548.SUPER(ENGLISH,2010),|Comedy|Action|Adventure|,Dir:-James Gunn,*ing:-Rainn Wilson, Ellen Page, Liv Tyler.
അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങള്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന സിനിമകള്‍ കാലാകാലങ്ങളായി ഓരോ തലമുറയും ഇഷ്ടപ്പെടുന്നു.ജീവിത യാതാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുന്നത് വരെ അത്തരം കഥാപാത്രങ്ങളോട് ഇഷ്ടം തോന്നുകയും അവരെ ആരാധിക്കാനും അനുകരിക്കാനും വെമ്പല്‍ കൊള്ളുന്ന ബാല്യം പലര്‍ക്കും ഉണ്ടായിരിക്കും.എന്നാല്‍ ജീവിതത്തിലെ മറ്റൊരു ഭാഗത്ത് സത്യം മനസ്സിലാകുമ്പോള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ താന്‍ എത്ര മാത്രം ശക്തന്‍ ആണെന്ന് വിചാരിക്കണ്ട അവസ്ഥയില്‍ ആകുന്നു പലരും.കുട്ടിക്കാലം മുതല്‍ ഉള്ള പരിഹാസങ്ങള്‍,ശകാരങ്ങള്‍ തുടങ്ങി ജീവിതത്തില്‍ രണ്ടു അവസരങ്ങളില്‍ ഒഴികെ ഒരിക്കലും ആത്മവിശ്വാസം സ്വയം തോന്നാത്ത അവസ്ഥയില്‍ ഉള്ള ഫ്രാങ്ക് എന്ന കഥാപാത്രം ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം.
അയാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആയി അയാള്‍ കണക്കാക്കുന്നത് ഒരിക്കല്‍ തന്റെ മുന്നിലൂടെ ഓടി പോയ കള്ളനെ പോലീസിനു കാണിച്ചു കൊടുത്തതും പിന്നെ തന്റെ ഭാര്യയായ സാറയെ വിവാഹം ചെയ്തതും ആണ്.ഫ്രാങ്ക് ആ രണ്ടു സംഭവങ്ങളും ചിത്രങ്ങള്‍ ആക്കി വരച്ചു ഭിത്തിയില്‍ ഒട്ടിച്ചിട്ടും ഉണ്ട് ഒരു സ്മരണിക പോലെ.എന്നാല്‍ ഒരു ദിവസം അയാള്‍ ഒരിക്കലും വിചാരിക്കാത്തത് സംഭവിച്ചു.അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് നഷ്ടമാകുന്നു.അയാള്‍ അത് തിരികെ ലഭിക്കാന്‍ ആയി ശ്രമിച്ചു.എന്നാല്‍ ശക്തരായ എതിരാളികള്‍.സമൂഹത്തില്‍ തിന്മ ചെയ്യുന്നവര്‍.അവരുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ ഉള്ള ശക്തി സ്വന്തം തലമുടി പോലും അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ തയ്യാറാകാത്ത ഫ്രാങ്കിന് ഇല്ലായിരുന്നു.
ആകസ്മികം ആയി ദൈവത്തെ കുറിച്ച് നടത്തുന്ന ഒരു പരിപാടി,അതും മതത്തിലേക്ക് യുവതി-യുവാക്കളെ ആകര്‍ഷിക്കാന്‍ ആയി കോമിക്സ് ബുക്കിലെ പോലെ കഥ അവതരിപ്പിക്കുന്ന പരിപാടി അയാള്‍ കാണാന്‍ ഇടയായി.ദൈവ വിശ്വാസി ആയ അയാള്‍,ഒരു പക്ഷെ അയാള്‍ക്ക് സ്വയം വിശ്വാസം ഉണ്ടാകാന്‍ ജീവിതത്തില്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം അതായിരിക്കും സ്വയം അമാനുഷിക കഥാപാത്രം ആകാന്‍ തീരുമാനിക്കുന്നു.ഒരു മനുഷ്യന്‍ എന്ന നിലയില്‍ പ്പോലും ശക്തി ഇല്ലാത്ത പാവം ഫ്രാങ്ക് എങ്ങനെ അമാനുഷിക കഥാപാത്രം ആയി മാറുന്നു എന്ന് ഈ കൊച്ചു അമാനുഷിക ചിത്രം അവതരിപ്പിക്കുന്നു.ഒരു ഫീല്‍ ഗുഡ് മൂവി പോലെ അവസാനിക്കുന്ന ഈ ചിത്രത്തില്‍ ശ്രദ്ധേയം ആകുന്നത് പശ്ചാത്തല സംഗീതം ആണ്.സിനിമയ്ക്ക് ഒരു പിടി കൂടി ശക്തി അതിലൂടെ കിട്ടുന്നുണ്ട്.ഒരു ചെറിയ കോമഡി/സൂപര്‍ ഹീറോ ചിത്രം ആണ് Super.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment