725.THE TOWN ONLY WHERE I AM MISSING(JAPANESE,2016),|Fantasy|Mystery|,Dir:- Yûichirô Hirakawa,*ing:-Tamae Andô, Kasumi Arimura, Yasushi Fuchikami.
ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തീം എന്താണെന്ന് ചോദിച്ചാല്‍ പറയുന്ന ഉത്തരം ആണ് ഭാവി/ഭൂത കാലത്തിലേക്ക് പോയി Trial and Error രീതിയില്‍ വര്‍ത്തമാന കാലത്തെ മാറ്റുന്ന ചിത്രങ്ങള്‍ എന്ന്.ടൈം ട്രാവലിന്റെ സങ്കീര്‍ണതകള്‍ അവതരിപ്പിക്കുന്ന സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ അല്ല ഉദ്ദേശിച്ചത്.പകരം സാധാരണ ജീവിതവും അതിലെ ചെറിയ മാറ്റങ്ങളിലൂടെ വരുന്ന വലിയ മാറ്റങ്ങളും ആണ്.ഒരു പക്ഷെ മനസ്സ് കൊണ്ട് ജീവിതത്തില്‍ പലപ്പോഴും ഇത്തരം ഒരു സംഭവം ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല.ഇതേ concept ല്‍ ചിന്തിച്ചില്ലെങ്കില്‍ കൂടി "ഞാന്‍ അങ്ങനെ ചെയ്യാതെ/ചെയ്തിരുന്നെങ്കില്‍?" എന്ന ചോദ്യം ഭൂരിഭാഗം ആളുകളും സ്വയം ചോദിച്ചിട്ടുണ്ടാകാം ജീവിതത്തില്‍.
The Town Only Where I am Missing എന്നാ ചിത്രം കേയ് സാമ്പേ എന്ന Mangaka (ജാപ്പനീസ് മാംഗകളുടെ രചയിതാവ്) യുടെ സൃഷ്ടി ആയ "Boku Dake ga Inai Machi" എന്ന മാംഗയുടെ ചലച്ചിത്ര ആവിഷ്ക്കാരം ആണ്.സാധാരണക്കാരായ കഥാപാത്രങ്ങള്‍ ആണ് ചിത്രത്തില്‍ ഉടന്നീളം.ഒരു Mangaka ആയ സടൊരു ഫുജിനാമ അതില്‍ പരാജിതന്‍ ആണ്.ഒരു നല്ല അവസരം വരുന്നതിനായി അയാള്‍ കാത്തിരിക്കുന്നു.ഒരു പിസ സ്റ്റോറില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന അയാള്‍ക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഭാവിയെ നിയന്ത്രിക്കാന്‍ ഉള്ള കഴിവ് ലഭിക്കാറുണ്ട്.ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി ഭാവിയെ നിയന്ത്രിക്കുന്ന ഫുജിനാമ ഒരിക്കല്‍ തന്റെ അമ്മയുടെ മരണത്തിലൂടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പരമ്പര കൊലപാതകങ്ങളുടെ യാഥാര്‍ത്ഥ്യം അന്വേഷിച്ചു പോകേണ്ട അവസ്ഥയില്‍ ആയി.സ്വന്തം ജീവിതത്തില്‍ സ്വജീവനും മറ്റുള്ളവരുടെയും ജീവിതത്തില്‍ വളരെയധികം സ്വാധീനിക്കാവുന്ന മാറ്റങ്ങള്‍ ഫുജിനാമ വരുത്താന്‍ ബാധ്യസ്ഥന്‍ ആണ്.കാരണം അയാള്‍ നന്മ ഉള്ള സാധാരണക്കാരന്‍ ആണ് ഒപ്പം നഷ്ടപ്പെടാവുന്ന ജീവന്റെ വിലയും അയാള്‍ക്ക് അറിയാം.
കുട്ടികളുടെ മരണവും ആയി ബന്ധപ്പെട്ടു ഒരു ചെറിയ നഗരം വിഷമിക്കുമ്പോള്‍ ഫുജിനാമയ്ക്ക് അന്ന് നടന്ന സംഭവങ്ങളില്‍ ഇടപ്പെട്ടെ പറ്റൂ .എങ്കില്‍ മാത്രേ അയാളുടെ ലക്‌ഷ്യം നേടാന്‍ കഴിയൂ.അവരെ രക്ഷിച്ചു കഴിഞ്ഞാലോ?ജീവിതത്തിലെ ചെറിയ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷയോടെ ഉണ്ടാകുമ്പോഴും വിധി കാത്തു വച്ചിരിക്കുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ പര്യാപ്തം അല്ല മനുഷ്യന്‍റെ ബുദ്ധിക്ക്.വളരെയധികം ഇഷ്ടം ആയ ഒരു ചിത്രം.ഒരു Feel-Good Movie പോലെ സുന്ദരം.ഒപ്പം ഇത്തരം concept കളുടെ അനിശ്ചിതത്വവും ചിത്രം മനോഹരം ആക്കി മാറ്റി.ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടാവുന്ന രീതിയില്‍ അവതരിപ്പിച്ച ഒരു നല്ല ചിത്രം ആണ് The Town Only Where I am Missing!!
More movie suggestiions @www.movieholicviews.blogspot.ca

No comments:
Post a Comment