Tuesday, 13 December 2016

724.Z(FRENCH,1969)

724.Z(FRENCH,1969),|Crime|History|Thriller|,Dir:-Costa-Gavras,*ing:-Yves Montand, Irene Papas, Jean-Louis Trintignant .


     യഥാര്‍ത്ഥ  സംഭവങ്ങള്‍ ആസ്പദം  ആക്കി  അവതരിപ്പിക്കപ്പെട്ട  പൊളിറ്റിക്കല്‍  ത്രില്ലര്‍  ആണ്  Z .ഗ്രീസിന്‍റെ  രാഷ്ട്രീയത്തില്‍  വലിയ  മാറ്റങ്ങള്‍  ഉണ്ടാക്കിയ  ഒരു  സംഭവം  ആണ്  ചിത്രത്തിന്  ആസ്പദം  ആക്കിയിരിക്കുന്നത്.യഥാര്‍ത്ഥ  സംഭവങ്ങളെ    കഥാപാത്രങ്ങള്‍ക്ക്  മനപ്പൂര്‍വം  പലരും  ആയി  സാദൃശ്യം  തോന്നാം  എന്ന  മുഖവുരയോടെ  ആണ്  ചിത്രം  ആരംഭിക്കുന്നത്  തന്നെ.ഗ്രീസിലെ  രാഷ്ട്രീയത്തില്‍  നടന്ന  സംഭവങ്ങളെ അതെ  പോലെ  അവതരിപ്പിക്കാന്‍  ഗ്രീസില്‍  സാധ്യം  അല്ലാത്തതിനാല്‍ ഫ്രാന്‍സില്‍  നിന്നും  നിര്‍മാണ  സഹായം  ലഭിക്കുകയും  അള്‍ജീരിയയില്‍ ആണ്  ചിത്രീകരണം  നടത്തിയതും.ഗ്രിഗോരിസ് ലംബ്രകിസ്  എന്ന ഇടതു  പക്ഷ  പ്രതിപക്ഷത്തിന്റെ  നേതാവ്  നേരത്തെ  ഉണ്ടായിരുന്ന  വധ ഭീഷണിയുടെ  മറവിലും  പോലീസും  ജനക്കൂട്ടവും  നോക്കി  നില്‍ക്കെ  മനപ്പൂര്‍വം  എന്ന്  തോന്നിക്കുന്ന  അപകടം  വഴി  കൊല്ലപ്പെടുന്നു.

   രാജ്യ  ഭരിക്കുന്ന  വലതു  പക്ഷം ഇടതു  പക്ഷ  ചായവു  ഉള്ള  രാഷ്ട്രീയത്തെയും  രാഷ്ട്രീയക്കാരെയും അകറ്റി  നിര്‍ത്തിയിരുന്ന  സമയത്ത്  നടന്ന  സംഭവം  എന്നാല്‍ കൊലപാതകത്തിന്  പദ്ധതി  ഇട്ടവരുടെ ചിന്തകള്‍  എല്ലാം  അട്ടിമറിക്കുന്നു.പ്രത്യേകിച്ചും കേസ്  അന്വേഷണം  നടത്തിയ  മജിസ്ട്രേറ്റ്  നീതി  പൂര്‍വ്വം  ആയും  തെളിവുകളുടെ  സഹായത്തോടെയും  ആണ്  അത്  നടത്തിയിരുന്നത്.സംശയത്തില്‍  ആയിരുന്ന  പ്രതികളില്‍  നിന്നും ചില  പ്രധാനപ്പെട്ട  വിവരങ്ങള്‍  ലഭിക്കുന്നതിനു  അദ്ദേഹം  നടത്തിയ  വഴികള്‍  രസകരം  ആയിരുന്നു.പ്രതികള്‍  കടന്നു  ചിന്തിച്ചതും  ഒരു  കാരണം  ആകാം.ഗ്രീസ്  ആണെന്ന  തോന്നല്‍  ഉണ്ടാവുകയും  ചെയ്യരുത് എന്നാല്‍  ഗ്രീസില്‍  നടന്ന  സംഭവങ്ങള്‍  ആണെന്ന്  പറയുകയും  വേണം.അതിനായി ഉപയോഗിച്ച  ചില  വഴികള്‍ ആണ്  ഗ്രീക്ക്  പേരുള്ള  കഥാപാത്രങ്ങള്‍ അതിനോടൊപ്പം ശ്രദ്ധേയം  ആയ  ഒരു  രംഗം  ആയിരുന്നു ഭിത്തിയില്‍  ഉണ്ടായിരുന്ന  രാജാവായിരുന്ന  പോളിന്റെയും  രാജ്ഞി  ആയിരുന്ന  ഫെട്രീശ്യയുടെയും  ഫോട്ടോകളില്‍ ബള്‍ബിന്റെ വെളിച്ചം   കാണിച്ചുള്ള  രംഗം.സിനിമയില്‍  കാണിച്ച  ഈ  ശ്രദ്ധ  തന്നെ  അന്വേഷണ  ഉദ്യോഗസ്ഥന്റെ  കാര്യത്തിലും  കാണാം.

   പ്രേക്ഷകന്  എന്താണ്  നടക്കുന്നത്  എന്ന്  ഊഹിക്കാന്‍  സാധിക്കുകയും  അതിനോടൊപ്പം  ഫിക്ഷണല്‍  ആയ  കഥയാണ്  എന്ന  രീതിയില്‍  അവതരിപ്പിക്കുകയും   ചെയ്യണം  എന്ന  ഉദ്ധേശത്തോടെ  നടത്തിയ  ധാരാളം  ഇടപ്പെടലുകള്‍  ഈ ചിത്രത്തില്‍  കാണാം.അപകട  മരണം  എന്ന്  എഴുതി  തള്ളിയ  മരണത്തെ പിന്നീട്  ലഭിച്ച  ശാസ്ത്രീയം  ആയ  തെളിവുകളിലൂടെ  നടത്തുന്ന  മികച്ച  ഒരു  കുറ്റാന്വേഷണ  കഥ  കൂടി  ആണ്  ചിത്രം  എന്ന്  നിസംശയം  പറയാം  ഈ  ചിത്രത്തെ.ഈ  സംഭവ  വികാസങ്ങള്‍  ഭരണ  കക്ഷിയെ  അധികാരത്തില്‍  നിന്നും  ഇറക്കിയെങ്കിലും  പിന്നീട്  ഗ്രീസ് പട്ടാള  ഭരണത്തിന്  കീഴില്‍  ആവുക  ആയിരുന്നു  ചെയ്തത്  എന്നത്  ഒരു  ദുരന്ത   സത്യം  ആയി  നിലക്കൊള്ളുന്നു.ഒരു  വ്യത്യസ്ത  സിനിമ  അനുഭവം  തന്നെ  ആയിരുന്നു  Z.ഇംഗ്ലീഷ്  അക്ഷരമാലയിലെ  അവസാന  അക്ഷരമായ  Z നു  "He lives,He is Alive"  എന്ന  ധ്വനി  കൂടി  ഉണ്ട്.അത്  പോലെ  ഈ  ചിത്രവും  ഇന്നും  ജീവിക്കുന്നു കാലികപ്രസക്തിയോടെ!!


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment