Saturday, 10 December 2016

720.CIRCLE OF ATONEMENT(KOREAN,2016)

720.CIRCLE OF ATONEMENT(KOREAN,2016),|Mystery|Drama|,Dir:-Park Eun-Kyung, Dong-ha Lee,*ing:-Kim Dong-Hyun, Lee Eun-Jung, Lim Hyung-Joon


    ഒരു  വിധം അവതരിപ്പിക്കാന്‍  സാധ്യത  ഉള്ള കഥകളിലൂടെ  മിസ്റ്ററി/ക്രൈം  ചിത്രങ്ങള്‍  എല്ലാം  കൊറിയന്‍  സിനിമയില്‍  വന്നിട്ടുണ്ടെന്ന്  തോന്നുന്നു.ശരിക്കും നല്ല  ഒരു  ട്വിസ്റ്റ്  കണ്ടെത്താന്‍  ആയിരിക്കും കൊറിയന്‍  സിനിമ  പ്രവര്‍ത്തകരുടെ ഭാവിയില്‍  ഉള്ള  ഏറ്റവും  വലിയ  പ്രയത്നം  എന്ന് എവിടെയോ  വായിച്ചതായി  ഓര്‍ക്കുന്നു.പ്രതീക്ഷകളുടെ  ഭാരം  അത്രയ്ക്കും  ആയിട്ടുണ്ട്‌  അവരുടെ ഈ  genre  ല്‍  ഉള്ള  സിനിമകളില്‍.പ്രേക്ഷകനെ  തൃപ്തിപ്പെടുത്താന്‍ പര്യാപ്തം  ആയ  ഇത്തരം  ട്വിസ്ട്ടുകളുടെ പുറകെ  സഞ്ചരിക്കുന്ന  ഒരു  സിനിമ  സംസ്ക്കാരം  ആയതു  കൊണ്ട്  തന്നെ  ആദ്യം  തന്നെ  പറയട്ടെ.ഈ  ചിത്രം അങ്ങനെ  നോക്കിയാല്‍  ഒരു  ക്ലീഷേ  ആണ്.ഒരു  കൊറിയന്‍  സിനിമ  ക്ലീഷേ  എന്നൊക്കെ  വേണമെങ്കില്‍  പറയാം.പക്ഷെ ഈ  ചിത്രത്തെ  ഒരു  മിസ്റ്ററി-ഡ്രാമ  എന്ന  നിലയില്‍ ആണ്  കാണുന്നതെങ്കില്‍ അത്ര  വലിയ  പ്രശ്നം  ഉണ്ടാകില്ല  എന്നും  കരുതുന്നു.

   ചിത്രത്തില്‍  പ്രധാനപ്പെട്ട മൂന്നു  കഥാപാത്രങ്ങള്‍  ആണുള്ളത്.ലീ  സാംഗ്  എന്ന  പോലീസുകാരനും  അയാളുടെ  വളര്‍ത്തു  മകള്‍  ആയ ജുംഗ് ഹ്യൂനും.അവരെ  തമ്മില്‍  ബന്ധിപ്പിക്കുന്ന  ദാരുണം   ആയ  ഒരു  സംഭവം  ഉണ്ടായിട്ടുണ്ട് പത്തു  വര്‍ഷങ്ങള്‍ക്കു  മുന്‍പ് .ഇവരുടെ  കഥയിലേക്ക് ചുല്‍വൂംഗ്  എന്നയാള്‍  കടന്നു  വരുന്നതും അന്നത്തെ  ആ  സംഭവങ്ങളെ  ബന്ധപ്പെടുത്തുന്ന  മറ്റൊരു  കണ്ണി  ആയാണ്..തന്‍റെ ചെറിയ  ഒരു  അബദ്ധം  കാരണം  അയാള്‍  ഇന്നും  ദു:ഖം  അനുഭവിക്കുകയാണ്.  പത്തു  വര്‍ഷങ്ങള്‍ക്കു  ശേഷം ഇവരുടെ  എല്ലാം  ജീവിതം  വളരെയധികം  മാറി.സമാധാനപരമായ  ജീവിതം  ആണ് ലീ  സാംഗ് മകളായ  ജുംഗ് ഹ്യൂന്റെ  ഒപ്പം  നയിക്കുന്നത്.ജുംഗ്  ഹ്യൂന്റെ  ക്ലാസില്‍  അദ്ധ്യാപകന്‍  ആയി ചുല്‍ വൂംഗ്  വരുന്നു.ചുല്‍  വൂംഗും  ജുംഗ്  ഹ്യൂനും പ്രണയത്തില്‍  ആകുന്നു.

  എന്നാല്‍  ഒന്നും  പുറമേ  കാണുന്നത്  പോലെ  അല്ലായിരുന്നു.കാരണം  പത്തു  വര്‍ഷങ്ങള്‍ക്കു  മുന്‍പു  നടന്ന  സംഭവങ്ങളുടെ  പിന്നില്‍  വലിയ  രഹസ്യങ്ങള്‍  ഒളിഞ്ഞിരുപ്പുണ്ടായിരുന്നു.എന്താണ്  ആ രഹസ്യം?ആ  സംഭവത്തില്‍  ഇവരുടെ പങ്കു  എന്താണ്??ഇതാണ്  ചിത്രത്തിന്റെ  കഥ.ഇതിലെ  വൈകാരികമായ സന്ദര്‍ഭത്തില്‍ ഏറ്റവും  മികച്ചത്  നിന്നത് യൂ-സിന്നിന്റെ  മരണ  ശേഷം  അവളുടെ  മാതാപിതാക്കള്‍  നയിക്കുന്ന  ജീവിതവും  അവസാനം  അവരുടെ  സംഭാഷണവും  ആണ്.ആ വൃദ്ധ  ദമ്പതികള്‍  ഒരു   നൊമ്പരം  ആകും  പ്രേക്ഷകന്.നേരത്തെ  പറഞ്ഞ  ക്ലീഷേ എന്നുള്ളത് ഇത്തരം  സിനിമകള്‍  കാണുമ്പോള്‍ കഥയെ  കുറിച്ച്  ഉണ്ടാകുന്ന  ഒരു  ഏകദേശ  ധാരണയെ  കുറിച്ചാണ്.മൊത്തത്തില്‍  നല്ലൊരു  ചിത്രം  ആണ്  Circle of Atonement.

  More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment

1889. What You Wish For (English, 2024)