556.FOUR LIONS(ENGLISH,2010),|Comedy|,Dir:-Christopher Morris,*ing:-Will Adamsdale, Riz Ahmed, Adeel Akhtar
തലച്ചോറില്‍ മതം കുത്തി വയ്ക്കുന്നതിലെ ഏറ്റവും വലിയ ദോഷം ആണ് അതിലെ വയലന്‍സിനോട് ഉണ്ടാകുന്ന പ്രത്യേക ഇഷ്ടം.അതും മതം വിഭാവനം ചെയ്യുന്ന ലോകം നിലവില്‍ വരണം എന്ന് വ്യക്തമായി ആഗ്രഹിക്കുന്ന ആളുകള്‍,അവരുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പ്രത്യേക രീതികളില്‍ മതാനുഭാവം ഉള്ളവരെ അവരുടെ ആശയങ്ങളുടെ അടിമകള്‍ ആക്കി മാറ്റുന്നു.പ്രത്യേകിച്ചും ചിന്തകളെ നിയന്ത്രിക്കുന്നത് തലച്ചോറ് അല്ലാതെ ആവുകയും അത് മറ്റൊരാളുടെ നാവില്‍ നിന്നും വമിക്കുന്ന വിഷ വാക്കുകള്‍ ആകുമ്പോള്‍ അവ ദോഷം ചെയ്യുന്നു.അത്തരം ഒരു അവസ്ഥയില്‍ അകപ്പെട്ട കുറച്ച് ആളുകളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
തമാശയിലൂടെ,പരിഹാസരൂപേണ ആണ് വളരെയധികം ആനുകാലികം ആയ ഒരു വിഷയം അവതരിപ്പിച്ചിരിക്കുന്നത്.യാഥാസ്ഥിക മതാനുഭാവികള്‍ അവരുടെ വിശ്വാസങ്ങളെ കെട്ടി പുണര്‍ന്നു ജീവിക്കുന്നതും എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മതാനുഭാവികള്‍ അല്ലാത്തവരെ കൊന്നൊടുക്കണം എന്ന് പറഞ്ഞു നടക്കുന്ന ഭീകരമായ മാനസികാവസ്ഥ ഉള്ള ഒരു കൂട്ടം ആളുകളെ ആണ് ഈ ചിത്രം ലക്‌ഷ്യം വച്ചിരിക്കുന്നത്.ഇംഗ്ലണ്ടില്‍ ജീവിക്കുകയും അവിടത്തെ ജീവിത രീതികളെ കുറ്റം പറയുകയും ചെയ്യുന്ന ഒമര്‍ ആ രണ്ടാം വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുന്നത്.ഒമറിന്റെ സഹോദരന്‍,മതത്തെ സ്നേഹിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു.എന്നാല്‍ അതില്‍ ഒന്നും താല്‍പ്പര്യം ഇല്ലാതെ ആളുകളെ കൊന്നൊടുക്കണം എന്ന ചിന്ത ആണ് ഒമറിന് ഉള്ളത്.അയാളുടെ മകനെയും ഭാര്യയേയും അയാള്‍ ആ മനോനിലയില്‍ എത്തിക്കുന്നു.ഒപ്പം കൂടുന്ന വാജ് എന്ന അധികം വിവരം ഇല്ലാത്ത യുവാവ്,ബാരി എന്ന മത പരിവര്‍ത്തനം ചെയ്യപ്പെട്ട ആള്‍,ഫൈസല്‍ എന്നിവര്‍ ആയിരുന്നു ഒമറിന്റെ ആശയങ്ങള്‍ പങ്കു വയ്ക്കുന്നവര്‍.ഫൈസല്‍ കാക്കകളെ ഉപയോഗിച്ച് ബോംബു വയ്ക്കാന്‍ ഒക്കെ ശ്രമിക്കുന്നത് രസകരമാണ്.തീവ്രവാദത്തിലൂടെ കാഫീറുകളെ കൊന്നൊടുക്കി സ്വര്‍ഗം പുല്‍കാന്‍ ആഗ്രഹിക്കുന്നതൊക്കെ എത്ര ബാലിശമായ മണ്ടന്‍ ആശയങ്ങള്‍ ആണെന്ന് ചിത്രം അവതരിപ്പിക്കുന്നുണ്ട്.
പാക്കിസ്ഥാനില്‍ തീവ്രവാദ പരിശീലനത്തിന് പോകുന്നത് മുതല്‍ ഇവരുടെ ഓരോ പ്രവര്‍ത്തിയും രസകരം ആയിരുന്നു.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചിലരുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാന്‍ ആയി ലോകം മൊത്തം നടക്കുമ്പോള്‍ ആ വിപത്തിന്റെ ദോഷ വശത്തെ വളരെയധികം നല്ല രീതിയില്‍ പരിഹസിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. പ്രത്യേകിച്ചും വാജിനെ പോലെ ഉള്ള ഒരു കഥാപാത്രം.ശരി/തെറ്റ് എനിവ തിരിച്ചറിയാന്‍ അവനു കഴിയാതെ ആവുകയും പിന്നീട് സത്യം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഹൃദയവും തലച്ചോറും തമ്മില്‍ മാറ്റി ചിന്തിക്കാന്‍ ഒക്കെ പറയുന്നത് ശരിക്കും അപകടകരമായ സാഹചര്യങ്ങള്‍ എങ്ങനെ ലോകം നേരിടേണ്ടി വരുന്നു എന്ന് കാണിക്കുന്നു.ഒരു പക്ഷെ മതങ്ങളും ഗ്രന്ഥങ്ങളും പറയുന്നതിനെ കണ്ണടച്ച് വിശ്വസിക്കുന്നതിലും ഭീകരം ആയിരിക്കും മനുഷ്യന്‍ പുരോഗതി കൈ വരിച്ചിട്ടില്ലാത്ത കാലത്ത് പ്രചരിക്കപ്പെട്ട വിശ്വാസങ്ങള്‍ ഇക്കാലത്ത് വളച്ചൊടിച്ചു അവതരിപ്പുമ്പോള്‍ ഉണ്ടാവുക.തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Four Lions.
More movie suggestions@www.movieholicviews.blogspot.com

More movie suggestions
No comments:
Post a Comment