Thursday 4 February 2016

604.OFFICE(KOREAN,2015)

604.OFFICE(KOREAN,2015),|Thriller|,Dir:-Won-Chan Hong,*ing:-Seong-woo Bae, Eui-sung Kim, Ah-sung Ko .


   മോശം മാനസികാവസ്ഥകള്‍  മനുഷ്യരെക്കൊണ്ട്  ഏറ്റവും മോശം  ആയതു  വരെ  ചെയ്യിക്കും.കോര്‍പ്പറേറ്റ്  ലോകത്തില്‍  കഠിനമായി  ജോലി  ചെയ്യുന്നതിലും  കൂടുതല്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നത് എന്ത്  ആണെന്ന്  മനസ്സിലാകാത്ത  പല  ആളുകളും  ഉണ്ടാകും.ഒരു  പക്ഷെ "Unsung Heroes" എന്നൊക്കെ  വിളിക്കാം  അവരെ.അങ്ങനെ  ഒരു ജോലിക്കാരന്‍  ആണ് കിം-ബിയൂംഗ്.വളരെ ശാന്തന്‍  ആയ  ഒരു  മനുഷ്യന്‍.പതിവ് പോലെ അയാള്‍  അന്നും  വീട്ടില്‍  എത്തി.ടി  വി  കണ്ടുക്കൊണ്ടിരിക്കുന്ന  അമ്മ.പാചകം  ചെയ്യുന്ന  ഭാര്യ.കാലു  വയ്യാത്ത മകന്‍.ഇവരോടൊപ്പം  അയാള്‍  അന്ന്  ഭക്ഷണം  കഴിക്കുന്നു.ജോലി  കഴിഞ്ഞു  വന്നിട്ടും  വേഷം മാറാത്ത അയാളോട് ഭാര്യ  എന്ത്  കൊണ്ട്  വേഷം  മാറിയില്ല  എന്ന  ചോദ്യത്തിന്  അയാള്‍  ഒന്നും  മിണ്ടിയില്ല.

   എന്നാല്‍  അടുത്ത  നിമിഷം  സംഭവിച്ചത്  വേറെ  ഒന്നായിരുന്നു.അയാളുടെ മനസ്സ് ആകെ  മാറി.അയാളുടെ പ്രവൃത്തി അതി  ഭീകരം  ആയിരുന്നു.ഒരു  ചുറ്റിക  കൊണ്ട് അയാള്‍  അവരെ  എല്ലാം  കൊല്ലുന്നു.പ്രശ്നങ്ങള്‍  ഒന്നും  ഇല്ല  എന്ന്  തോന്നിക്കുന്ന  ശാന്തനായ  മനുഷ്യന്‍.അയാള്‍  എന്തിനാണ്  അങ്ങനെ  ചെയ്തത്?അടുത്ത  ദിവസം  പോലീസ് അയാള്‍  ജോലി  ചെയ്ത  സ്ഥലത്ത് അന്വേഷണത്തിന്  എത്തുന്നു.പുതുതായി  intern  ആയി  ജോലിക്ക്  കയറിയ ലീ മി രേ  എന്ന  പെണ്‍ക്കുട്ടി അവിടെ  എത്തിച്ചേരുമ്പോള്‍  ആണ്  ആ വിവരം  അറിയുന്നത്.പോലീസ്  അവിടെ  ജോലി  ചെയ്തവരെ  എല്ലാം  ചോദ്യം  ചെയ്യുന്നു.പ്രത്യേകിച്ചും  അയാളുടെ  സെയില്‍സ്  ടീമില്‍  ഉണ്ടായിരുന്നവരെ.

    കേസ് അന്വേഷണം  നടത്തിയ ജോംഗ്  ഹൂന്‍   അവിടെ  എന്തോ  പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി  തോന്നുന്നു.എന്നാല്‍  ആരുടേയും വാക്കുകളില്‍  പ്രശ്നങ്ങ  ഒന്നും  കാണുന്നില്ല.പ്രത്യേകിച്ചും കിം  ബിയൂംഗ്  എന്ന  ജോലിക്കാരനെ  കുറിച്ചും  അയാളുടെ  പുറത്തെ  ജീവിതത്തെ  കുറിച്ചും  എല്ലാവര്‍ക്കും  നല്ല  അഭിപ്രായം  ആണ്  ഉണ്ടായിരുന്നത്.ആരും  അയാളെ  കുറിച്ച്  മോശം  ഒന്നും  പറയുന്നില്ല.എന്നാല്‍  അവിടെ  ഒരു  കാര്‍മേഘം  ഉള്ളത്  പോലെ  ജോംഗ്  ഹൂനു  തോന്നുന്നു.എന്തിനാണ് കിം  ബിയൂംഗ് ആ  കൊലപാതകങ്ങള്‍  ചെയ്തത്?ഈ കേസ്  അന്വേഷണവും  അതിനെ  ചുറ്റിപ്പറ്റി  ഉള്ള  സംഭവങ്ങളും  ആണ്  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്‌.കൊറിയന്‍  മിസ്റ്ററി/ത്രില്ലര്‍  ചിത്രങ്ങളുടെ  പ്രേക്ഷകര്‍ക്ക്‌  ഇഷ്ടമാകുന്ന  രീതിയില്‍  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്/പ്രത്യേകിച്ചും  അവസാനം  കഥ  മാറുന്ന  രീതി  ഒക്കെ.

NB:-ഇതേ  പേരില്‍  ഉള്ള  ഹോംഗ് കോംഗ് ചിത്രവും  ഉണ്ട്,എന്നാല്‍  വ്യത്യസ്തമായ  genre.

More movie suggestions @www,movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)