Wednesday 8 June 2016

665.DEAD TIME:KALA(INDONESIAN,2007)

665.DEAD TIME:KALA(INDONESIAN,2007),|Thriller|Mystery|Fantasy|,Dir:-Joko Anwar,*ing:-Donny Alamsyah, Fachry Albar, Ario Bayu.


   ഇന്തോനേഷ്യന്‍ സിനിമകള്‍ നിലവാര  തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു Dead Time:Kala എന്ന ചിത്രത്തിന്റെ   വരവ്.ജോക്കോ അന്‍വര്‍ എന്ന സംവിധായകന്‍ അവതരിപ്പിച്ച  ഈ നിയോ-നോയിര്‍  ചിത്രം  വളരെയധികം പ്രശംസ  നേടുകയുണ്ടായി  നിരൂപകമാരുടെ  ഇടയില്‍  നിന്നും.ഒരു സിനിമയെ relate ചെയ്യാന്‍ പറ്റുന്ന genre  യില്‍  അവതരിപ്പിക്കുന്നത്‌  സ്ഥിരം കാണുന്ന പ്രേക്ഷകന് മറ്റൊരു  അനുഭവം  ആയിരിക്കും  ഈ ചിത്രം.ലോക സിനിമയെ വച്ച് താരതമ്യം  ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വാചകം ഒരു അതിശയോക്തി  ആകുമെങ്കിലും,ഇന്തോനേഷ്യന്‍ സിനിമയ്ക്ക് നിലവാരമുള്ള  ഒരു  ചിത്രം  തന്നെ  ആയിരുന്നു ഇത്.

   പേരില്ലാത്ത ഒരു  രാജ്യത്തു ജീവനോടെ കത്തിക്കരിഞ്ഞ  മനുഷ്യരുടെ സംഭവങ്ങളില്‍ നിന്നും ആണ് ചിത്രത്തിന്റെ തുടക്കം.അസ്വാഭാവികം  ആയ സംഭവങ്ങള്‍  രാജ്യത്ത് സംഭവിക്കുന്നു.എന്നാല്‍ വെറും മരണങ്ങള്‍ക്ക്  അപ്പുറം വലിയൊരു നിഗൂഡത കൂടി  ഈ  സംഭവങ്ങളെ പിന്തുടരുന്നുണ്ട്.ഇറോസ് ,ഹെണ്ട്രോ  എന്നീ  പോലീസുകാര്‍ ആയിരുന്നു ഈ കേസന്വേഷണം നടത്തിയിരുന്നത്.ഒരു ജ്രെനളിസ്റ്റ് ആയ ജാനസും  ഈ കേസ്  അന്വേഷണത്തില്‍  ഉണ്ടായിരുന്നു.മരിച്ചവരില്‍ ഒരാളുടെ ഭാര്യയില്‍  നിന്നും രഹസ്യമായി  ലഭിച്ച  വിവരം  എന്നാല്‍  ജാനസിന്റെ  ജീവനും  അപകടമായി.അപ്രസക്തം  എന്ന് തോന്നുന്ന  ഒരു വാചകം.എന്നാല്‍  അതിന്റെ  പിന്നില്‍ വലിയൊരു കഥ  ഉണ്ടായിരുന്നു എന്ന് ആരൊക്കെയോ   സംശയിക്കുന്നു,


   അതിനെ സാധൂകരിക്കുന്ന  രീതിയില്‍  ആയിരുന്നു  പിന്നെ നടന്ന  സംഭവങ്ങള്‍.മരണം മുന്നില്‍ കാണുന്ന സംഭവങ്ങള്‍ പലരും അഭിമുഖീകരിക്കേണ്ടി വരുന്നു.കൊലപാതകങ്ങള്‍  വീണ്ടും  സംഭവിക്കുന്നു.എന്നാല്‍ ഉത്തരം  കിട്ടാത്ത  കടങ്കഥകള്‍ ആയി  മരണങ്ങളും  തുടരുന്നു.ഫാന്ടസിയില്‍  പൊതിഞ്ഞ കഥയുമായി ചിത്രം  മറ്റൊരു  തലത്തിലേക്ക്  ഉയരുമ്പോള്‍ അവസാന കുറച്ചു സമയം  ചിത്രം ആദ്യം  കണ്ടത്തില്‍ നിന്നും വേറിട്ട്‌  നില്‍ക്കുന്നതായി  തോന്നും.ഒരു  രണ്ടാം ഭാഗത്തിന്  സാധ്യത ഉണ്ടായിരുന്നെങ്കിലും പിന്നീട്   ഒരു  ഭാഗം  വന്നില്ല.ഇന്തോനേഷ്യന്‍  സിനിമ  പിന്നീട്  നല്ല സിനിമകള്‍ നല്‍കിയെങ്കിലും അവരുടെ സിനിമ ചരിത്രത്തില്‍  നല്ലൊരു  സ്ഥാനം  ഉണ്ട്  ഈ ചിത്രത്തിന് .

No comments:

Post a Comment

1835. Oddity (English, 2024)