക്ഷേ വിദേശ സിനിമകളിൽ ഇങ്ങനത്തെ കഥാപാത്രങ്ങളെ ധാരാളം കാണാൻ സാധിക്കും. പൂർണമായും അല്ലെങ്കിലും ചെറിയ രീതിയിൽ ഒരു stoner മലയാളം സിനിമ എന്നൊക്കെ പറയാം Peace നെ കുറിച്ച്. ചെറിയ തമാശകൾ സിനിമയിൽ പലപ്പോഴും ഉണ്ടായിരുന്നു. അത് പോലെ കഥയിലെയും കഥാപാത്രങ്ങളിലെയും അപ്രതീക്ഷിതമായ കുറച്ചു കാര്യങ്ങൾ ഒക്കെ രസകരമായിരുന്നു. സിദ്ധിക്ക് ഇത്തരം സിനിമകളിൽ നല്ല രസകരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കൊള്ളാം എന്ന് തോന്നിയിട്ടുണ്ട് . 


  വെറുതെ ഒരു ടൈം പാസ് സിനിമ ആണ് Peace . സിനിമ മോശം ആണെന്ന് ഉള്ള അഭിപ്രായം ഇല്ല. വെറുതെ കണ്ടു മറക്കാവുന്ന ഒരു സിനിമ ആണ്. ക്ലൈമാക്സ് ആയപ്പോൾ സിനിമ തീരും എന്ന് കരുതിയപ്പോൾ ആണ് ഇതിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന് പറഞ്ഞു അവസാനിക്കുന്നത്. അനിൽ നെടുമങ്ങാടിന്റെ കഥാപാത്രം അത്ര പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെ രണ്ടാം ഭാഗം എങ്ങനെ ആകും ഉണ്ടാവുക എന്നുള്ള ഒരു ചിന്തയും ഉണ്ടായി. കഥാപാത്രങ്ങൾ പണം ഉണ്ടാക്കാൻ ചെയ്യുന്ന വഴികൾ ഒക്കെ ഭ്രാന്തമായ ആശയം ആണെന്ന് തോന്നുമെങ്കിലും അതിൽ ചെറിയ തമാശകൾ കൊണ്ട് വന്നത് കൊണ്ട് കുഴപ്പമില്ല എന്ന തോന്നല് ഉണ്ടാക്കും . എന്തായാലും യഥാർഥ ജീവിതം ഒന്നും അല്ലല്ലോ സിനിമയിൽ കാണിക്കുന്നതും. 


കുഴപ്പമില്ലാത്ത ഒരു സിനിമയായി ആണ് തോന്നിയത്. കഞ്ചാവ് ഒരുമിച്ചിരുന്ന് വലിക്കുന്ന കുടുംബത്തെ കാണുമ്പോൾ അതിനോടു പൊരുത്തപ്പെടാൻ സാധിക്കാത്തവർക്ക് സിനിമ അസഹനീയം ആയിരിക്കും എന്ന് തോന്നുന്നു. 


എന്താണ് സിനിമ കണ്ടവരുടെ അഭിപ്രായം ?

1558. Oru Thekkan Thallu Case (Malayalam, 2022)

 1558. Oru Thekkan Thallu Case (Malayalam, 2022)

           Streaming on Netflix



   ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ട് കേസ് വായിക്കാന് വേണ്ടി വാങ്ങിയെങ്കിലും സ്ഥിരം ഉള്ള മടി കാരണം വായന നടന്നില്ല. കഥ വായിച്ചിട്ട് സിനിമ കാഴ്ച നടക്കില്ല എന്ന് തോന്നിയത് കൊണ്ട് സിനിമ തന്നെ നേരെ കണ്ടൂ. പഴയക്കാലത്ത് ഉള്ളവരുടെ ഓർമകളിൽ പലപ്പോഴും ഉണ്ടാകും അതായത് ദേശത്തെ അമ്മിണി അണ്ണനെ പോലെ ഒരു കഥാപാത്രം. നല്ല ആകാരം ഉള്ള, ഒറ്റയ്ക്ക് നിന്നു എത്ര ആളുകളെ വേണമെങ്കിലും അടിച്ച് ഇടുന്ന ഒരു larger - than - life കഥാപാത്രം. ഈ സിനിമയിലെ ബിജു മേനോന്റെ അമ്മിണിപ്പിള്ള എന്ന കഥാപാത്രവും അത്തരത്തിൽ ഒന്നാണ്. അമ്മിണിപ്പിള്ള ഒറ്റയ്ക്ക് നടത്തിയ നാൽപ്പത്തിയഞ്ച് മിനിറ്റ് ഉള്ള തല്ലും , അതിനു മേമ്പൊടിയായി രാജവെമ്പാലയെ എടുത്ത് അടിച്ച് കൊല്ലുന്ന അത്ര ധൈര്യം ഉള്ള സ്വഭാവവും ഒക്കെ അയാളെ ഒരു മാസ് കഥാപാത്രം ആക്കി മാറ്റുന്നുണ്ട്. 


   ഒരു ചെറിയ ഗ്രാമത്തിൽ ഉള്ള അത്തരം ഒരു കഥാപാത്രവും, അയാൾക്കു എതിരാളി ആയി വരുന്ന പൊടിയൻ എന്ന കഥാപാത്രവും തമ്മിൽ ഉള്ള conflict ആണ് സിനിമയുടെ മുഖ്യ കഥ. അവർ തമ്മിൽ ഉള്ള സംഘർഷം അമ്മിണിപ്പിളയെ കൊണ്ട് ഒരു തീരുമാനം എടുപ്പിക്കുന്നു. അതയാളുടെ ജീവിതത്തിലെ മുഖ്യ ജോലി ആയി മാറുകയാണ്. അതിനൊപ്പം അതുമായി ബന്ധപ്പെട്ട മറ്റുള്ളവരും. ചുരുക്കത്തിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ കഥയായി മാറുകയാണ് അമ്മിണിപ്പിളയുടെ വാശി. 


  കഥ  വായിക്കാത്തത് കൊണ്ട് തന്നെ  അതിനോടു സിനിമ എത്ര മാത്രം നീതി പുലർത്തി എന്നറിയില്ല. പക്ഷേ സിനിമ കൊള്ളാമായിരുന്നു. അതായത് സ്ഥലത്തെ ഭാഷ അല്ല കഥാപാത്രങ്ങൾ ഉപയോഗിച്ചത് എന്നുള്ള വാദങ്ങള് കണ്ടിരുന്നു. അത്രയ്ക്കും ആധികാരികമായി ഉള്ള വിവരം അതിനെ കുറിച്ച് ഇല്ലാത്തത് കൊണ്ട് തെക്ക് നിന്നുള്ള ഈ തല്ല് കേസിന്റെ കഥയുടെ ആസ്വാദനത്തെ ബാധിച്ചും ഇല്ല. ബിജു മേനോനും പദ്മപ്രിയയും സമ്മിശ്രമായ അഭിപ്രായങ്ങൾ ആണ് സിനിമയെ കുറിച്ച് കൂടുതലും കണ്ടത്. എന്നെ സംബന്ധിച്ച് തരക്കേടില്ലാത്ത ഒരു സിനിമ കാഴ്ച ആയിരുന്നു ഒരു തെക്കൻ തല്ല് കേസ്. 


എന്താണ് സിനിമ കണ്ടവരുടെ അഭിപ്രായം ?

Monday, 10 October 2022

1555. Emergency Declaration (Korean, 2022)

 

1555. Emergency Declaration (Korean, 2022)
          Disaster, Thriller




നിങ്ങൾ എന്ത് സിനിമയാണ് എടുത്തു വച്ചിരിക്കുന്നത് Han Jae- Rim? ഒരു സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ കഥാപാത്രങ്ങളുമായി ഇത്രയും ബന്ധം ഉണ്ടാക്കി, അവരുടെ ഒപ്പം പ്രേക്ഷകന്റെ അനുവാചക ഹൃദയം യാത്ര ചെയ്യുമ്പോൾ അതിനു ചേർന്ന പശ്ചാത്തല സംഗീതം കൂടി നൽകി നല്ല തൃപ്തി നൽകുന്ന സിനിമ എടുക്കാൻ കഴിഞ്ഞതിനു അഭിനന്ദനങ്ങൾ.

സിനിമ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയത് ഇത്തരത്തിൽ എന്തൊക്കെയോ ആയിരുന്നു. അത് എഴുതി കുളം ആക്കിയെങ്കിലും സിനിമയുടെ അവസാന ഭാഗങ്ങളിലേക്ക് ഉള്ള വഴി തുറക്കുന്നത് മുതൽ ഒരു edge-of-the-seat thriller ആയി മാറുകയാണ് Emergency Declaration.

Emergency Declaration ഒരു രാഷ്ട്രത്തെ സംബന്ധിച്ച് എന്താണെന്ന് നമുക്ക് അറിയാം. എന്നാൽ ഒരു ഫ്ളൈറ്റിനെ സംബന്ധിച്ചോ? നിർബന്ധമായും ഒരു ഫ്‌ളൈറ്റ് നേരത്തെ നിശ്ചയിച്ചതിനും വിപരീതമായി ലാൻഡ് ചെയ്യേണ്ട ആവശ്യകത വന്നാൽ പൈലറ്റിനു ഇത്തരം ഒരു ആവശ്യം ഉന്നയിക്കാൻ സാധിക്കും. ആ സമയം മറ്റുള്ള ഫ്ളൈറ്റുകൾ ഇതു സാധ്യമാക്കാൻ ശ്രമിക്കേണ്ടത് ആണ്‌.

  ഹവായിലേക്ക് ഒരു ഫ്‌ളൈറ്റ് സിയോളിൽ നിന്നും തിരിക്കുകയാണ്. എന്നാൽ അതിൽ ഉള്ള നൂറ്റിയമ്പതോളം യാത്രക്കാർ അവരുടെ യാത്ര ആരംഭിച്ചു അൽപ്പ സമയം കഴിഞ്ഞതോടു കൂടി തന്നെ തെറ്റായ സ്ഥലത്തിൽ ഏത്തപ്പെട്ട തെറ്റായ ആളുകൾ ആയി മാറി. അവരുടെ എല്ലാം ജീവന് അപകടം ഉണ്ടാകുന്നു. ഒരാളുടെ ഭ്രാന്തൻ ചിന്തകൾ ഏറ്റവും അപകടകരമായ രീതിയിൽ മറ്റുള്ളവരെ ബാധിക്കുക ആണ്‌ ഇവിടെ . അതിനു പ്രതിവിധി എന്നത് പരീക്ഷണങ്ങൾ മാത്രം ആയി അവശേഷിക്കുമ്പോൾ എത്ര ആളുകൾ, എത്ര രാജ്യങ്ങൾ ഒരു റിസ്ക് എടുക്കാൻ ശ്രമിക്കും?

ഇത്തരത്തിൽ ഒരു കഥയാണ് Emergency Declaration ന് ഉള്ളത്. തുടക്കത്തിൽ ഇത്രയേറെ പ്രേക്ഷകനായി ഒരുക്കിയിട്ടുണ്ട് എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. സിനിമയുടെ disaster എന്ന ജോൺറെയോട് പൂർണമായും ചിത്രം പൂർണമായും നീതി പുലർത്തി എന്ന് തോന്നി. സിനിമയിലെ യാത്രക്കാർ ഫ്ളൈറ്റിൽ നിന്നും wi- fi ഉപയോഗിച്ച് വീഡിയോ കോൾ വിളിച്ചു എന്നൊക്കെ പറഞ്ഞു ഉള്ള ലോജിക് പ്രശ്നങ്ങൾ ചൂണ്ടി കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ സിനിമയിൽ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്ക് ഉപരി കഥാപരമായും അവതരണ മികവിലും, പ്രേക്ഷകന്റെ ഉള്ളറിഞ്ഞതിലും നല്ല രീതിയിൽ തന്നെ വിജയിച്ചിട്ടുണ്ട് എന്ന അഭിപ്രായം ആണ്‌ ഉള്ളത്. ഇത്തരത്തിൽ ഉള്ള കൊറിയൻ സിനിമകളിലെ പോലെ തന്നെ വൈകാരികം ആയി തന്നെ പ്രേക്ഷകനെ ബന്ധിപ്പിക്കുന്നു സിനിമ

എനിക്ക് Emergency Declaration നന്നായി ഇഷ്ടപ്പെട്ടൂ. സിനിമ കണ്ട് കഴിഞ്ഞെങ്കിൽ എന്താണ് നിങ്ങളുടെ അഭിപ്രായം? സിനിമ നന്നായോ അതോ?

More movie suggestions and download link available @ www.movieholicviews.blogspot.com

1557. Heat (English, 1995)

 1557. Heat (English, 1995)

          Crime, Thriller: Streaming on Prime Video




ലോക സിനിമയിലെ മികച്ച രണ്ട് നടൻമാർ, അൽ - പച്ചിനോയും റോബർട്ട് ഡി നീറോയും നേർക്കു നേർ, അതും അവർ ചെയ്യുന്ന പ്രവർത്തികൾ രണ്ട് ധ്രുവങ്ങളിൽ ആണെങ്കിലും ചെയ്യുന്ന ജോലിയോട് ഉള്ള ആത്മാർത്ഥതയിലും ബന്ധങ്ങൾ സൂക്ഷിക്കുന്നതിലും ഒരേ പോലെയുള്ള കഥാപാത്രങ്ങളായി വന്ന ക്ലാസിക് ക്രൈം ത്രില്ലർ ആണ്‌  Heat. ആ രണ്ട് കഥാപാത്രങ്ങളുടെയും ഈഗോ സിനിമയിലെ വലിയ ഒരു ഘടകം ആണ്‌. സിനിമ വലിയ രീതിയിൽ വിജസിക്കുന്നതും അതിലൂടെ ആണ്‌ . ക്ലൈമാക്സിൽ അവർ തമ്മിൽ ഉള്ള ബന്ധം പോലും ഈഗോയിൽ നിന്നും ഉരുതിരിഞ്ഞു എവിടെ വരെ എത്തി നിൽക്കുന്നു എന്ന് കാണിക്കുന്നുണ്ട്.


  വിൻസന്റ് എന്ന പോലീസ് ഉദ്യോഗസ്ഥനും നീൽ എന്ന ക്രിമിനലും വ്യക്തമായ കഥാപാത്ര പഠനത്തിന് വിധേയരാകുന്നുണ്ട് ചിത്രത്തിൽ. സിനിമയുടെ ഭൂരിഭാഗവും അത്തരം ഒരു ശ്രമത്തിന് ആണ്‌ മുൻ‌തൂക്കം കൊടുത്തിരിക്കുന്നത്. ഇവർ രണ്ട് പേരും കഫെയിൽ ഇരുന്നു നേർക്കു നേർ സംസാരിക്കുന്ന ഒരു സീൻ ഉണ്ട്. അളന്നു മുറിച്ച സംഭാഷണങ്ങളിലൂടെ രണ്ട് പേരുടെയും കഥാപാത്രത്തിന്റെ charisma വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട് അതിൽ. ഇവർ മാത്രമല്ല, സൈഡ്- കിക്ക് ആയുള്ള കഥാപാത്രങ്ങളിൽ പോലും മൈക്കിൾ മൻ ഇത്തരം ഒരു angle കൊണ്ട് വരാൻ ശ്രമിച്ചതായി കാണാൻ സാധിക്കും. വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങൾ തന്നെ വിരളമാണ്. പലരിലൂടെയും കഥ വികസിക്കുന്ന രീതിയിൽ, ഒരു ചെയ്നിൽ നിന്നും മറ്റൊന്നിലേക്ക് കൊടുക്കുന്ന ഊർജം പോലെയാണ് സിനിമാവതരണം.


   Heat ൽ ആക്ഷൻ സീനുകൾ സിനിമയുടെ ദൈർഘ്യം വച്ച് നോക്കുമ്പോൾ കുറവായിരിക്കും. എന്നാൽക്കൂടിയും ഉള്ളതെല്ലാം മികച്ചതായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. ഒരു ക്ലാസിക് ക്രൈം സ്റ്റോറി  ടെമ്പ്ലേറ്റ് ആയി മാറാൻ Heat ന് കഴിയുകയും പിന്നീട് വന്ന സിനിമകൾക്ക് മാതൃകയായി മാറുകയും ചെയ്തു. Heat.ആക്ഷൻ - ത്രില്ലർ - ക്രൈം എന്നീ വിഭാഗങ്ങളിലെ സിനിമ പ്രേമികളെ സംബന്ധിച്ച് എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി ആ വിഭാഗത്തിൽ  ചൂണ്ടി കാണിക്കുവാൻ സാധിക്കുന്ന ചിത്രമാണ് Heat.


Heat കണ്ടിട്ടില്ലാത്തവർ ചുരുക്കം ആയിരിക്കും. കണ്ട് നോക്കുക.


  

Friday, 7 October 2022

1556. Speak No Evil (English/Dutch/Danish, 2022)

 

1556. Speak No Evil (English/Dutch/Danish, 2022)
          Psychological Horror  : Streaming on Shudder




     ഇനി ഒരിക്കൽ കൂടി കാണാൻ പറഞ്ഞാൽ ഒരു കാരണവശാലും അബദ്ധത്തില് പോലും കാണില്ല എന്ന് തീരുമാനം എടുത്താണ് Speak No Evil കണ്ടു തീർത്തത്. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അൽപ്പ ദിവസം മാത്രം കണ്ടു പരിചയം ഉള്ള ഒരു കുടുംബത്തിന്റെ അടുത്ത് ഒഴിവ് സമയം ആഘോഷിക്കാൻ ഡെന്മാർക്കിൽ നിന്നും നെതർലാൻസിലേക്ക് പോകാൻ തീരുമാനിച്ച  യോർണ് - ലൂയി ദമ്പതികളും അവരുടെ മകൾ ആഗ്നസ് എന്നിവരോട് നല്ല ദേഷ്യം ആണ് തോന്നിയത്. പിന്നെ  ഒരു രാജ്യത്തിൽ  നിന്നും മറ്റൊന്നിലേക്ക് പോകാൻ 8 മണിക്കൂർ സമയം മതി എന്നത് സത്യം തന്നെ. എന്നാൽ അവരെ കുറിച്ച് അധികം ഒരു വിവരവും ഇല്ലാതെ അവർ പോകാൻ തീരുമാനിച്ചത് കണ്ടപ്പോൾ തന്നെ ദേഷ്യം  തോന്നിയിരുന്നെങ്കിലും അത് പതിയെ മാറി . ലൂയി അൽപ്പമെങ്കിലും അത്തരം ഒരു നിലപാടിൽ ആയിരുന്നെങ്കിലും പാട്രിക്- കാരെൻ ദമ്പതികളും അവരുടെ മകൻ  ആബേലും നല്ല ആളുകൾ ആണെന്ന് ആണ് യോർണ് വിശ്വസിച്ചിരുന്നത്.ആയാളെയും കൂട്ടം പറയാൻ പാടില്ല. നന്മ മരം മനുഷ്യന് ആണല്ലോ യോർണ് ?

  ഇതിന് ശേഷം ഏത്തപ്പെട്ട വവീട്ടിൽ  നിന്നും ആരും അറിയാതെ ഇറങ്ങേണ്ടിയ സമയം വന്നപ്പോഴും ആഗനസിന്റെ പാവയെ കാണാൻ ഇല്ല എന്ന് പറഞ്ഞു ഒരേ കരച്ചിൽ .വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ തിരിച്ചു പോകാൻ മെനക്കേടില്ലായിരുന്നു. വഴക്കും പറഞ്ഞു വണ്ടി ഓടിച്ചു പോയേനെ. എന്തിനേറെ, അവസാന രംഗത്തിലേക്ക് എത്തിച്ചത് പോലും യോർണ് - ലൂയി ദമ്പതികളുടെ മോശമായ ചോയ്സ് കൊണ്ട് തന്നെയാണ് എന്ന് വിശ്വസിക്കുന്നു. സിനിമയുടെ തുടക്കം മുതൽ നല്ല irritating ആയിരുന്നു പല കഥാപാത്രങ്ങളും. എപ്പോഴും ചുമ്മാ ആളുകളുടെ മുന്നിൽ നല്ല പിള്ള കളിക്കാൻ വേണ്ടി ചിരിക്കുന്ന മുഖത്തോടെ ഉള്ള യോർണ് , പിന്നെ പാട്രിക്ക് ചെയ്യുന്ന ഓരോ കൊള്ളരുതായ്മയും എല്ലാം പ്രേക്ഷകനിൽ ഇത്തരം ഒരു അവസ്ഥ തന്നെ ഉണ്ടാക്കും.

മനുഷ്യർ ഇങ്ങനെ ഒക്കെ ആണോ പരസ്പ്പരം പെരുമാറുന്നത് എന്ന് വരെ ആലോചിച്ചു  പോകും സിനിമ കണ്ടു കൊണ്ട് ഇരിക്കുമ്പോൾ . ഒരു സ്ഥലത്ത് പോയി. അവിടെ രണ്ടു ദിവസം നിന്നു മടങ്ങുക. ഇതൊന്നുമല്ല ചെയ്യുന്നത്. ചുമ്മാ അവിടെ നിൽക്കുക , ഓരോ അബദ്ധത്തിൽ ചെന്നു ചാടി അവസാനം. അത് ഞാൻ പറയുന്നില്ല. നേരത്തെ പറഞ്ഞില്ലേ ഒരു വട്ടമേ കാണാവൂ എന്ന്. അങ്ങനെ കണ്ടു നോക്കൂ ഈ സിനിമ.

മനുഷ്യരുടെ സ്വഭാവത്തിലെ വ്യത്യസ്തതയും, ഒരാൾ മറ്റൊരാളിൽ പതുങ്ങിയിരിക്കുന്ന അപകടം മനസ്സിലാകാതെ പെരുമാറുന്നതും , ബന്ധങ്ങളിലെ അതിരുകൾ നിശ്ചയിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാം സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിലാകും. ഇത്തരത്തിൽ eerie ആയ , disturbing ആയ ഒരു സിനിമ അടുത്ത് കണ്ടിട്ടില്ല. പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ. സ്ക്രീനിൽ കയറി എല്ലാവർക്കിട്ടും ഒന്ന് കൊടുത്തിട്ടു ഇറങ്ങി പോകാൻ തോന്നും. ഇങ്ങനെയും ഉണ്ടോ മനുഷ്യർ?

എന്തായാലും Speak No Evil കാണുമ്പോൾ ഒറ്റ പ്രാവശ്യം മാത്രം കാണാൻ ശ്രമിക്കുക. ചിലപ്പോൾ സിനിമ കണ്ടു ഇങ്ങനെ ഒന്നും തോന്നാത്തവർ ഉണ്ടാകും. അവർ പിന്നീട് കാണുകയേ വേണ്ട. അത് പോലെ സിനിമ കണ്ടിട്ടുള്ളവരുടെ അഭിപ്രായം എന്താണ്?


Download Link : t.me/mhviews1

സിനിമയുടെ ഡൌൺലോഡ് ലിങ്ക് ഉൾപ്പടെ www.movieholicviews.blogspot.com ൽ ലഭിക്കും.

Tuesday, 4 October 2022

1554. Bullet Train (English, 2022)

 1554. Bullet Train (English, 2022)

           Action, Thriller.




  Bullet Train സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിൽ വന്ന സിനിമ ആണ് Pulp Fiction . ഇതിലെ Tangerine, Lemon എന്നീ കഥാപാത്രങ്ങൾ Pulp Fiction ലെ വിൻസന്റ്, ജൂൾസ് എന്നിവരെ ഓർമിപ്പിച്ചു. സിനിമയുടെ non - linear അവതരണം കൂടി ആയപ്പോൾ  Pulp Fiction On A Train കണ്ട അനുഭവം ആയിരുന്നു Bullet Train നൽകിയത്.  ഞാൻ സിനിമ കണ്ടു കഴിഞ്ഞപ്പോൾ Pulp Fiction നു എന്തെങ്കിലും homage കൊടുത്തിട്ടുണ്ടോ എന്നാണ് ഗൂഗിളിൽ നോക്കിയത്. സമാനമായ രീതിയിൽ ധാരാളം എഴുത്തുകൾ കാണുകയും ചെയ്തിരുന്നു.


ഇനി സിനിമയിലേക്ക്. ഒരു  പെട്ടിയും, കുറച്ചു വലിയ കുട്ടിയെയും ചുറ്റിപ്പറ്റി ജപ്പാനിലെ അധോലോകവും കുറെയേറെ വാടക കൊലയാളികളും ചേർന്ന വലിയ ഒരു സിനിമയാണ് Bullet Train. സിനിമയുടെ താര നിര തന്നെ അത്ര വലുതായിരുന്നു. ബ്രാഡ് പിറ്റിൽ തുടങ്ങി ചെറുതാണെങ്കിലും പ്രധാനപ്പെട്ട ഒരു കഥാപാത്രം ആയി വന്ന റയാൻ വരെ സിനിമയെ മൊത്തത്തിൽ engaging ആക്കുകയാണ് ചെയ്തത്. ഒരു സാധാരണ മാഫിയ കഥ എന്ന് തോന്നിക്കുന്നിടത്ത് നിന്നും അതിലേക്ക് എത്താൻ ഉള്ള സാഹചര്യങ്ങളിലേക്ക് ക്യാമറ പോകുമ്പോൾ കഥ വളരെ വേഗത്തിൽ വികസിക്കുകയാണ് . 


 ഓരോ കഥാപാത്രത്തിനും പിന്നിൽ ഉള്ള കഥ കൂടി ആകുമ്പോൾ , അതും ചെറിയ സമയം മാത്രം സ്ക്രീൻ പ്രസൻസ് ഉള്ള ഓരോരുത്തരും സിനിമയുടെ അവിഭാജ്യ ഘടകം ആയി മാറുകയാണ്. രണ്ടു മണിക്കൂറിൽ ഏറെയുള്ള സിനിമ അത് കൊണ്ട് തന്നെ ഒരിക്കലും ബോർ അടുപ്പിക്കുന്നുമില്ല. എവിടെ നിന്നൊക്കെയോ കഥാപാത്രങ്ങൾ വന്നു കഥ വീണ്ടും വീണ്ടും മാറുമ്പോൾ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് എന്ന് തോന്നി പോയാൽ പോലും അത്ഭുതപ്പെടാൻ ഇല്ല. നല്ല രീതിയിൽ സിനിമ engaging ആയാണ് തോന്നിയത്. പ്രത്യേകിച്ചും സംഭാഷണങ്ങൾ ഒക്കെ ഓരോ കഥാപാത്രത്തിനെയും കുറിച്ച് പ്രേക്ഷകനിൽ ഒരു ധാരണ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട് എന്ന കാരണം കൊണ്ട്  തന്നെ. 


    ജാപ്പനീസ് Yakuza സിനിമകളുടെ flavour നല്ലത് പോലെ ആവാഹിച്ച് എടുത്ത് അവതരിപ്പിച്ച The White Death എന്ന കഥാപാത്രം നല്കിയ hype സിനിമയുടെ അവസാനം വരെ നില നിർത്തി അതും മൈക്കിൾ ഷനോനും കൂട്ടരും കൂടി മികച്ചതാക്കി. ബ്രാഡ് പിറ്റിന്റെ നല്ലൊരു കഥാപാത്രം ആയിരുന്നു Ladybug. അത് പോലെ The Prince ആയി വന്ന ജോയി കിങ് ഉൾപ്പടെ എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. 


എനിക്ക് Bullet Train നന്നായി ഇഷ്ടപ്പെട്ടൂ. നന്നായി enjoy ചെയ്യുകയും ചെയ്തു. സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

1552. Lou (English, 2022)

 1552. Lou (English, 2022)

         Action , Thriller :Streaming on Netflix



 ലൂ  എന്ന സിനിമ തുടങ്ങുമ്പോൾ കാണിക്കുന്ന കാര്യങ്ങൾ പലതാണ്. ഒന്നിനും ഒരു ബന്ധവും ഇല്ലാലോ എന്ന് തോന്നും. ലൂ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. അതേ സമയത്തു ഹന്ന അവരുടെ അടുത്തേക്ക് ഓടി വരുന്നു. അകാരണമായ ഒരു ഭയം അവളിൽ ഉണ്ടായിരുന്നു. ഇത്രയും ചില സംഭവങ്ങളിലൂടെ ആണ്‌ ലൂ എന്ന സിനിമയുടെ തുടക്കത്തിൽ ഉള്ളത്. ഈ സംഭവങ്ങളിൽ നിന്നും ആണ്‌ കഥാപാത്രങ്ങൾ പിന്നീട് വികസിക്കുകയാണ്.


ലൂ ഒരു സ്ത്രീയുടെ പേരാണ്. അവർ വാർദ്ധക്യത്തോട് അടുക്കുന്ന അവസ്ഥയിൽ ആണ്‌.ഒരു ചെറിയ ഗ്രാമത്തിൽ ആണ്‌ അവർ ജീവിക്കുന്നത്. അവരുടെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നു. അവരുടെ സ്ഥലത്തു വാടകയ്ക്ക് താമസിക്കുന്ന ഹന്നയും മകളും. മുകളിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങളിലൂടെ ഒരു കഥ ആരംഭിക്കുകയാണ്. ഒരു ആക്ഷൻ സിനിമയ്ക്ക് എന്ത് മാത്രം സ്കോപ് ആണ്‌ ഉണ്ടാവുക എന്ന് ചിന്തിച്ചിടത്തും നിന്നാണ് ലൂ ഒരു ആക്ഷൻ ത്രില്ലർ ആയി മാറുന്നതും. അതും ചെറിയ സസ്പെൻസ് ഒക്കെ പ്രേക്ഷകന് നൽകി കൊണ്ട്.


അലിസൻ ബ്രൂക്സ് അവതരിപ്പിച്ച ലൂ  എന്ന കഥാപാത്രം ആണ്‌ സിനിമയുടെ ഹൈലൈറ്റ്. നല്ല രീതിയിൽ തന്നെ ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ചു അവർ. ഒരു woman- focused action movie എന്ന നിലയിൽ തരക്കേടില്ലാത്ത ചിത്രമാണ് ലൂ. ഒരു പക്ഷെ ഒരു രണ്ടാം ഭാഗത്തിന് അവസരം നൽകി കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. പക്ഷെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ഉറപ്പില്ല.

1553. Solamonte Theneechakal (Malayalam, 2022)

 1553. Solamonte Theneechakal (Malayalam, 2022)

          Streaming on Manorama Max



  സിനിമയുടെ തുടക്കത്തിൽ ഉള്ള ഫൈറ്റ് തന്നെ ഒരു cringe ഫീൽ നല്കിയിരുന്നു. എന്നാൽ, ആക്ഷൻ സിനിമകൾ ലാല് ജോസിന്റെ സ്പെഷ്യാലിറ്റി അല്ലാത്തത് കൊണ്ട് തന്നെ അതിനോടു കണ്ണടച്ചു . എന്നാൽ, പിന്നീട് മലയാളത്തിലെ വലിയ ഹിറ്റുകൾ അവതരിപ്പിച്ച സംവിധായകൻ ഇത്തരത്തിൽ ഉള്ള ഒരു സിനിമ എന്തിന് ആണ് എടുത്തതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആയിരുന്നു സിനിമയുടെ പോക്ക്. 


Amateurish ആയ പുതുമുഖങ്ങളുടെ അഭിനയവും, വലിയ സംഭവം ആയിരിക്കുമെന്ന് കരുതിയ സസ്പെൻസ് ഒക്കെ പാളി പോയതായി ആണ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ജോജുവിനെക്കാളും വലിയ മീശയും ആയി വന്ന പോലീസ് ഉദ്യോഗസ്ഥൻ കഥാപാത്രം  മാത്രമുണ്ട് സിനിമയിൽ അൽപ്പം എങ്കിലും interesting ആയി തോന്നിയത്. പക്ഷേ കഥ വലിയ സുഖമില്ലാത്തത് കൊണ്ട് തന്നെ അതൊന്നും സിനിമയെ കുറിച്ചുള്ള അഭിപ്രായം മാറ്റിയതും ഇല്ല. മലയാളം സീരിയൽ നിലവാരം മാത്രം ആണ് സിനിമയ്ക്ക് ഉള്ളത് എന്ന് തോന്നി. 


  സിനിമകൾ നല്ലതാകും മോശമാകും. പക്ഷേ ലാൽ  ജോസിനെ പോലെ, അതും എനിക്ക് ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാൾ എന്ന നിലയിൽ അവസാനം വന്ന സിനിമകൾ പലതും എങ്ങും എത്താതെ പോകും എന്ന് തോന്നിപ്പിക്കുന്നുണ്ട്. സിനിമ ഇഷ്ടപ്പെട്ടവർ ഉണ്ടാകാം. പക്ഷേ ഇത്രയും സസ്പെൻസ് ത്രില്ലറുകൾ ഇന്ന് നമുക്ക് പല ഭാഷയിലും രാജ്യങ്ങളിലും നിന്നും കാണാൻ കഴിയുമ്പോൾ ഒരു ചിത്രം വിജയിക്കണമെങ്കിൽ കുറച്ചും കൂടി നല്ല രീതിയിൽ സിനിമയെ സമീപിക്കണം എന്ന് തോന്നുന്നു. അത് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല. പക്ഷേ മലയാളം സിനിമയിലെ അനുഭവ സമ്പന്നർ ആയ സംവിധായകരിൽ നിന്നും ഇതല്ല എന്തായാലും പ്രതീക്ഷിക്കുന്നത്. അവർക്ക് മെച്ചപ്പെടാൻ ഉള്ള വഴികൾ ഉറപ്പായും അറിയാമായിരിക്കും. നല്ല സിനിമകൾ ഇനിയും വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.


സിനിമ കണ്ടിട്ടു എന്തായിരുന്നു നിങ്ങളുടെ  അഭിപ്രായം? 

Monday, 3 October 2022

1551. Badhaai Do (Hindi, 2022)

 1551. Badhaai Do (Hindi, 2022)

         Streaming on Netflix.



   തമാശയുടെ രൂപത്തിൽ സീരിയസ് ആയ ഒരു വിഷയം കൈ കാര്യം ചെയ്യുന്ന സിനിമ ആണ്‌ Badhaai Do. ഇന്ത്യയിൽ മാത്രമല്ല ഏതു ഒരു രാജ്യത്തും യാഥാസ്ഥിതീകർ അംഗീകരിക്കാൻ സാധ്യത ഇല്ലാത്ത ഒരു സംഭവം ആണ്‌ സിനിമയുടെ പ്രമേയം. നിയമങ്ങൾ മാറിയാൽ പോലും സ്വവർഗാനുരാഗം പല സമൂഹങ്ങളെയും ഭീതിപ്പെടുത്തുന്നത് ആണ്‌ ഇപ്പോഴും.


  ഇത്തരം ഒരു വിഷയം തമാശയുടെ അകമ്പടിയോടെ ആണ് ഈ ചിത്രത്തിൽ  അവതരിപ്പിക്കുന്നത്. സുമി ഒരു സ്കൂളിലെ കായികാധ്യാപിക ആണ്. ഷർദുൽ ഒരു പോലീസ് ഓഫീസറും . സാധാരണ ഇൻഡ്യൻ യാഥാസ്ഥിക കുടുംബത്തിൽ  നിന്നുമുള്ളവർ. എന്നാൽ അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്. ഒരു പക്ഷേ പുറത്തു അറിഞ്ഞു കഴിഞ്ഞാൽ ധാരാളം പ്രശ്നം ഉണ്ടാകുന്ന ഒന്ന്. 


  തീർത്തൂം അപരിചിതർ ആയ അവർ രണ്ടു പേരും ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടു മുട്ടുന്നു. പരസ്പ്പരം ഉള്ള സഹകരണം രണ്ടു പേർക്കും ആവശ്യവും ആയിരുന്നു. ഇതിനെ തുടർന്നു ഉണ്ടാകുന്ന ക്യാറ്റ് ആൻഡ് മൌസ് ഗെയിം ആണ് സിനിമയുടെ ബാക്കി കഥ. ഈ ക്യാറ്റ് ആൻഡ് മൌസ് ഗെയിം ചിലപ്പോഴെങ്കിലും നുറുങ്ങു തമാശകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ അൽപ്പം സിനിമാറ്റിക് ആയി ആണെങ്കിലും സങ്കീർണമായ ഒരു വിഷയത്തെ പോസിറ്റീവ് ആയ രീതിയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞൂ എന്നതിൽ ആണ് സിനിമ നല്ലതായി വരുന്നത്.  ഇത്തരം ഒരു കഥയ്ക്ക് കൊടുക്കാന് കഴിയുന്ന sensible ആയ ഒരു അവസാനം നല്കിയത് അത് കൊണ്ട് തന്നെ നന്നായിരുന്നു. 


  ചുമ്മാ ടൈം പാസ് ആയി കാണാൻ കഴിയുന്ന, അൽപ്പം ചിരിപ്പിക്കുന്ന ഒരു സിനിമ ആണ് Badhaai Dho. അഡൾട്ട് ജോക്സ് കുറച്ച് ഉണ്ട് സിനിമയുടെ സ്വഭാവം കൊണ്ട് തന്നെ. 

1890. Door (Japanese, 1988)