Thursday, 29 April 2021

1349. Calls (English, 2021)

 1349. Calls (English, 2021)

           OTT:Apple TV+

           Duration: 20 mins (approximately), 

            9 Episodes



  'ഫോണ് കോളുകളിലൂടെ കഥ പറയുന്ന Calls'


ഒരു കമ്പ്യൂട്ടർ സ്‌ക്രീനിന്റെ മുന്നിലൂടെ അതിൽ ഉപയോഗിക്കാവുന്ന ആപ്പുകൾ ഉപയോഗിച്ചുള്ള സിനിമകൾ ഒക്കെ ധാരാളം വന്നിട്ടുണ്ട്.എന്നാൽ ഫോണ് കോളുകളിലൂടെ , സങ്കീർണമായ, അതും സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വിഷയങ്ങളെ അവതരിപ്പിക്കുന്ന ഒരു സീരീസ് ആണ് ആപ്പിൾ ടി വി+ പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നത്.


   ലോകത്തിൽ പലയിടങ്ങളിലായി പല കാര്യങ്ങൾ സംഭവിക്കുന്നു.കൊലകളും, കുടുംബ പ്രശ്നങ്ങളും, ചതിയും എല്ലാം സംഭവിക്കുന്നു.ഈ സംഭവങ്ങൾ ഫോണ് കോളുകളിലൂടെ ആണ് പ്രേക്ഷകന്റെ മുന്നിൽ വരുന്നത്.Windows Media Player ന്റെ പോലെ തോന്നുന്ന ഒരു inerface ലൂടെ, നിറങ്ങളിലൂടെ സംഭവങ്ങളുടെ തീവ്രതയും അവതരിപ്പിക്കുന്നു.


 Sound Waves ആണ് ഈ സീരീസിൽ സ്‌ക്രീനിൽ കാണുന്നത്.കഥാപാത്രങ്ങൾ ആരും സ്‌ക്രീനിൽ വരുന്നില്ല.എന്നാൽക്കൂടിയും സംഭാഷണങ്ങളിലൂടെ പ്രേക്ഷകന് കഥകളെ കുറിച്ചു വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകാനും സാധിക്കുന്നു.


 സങ്കീർണമായ Multiverse, Time Shift പോലുള്ള കാര്യങ്ങൾ സരളമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.ഒരു Podcast അല്ലെങ്കിൽ ചലച്ചിത്ര ശബ്ദ രേഖ കേൾക്കുമ്പോൾ മനസ്സിൽ ചിത്രങ്ങൾ ഉണ്ടാകാറില്ലേ? അതു പോലെ കഥകളെ കോർത്തിണക്കി, സംഭാഷണങ്ങൾ ഫോണ് കോളുകളുടെ രൂപത്തിൽ Calls ൽ അവതരിപ്പിക്കുന്നു.ഇവിടെ വ്യത്യസ്തമായി ഉള്ളത് അതിനൊപ്പം സ്‌ക്രീനിൽ സംഭാഷണങ്ങൾ എഴുതി കൂടി കാണിക്കുന്നു എന്നതാണ്.

 

 കഥകൾ എല്ലാം തന്നെ മനുഷ്യന്റെ പ്രശ്നങ്ങളിലേക്കും അതിൽ നിന്നും ഉണ്ടാക്കുന്ന പ്രതികരണങ്ങളിലേക്കും വിദഗ്ധമായി യാത്ര ചെയ്യുന്നു.വ്യത്യസ്തമായ അനുഭവമായിരുന്നു Calls നൽകിയത്.ഒരിക്കൽ പോലും ബോർ അടിക്കാതെ, എന്താണ് സംഭവിക്കുന്നത് എന്ന കൗതുകം കാരണം ഒറ്റയടിക്ക് തന്നെ സീരീസ് കണ്ടു തീർക്കാൻ സാധിച്ചു.

 

 വ്യത്യസ്തമായ ഒരു അനുഭവം ആണ് Calls. കഴിയുന്നതും കാണാൻ ശ്രമിക്കുക.


Must Watch!!

No comments:

Post a Comment