1516. Stoker (English, 2013)
Psychological Thriller. Streaming on Disney+ (Canada) : RT: 70%, IMDb: 6.8/10
ഇന്ത്യയുടെ പതിനെട്ടാം പിറന്നാളിന്റെ അന്നാണ് അവളുടെ അച്ഛൻ മരിക്കുന്നതു. ദുരൂഹമായ അയാളുടെ മരണത്തെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ ആ സമയം ആണ് ഇന്ത്യ ഇത് വരെ കാണാത്ത, ജീവിച്ചിരുപ്പുണ്ട് എന്നു പോലും അറിയാത്ത അവളുടെ പിതാവിന്റെ അനുജൻ ആയ ചാർളി അവിടെ എത്തുന്നു . വർഷങ്ങളായി ലോകം മുഴുവനും ബിസിനസ് നടത്തുന്ന ചാർളി ആ വീട്ടിൽ വരുന്നത്തോട് കൂടി അവിചാരിതമായ പലതും സംഭവിക്കുന്നു.
അപസർപ്പക കഥകളിൽ കാണുന്ന രീതിയിൽ ഉള്ള സംഭവ വികാസങ്ങൾ ആണ് പിന്നീട് നടക്കുന്നത് . ദുരൂഹമായ പലതും അവിടെ സംഭവിക്കുന്നു.കുടുംബവുമായി അടുപ്പം ഉള്ള ചിലരെ കാണാതാകുന്നു. കുടുംബത്തിൽ തന്നെ പല രീതിയിൽ ആളുകൾ പെരുമാറി തുടങ്ങുന്നു. വിനോദത്തിനായി വേട്ടയാടാൻ തന്റെ പിതാവിനോടൊപ്പം സ്ഥിരം പോകുന്ന ഇന്ത്യ, ഇപ്പോൾ കൂടുതൽ സ്വതന്ത്ര്യ ആണ്. അതിന്റെ ഫലമായി ഉള്ള, അവളുടെ പ്രായത്തിന് അനുസരിച്ചുള്ള മാറ്റങ്ങളും വന്നൂ. എന്നാൽ മൊത്തത്തിൽ അവിടെ നടക്കുന്ന സംഭവങ്ങളിൽ എന്തോ അപാകത ഉള്ളത് പോലെ തോന്നുന്നു.
ഇന്ത്യയുടെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളെ ചുറ്റി പറ്റിയാണ് കൊറിയൻ കൾട് ആയ Oldboy യുടെ സംവിധായകൻ പാർക് ചാൻ - വൂക് Stoker അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ഉള്ള കൊറിയൻ സിനിമ എന്നു വേണമെങ്കിൽ വിളിക്കാവുന്ന ഒന്നാണ് Stoker. ഒരു പക്ഷെ ഇംഗ്ലീഷ് സിനിമകൾക്ക് അന്യമായ, ഇത്തരത്തിൽ പ്രമേയത്തിൽ തന്നെ പ്രേക്ഷകന്റെ ഇടയിൽ ഭയവും അതെ പോലെ തന്നെ തങ്ങൾ കണ്ടിരിക്കുന്ന സിനിമയിലെ സങ്കീർണതയും ഒരേ സമയം അനുഭവിക്കാൻ കഴിയുന്ന ചിത്രമാണ് Stoker.
ഒരു മികച്ച സൈക്കോളജിക്കൽ ത്രില്ലർ ആണെന്ന് തന്നെ പറയാം ചിത്രത്തെ കുറിച്ച്. പ്രത്യേകിച്ചും ക്ലൈമാക്സ് അടുക്കുമ്പോൾ അനാവരണം ചെയ്യന്ന കഥയും കഥാപാത്രങ്ങളുടെ സ്വഭാവ രീതികളും എല്ലാം ഇതിനു അടിവരയിടുന്നുണ്ട്. തീർച്ചയായയും കാണാൻ ശ്രമിക്കുക, പ്രത്യേകിച്ചും സൈക്കോളജിക്കൽ ത്രില്ലറുകളുടെ ആരാധകർ നഷ്ടപ്പെടുത്തരുത് Stoker.
ഡൌൺലോഡ് ലിങ്ക് : t.me/mhviews1
സിനിമയുടെ ഡൌൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.
No comments:
Post a Comment