Monday, 5 December 2016

714.THE BUTTERFLY EFFECT(ENGLISH,2004)

714.THE BUTTERFLY EFFECT(ENGLISH,2004),|Fantasy|Sci-Fi|,Dir:-Eric Bress, J. Mackye Gruber,*ing:-Ashton Kutcher, Amy Smart, Melora Walters.


   ജീവിതത്തില്‍  ഏറ്റവും  കൌതുകം  തോന്നിയ  ഒരു  concept  ആണ്  Chaos  Theory  മുന്നോട്ടു  വയ്ക്കുന്നത്."It has been  said that  something as small as the flutter of a butterfly's wing can ultimately cause a typhoon half way around the world".ഏറ്റവും സരളമായ  ഭാഷയില്‍  പറഞ്ഞാല്‍  ഒരു  പൂമ്പാറ്റയുടെ  ചിറകടിക്ക് ഭൂമിയുടെ പകുതി  വരെ  ഉണ്ടാകാന്‍  സാധ്യത  ഉള്ള  ഒരു  കൊടുങ്കാറ്റിനു  വരെ  കാരണം  ആകാറുണ്ട്  എന്ന്.ഇനി  വലിയ  ഒരു  ക്യാന്‍വാസില്‍,ഉദാഹരണത്തിന്  സ്വന്തം  ജീവിതം  തന്നെ  എടുക്കുക.ദൈനംദിന  പ്രവര്‍ത്തികള്‍,നമ്മള്‍  ചെയ്യുന്ന  ഓരോ  ചെറിയ  പ്രവര്‍ത്തിയും  കൊണ്ട്  വരുന്ന  മാറ്റങ്ങള്‍  വലുതായിരിക്കും.ആദ്യം അല്‍പ്പം  അപകടകരം   ആയ  കാര്യം  പറയാം.ഒരു  ദിവസം  ഹെല്‍മെറ്റ്‌  വയ്ക്കാതെ  വണ്ടി  ഓടിക്കുന്ന  ഒരാള്‍  അപകടത്തില്‍  പെടുകയും  ഗുരുതരമായി  പരിക്കേല്‍ക്കുകയും  ചെയ്യുന്നു.ആ  അപകടം  അയാളുടെ  ജീവനെ  അല്ലെങ്കില്‍  അയാളുടെ  ജീവിതത്തെ  തന്നെ  മാറ്റി  മറിച്ചേക്കാം.ഒരു  പക്ഷെ  അയാള്‍  അന്ന്  സുരക്ഷിതമായി  വീട്ടില്‍  എത്തിയിരുന്നെങ്കില്‍  നടക്കാമായിരുന്ന  സംഭവങ്ങള്‍  വേറെ  ആയിരുന്നേനെ.അതായത്  ഹെല്‍മറ്റ്  വയ്ക്കുകയും  വയ്ക്കതെയും  പോകുന്ന  ആള്‍ക്ക്  ജീവിതത്തില്‍  അല്ലെങ്കില്‍  അയാളെ  ചുറ്റും  ഉള്ളവരില്‍  ഉണ്ടാക്കാവുന്ന  മാറ്റം.ആക്സിഡന്റില്‍ ഹെല്‍മറ്റ്  വയ്ക്കാത്തത്  കൊണ്ട്  മരിക്കുന്നത് ഇതിനു  ഒരു  ഉദാഹരണം  മാത്രം.



   ജീവിതത്തില്‍  റീ ടേക്കുകള്‍  ഇല്ല  എന്ന്  പലരും  പറയാറുണ്ട്‌.തീര്‍ച്ചയായും  അത്തരം  ഒരു  അവസരം  നമുക്കൊക്കെ  കിട്ടിയിരുന്നെങ്കില്‍  എന്ന്  ആഗ്രഹിച്ചിരുന്നിട്ടുണ്ടോ??തീര്‍ച്ചയായും  ഇത്തരം   ഒരു  concept  അങ്ങനെ  ചില  ഓര്‍മപ്പെടുത്തലുകള്‍   നല്‍കും.ഇത്തരം  ഒരു  ആശയം  ആദ്യ  ശ്രദ്ധിക്കുന്നത്  2008  ല ഇറങ്ങിയ  ദശാവതാരത്തില്‍  ആണ്.കൂടുതല്‍  അറിയാന്‍  വേണ്ടി  നടത്തിയ  ശ്രമങ്ങള്‍  കൊണ്ട്  എത്തിച്ചത്  അന്ന്  ഈ  ചിത്രത്തിലേക്ക്  ആയിരുന്നു.നേരത്തെ  പറഞ്ഞത്  പോലെ  ജീവിതത്തെ  ഈ  ചിത്രം  സ്വാധീനിക്കാന്‍  തുടങ്ങി.ഒരു  പക്ഷേ  മോശം  അനുഭവങ്ങള്‍  ജീവിതത്തില്‍  ഉണ്ടാകുമ്പോള്‍ സ്വയം  പഴിക്കുന്നതിനു  പകരം  എവിടെ  ആണ്  മാറ്റങ്ങള്‍  വരുത്തേണ്ടത്  അല്ലെങ്കില്‍  എന്തിന്നെ  ഉണ്ടെങ്കില്‍  ജീവിതം കുഴപ്പം  ഇല്ലാതെ  മുന്നോട്ടു  പോകാന്‍  സാധ്യത ഉണ്ടെന്നു  ഒരു  ഏകദേശ  ധാരണ  ലഭിക്കും.


  ഇനി  ചിത്രത്തിന്റെ  കഥയിലേക്ക് ...ഇവാന്‍  ട്രെബോണ്‍  എന്ന  വ്യക്തിയുടെ കുട്ടിക്കാലം  മുതല്‍ ഉള്ള  കഥയാണ്  ഒറ്റ  വാക്കില്‍  കഥയുടെ  പ്രമേയം.എന്നാല്‍  ഇവാന് തന്റെ  ജീവിതം  വീണ്ടും  വീണ്ടും  തിരുത്തലുകളോടെ  ജീവിക്കാന്‍  സാധിക്കുന്നു.തനിക്കു  മാത്രമല്ല  തന്റെ  പ്രിയപ്പെട്ടവരെ  കൂടി  ഓര്‍ത്തു  കൊണ്ട്.അതിനായി  അവന്‍  പലതും  ചെയ്യുന്നു.ഈ  ഒരു  പ്രക്രിയയില്‍  ത്യാഗങ്ങള്‍ക്ക്  വലിയ  വിലയുണ്ട്‌.അവന്റെ  ജീവിതത്തിലെ  ചെറിയ  സംഭവങ്ങള്‍  പോലും  വലിയ  മാറ്റങ്ങള്‍  ആണ്  ഉണ്ടാക്കുന്നത്‌.ചിലപ്പോള്‍  ചിലരൊക്കെ  ജീവിതത്തില്‍  ഇല്ലാതാവുക  എന്നതൊക്കെ   ഓര്‍ക്കാന്‍  കൂടി  വിഷമം  ഉള്ള  കാര്യം  ആണ്.ഇവാന്‍  ട്രയല്‍  ആന്‍ഡ്‌  എറര്‍ രീതിയിയിലൂടെ  അവസാനം തനിക്ക്  ഏറ്റവും  നീതി  പുലര്‍ത്താന്‍  കഴിയുന്ന  ഒരു  വഴി  തിരഞ്ഞെടുക്കുന്നു  അവസാനം.

  ചിത്രത്തിന്   വ്യത്യസ്തമായ  ക്ലൈമാക്സുകള്‍  ആണ്  ഉള്ളത്.Director's cut ആണ്  ഏറ്റവും  വിഷമിപ്പിക്കുന്നത്.മറ്റു  മൂന്നു  ക്ലൈമാക്സുകള്‍  കൂടി  ചിത്രത്തിന്  വേണ്ടി  അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.സിനിമ  നേരത്തെ  കണ്ടവര്‍ക്ക്  കണ്ടു  നോക്കാം  .

https://www.youtube.com/watch?v=T8zO9rDKmyA&t=64s

  ഇതിനെ  തന്നെ  മുഖ്യ  പ്രമേയം  ആക്കി  ബാക്കി  രണ്ടു  ഭാഗങ്ങള്‍  കൂടി  ഇറങ്ങിയിരുന്നു.വേറെ  കഥാപാത്രങ്ങളും  പശ്ചാത്തലവും  ഒക്കെ  ആയി.എന്നാല്‍ ആ  ചിത്രങ്ങള്‍  അത്ര  ശ്രദ്ധിക്കപ്പെട്ടില്ല.എന്നാലും  ഈ  concept  നോട്  ഉള്ള  ഇഷ്ടം  കൊണ്ടാകും  എനിക്ക്  വ്യക്തിപരമായി  ഇഷ്ടപ്പെട്ടിരുന്നു  ആ  ഭാഗങ്ങളും.ആഷ്ടന്‍ കച്ചറിന്റെ ഏറ്റവും  മികച്ച  സിനിമ  ഇതായിരുന്നിരിക്കണം.ഈ  പ്രമേയം  വരുമ്പോള്‍  ഉപയോഗിക്കാവുന്ന  രീതിയില്‍  ഉള്ള  സൈക്കോ  ത്രില്ലര്‍  കൂടി  ആണ്  ഈ  ചിത്രം.


More movie  suggestions @www.movieholicviews.blogspot.ca

No comments:

Post a Comment