717.EXPERIMENT IN TERROR(ENGLISH,1962),|Crime|Mystery|Thriller|,Dir:-Blake Edwards,*ing:-Glenn Ford, Lee Remick, Stefanie Powers.
ധനം സമ്പാദിക്കാന്‍ ആയി തന്റെ ഇരുണ്ട വശം തിരഞ്ഞെടുത്ത ഒരു സീരിയല്‍ കില്ലര്‍.ആസ്ത്മ ഉള്ളവരുടെ പോലെ ഉള്ള ശബ്ദം മാത്രം ആയിരുന്നു ആദ്യം കെല്ലി ഷേര്‍വുഡ് എന്ന ബാങ്ക് ജോലിക്കാരിയുടെ അടുക്കല്‍ അയാള്‍ ഭീഷണിയും ആയി എത്തിയപ്പോള്‍ അയാളെ കുറിച്ച് ആകെ ഉള്ള വിവരം.അയാളുടെ വഴി ഭീഷണിയുടെ ആയിരുന്നു.കെല്ലിയുടെ ജീവിതത്തില്‍ ആകെ ഉള്ളത് അവളുടെ സഹോദരി ടോബി ആയിരുന്നു.കെല്ലിയോടൊപ്പം ടോബിയുടെ ജീവനും അയാള്‍ വില പറഞ്ഞു തുടങ്ങുന്നു.
പോലീസിനെ അറിയിക്കരുത് എന്ന നിര്‍ദേശം ഉണ്ടായിരുന്നിട്ടും കെല്ലി അതിനു ശ്രമിക്കുന്നു.കെല്ലിയുടെ കാര്യങ്ങള്‍ എല്ലാം അറിയാവുന്ന,എന്തിനു അവരുടെ ഓരോ നീക്കവും മനസ്സിലായ ആ സീരിയല്‍ കില്ലര്‍ ആരായിരുന്നു?ആദ്യം തന്നെ പറയട്ടെ ഒരു ചിത്രത്തില്‍ അതും മിസ്റ്ററി/ക്രൈം വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രത്തില്‍ സാധാരണ പ്രതീക്ഷിക്കുന്ന രീതിയില്‍ അല്ല കഥയുടെ അവതരണം.കാരണം പ്രതിനായകന്റെ കാര്യങ്ങളിലേക്ക് കൂടുതല്‍ പോകാതെ ചിത്രം കൂടുതലും ഫോക്കസ് ചെയ്യുന്നത് നായികയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും നേരെ ആണ്.ഇടയ്ക്കിടെ വന്നു പോകുന്ന റെഫറന്‍സ്,പിന്നെ സിനിമയുടെ ഒരു പരിധി കഴിയുമ്പോള്‍ അയാള്‍ ആരാണ് എന്ന് അനാവരണം ചെയ്യുമ്പോള്‍ അയാളുടെ വൈരാഗ്യ ബുദ്ധിക്കോ ചെയ്തികള്‍ക്കോ അത്ര പ്രാധാന്യം അവര്‍ കൊടുക്കുന്നില്ല എന്ന് കാണാം.
പകരം,ഇടയ്ക്കിടെ അയാള്‍ ചെയ്ത കൊലപാതകങ്ങളെ കുറിച്ച് ഉള്ള പരാമര്‍ശങ്ങള്‍ മാത്രം.ചിത്രം അതിന്റെ ഉള്ളിലേക്ക് ഒന്നും അധികം പോകാതെ ഏതു കേസ് ആണോ അതില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു പോകുന്നു.കുറ്റ കൃത്യം തടയുക എന്നത് മാത്രം ആയിരുന്നു അവരുടെ ലക്‌ഷ്യം എന്ന് ചുരുക്കം.ഹെന്രി മാസിനിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന് ഒരു മുതല്‍ക്കൂട്ട് ആയിരുന്നു.ഇത്തരം വിഭാഗത്തില്‍ ഉള്ള ചിത്രങ്ങള്‍ കുറെ കണ്ടിട്ടുള്ളവര്‍ക്ക് പോലും വ്യത്യസ്തം ആയ അനുഭവം ആയിരിക്കും ഈ ചിത്രം.കാരണം ഇത്തരം ഒരു വിഷയത്തെ straight-forward ആയി തന്നെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നത് തന്നെ കാരണം.അധികം സങ്കീര്‍ണം ആക്കാന്‍ ആരും ശ്രമിച്ചും ഇല്ല എന്നത് പോലെ തോന്നി.അതിനെ കുറിച്ച് അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങ്ങള്‍ വന്നിരുന്നിരിക്കാം.എന്തായാലും ചിത്രം എനിക്ക് ഇഷ്ടപെട്ടു.രണ്ടു മണിക്കൂര്‍ ഉള്ള ചിത്രം ഒട്ടും ബോര്‍ അടിപ്പിക്കാതെ അവതരിപ്പിച്ചത് തന്നെ വലിയ കാര്യം ആണ്,അതും ഇത്തരം ഒരു പ്ലോട്ടില്‍ നിന്ന് കൊണ്ട്.
More movie suggestions @www.movieholicviews.blogspot.ca

No comments:
Post a Comment