Sunday, 4 December 2016

713.ANTHROPOID(CZECH,2016)

713.ANTHROPOID(CZECH,2016),|War|Thriller|Biography|,Dir:-Sean Ellis,*ing:-Jamie Dornan, Cillian Murphy, Charlotte Le Bon.


    ഹിറ്റ്ലര്‍  എന്ന ഏകാധിപതി  തന്റെ  ചെയ്തികളെ  എത്ര  തന്നെ  ന്യായീകരിക്കാന്‍  ശ്രമിച്ചാലും  തന്റെ  ലക്ഷ്യങ്ങള്‍  നേടാന്‍  ഏതൊരു  ഏകാധിപതിയെ  പോലെ  പെരുമാറിയിരുന്നു.അതിന്റെ  ഭാഗം  ആയി  നടന്ന  കൂട്ടക്കൊലകള്‍  ഹിറ്റ്ലരുടെ പിന്‍  തലമുറക്കാര്‍  ആയ  ജര്‍മന്‍ പൗരന്മാര്‍ക്ക്  പോലും  അപമാനം  ആയി  മാറുക  ആണ്  ഉണ്ടായത്.ലോക  ശക്തികളെ  ഒറ്റയ്ക്ക്  നിന്ന്  വെല്ലുവിളിച്ച  ആ  മനുഷ്യന്‍  എന്നാല്‍ മനുഷ്യത്വം  എന്നെന്നേക്കുമായി  നഷ്ടപ്പെട്ട  ചെകുത്താന്‍  ആയി  മാറുകയാണുണ്ടായത്  എന്നത്  ചരിത്രം.ഹിറ്റ്ലരുടെ  ക്രൂരതകളുടെ  അദ്ധ്യായത്തിലെ  ഒരു  കഥയാണ്  Anthropoid  അവതരിപ്പിക്കുന്നത്‌.


       പ്രാഗിലെ  ഉടമ്പടി  അനുസരിച്ച്  ചെക്കൊശ്ലോവ്യായുടെ  അവകാശവാദം  ഉന്നയിച്ച  ഹിറ്റ്ലറിനു  സ്വന്തം  ആകുന്നു.കിരതാംയാ  ഭരണം  ആയിരുന്നു  അവിടെ  ജര്‍മന്‍  പട്ടാളം നടത്തിയിരുന്നത്.റേയ്നാറഡ്  ഹെയ്ദ്രിച്  എന്ന ഹിറ്റ്‌ലറുടെ  സേനയിലെ  മൂന്നാമത്തെ  ഉന്നത  അധികാരി  ആയിരുന്നു  ചെക്കൊശ്ലോവ്യയുടെ  ഭരണം  നിര്‍വഹിച്ചിരുന്നത്.ക്രൂരന്‍  ആയ  അയാള്‍  നിരപരാധികളെ  ഒരു  ദയയും  ഇല്ലാതെ  കൊന്നൊടുക്കി.ഹിറ്റ്ലറെ എതിര്‍ക്കുന്നവരെ  എല്ലാം  ഉന്മൂലനം  ചെയ്ത ഹെയ്ദ്രിചിനെ  വധിക്കാന്‍  ആണ്  ലണ്ടനിലെ പുറത്താക്കപ്പെട്ട  ചെക്കൊശ്ലോവോക്ക്യന്‍  സര്‍ക്കാര്‍ ജോസഫ്  ,ജാന്‍  എന്നിവരെ  അയക്കുന്നത്.അവരുടെ  ആ  പദ്ധതിയുടെ  പേരായിരുന്നു  Anthropoid.

  മരണം  മുന്നില്‍  കണ്ടു  നടത്തുന്ന  പദ്ധതി  ആയിരുന്നെങ്കില്‍  പോലും മനുഷ്യ  സഹജമായ  വികാരങ്ങള്‍  രണ്ടു  പേരെയും  മനസ്സില്‍  അലട്ടി.ആ  പദ്ധതിയില്‍  ജോസഫ്  ,ജാന്‍  എന്നിവര്‍  വരുന്നത്  മുതല്‍   അതിന്റെ  അവസാനം  വരെ  ഉള്ള  സംഭവങ്ങള്‍  ആണ്  ചിത്രം.രണ്ടാം  ലോക  മഹായുദ്ധത്തിന്റെ  കാലത്തെ  ആസ്പദം  ആക്കിയുള്ള  ചിത്രം  ആണെന്നുള്ളത്‌  കൂടാതെ  നല്ലൊരു  ഇമോഷണല്‍  ത്രില്ലര്‍  ആയി  കൂടി  ഈ  ചിത്രം  തോന്നി.ഇത്തരം  ചിത്രങ്ങളിലെ  വൈകാരികതകള്‍  ആവശ്യത്തിനു  മാത്രം  ഉള്‍പ്പെടുത്തുകയും  ചിത്രത്തിന്റെ  പേരിനോട്  കൂറ്  പുലര്‍ത്താന്‍  Anthropoid  നു  കഴിഞ്ഞിട്ടുണ്ട്  എന്ന്  തന്നെ  ഒരു  പ്രേക്ഷകന്‍  എന്ന  നിലയില്‍  വിശ്വസിക്കുന്നു.

More movie suggestions @www.movieholicviews.blogspot.ca

     

No comments:

Post a Comment