557.RUNNING TURTLE(KOREAN.2009),|Crime|Action|,Dir:-Lee Yeon-Woo,*ing:-Kim Yun-Seok,Jung Kyoung-Ho.
പല കൊറിയന്‍ ചിത്രങ്ങളിലും സാധാരണയായി അവതരിപ്പിക്കപ്പെടുന്ന ഒരു വസ്തുത ആണ് അധികം കഴിവില്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ .പോലീസ് ഉദ്യോഗസ്ഥര്‍ നായകന്മാരായി സിനിമകള്‍ ഇല്ല എന്നല്ല.എന്നാല്‍ അഴിമതിയും ,കഴിവ് കുറച്ചു കുറവും ഉള്ള കഥാപാത്രങ്ങള്‍ പല ചിത്രങ്ങളിലും കാണാറുണ്ട്.അത്തരത്തില്‍ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആയ പില്‍ സിയോംഗ്.സാധാരണ ജീവിതം നയിക്കുന്ന അയാളുടെ വീട്ടിലെ ദാരിദ്ര്യം കാരണം അയാളുടെ ഭാര്യ സോക്സുകള്‍ അടുക്കുന്ന ജോലി ചെയ്യുന്നു.ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ അവര്‍ ചെലവ് ചുരുക്കി ജീവിക്കുകയും അതെ സമയം തനിക്കു കിട്ടിയ ജീവിതത്തെ ശപിക്കുകയും ചെയ്യുന്നു.അവര്‍ ഇപ്പോഴും പില്‍ സിയോംഗും ആയി വഴക്കിലും ആണ്.
അയാള്‍ സ്ഥിരം പോകുന്ന ബാറിലെ ജോലിക്കാരിയുടെ കാമുകന്‍ ആണ് പിടിക്കിട്ടാപ്പുള്ളി ആയ സോംഗ് കി ടെ.അവിടത്തെ അധോലോകം ഒക്കെ ആയി ബന്ധം ഉണ്ടായിരുന്ന പില്‍ സിയോംഗ് പണത്തിനായി പലതും അവര്‍ക്ക് ചെയ്തു കൊടുത്തിരുന്നു.ഒരു ദിവസം ഭാര്യയുടെ അക്കൌണ്ടില്‍ നിന്നും പണം അവരറിയാതെ എടുത്തു അത് ഒരു കാളപ്പോരില്‍ പില്‍ സിയോംഗ് പന്തയം വയ്ക്കുന്നു.എന്നാല്‍ അപ്രതീക്ഷിതം ആയി അതില്‍ വിജയിച്ച അയാള്‍ക്ക് വലിയൊരു തുക ലഭിക്കുന്നു.എന്നാല്‍ ആതുക തട്ടി എടുക്കാന്‍ മറ്റൊരാള്‍ വരുന്നു.
ഒരു പക്ഷെ അലസമായി ഒരു പ്രയോജനവും ഇല്ലാതെ പോകുമായിരുന്ന ഒരു പോലീസുകാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ അയാളുടെ ഇടപ്പെടലിനു സാധിക്കുന്നു.ജീവിതത്തില്‍ പരാജയപ്പെട്ട ആള്‍ എന്നാല്‍ അത് വിദഗ്ധമായി മറച്ചു പിടിച്ചു സ്വന്തമായി ജീവിക്കുന്നു.എന്നാല്‍ അയാള്‍ കെട്ടിപ്പെടുത്തിയ ആ വലിയ നുണയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അയാളും നായകന്‍ ആകാന്‍ ശ്രമിക്കുന്നു.പില്‍ സിയോംഗിനു മുന്നോട്ടുള്ള ജീവിതം നോക്കി കാണുവാന്‍ ആ ശക്തി ആവശ്യവും ആയിരുന്നു.കുറച്ചു തമാശകള്‍ ഉള്ള ഒരു കൊച്ചു കൊറിയന്‍ വിജയ ചിത്രം ആണ് Running Turtle.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment