Wednesday, 7 December 2016

718.THE HOST(KOREAN,2006)

718.THE HOST(KOREAN,2006),|Action|Horror|,Dir:-Joon-ho Bong,*ing:-Kang-ho Song, Hie-bong Byeon, Hae-il Park



    Memories of Murder  എന്ന  കൊറിയന്‍ ക്ലാസിക്  മിസ്റ്ററി  ഡ്രാമയുടെ  സംവിധായകന്‍  ആയ ജൂണ്‍ ഹോ ബോംഗ് സംവിധാനം  ചെയ്ത  ചിത്രം  എന്ന  നിലയില്‍  വളരെയധികം  ശ്രദ്ധ  നേടിയ  ചിത്രം  ആയിരുന്നു  The Host.Monster-Survival  രീതിയില്‍  അവതരിപ്പിച്ച  ചിത്രം പ്രധാനമായും  ശ്രദ്ധ  ചെലുത്തിയത്  മാലിന്യ  സംസ്ക്കരണ  പ്രശ്നങ്ങളെ  ആണ്.പ്രത്യേകിച്ചും  രാസ  പദാര്‍ഥങ്ങളുടെ സംസ്ക്കരണം  ഉണ്ടാക്കുന്ന  പാരിസ്ഥിതിക  പ്രശ്നങ്ങളെ  കുറിച്ച്.ഗൌരവമായ  വിഷയതോടൊപ്പം തന്റെ  ആദ്യ  ചിത്രത്തില്‍  നിന്നും  വിഭിന്നം  ആയി ഡാര്‍ക്ക്  കോമഡി  ഒക്കെ  ഉപേക്ഷിച്ചു  കൊറിയന്‍ കൊമേര്‍ഷ്യല്‍  ചിത്രങ്ങളുടെ  വഴിയിലൂടെ  ആണ്  സംവിധായകന്‍  സഞ്ചരിച്ചത്.ഫലം:കുറെ  കാലം  വരെ  കൊറിയന്‍  സിനിമയിലെ  ,അതായത്  The Admiral: Roaring Currents  റിലീസ്  ആകുന്നതു  വരെ  ഏറ്റവും  വലിയ  പണം  വാരി  ചിത്രം  ആയിരുന്നു  The Host.


    The Host  അവതരിപ്പിച്ചിരിക്കുന്നത് രസകരമായ  ചുറ്റുപ്പാടുകളില്‍  ആണ്.ഗാംഗ് ടൂ  നടത്തിയിരുന്ന  ചെറിയ  ഭക്ഷണ ശാലയില്‍  നിന്നും  ഉള്ള  വരുമാനത്തില്‍  ആയിരുന്നു  ആ  കുടുംബം  കഴിഞ്ഞിരുന്നത്.പ്രത്യേക  ബുദ്ധി  വൈഭവം  ഒന്നും  ഇല്ലാതിരുന്ന ഗാംഗ് ടൂ  ഇടയ്ക്കിടെ  ഉറങ്ങി  പോകുന്ന  സ്വഭാവും  ഉള്ള  ആള്‍  ആയിരുന്നു.ഒറ്റ  മകള്‍,പിതാവ്,ദേശിയ  തലത്തില്‍  അമ്ബെയ്തില്‍  തിളങ്ങുന്ന  സഹോദരി,മുന്‍  രാഷ്ട്രീയക്കാരന്‍  ആയ  അനുജന്‍  എന്നിവര്‍  ആയിരുന്നു  അയാളുടെ  വേണ്ടപ്പെട്ടവര്‍.വര്‍ഷങ്ങള്‍ക്കു  മുന്‍പേ  നദി  ജലത്തില്‍ ഒഴുക്കിയ രാസപദാര്‍ത്ഥം  സൃഷ്ടിച്ചത്  ഒരു  ഭീകര  ജീവിയെ  ആണ്.ഒരു  പക്ഷെ  രാസ  പദാര്‍ത്ഥങ്ങളുടെ  പ്രക്രിയ  മൂലം  ജനിതക  മാറ്റം  വന്ന മത്സ്യം.


    ആ  ജീവിയുടെ  സാമീപ്യം  അവിടെ  ഉണ്ടായിരുന്ന  ജനങ്ങളെയും  പ്രത്യേകിച്ച് ഗാംഗ്  ടൂവിന്റെ  കുടുംബത്തെ  എങ്ങനെ  പ്രതികൂലം  ആയി  ബാധിച്ചു  എന്നതാണ്  ചിത്രം.കൊറിയന്‍  സിനിമകള്‍ പലപ്പോഴും  ഹോളിവുഡ്  സിനിമകള്‍  അവരുടെ  ഭാഷയില്‍  അവതരിപ്പിക്കുമ്പോള്‍  അതില്‍  ശ്രദ്ധേയം  ആയ  ഒരു  ചേരുവക  ആണ് വിദഗ്ധമായി വൈകാരികത  കൂടി  ചേര്‍ത്ത് ഒരു  സാധാരണ  ചിത്രം  ആയി  മാറി  പോകാതെ  ഇരിക്കാന്‍  ഉള്ള  ശ്രദ്ധ.എന്ത്  കൊണ്ടാണ്  ഇത്തരം  ചിത്രങ്ങള്‍  ശ്രദ്ധിക്കപ്പെടുന്നു   എന്ന്  നോക്കിയാല്‍  ഹോളിവുഡ്  സിനിമകളില്‍  ഓരോ  കാലത്തെ  ട്രെണ്ടുകളിലും  ഇത്തരം  ചിത്രങ്ങള്‍  വരാറുണ്ട്.എന്നാല്‍  അതെല്ലാം  ഉപയോഗിക്കുന്ന  സ്ഥിരം  ഫോര്‍മുല  ഉപേക്ഷിച്ചുള്ള  അവതരണം  ആയിരിക്കും ഈ  ചിത്രങ്ങളുടെ  എല്ലാം  വിജയത്തിന്റെ  കാരണം.Train to Busan എന്ന  സോമ്പി  ചിത്രം  ശ്രദ്ധിക്കുക.അത്  പോലെ  ആണ്  The Host  എന്ന  ചിത്രവും.കൊറിയന്‍  ചിത്രങ്ങളുടെ  ആരാധകര്‍ക്ക് ഇഷ്ടം  ആകാവുന്ന  ചിത്രം.

More movie  suggestions @www.movieholicviews.blogspot.ca


   

No comments:

Post a Comment