1337. Crime Scene: The Vanishing at the Cecil Hotel
Netflix Mystery Docu- Series
No. of Episodes: 4
പോസ്റ്റിൽ ഉള്ള അവ്യക്തമായ ചിത്രത്തിലെ പെണ്ക്കുട്ടിയുടെ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. എലിസ ലാം എന്ന രണ്ടാം തലമുറ migrant ആയ കനേഡിയൻ വിദ്യാർത്ഥിനി എലിസ ലാമിന്റെ ജീവനോടെ ഉള്ള അവസാന ഫോട്ടോകളിൽ ഒന്നാണ്.കുറച്ചു പേർക്കെങ്കിലും ഓർമ കാണും ഈ സംഭവം.2013 ലെ ഫെബ്രുവരിയിൽ ലോസ് ഏഞ്ചല്സിലെ കുപ്രസിദ്ധമായ സെസിൽ ഹോട്ടലിൽ വച്ചു കാണാതായ പെണ്കുട്ടി.
ലോകത്തെ കുറിച്ചു കൂടുതൽ അറിയാൻ ഉള്ള കൗതുകം മൂലം ആണ് അവൾ കാനഡയിൽ നിന്നും അമേരിക്കയിലേക്ക് വന്നത്.അവളുടെ യാത്രയിൽ Tumbler ലെ പതിവുകാരി ആയിരുന്ന അവൾ തന്റെ മനസ്സിൽ ഉള്ളത് തുറന്നെഴുതിയിരുന്നു.പിന്നീട് അവളുടെ എഴുത്തുകൾ നിലയ്ക്കുകയും, വീട്ടിലേക്കുള്ള ആശയ വിനിമയം ഇല്ലാതെ ആവുകയും ചെയ്തപ്പോൾ ആണ് ആ വലിയ നഗരത്തിൽ അവളെ കാണാതായത് റിപ്പോർട്ട് ചെയ്യുന്നത്.
വലിയ നഗരം ആണ്.അതു കൊണ്ടു അതിന്റെതായ പ്രശ്നങ്ങളും ലോസ് ഏഞ്ചൽസിൽ ഉണ്ടായിരുന്നു.ദുരൂഹമായ സാഹചര്യത്തിൽ ഉണ്ടായ അവളുടെ തിരോധാനത്തിന് ബാക്കി കാഴ്ചകൾ ആണ് ഡോകുമെന്ററി അവതരിപ്പിച്ചിരിക്കുന്നത്.എലിസ ലാമിനു എന്താണ് സംഭവിച്ചത് എന്നു അറിയണമെന്നുണ്ടോ?കണ്ടു നോക്കൂ ഈ ഡോക്യൂ- സീരീസ്.
Don't F**k With Cats എന്ന Netflix ഡോകുമെന്ററി കണ്ടവർക്ക് അറിയാം ഇന്റർനെറ്റ് എങ്ങനെ ആണ് ആ സംഭവത്തിൽ സ്വാധീനിച്ചത് എന്നു.ഈ ഡോക്യു- സീരീസും പറഞ്ഞു വയ്ക്കുന്നത് അത്തരം ഒരു സംഭവം ആണ്.എലിസ ലാമിന്റെ തിരോധാനത്തിന് ശേഷം നടന്ന സംഭവങ്ങളിൽ Netizens എങ്ങനെ സ്വാധീനിച്ചു എന്നു.എനിക്ക് തോന്നിയത് വളരെ വലിയ Conspiracy Theory കളുടെ ഒരു കുത്തൊഴുക്ക് ആയിരുന്നു അതിനു ശേഷം ഉണ്ടായത് എന്നാണ്.
പലരും സംശയത്തിന്റെ മുൾമുനയിൽ നിൽക്കേണ്ടി വന്നൂ.ഈ സംഭവം കാരണം ജീവിതം പോയവർ വരെ ഉണ്ടായി.എന്തിനേറെ, എലിസ ലാം ഒരു ചൈനീസ് ചാര വനിത ആയിരുന്നു എന്നുള്ള തിയറികൾ വരെ വന്നൂ.അങ്ങനെ വളരെയാധികം വ്യത്യസ്തമായ പല തിയറികളിൽ മാത്രം അവളുടെ തിരോധാനം ഒതുങ്ങി.
ദുരൂഹതകളുടെ വലിയ ഒരു കെട്ടാണ് ഈ സംഭവം.പല കഥകളും സത്യം ആണോ എന്ന് പോലും തോന്നി പോകും.തെളിവുകൾ ഒന്നും അധികം കിട്ടാത്തത് കൊണ്ടായിരിക്കും ഇങ്ങനെ ഒരു Conspiracy Theory ആംഗിളിൽ ഈ വിഷയം അവതരിപ്പിച്ചത്.പല നിരൂപകരും ഇത്തരത്തിൽ ഉള്ള അവതരണ രീതിയെ വിമർശിച്ചിരുന്നു.എന്നാൽക്കൂടിയും Conspiracy Theory കളുടെ ആരാധകർക്ക് നല്ലൊരു വിരുന്നാണ് എലിസ ലാമിന്റെ ദുരൂഹമായ ജീവിത- തിരോധനത്തെ കുറിച്ചുള്ള ഈ ഡോക്യു- സീരീസ്.
More suggestions @ www.movieholicviews.blogspot.ca
No comments:
Post a Comment