722.ONE WAY TRIP(KOREAN,2016).|Drama|,Dir:-Jeong-Yeol Choi,*ing:-Ji-soo, Suho, Jun-yeol Ryu.
സൗഹൃദങ്ങള്‍ രസകരം ആയി മാറുമ്പോള്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ആത്മവിശ്വാസം പലപ്പോഴും കൂട്ടായി വിശ്വാസത്തിന്‍റെ ബാധ്യതയില്‍ പല പ്രവര്‍ത്തികളും ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കാറുണ്ട്.പ്രത്യേകിച്ചും ഒരാളുടെ യൌവനാവസ്ഥയില്‍ കൂട്ടുകാര്‍ ആയിരിക്കും ഒരാള്‍ക്ക് എല്ലാം.സ്വന്തക്കരെക്കാളും പ്രിയം തോന്നുന്നത്.എന്നാല്‍ ജീവിതം എന്ന അതിഭീകര യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ മരിച്ചു ചിന്തിക്കുവാന്‍ പലപ്പോഴും പ്രേരണ ആകാറുണ്ട്.സൌഹൃദങ്ങളിലെ പൊള്ളത്തരം എന്നുള്ള വിമര്‍ശനം ഉണ്ടാവുക ആ സമയത്ത് ആകും കൂടുതല്‍.സര്‍വോപരി ,വ്യക്തിപരമായി ഒരാള്‍ക്ക് അയാളുടെ ജീവനും ജീവിതവും ആകുമല്ലോ പ്രധാനം.അത്തരത്തില്‍ സൌഹൃദങ്ങള്‍ കൊണ്ട് വരുന്ന കൂട്ടുത്തരവാദിത്തം ജീവിതത്തിന്റെ മുന്നില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്‍റെ കളങ്കം ഇല്ലാത്ത വരച്ചു കാട്ടല്‍ ആണ് One Way Trip എന്ന കൊറിയന്‍ ചിത്രം.
നാല് സുഹൃത്തുക്കള്‍.സ്ക്കൂള്‍ ജീവിതം കഴിഞ്ഞു കോളേജില്‍ ചേരാന്‍ ഉള്ള സമയം ആയി നില്‍ക്കുന്നു.നാല് സാഹചര്യങ്ങളില്‍ നിന്നും ആണ് അവര്‍ വരുന്നത്.യോംഗ് ബിയുടെ പിതാവ് അമ്മയെ കൊല്ലപ്പെടുതിയത്തിനു ജയില്‍ ശിക്ഷ അനുഭവിക്കുന്നു.സാംഗ് വൂ മാതാപിതാക്കള്‍ മരിച്ചത് കൊണ്ട് മുത്തശിയുടെ സംരക്ഷണയില്‍ ആണ്.ജോ ജോംഗ് ധനികനും അതിനോടൊപ്പം കോളേജില്‍ പോകാന്‍ വേണ്ടി അവനെ കര്‍ക്കശമായ ജീവിതചര്യയിലൂടെ വളര്‍ത്താന്‍ ശ്രമിക്കുന്ന കുടുംബവും ഉണ്ട്.ദൂ മാന്‍ ആണെങ്കില്‍ കൊറിയന്‍ ദേശിയ ബെസ്ബോള്‍ ടീമില്‍ കയറാന്‍ കോച് കൂടി ആയ പിതാവിന്റെ നിര്‍ബന്ധത്തില്‍ താല്‍പ്പര്യം ഇല്ലതിരുനിട്ടു അതിനു ശ്രമിക്കുന്നു.ചിത്രം ആരംഭിക്കുമ്പോള്‍ ഇവരെ നാല് പേരെയും രണ്ടു പോലീസുകാര്‍ ഓടിക്കുന്നത് ആണ് കാണിക്കുന്നത്.ആ ഓട്ടത്തിനിടയില്‍ സാംഗ് വൂ കാര്‍ അപകടത്തില്‍ പെടുന്നു.അതിനു ശേഷം നടന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ ബാക്കി കഥ.
അവര്‍ ഒരു യാത്ര തിരിക്കുന്നതും ആകസ്മികം ആയി അവര്‍ക്ക് ഒരാളെ സഹായിക്കേണ്ടി വരുന്നതും അവസാനം അവര്‍ക്ക് തന്നെ പ്രതീക്ഷകളുടെ അപ്പുറത്ത് അത് പ്രശ്നങ്ങള്‍ ആയി മാറുകയും ചെയ്യുന്നു.സ്ഥിരം സിനിമകളില്‍ ഉള്ളത് പോലെ സൗഹൃദങ്ങളെ അധികം മഹത്വവല്‍ക്കരിക്കാതെ അതിന്റെ ഭീകരം ആയ ഒരു ഭാഗം ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.ഭൂരിപക്ഷ സമയത്തും സ്ഥിരം ഫോര്‍മാറ്റ് എന്നൊരു തോന്നല്‍ ഉണ്ടാക്കുമ്പോഴും ക്ലൈമാക്സ് ഞെട്ടിക്കും.പ്രേക്ഷകനില്‍ ആരാണ് ശരി? എന്താണ് ശരി? എന്ന ചോദ്യം തീര്‍ച്ചയായും ഉണ്ടാക്കും ഈ ചിത്രം.വളരെ മനോഹരമായ പശ്ചാത്തല സംഗീതം ,തുടക്കത്തെ യാത്ര ഒക്കെ ഒരു ഫീല്‍ ഗുഡ് റോഡ് ട്രിപ്പ് മൂവിയുടെ പ്രതീതി ഉണ്ടാക്കിയെങ്കിലും അവസാനം പ്രേക്ഷകന് ഒരു നൊമ്പരം ആകും ഈ ചിത്രം.
More movie suggestions @www.movieholicviews.blogspot.ca

No comments:
Post a Comment