Thursday, 29 April 2021

1347. Mortal Kombat (English, 2021)

 1347. Mortal Kombat (English, 2021)

          Action, Fantasy



1995 ൽ ആണ് Mortal Kombat ആദ്യമായി പ്ളേ സ്റ്റേഷനിൽ കളിക്കുന്നത്.Mortal Kombat 3 ആയിരുന്നു എന്ന് തോന്നുന്നു.ഇപ്പോൾ PS4 ൽ Mortal Kombat X വരെ ഉള്ളത് കയ്യിൽ ഉണ്ട്.Mortal Kombat XI വാങ്ങിയില്ല.അന്ന് Mortal Kombat സിനിമ കണ്ടത് ഒക്കെ കുട്ടിക്കാലത്തെ ഇഷ്ടപ്പെടുന്ന വലിയ ഓർമകളും ആണ്.ഇപ്പോൾ പ്ളേ സ്റ്റേഷനിൽ മകന്റെ കൂടെ Mortal Kombat കളിക്കുന്നു.അവനും ഫാൻ ആണ്.അതിലുപരി ഞാൻ കാണാത്ത പല Mortal Kombat ആനിമേഷൻ സിനിമകളും അവൻ കണ്ടിട്ടുണ്ട്.ഇന്ന് തിയറ്ററിൽ പോയി അവനുമായി സിനിമ കാണുമ്പോൾ കഥയിലെ കഥാപാത്രങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു സിനിമ കാണുമ്പോൾ വലിയ സന്തോഷം ആയിരുന്നു.


 സിനിമ കൊള്ളാമോ ഇല്ലയോ എന്നല്ല ഈ പോസ്റ്റ് കൊണ്ടു പറയാൻ പോകുന്നത്.കാരണം Mortal Kombat ഒരു സിനിമ എന്നതിലുപരി വലിയ ഒരു നൊസ്റ്റാൾജിയ ആണ്, സന്തോഷം ആണ് എന്നെ സംബന്ധിച്ചു എന്നത് ആണ് കാരണം.തുടക്കം മുതൽ കാത്തിരുന്ന ഒരു കാര്യമുണ്ട്.Mortal Kombat ലെ ഒറിജിനൽ സൗണ്ട് ട്രാക്.ക്ളൈമാക്‌സ് വരുമ്പോൾ അടുത്ത ഭാഗത്തിനുള്ളത് ബാക്കി വച്ചു അവസാനിക്കുകയും The Techno Syndrome- Immortals ട്രാക് വരുകയും ചെയ്തത് പുതിയ രൂപത്തിൽ ആണെങ്കിലും നല്ല ഒരു അനുഭവം ആയിരുന്നു.


  ഏതൊരു Mortal Kombat ഫാനിനും പരിചിതമായ കഥ തന്നെ ആണ് സിനിമയ്ക്ക് ഉള്ളത്.അടുത്ത 3 ഭാഗം കൂടി ഉണ്ടെന്നു എവിടെയോ വായിച്ചിരുന്നു.ശരിക്കും ആ ഒരു കണക്കിൽ പൂർണ തൃപ്തി ആണുള്ളത്.OTT റിലീസുകൾ ഉണ്ടെന്നു കണ്ടിരുന്നു.HBO Max നൊപ്പം ഇൻഡ്യയിൽ Netflix ലും ഉണ്ടാകും എന്ന് കേട്ടിരുന്നു.


 നൊസ്റ്റാൾജിയ വിറ്റ് കാശാക്കുന്നു എന്നതിലുപരി ഇഷ്ട കഥാപാത്രങ്ങളെ പലരെയും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത് ആണ് ഏറ്റവും വലിയ സന്തോഷം എന്നു കരുതുന്നു.സബ് സീറോയെ പോലെ ഒരു സൂപ്പർ വില്ലൻ ഉണ്ടാകുമ്പോൾ മറ്റു കഥാപാത്രങ്ങൾക്കു കാര്യങ്ങൾ എളുപ്പം ആകില്ലലോ.


 എന്തായാലും സിനിപ്ലെക്സിൽ മികച്ച ഒരു അനുഭവം ആയി തോന്നി Mortal Kombat നല്ലതു പോലെ ആസ്വദിച്ചു.ഞാനും മകനും.

No comments:

Post a Comment