Friday, 16 April 2021

1343. Nobody (English, 2021)

 1343. Nobody (English, 2021)

          Action, Thriller.



 ജോണ് വിക്കിന്റെ എഴുത്തുകാരൻ ഡെറിക് കോൾസ്റ്റഡ് എഴുതിയ പുതിയ സിനിമ കഥയാണ് Nobody യ്ക്ക് ഉള്ളത്.ഇതിന്റെ അപ്പുറം സിനിമയെ കുറിച്ചു ഒന്നും പറയേണ്ട കാര്യമില്ല എന്നു തോന്നുന്നു.ജോണ് വിക്ക് സീരീസ് അല്ലെങ്കിലും അതു പോലെ ഫുൾ ആക്ഷൻ ത്രില്ലർ എന്നു പറയാവുന്ന ചിത്രമാണ് Nobody.

  സാധാരണക്കാരൻ ആയ നായകൻ.ചുറ്റും ഉള്ളവർക്ക് ആൾ പേടിത്തൊണ്ടൻ ആണെന്നുള്ള അഭിപ്രായവും.അതിനുള്ള കാരണവും ഉണ്ട്.എന്നാൽ അയാൾ ശരിക്കും അങ്ങനെ ആയിരുന്നോ?ഹച്ച് മാൻസെൽ എന്ന അക്കൗണ്ടന്റ് തന്റെ ജീവിതം ഒരേ pattern ൽ കൊണ്ടു പോകുമ്പോൾ,അയാളുടെ ദിവസങ്ങൾക്കു ഒന്നും വ്യത്യാസം ഇല്ലാതെ ഇരിക്കുമ്പോൾ ആണ് ഒരു ചെറിയ സംഭവം ഉണ്ടാകുന്നതു.അതയാളുടെ മാറ്റത്തിന്റെ തുടക്കം ആയിരുന്നു.പിന്നീട് ഒരു ചെയിൻ റിയാക്ഷൻ പോലെ ആയിരുന്നു കാര്യങ്ങൾ.ഒരു കാര്യം മറ്റൊന്നിലേക്ക് എത്തിക്കുന്നു.


  ഹച്ച് മാൻസെൽ നമ്മളിൽ പലരുടെയും ഉള്ളിൽ ഉള്ള ഒരു സ്വപ്നമാണ്.സാധാരണക്കാരൻ ആയി ജീവിക്കുക ഒരു ദിവസം എല്ലാരേയും ഞെട്ടിച്ചു കൊണ്ടു വലിയ സംഭവം ആയി മാറുക എന്നതൊക്കെ സ്വപ്നം കാണാൻ കൊള്ളാവുന്ന സംഭവമാണ്.ബോബിന്റെ അസാധ്യമായ പ്രകടനം ആണ് സിനിമയുടെ ഹൈലൈറ്റ്.ഒരു സാധാരണക്കാരനിൽ നിന്നും അയാൾക്ക്‌ transformation ഉണ്ടാകുന്ന സീൻ ഒക്കെ ഗംഭീരമായിരുന്നു.


 ഒരു full-throttle ആക്ഷൻ സിനിമ കാണാൻ താല്പര്യമുണ്ടോ?ഒന്നും നോക്കണ്ട, നേരെ Nobody കാണാൻ പൊയ്ക്കോളൂ.ഈ വർഷം ഏറ്റവും അധികം കാത്തിരുന്ന ചിത്രമാണ് Nobody.കഴിഞ്ഞ വർഷം Unhinged ഉം.എന്താണ് എന്നറിയില്ല മൊത്തം നശിപ്പിക്കുന്ന total chaos ചിത്രങ്ങളോട് നല്ല ഇഷ്ടമാണ്.ജീവിതത്തിൽ ഇതൊന്നും കാണാൻ പറ്റില്ലല്ലോ?അതിലുള്ള കൗതുകം ആയിരിക്കും കാരണം.


Download Link: t.me/mhviews 


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment