Friday 16 April 2021

1344. The Dry (English, 2020)

 1344. The Dry (English, 2020)

           Mystery, Crime.



  "കീവാരയിലെ ദുരൂഹമായ മൂന്നു കൊലപാതകങ്ങളുടെ കഥ" - The Dry


ദാരുണമായ കൊലപാതകങ്ങൾ ആണ് ഓസ്ട്രലിയയിലെ കീവാര എന്ന ചെറിയ ടൗണിൽ നടന്നത്.ലൂക്കിനെയും, അയാളുടെ ഭാര്യയെയും ചെറിയ കുഞ്ഞായ ബില്ലിയും ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.ലൂക്ക് ആണ് കുടുംമ്പത്തെ കൊല്ലപ്പെടുത്തിയിരിക്കുന്നത് എന്നും അതിനു ശേഷം അയാൾ ആത്മഹത്യ ചെയ്തത് ആയിരിക്കും എന്ന് ആണ് കൊലപാതകത്തെ കുറിച്ചുള്ള ആദ്യ അന്വേഷണങ്ങളിൽ നിന്നും ലഭിച്ച വിവരം.


  എന്നാൽ വര്ഷങ്ങൾക്കു ശേഷം കീവാരയിലേക്കു മടങ്ങിയെത്തിയ, ലൂക്കിന്റെ ബാല്യകാല സുഹൃത്തായ, ഇപ്പോൾ ഫെഡറൽ ഏജന്റ് ആയ ആരോണും ആദ്യം ഇതേ ഭാഷ്യം തന്നെ വിശ്വസിക്കുന്നു.ഭൂതക്കാലത്തിലെ മറക്കാൻ ആഗ്രഹിക്കുന്ന ഓർമകൾ ആരോണിനെയും കീവാരയിലെ ആളുകളെയും അലട്ടുന്നുണ്ട്.മരണാന്തര ചടങ്ങുകൾക്ക് ശേഷം തിരികെ പോകാൻ ഒരുങ്ങുന്ന ആരോണിനെ കാണാനായി ലൂക്കിന്റെ മാതാപിതാക്കൾ വരുന്നു.ലൂക്ക് അങ്ങനെ ഒരു പാതകം ചെയ്യില്ല എന്നു അവർ വിശ്വസിക്കുന്നു.ഈ കേസ് ആരോണ് അന്വേഷിക്കാൻ അഭ്യർത്ഥിക്കുന്നു.കീവാരയിൽ നിൽക്കാൻ താൽപ്പര്യം ഇല്ലാതിരുന്നിട്ടും അവരുടെ അഭ്യർത്ഥന മാനിച്ചു ഔദ്യോഗികം അല്ലാത്ത അന്വേഷണം ആരോണ് ആരംഭിക്കുന്നു.


 ആരാണ് ആ മൂന്നു കൊലപാതകങ്ങളും ചെയ്തത്?ലൂക്ക് തന്നെ ആണോ?ആണെങ്കിൽ എന്തിനു?അതോ മറ്റാരെങ്കിലും ആണോ?ദുരൂഹമായ ഈ കേസിന്റെ കുരുക്കുകൾ അഴിക്കുക ആണ് The Dry എന്ന സിനിമയിൽ.ജേന് ഹാർപ്പറിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

 

 ഭൂതക്കാലത്തിലെ ഓർമകൾ കുറ്റാന്വേഷകനെ പുതിയ കേസിന്റെ ഓരോ കാര്യത്തിലും ഓർമിപ്പിക്കുന്നുണ്ട് കീവാര.വൈകാരികമായി ബാധിക്കുന്ന പല അവസ്ഥകളിലൂടെയും ആരോണിന് കടന്നു പോകാനുണ്ട്.കുറ്റാന്വേഷകൻ എന്ന നിലയിൽ അയാളുടെ പല ചിന്തകളെയും ഇതെല്ലാം ബാധിക്കുന്നും ഉണ്ട്.


  ഒരു ക്ലാസിക് കുറ്റാന്വേഷണ ചിത്രം എന്നു വിളിക്കാവുന്ന ഒന്നാണ് The Dry. കുറ്റാന്വേഷകന്റെ അന്വേഷണം പലപ്പോഴും അതിൽ നിന്ന് തന്നെ വ്യതിചലിക്കുമ്പോഴും അയാൾ അവിടെ തന്നെ എത്തുന്ന അവസരങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.


 ഈ അടുത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് എറിക് ബാന ആരോണ് ആയി വരുന്ന ഈ ചിത്രം.തീർച്ചയായും കാണാൻ ശ്രമിക്കുക.നല്ല ചിത്രമാണ്.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment

1818. Lucy (English, 2014)