Sunday 6 November 2016

706.SEOUL STATION(KOREAN,2016)

706.SEOUL STATION(KOREAN,2016),|Horror|Animation|,Dir:Sang-ho Yeon,Voices:-Seung-ryong Ryu, Franciska Friede, Joon Lee.


  "Before TRAIN TO BUSAN there was 'SEOUL STATION' "

    ബുസാനിലേക്ക്  ഉള്ള  ആ ട്രെയിന്‍  യാത്രയുടെ  ഓര്‍മ്മകള്‍ ആയി  വന്ന  സോമ്പി  ചിത്രം  ഒരു  പക്ഷെ  ഒരു  കൊറിയന്‍  ചിത്രത്തിന്  കിട്ടാവുന്ന ഏറ്റവും  മികച്ച  സ്വീകരണം  ആകും  ലോകം  എമ്പാടും  ലഭിച്ചതും.കൊറിയന്‍  സിനിമകളെ  കുറിച്ച്  പല  തരത്തില്‍  ഉള്ള  മുന്‍  വിധികള്‍  ഉണ്ടായിരുന്ന  ഒരു  കൂട്ടം  പ്രേക്ഷകരെ  കൊറിയന്‍  സിനിമകളുടെ  വ്യത്യസ്തം  ആയ  ലോകത്തേക്ക്  കൊണ്ട്  ചെല്ലാന്‍  ആ  ചിത്രത്തിന്  കഴിഞ്ഞൂ  എന്ന്  വേണം  കരുതാന്‍.പ്രത്യേകിച്ചും ആ  ക്ലൈമാക്സ്  ഒക്കെ  വേറെ  ഒരു  സിനിമ  ലോകത്ത്  നിന്നും  അവതരിപ്പിക്കപ്പെടാന്‍  സാധ്യത  ഇല്ല  എന്ന്  നിസംശയം  പറയാം.ഇനി ഈ  ചിത്രത്തിലേക്ക്.സംവിധായകന്‍  സാംഗ്  ഹോ  തന്റെ  സ്ഥിരം  തട്ടകം  ആയ  അനിമെഷനിലേക്ക്  ആണ്  ബുസാനിലേക്ക്  ഉള്ള  യാത്രയുടെ  prequel  ആയി  പോയത്.

  എല്ലാത്തിന്റെയും  ആരംഭം സിയോളില്‍  നിന്നും  ആയിരുന്നു.തളര്‍ന്നു  നടന്നു  വരുന്ന  ആ വൃദ്ധനു  എന്തോ  അപകടം  പറ്റിയിട്ടുണ്ടായിരുന്നു.എന്നാല്‍  തിരക്കേറിയ  നഗര  ജീവിതത്തില്‍ അലിഞ്ഞു  ചേര്‍ന്ന  ആര്‍ക്കും  അയാളെ  ശ്രദ്ധിക്കാന്‍  പോലും  കഴിഞ്ഞില്ല.ശ്രദ്ധിച്ച ആളുകള്‍ക്ക്  പോലും  അയാളുടെ  ബാഹ്യ രൂപവും  ഗന്ധവും  പോലും  അസഹനീയം  തോന്നി.ഈ  സിനിമയുടെ  കഥയിലെ  മുഖ്യ  മൂന്നു  കഥാപാത്രങ്ങള്‍  ആണ്  കഥാഗതിയെ  നിയന്ത്രിക്കുന്നത്‌. ഹയെ സുന്‍  എന്ന  മുന്‍  അഭിസാരിക  ഇപ്പോള്‍  തന്‍റെ  പഴയ  ജീവിതത്തില്‍  നിന്നും  മാറി  ജീവിക്കുക  ആണ്.എന്നാല്‍  അവളുടെ പുരുഷ  സുഹൃത്ത്‌  കി  വൂംഗ്  അവളെ  വീണ്ടും  കച്ചവട  ചരക്കു  ആക്കാന്‍  ശ്രമിക്കുന്നു.ആ  ദിവസം  അവള്‍  അതറിയുന്നു.അവള്‍  അവനുമായി  അതിന്റെ  പേരില്‍  ഉടക്കുന്നു.അന്ന്  അവളെ  അന്വേഷിച്ചു  മൂന്നാമത്  ഒരാള്‍  കൂടി  എത്തുന്നു.ഇവരുടെ  കണ്ണിലൂടെ  ആണ്  സോമ്പി  ആക്രമണം  അവതരിപ്പിക്കുന്നത്‌.

   ആക്രമാസക്തര്‍  ആയ  മനുഷ്യര്‍.ഒരു  പക്ഷെ  സ്ഥിരം  ഇത്തരം  സോമ്പി  ചിത്രങ്ങള്‍   ശാസ്ത്രീയ  വിശദീകരണങ്ങള്‍  ഒക്കെ  കൊടുത്തു  സ്ഥിരം  ഫോര്‍മാറ്റില്‍  എടുക്കുമ്പോള്‍  ഇവിടെ  സംവിധായകനും  എഴുത്തുകാരനും ആയ  സാംഗ്  ഹോ നേരത്തെ  പറഞ്ഞ  ആ  കൊറിയന്‍  സിനിമാ രീതി  ആണ്  പിന്തുടര്‍ന്നിരിക്കുന്നത്.മനുഷ്യന്റെ  പക.ഒരു  പക്ഷെ  ജനങ്ങളെ  സംരക്ഷിക്കേണ്ട  എന്ന്  ജനം  എങ്കിലും  വിശ്വസിക്കുന്ന  ആളുകളുടെ  അനാസ്ഥ.സഹജീവിയെ  കണ്ടാല്‍  ഒന്ന്  നോക്കുക  പോലും  ചെയ്യാതെ  പോകുന്ന  ജനങ്ങള്‍  എന്നിവരെല്ലാം സ്വാര്‍ഥത  കാരണം  എന്തെല്ലാം  രീതിയില്‍  അപകടകാരികള്‍  ആകും  എന്ന്  ബുസാനിലേക്ക്  ഉള്ള  ട്രെയിന്‍  യാത്രയില്‍  കണ്ടതാണ്.ഒരു  സോമ്പി  ചിത്രത്തിലൂടെ  അപ്രതീക്ഷിതമായി  സാമൂഹിക  വിമര്‍ശനം  നടത്തുക  എന്നതും  നല്ല  ഒരു  കാര്യമാണ്.Train To Busan  പ്രതീക്ഷിച്ചു  ഈ  ചിത്രം  കാണാതെ  ഇരിക്കുന്നതാകും  നല്ലത്.കാരണം  ഇത്  അനിമേഷന്‍  ചിത്രം  ആണ്.എന്നാല്‍  ആദ്യം  ഇറങ്ങിയ  സിനിമ  നല്‍കിയ  കൌതുകം  ഈ  ചിത്രത്തെയും  പ്രിയങ്കരം  ആക്കും  എന്നതില്‍  സംശയം  ഇല്ല.പ്രത്യേകിച്ചും   കൊറിയന്‍  സിനിമകളുടെ  ആരാധകര്‍ക്ക്  ഉണ്ടാകാന്‍  സാധ്യത  ഉള്ള  ആ  ആകാംക്ഷ  നില  നിര്‍ത്താന്‍  കഴിഞ്ഞിട്ടുണ്ട്  ഈ ചിത്രത്തിലൂടെ.ഒപ്പം  ക്ലൈമാക്സിലെ  അപ്രതീക്ഷിത  ട്വിസ്റ്റും.


  More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment

1835. Oddity (English, 2024)