1341.Innu Muthal (Malatalam, 2021)
ദൈവങ്ങൾ മനുഷ്യരുമായി interact ചെയ്യുന്ന സിനിമകൾ ധാരാളം കണ്ടിട്ടുണ്ട്.ലോകത്തിലെ പല ഭാഷകളിലും കൗതുകം ഉണ്ടാക്കുന്ന തീമുകൾ ആണ് അവയിൽ പലതും.മനുഷ്യന്റെ സ്വഭാവത്തെ മുതൽ രാഷ്ട്രീയം വരെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു ഇത്തരം സിനിമകളിൽ.ദൈവം എന്ന concept പലപ്പോഴെങ്കിലും മാറുന്നതും കണ്ടിട്ടുണ്ട് ഇത്തരം സിനിമകളിൽ.ചോക്ലേറ്റ് നായകനെ പോലെ ഉള്ള ദൈവങ്ങൾ മുതൽ ചോക്ലേറ്റിന്റെ നിറം ഉള്ള ദൈവം വരെ പല സിനിമകളിലും മുഖം കാണിച്ചിട്ടുമുണ്ട്.
പൊതുവായി ദൈവങ്ങൾക്ക് കൽപ്പിച്ചു കൊടുത്തിട്ടുള്ള ആകാര വടിവുകൾ പൊളിച്ചെഴുതുമ്പോൾ ആ സിനിമകൾ മുന്നോട്ടു വയ്ക്കുന്ന ചില പൊളിച്ചെഴുത്തലുകൾ ഉണ്ട്.അത്തരത്തിൽ കൃഷ്ണ ഭഗവാൻ എന്ന അവതാരം മനുഷ്യ രൂപത്തിൽ എത്തുകയാണ് ഒരു ഫ്രോഡ് മലയാളിയുടെ മുന്നിൽ.ഫ്രോഡ് എന്നു പറഞ്ഞാൽ കടം വാങ്ങി മുങ്ങി നടക്കുന്ന, സഹ ജീവികളോട് ഒരു സഹതാപവും തോന്നാത്ത ഒരു യുവാവ്.അയാളുടെ പേര് അഭി.ഒരു ടാക്‌സി ഡ്രൈവർ ആണ്.
കൃഷ്ണ ഭക്തനായ അയാൾ ഈ അടുത്തു ഒരു പുതിയ പ്രശ്‌നത്തിൽ ആണ്.കൃഷ്ണ ഭഗവാന്റെ പ്രതിമ അയാൾക്ക് കാണാൻ ആകുന്നില്ല.അതു പോലെ പടത്തിൽ പോലും കാണാൻ കഴിയുന്നില്ല.അങ്ങനെ ഇരിക്കെ അയാളെ അന്വേഷിച്ചു ഒരു അജ്ഞാതൻ വരുന്നു.അഭിയുടെ ജീവിതം അവിടെ മാറി മറിയുമോ എന്നതാണ് സിനിമയുടെ കഥ.
ഇടയ്ക്കു ചിരിക്കാൻ ഉള്ള ചില കാര്യങ്ങൾ ഒക്കെ ഉള്ള ഒരു കുഞ്ഞു നന്മ മരം സിനിമ ആണ് രാജേഷ് മിഥിലിയുടെ 'ഇന്ന് മുതൽ' .സിജു വിൽസൻ ആണ് നായക വേഷത്തിൽ.കൊച്ചി സ്ളാങ് സംസാരിക്കുന്ന കൃഷ്ണ ഭഗവാൻ ഒക്കെ രസകരമായ concept ആയിരുന്നു.ദൈവത്തിനെ കാണുമ്പോൾ ഒരു പക്ഷെ അഭിയ്ക്കു പരിചിതമായ ആളെ പോലെ ആയിരിക്കുമല്ലോ രൂപം.സിനിമയുടെ അവസാനം പറഞ്ഞു വയ്ക്കുന്ന കാര്യത്തിനോട് അതു ചേർന്ന് നിൽക്കുന്നു ഉണ്ട്.
ചുമ്മാ കണ്ടിരുന്നു റിലാക്സ് ചെയ്യാൻ ഉള്ള ഒരു കുഞ്ഞു സിനിമ ആയി തോന്നി ഇന്ന് മുതൽ.കഴിയുമെങ്കിൽ കാണുക.
More movie suggestions @www.movieholicviews.blogspot.ca
No comments:
Post a Comment