Saturday 30 July 2016

678.THE YOUNG VICTORIA(ENGLISH,2009)

678.THE YOUNG VICTORIA(ENGLISH,2009),|Romance|Drama|,Dir:- Jean-Marc Vallée,*ing:-Emily Blunt, Rupert Friend, Paul Bettany.


    വിക്റ്റോറിയന്‍  കാലഘട്ടം  എന്ന്  ചരിത്രത്തില്‍  എഴുതി  ചേര്‍ക്കപ്പെട്ട  കാലത്ത്  ബ്രിട്ടീഷ് രാജ്ഞി  ആയിരുന്നു  വിക്റ്റോറിയ  മഹാറാണി."യൂറോപ്പിന്റെ  മുത്തശി"  എന്നും  അറിയപ്പെട്ടിരുന്ന  അവരുടെ അടുത്ത  തലമുറ ബ്രിട്ടീഷ്  അധിനിവേശം ലോകം  മുഴുവനും  എത്തിച്ചു  എന്ന്  പറയാം.ലോകം  അടക്കി  ഭരിക്കാന്‍  ഒരുങ്ങിയ  ബ്രിട്ടീഷ്  രാജകുംബതില്‍  ഒരു  കാലത്ത്  അനന്തരാവകാശി  ആയി  അവശേഷിച്ചത് കുഞ്ഞു  വിക്റ്റോറിയ  ആയിരുന്നു.പിതാവായ  പ്രിന്‍സ്  എഡ്വര്‍റഡ്  മരണത്തിനു  ശേഷം സര്‍ ജോണ്‍  കൊണ്രോയ് വിക്റ്റോറിയയുടെ അമ്മയുടെ അടുക്കല്‍  സ്വാധീനം  ചെലുത്തുകയും Regency സംവിധാനം നിര്‍ത്തലാക്കാന്‍  കുഞ്ഞു  വിക്റ്റൊരിയയെ  നിര്‍ബന്ധിക്കുകയും  ചെയ്യുന്നു.

  കുഞ്ഞു  നാളില്‍  തുടങ്ങി വിക്റ്റോറിയ രാജകുമാരി  ആയി  ജനിക്കുകയും  എന്നാല്‍  സ്വര്‍ണ കൂട്ടില്‍  അകപ്പെടുകയും  ചെയ്ത  അവസ്ഥയില്‍  ആയിരുന്നു  അവള്‍.മറ്റുള്ള  കുട്ടികളോടൊപ്പം വിദ്യാഭ്യാസം  പോലും  ചെയ്യാന്‍  കഴിയാതെ  ഇരുന്ന  അവള്‍  എന്നും  ഏകാന്തത  അനുഭവിച്ചിരുന്നു,ഒരു  രാജ്ഞി  ആയി  പതിനെട്ടു  വയസ്സിനു  അപ്പുറം  മാറെണ്ടിയിരുന്ന   അവള്‍ക്കു  അതിനായുള്ള പാകപ്പെടുത്തല്‍  ആയിരുന്നു  അത്.

    കുഞ്ഞു  വിക്റ്റോറിയയുടെ  വളര്‍ച്ചയുടെ ഓരോ  കാലഘട്ടവും  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.ആ  കാലത്തേ  ബ്രിട്ടന്‍റെ  ചരിത്രം  തന്നെ  ആയിരുന്നു  അവരുടെ  വളര്‍ച്ചയുടെ  കാലഘട്ടവും.അവരുടെ  പ്രണയം,അവരുടെ  തീരുമാനങ്ങള്‍  എല്ലാം  ഉള്‍പ്പെടുത്തി ചരിത്രത്തോട്  നീതി  പുലര്‍ത്തി  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.എമിലി  ബ്ളണ്ട്  വിക്റ്റോറിയ  രാജ്ഞി  ആയി  മികച്ച  അഭിനയം  ആണ്  കാഴ്ച  വച്ചിരിക്കുന്നത്.അസ്തമിക്കാത്ത  സൂര്യന്റെ  സാമ്രാജ്യത്തിന്റെ  ചരിത്രത്തിലെ  ഒരു  കാലഘട്ടം റൊമാന്‍സിന്റെ  അകമ്പടിയോടെ  അവതരിപ്പിക്കപ്പെട്ടിരിക്കുന്നു  ഈ ചിത്രത്തില്‍.

More movie  suggestions @www.movieholicviews.blogspot.ca

No comments:

Post a Comment

1835. Oddity (English, 2024)