Tuesday, 13 April 2021

1342. Roohi (Hindi, 2021)

 1342. Roohi (Hindi, 2021)

           Fantasy, Comedy



ഒരു നോ- സെൻസ് സിനിമ ആണ് റൂഹി.ഒരു ഫാന്റസി സബ്ജക്റ്റിലേക്കു കോമഡിയും കൂടി ഉൾപ്പെടുത്തിയ ചിത്രം.രാജ്കുമാർ റാവു-വരുന്ന ശർമ കൂട്ടുകെട്ടിന്റെ കോമഡി ഒക്കെ കൊള്ളാമായിരുന്നു.ചിലയിടങ്ങളിൽ നല്ലതു പോലെ ചിരിപ്പിച്ചു.ഇതൊക്കെ ആകും സിനിമയെ കുറിച്ചു മിനിമം പറയാൻ കഴിയുക.


  എന്നാൽ ചിത്രം കൈകാര്യം ചെയ്യുന്ന സീരിയസ് ആയ ഒരു വിഷയം ഉണ്ട്.തട്ടി കൊണ്ടു പോയി  പെണ്കുട്ടികളെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്നു എന്ന പ്രാദേശിക സമ്പ്രദായത്തെ കുറിച്ചു നല്ല രീതിയിൽ വിമർശിക്കുന്നുണ്ട്. ജാന്വി കപൂറിന്റെ റൂഹി എന്ന കഥാപാത്രം അടുത്ത വേഷം സ്വീകരിക്കുമ്പോൾ അതിനെ പല രീതിയിൽ വ്യാഖ്യാനിക്കാൻ സാധിക്കും എന്ന് തോന്നുന്നു.പ്രത്യേകിച്ചും ഒരു അവസരത്തിൽ, താൻ ഒരു വർഷമായി റൂഹിയുടെ കൂടെ ഉണ്ടെന്നു അഫ്സ പറയുമ്പോൾ അവൾക്കു ധൈര്യം ഇല്ലാത്തതിനെ കുറിച്ചും അവളുടെ സുഹൃത്ത് ആണെന്ന് പറയുമ്പോൾ ഉള്ള റൂഹിയുടെ മറുപടി ഒക്കെ ചിലയിടത്ത് എങ്കിലും ഉള്ള സ്ത്രീയുടെ അവസ്ഥ കാണിച്ചു തരുന്നുണ്ട്.


 സമൂഹത്തിലെ പല വിഷയങ്ങളും തമാശ രൂപേണ സിനിമയിൽ അവതരിപ്പിക്കാൻ നോക്കിയിട്ടുണ്ട്.സിനിമ ഒക്കെ കാണാൻ പോകുന്നതിനു മുന്നേ റേറ്റിങ് നോക്കാൻ പോയാൽ ആണ് രസം.ഇപ്പോൾ 4/10 എങ്ങാണ്ട് ആണ് IMDB യിൽ.റീവ്യൂ കയറി നോക്കുമ്പോൾ ആണ് മനസ്സിലാകുന്നത് ജാന്വി കപൂറിനോടുള്ള പലരുടെയും ദേഷ്യം.നെപോട്ടിസം ആണ് കാര്യം എന്നു തോന്നുന്നു.ജാന്വി കപൂർ , 'ടട്ടി' കപൂർ ആയിട്ടുണ്ട്.


  എന്തായാലും സിനിമയുടെ കുറ്റം കൊണ്ടല്ല.പകരം ചിലരുടെ കാഴ്ചപ്പാട് കാരണം ആണ് സിനിമയ്ക്ക് മോശം റേറ്റിങ് വന്നത്.കാരണം അത്ര മോശം സിനിമ അല്ല 'റൂഹി'. ഒരു ഫാന്റസി വിഷയത്തെ നല്ല രീതിയിൽ കോമഡിയും ആയി മിക്സ് ചെയ്തു അവതരിപ്പിച്ചിട്ടുണ്ട്.ഫാന്റസി സബ്ജക്റ്റ് എന്നു പറഞ്ഞാൽ ഒരു തരം മുത്തശ്ശി കഥകളിൽ ഉള്ളത് പോലത്തെ കഥ.ലോജിക്ക് നോക്കി റൂഹി കാണേണ്ട കാര്യവും ഇല്ല.


സിനിമ Netflix ൽ ലഭ്യമാണ്.Nepotism പ്രശ്നം അല്ലാത്തവർക്ക് ചുമ്മാ കാണാം.കണ്ടില്ലേലും വലിയ പ്രശ്നമില്ല.

1 comment:

  1. കണ്ടിഷ്ടപ്പെട്ട സിനിമയാണ് റൂഹി

    ReplyDelete