Saturday, 3 December 2016

710.PLUTO(KOREAN,2012)

710.PLUTO(KOREAN,2012),|Mystery|Drama|,Dir:-Su-won Shin,*ing:-Da-wit Lee, Sung-Jun, Sung-ha Jo.


      കുട്ടികളെ  അവരുടെ  സ്വാഭാവിക  വളര്‍ച്ചയില്‍ തുണ  ആകേണ്ട  മാതാപിതാക്കള്‍  അവരില്‍ മത്സര  ബുദ്ധി  കുത്തി  വയ്ക്കുമ്പോള്‍  ഉണ്ടാകുന്ന  ഭവിഷ്യത്തുക്കള്‍  അധികം  ആയിരിക്കും,നമ്മള്‍  ജീവിക്കുന്നത്  മത്സരത്തില്‍  ആദ്യം  ഓടി  എത്തുന്നത്‌ ആരാണെന്ന്  നോക്കി  വിജയിയെ  കണ്ടെത്തുന്ന  സമൂഹത്തില്‍  ആണെന്ന  സത്യം  നിലനില്‍ക്കുമ്പോള്‍  തന്നെ സ്വാഭാവികമായ  പരിശ്രമങ്ങളെ  മാറ്റി  മറിച്ചു  കുത്തി  വയ്ക്കുന്ന  അത്തരം  മത്സര ബുദ്ധിയോടെ എന്തിനെയും കാണുന്ന  കുട്ടികള്‍ നഷ്ടപ്പെടുത്തുന്നത്  അവരുടെ  സുന്ദരമായ  ബാല്യ-കൗമാര  കാലങ്ങളെ  ആണ്.ഒരല്‍പം  കുസൃതി  ഒന്നും  തെറ്റല്ല  എന്ന്  ചുരുക്കം.എന്നാല്‍ "കുസൃതികള്‍"  മേല്‍പ്പറഞ്ഞ  മത്സര  ബുദ്ധിയില്‍  ആകുമ്പോഴോ??

   പ്ലൂട്ടോ  എന്ന  കൊറിയന്‍  ചിത്രം  പങ്കു  വയ്ക്കുന്നതും ഇത്തരം  ഒരു  ആശയത്തെ  ആണ്.സൂര്യന്  ചുറ്റാന്‍  ഭ്രമണം  നടത്തുന്ന ഗ്രഹങ്ങളില്‍  നിന്നും പ്ലൂട്ടോയെ  ഒഴിവാക്കിയതിനെ  കുറിച്ചുള്ള  ക്ലാസ്  ചര്‍ച്ചയില്‍ മറ്റുള്ളവരുടേതില്‍  നിന്നും  വിഭിന്നം  ആയ  അഭിപ്രായം അവതരിപ്പിച്ച  വിദ്യാര്‍ഥി  ആയിരുന്നു ജൂണ്‍.ഒരു  സാധാരണ ഇന്ഷുറന്സ്  ഏജന്റിന്റെ  മകന്‍ .അവന്‍  ക്ലാസിലെ  ഏറ്റവും  മികച്ച  വിദ്യാര്‍ഥി  ആയ യൂ ജിന്നിന്റെ  കൊലപാതകവും  ആയി  ബന്ധപ്പെട്ടു  പോലീസ്  കസ്റ്റഡിയില്‍  ആണ്.കാരണം കൊലപാതക  സ്ഥലത്ത്  നിന്ന്  ജൂണിന്റെ  മൊബൈല്‍  ഫോണ്‍  പോലീസിനു  ലഭിച്ചു  എന്നത്  ആണ്  കാരണം.ഒപ്പം  അവരുടെ  സഹപാഠികള്‍  നല്‍കിയ  മൊഴിയും.ശരിക്കും  അന്ന്  അവിടെ  സംഭവിച്ചത്  എന്താണ്??ജൂണ്‍  ആണോ  യഥാര്‍ത്ഥ  കൊലയാളി??കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.


   ജാപ്പനീസ്  സിനിമ   ആയ  Confessions  എന്ന  എന്റെ  എക്കാലത്തെയും  പ്രിയപ്പെട്ട  ത്രില്ലറിന്റെ  മൂഡ്‌  ഒരു  പരിധി  വരെ  നില  നിര്‍ത്താന്‍  ഈ  കൊറിയന്‍  ചിത്രത്തിന്  കഴിഞ്ഞിട്ടുണ്ട്.കഥ ഒരു  പോലെ  ആണെന്ന്  അല്ല  പറഞ്ഞത്.പകരം  സ്ക്കൂള്‍/ക്യാമ്പസ്  എന്നിവയുടെ  ഒക്കെ   സുഖകരം  അല്ലാത്ത ഒരു  മുഖം  ഭീകരം  ആയി  തന്നെ  അവതരിപ്പിച്ചിട്ടുണ്ട്  ഈ  ചിത്രത്തിലും."ചതിയില്‍  വഞ്ചന  ഇല്ല"  എന്ന്  തമാശയ്ക്ക്  പറയുന്ന  പോലെ  ആണ്  "മത്സരത്തില്‍  ഉള്ള  വഞ്ചനയും" .അത്  ഏറ്റവും  പ്രിയപ്പെട്ടവരോട്  ആയാല്‍  പോലും  ഒരു  പക്ഷെ  മത്സരത്തിന്റെ  ഫലത്തെ  കുറിച്ചുള്ള  വര്‍ണപ്പകിട്ട്  ഉള്ള  ഓര്‍മ്മകള്‍  അവരില്‍  അന്ധത ഉണ്ടാക്കും.  തങ്ങളുടെ  ബുദ്ധിയും  ചിന്തകളും  എല്ലാം  മറ്റുള്ളവരുടെ  സ്വപ്നങ്ങള്‍ക്കായി  ഉഴിഞ്ഞു  വച്ച  തലമുറകള്‍ക്ക്  എല്ലാം  വ്യത്യസ്തം  ആയ  ചിന്ത  ആയിരിക്കും  ഈ  ചിത്രം.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment