1351. Why Did You Kill Me? (English, 2021)
Crime Documentary
OTT- Netflix
ക്രിസ്റ്റലിനെ കൊന്നത് ആരാണ്?
ക്രിസ്റ്റലിന്റെ കൊലപാതകിയെ കണ്ടെത്തുക എളുപ്പം അല്ലായിരുന്നു.ഗ്യാങ്ങുകൾ ഭരിക്കുന്ന കാലിഫോർണിയയിലെ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട്.പക്ഷെ ഒരു പ്രശ്നത്തിലും ഇല്ലാത്ത അവൾ എന്തു കൊണ്ട് കൊല്ലപ്പെട്ടു?പോലീസിനും കേസിൽ അധികം മുന്നോട്ടു പോകാൻ കഴിഞ്ഞില്ല.അപ്പോഴാണ് ക്രിസ്റ്റലിന്റെ കുടുംബം,പ്രത്യേകിച്ചും അവളുടെ അമ്മ അതിനു മുൻകൈ എടുത്തത്.അന്ന് വ്യാപകമായി പ്രചാരത്തിൽ ഉണ്ടായിരുന്ന My Space സോഷ്യൽ മീഡിയ അതിന് വേണ്ടി ഉപയോഗിക്കാൻ തീരുമാനിച്ചു.കൊലയാളിയെ കിട്ടിയോ എന്നത് ആണ് ഡോകുമെന്ററി ചർച്ച ചെയ്യുന്നത്.
പ്രമേയം ഗംഭീരമായി തോന്നാം.പ്രത്യേകിച്ചു Don't F**k with Cats ഒക്കെ മുന്നിൽ ഉള്ളത് പോലെ ഒരു അന്വേഷണം മുന്നിൽ അവതരിപ്പിക്കപ്പെടുമ്പോൾ.എന്നാൽ മറ്റൊരു Netflix documentary ആയ Crime Scene: The Vanishing at the Cecil Hotel ന് പറ്റിയ അബദ്ധം തന്നെ ഇവിടെയും ഉണ്ടായി. ഹോട്ടൽ സെസിൽ ഒരു പരിധിയ്ക്കപ്പുറം Netizen Conspiracy Theory കളുടെ പുറകെ പോയപ്പോൾ ഇവിടെ കാലിഫോർണിയയിലെ ഗ്യാങ്ങുകളുടെ പുറകെയും ക്രിസ്റ്റലിന്റെ കുടുംബത്തിലെ പ്രശ്നങ്ങളിലേക്കും ഫോക്കസ് പോയി.
തുടക്കത്തിൽ ഉണ്ടായിരുന്ന ഒരു മിസ്റ്ററി tone പിന്നീട് നഷ്ടം ആയത് പോലെ തോന്നി.ഒരു ഡോക്യുമെന്ററി ആണെന്ന് ബോധ്യം ഉണ്ടെങ്കിലും ആ വിഷയത്തിൽ കൂടുതലായി ഒന്നും പറയാനും കഴിഞ്ഞില്ല.ഒരു തുമ്പും ഇല്ലാതിരുന്ന കേസ് പെട്ടെന്ന് തീർന്നത് പോലെയും കൊലയാളിയെ എളുപ്പത്തിൽ കണ്ടെത്തിയത് പോലെയും ആയി.ഒരു പക്ഷെ സമയ ദൈർഘ്യം കുറച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു തോന്നൽ ഉണ്ടാകുമായിരുന്നില്ല.
പ്രമേയത്തിൽ ഉള്ള കൗതുകം മൊത്തത്തിൽ നില നിർത്താൻ സാധിക്കാത്തത് കൊണ്ട് ഒരു Must Watch ആയി തോന്നിയതും ഇല്ല.
Watch or Skip ? സമയം ഇല്ലെങ്കിൽ skip ചെയ്യാം