1340. Krishnankutty Pani Thudangi (Malayalam, 2021)
Zee 5 OTT
ഒരു നാടൻ ഹൊറർ സ്റ്റോറി ആയിരിക്കും എന്ന് കരുതി ആണ് സിനിമ വന്ന ഉടനെ കാണാൻ തീരുമാനിച്ചത്.തുടക്കം കണ്ടപ്പോൾ അത്തരം ഒരു തോന്നൽ ഉണ്ടാവുകയും ചെയ്ത്.പ്രത്യേകിച്ചും creepy ആയുള്ള eerie സംഗീത പശ്ചാത്തലവും ഒപ്പം കഥ നടക്കുന്ന ആ ബംഗ്ലാവ് ഒക്കെ.
ലോക്കൽ ഹൊറർ ലെജൻഡ് ആയ കൃഷ്ണൻകുട്ടിയുടെ കഥ ഒക്കെ കേട്ടപ്പോൾ ആ ലെവലിൽ തന്നെ സിനിമ പോകും എന്ന് കരുതി.എന്നാൽ മൊത്തത്തിൽ ട്വിസ്റ്റ് ആയിരുന്നു പിന്നീട് ഉണ്ടായത്.ഇവിടെ പ്രേക്ഷകന് Take It or Leave It അനുഭവം ആണ് ഉണ്ടാവുക.
ധാരാളം വിദേശ സിനിമകളിൽ കണ്ടിട്ടുള്ള ഒരു തീമിലേക്കു സിനിമ പോയി.പിന്നീട് സ്‌ക്രീനിൽ chaos ആയിരുന്നു.ഫുൾ വയലൻസ്.ഈ ഒരു ഘട്ടം വരെ ഇഷ്ടമായെങ്കിൽ സിനിമ ഇഷ്ടമാകും എന്നു തോന്നുന്നു.എന്നാൽ സിനിമയുടെ പേര് കണ്ടൂ മനസ്സിൽ ഉറപ്പിച്ച ഒരു പ്രമേയം കിട്ടാത്തതിൽ നിരാശൻ ആണ്.
സിനിമയിലെ എടുത്തു പറയേണ്ട കാര്യം അതിലെ കഥാപാത്രങ്ങൾക്കായി തിരഞ്ഞെടുത്ത ആളുകളെ ആണ്.സാനിയയുടെ കഥാപാത്രത്തിന്റെ ചെയ്തികൾ കാണുമ്പോൾ വിജിലേഷും വിഷ്ണു ഉണ്ണികൃഷ്ണനും അല്ലാതെ മറ്റാരെങ്കിലും ആണെങ്കിൽ നല്ലത് പോലെ കൃത്രിമത്വം തോന്നിയേനെ.Body build കാര്യമായി ആ സീനുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
കുറച്ചു സുഹൃത്തുക്കൾ കുടുംബമായി സിനിമ കണ്ടൂ എന്നു പറഞ്ഞു കണ്ടൂ.ഞാനും അങ്ങനെ ആണ് കണ്ടത്.കുടുംബമായി ഒരു fun മൂഡിൽ കാണാൻ ഉള്ള ചിത്രം അല്ല 'കൃഷ്ണൻകുട്ടി പണി തുടങ്ങി'. അതു പോലെ സിനിമ കാണാൻ തിരഞ്ഞെടുക്കുമ്പോൾ നേരത്തെ പറഞ്ഞത് പോലെ Leave It or Take It ശൈലിയിൽ ഇഷ്ടപ്പെടാനും ചാൻസ് ഉണ്ട്.എന്തായാലും തീരെ മോശമായി തോന്നിയില്ല.Genre നെ കുറിച്ചു ഊഹിച്ചത് ശരിയായി ഇല്ലായിരുന്നെങ്കിൽ സാധാരണ ഇത്തരത്തിൽ പ്രമേയം ഉള്ള ഒരു ഇംഗ്ളീഷ് സിനിമ പോലെ ഇഷ്ടമായേനെ എന്നു തോന്നുന്നു.
More movie suggestions @www.movieholicviews.blogspot.ca
No comments:
Post a Comment