561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977),|Action|Adventure|Fantasy|,Dir:-George Lucas,*ing:-Mark Hamill, Harrison Ford, Carrie Fisher
ശക്തമായ ഏകാധിപത്യ വ്യവസ്ഥയോട് പൊരുതുന്ന ഒരു കൂട്ടം കലാപകാരികള്‍.നിരന്തരമായ കലാപങ്ങള്‍ ചുറ്റും ഉള്ള എന്തിനെയും നശിപ്പിക്കാന്‍ ഉള്ള കഴിവ് നേടുമ്പോള്‍ അതിനെ തകര്‍ക്കാന്‍ മറ്റൊരു കൂട്ടര്‍ ശ്രമിക്കും.ജോര്‍ജ് ലൂക്കാസിന്റെ എക്കാലത്തെയും മികച്ച പരമ്പരയായ സ്റ്റാര്‍ വാര്‍സ് എന്ന ചിത്രത്തിന്‍റെ മൂല കഥ ഭൂമിയിലെ മനുഷ്യര്‍ക്ക് പരിചിതം ആണ്.ലോക ജനത അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന ഒരു വിധം രാജ്യങ്ങളില്‍ എല്ലാം സംഭവിക്കുന്നത് സാങ്കല്‍പ്പികമായ ഗ്രഹങ്ങള്‍ തമ്മില്‍ ഉള്ള അധികാരത്തിന്‍റെ കാവലാളാകാന്‍ ഉള്ള യുദ്ധം ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ആദ്യ ചിത്രം ഇവിടെ തുടങ്ങുന്നു.
അക്കാദമി പുരസ്ക്കാര വേദിയില്‍ പത്തു നോമിനേഷനുകള്‍ ലഭിച്ച ഈ ചിത്രം അതില്‍ ആറെണ്ണം നേടുകയും ഉണ്ടായി.മികച്ച കലാസംവിധാനം,വസ്ത്രാലങ്കാരം,ശബ്ദലേഖനം,എഡിറ്റിംഗ്,വിഷ്വല്‍ എഫക്ട്സ് എന്നീ സാങ്കേതിക വിഭാഗങ്ങളിലും സംഗീതം എന്നിവയിലും ആണ് ചിത്രം ആ വര്‍ഷത്തെ ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ തരംഗം ആയി മാറിയത്.തലമുറകള്‍ പിന്നീട് ഈ ചിത്രത്തെ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രമായി മാറ്റി.36 വര്‍ഷങ്ങള്‍ക്കു അപ്പുറം 2013 ല്‍ പോലും ചിത്രം അമേരിക്കയിലും കാനഡയിലും ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി കണക്കു കൂട്ടലുകളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
Death Star എന്ന ഗലക്ട്ടിക് സാമ്രാജ്യത്തിന്റെ Space Station അതീവ ശക്തം ആണ്.മറ്റുള്ള ഗ്രഹങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആയ അത് പഴയ ജെഡി ആയിരുന്ന Lord Darth Vander ന്‍റെ മേല്‍നോട്ടത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.അതിനെതിരെ പ്രവര്‍ത്തിക്കുന്ന കലാപകാരികളെ സഹായിക്കുന്നത് ലിയ രാജകുമാരി ആണ്.അക്വില എന്ന ഗ്രഹത്തിലെ രാജകുമാരി ആയ ലിയ സാമ്രാജ്യ ശക്തികളുടെ പിടിയില്‍ അകപ്പെടുന്നു.ഡെത്ത് സ്റ്റാറിന്റെ രൂപകല്‍പ്പന അറിയാവുന്ന കുഞ്ഞന്‍ റോബോട്ട് R2-D2, അതിന്‍റെ ഭാഷ മനസ്സിലാക്കി അവതരിപ്പിക്കുന്ന C-3PO എന്നിവ അവിടെ നിന്നും രക്ഷപ്പെടുന്നു.ഈ സമയം കലാപകാരികള്‍ക്ക് പുതിയൊരു കൂട്ട് ലഭിക്കുന്നു.ലുക്ക് സ്കൈ വാക്കര്‍.ലുക്ക് എങ്ങനെ അവരുടെ ഒപ്പം എത്തി എന്നും അവരുടെ ശ്രമങ്ങളില്‍ എങ്ങനെ അവന്‍ പങ്കാളി ആയി എന്നതും ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.Motion Control Photography ഉപയോഗിച്ച് ചെയ്ത ഇതിലെ ഗ്രാഫിക്സ് ഒക്കെ ഇന്നത്തെ തലമുറയ്ക്ക് കൗതുകം ആയി തോന്നാമെങ്കിലും അന്നത്തെ തലമുറയ്ക്ക് ഒരു വിസ്മയം ആയിരുന്നു ഈ ചിത്രം.ഇന്നും സ്റ്റാര്‍ വാര്‍സ് ഒരു തരംഗം ആയി പുതിയ ഭാഗം തിയറ്ററുകളില്‍ വരുമ്പോഴും അതിനെല്ലാം തുടക്കം ഇവിടെ നിന്നും ആയിരുന്നു.ഐതിഹാസികം ആയ തുടക്കം.Star Wars:Episode IV:A New Hope.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment