552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002),|Fantasy|Adventure|Action|,Dir:-Peter Jackson,*ing:-Elijah Wood, Ian McKellen, Viggo Mortensen.
ഹോബിറ്റ്,എല്‍വ്സ്,മനുഷ്യര്‍,കുള്ളന്മാര്‍ തുടങ്ങി എല്ലാവരും ഇരുട്ടിന്‍റെ അധിപനെ തടഞ്ഞു നിര്‍ത്താന്‍ ഉള്ള പോരാട്ടത്തിന്റെ തുടക്കം ആയിരുന്നു LOTR:The Fellowship Of The King എന്ന ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചത്.ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും തുടങ്ങുന്നത്.ഗണ്ടാള്‍ഫിന്റെ പോരാട്ടത്തില്‍ തുടങ്ങുന്ന ഈ ഭാഗം ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി കുറച്ചു കൂടുതല്‍ കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്തുന്നു.അതില്‍ പ്രധാനി ആണ് ആദ്യ ഭാഗത്ത് പരാമര്‍ശങ്ങളിലൂടെ പോയ ഒരിക്കല്‍ മോതിരത്തിന്റെ അവകാശി ആയിരുന്ന സീഗോള്‍.ഗോലം എന്ന വിളിപ്പേരില്‍ ഫ്രോടോയെയും കൂട്ടരെയും പിന്തുടരുന്ന സീഗോള്‍ രണ്ടു വ്യക്തിത്വത്തിന് ഉടമയാണ്.സീഗോള്‍ എന്ന പഴയ മോതിരത്തിന്റെ അധിപനായുള്ള ഒരു വശവും യാഥാര്‍ത്ഥ്യം മനസ്സിലാക്കി "അമൂല്യമായത്" കൈവശം ഉള്ള ആളെ ബഹുമാനിക്കുന്ന രണ്ടാം വശവും.
ഈ രണ്ടു വശവും തമ്മില്‍ ഉള്ള പോരാട്ടം ആണ് ചിത്രത്തില്‍ ഉടന്നീളം.പിന്നെ വന്ന പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രം ആണ് സംസാരിക്കുന്ന മരങ്ങള്‍.എന്റ്സ് എന്നറിയപ്പെടുന്ന അവരും മോതിരം നശിപ്പിക്കാന്‍ ഉള്ള പ്രയാണത്തില്‍ സാവധാനം ഉള്‍പ്പെടുന്നു.ഫ്രോടോയും സാമും യാത്ര തിരിച്ചതിനു ശേഷം പലതായി പിരിഞ്ഞ ബാക്കി ഉള്ളവരില്‍ ഒരു കൂട്ടര്‍ മറ്റൊരു ദൌത്യം ഏറ്റെടുക്കുന്നു.സാരുമാന്‍ ഇരുട്ടിന്റെ അധിപന് വേണ്ടി തയ്യാറാക്കിയ സൈന്യം തുടങ്ങുന്ന യുദ്ധം ഒരു വശത്ത്.മെറിയും പിപ്പിനും അവരെ കൊണ്ടാകും വിധം ചെയ്യാന്‍ ആയി പരിശ്രമിക്കുന്ന മറ്റൊരു ഭാഗം.പിന്നെ ഫ്രോടോയുടെയും സാമിന്റെയും യാത്ര.മൂന്നും സമാന്തരം ആയാണ് ചിത്രം അവതരിപ്പിക്കുന്നത്.
രണ്ടാം ഭാഗത്തിനെ കുറിച്ച് J. R. R. Tolkien ന്‍റെ പുസ്തകം വായിച്ചവരുടെ അഭിപ്രായത്തില്‍ ഹോബിറ്റിനു കഥയില്‍ ഉണ്ടായിരുന്ന പ്രാധാന്യം സിനിമയില്‍ ഇല്ല എന്നായിരുന്നു.അതിനെ ശരി വച്ച് കൊണ്ട് ഈ ഭാഗത്തില്‍ അരഗോന്‍ ആണ് ഈ ഭാഗത്തില്‍ നായകന്‍ ആയി മാറിയത്.ഫ്രോടോയുടെ സ്വഭാവം പലപ്പോഴും മാറി അവന്‍ അശക്തന്‍ ആകുന്നതു ഇത്തരം ഒരു എപിക് ചിത്രത്തില്‍ കൂടുതലായി അവതരിപ്പിക്കുന്നും ഉണ്ട്.ഗോലം എന്ന കഥാപാത്രം ആണ് ഈ ചിത്രത്തില്‍ എല്ലാവരെയും കൂടുതല്‍ ആകര്‍ഷിക്കുക.പ്രത്യേകിച്ചും അനിമേഷന്‍ ഉപയോഗിച്ച് ചെയ്ത ഈ കഥാപാത്രത്തിന്റെ രൂപത്തിലെ പൂര്‍ണത ആണ് കാരണം. ആറു വിഭാഗങ്ങളില്‍ ഓസ്ക്കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രം അതില്‍ രണ്ടെണ്ണം നേടുകയും ഉണ്ടായി.മികച്ച ശബ്ദലേഖനം ,വിഷ്വല്‍ എഫെക്ട്സ് എന്നിവയില്‍ ആയിരുന്നു അത്.അവസാന യുദ്ധ രംഗങ്ങള്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ഭാഗം.കഥ ഇവിടെയും അവസാനിക്കുന്നില്ല.അത് മൂന്നാം ഭാഗം ആയ LOTR:The Return Of The King ല്‍ തുടരും..ഇരുട്ടിന്റെ അധിപന്റെ മോതിരം നശിപ്പിക്കാന്‍ ഉള്ള യാത്ര...
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment