Monday 30 November 2015

544.SYBIL(ENGLISH,1976)

544.SYBIL(ENGLISH,1976),|Biography|Psycho-Thriller|Drama|,Dir:-Daniel Petrie,*ing:-Joanne Woodward, Sally Field, Brad Davis.

  "Multiple Personality Disorder" എന്ന ഇപ്പോള്‍ വ്യാപകമായി "Dissociative identity disorder" എന്ന പേരില്‍ അറിയപ്പെടുന്ന മാനസിക  അവസ്ഥ  തങ്ങളില്‍ അന്തര്‍ലീനമായ ബഹുമുഖ കഥാപാത്രങ്ങളെ  പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ധാരാളം  സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.ചില പ്രത്യേക സാഹചര്യങ്ങള്‍ ചിലര്‍ക്ക് ഇത്തരത്തില്‍ ഉള്ള പരിചിതമായതോ അതോ കെട്ടി ചമച്ചതോ ആയ കഥാപാത്രങ്ങള്‍ വഴി സ്വയം രക്ഷ ആയി മാറുന്നു.ഒരു പ്രത്യേക വസ്തു/ആളുകള്‍ എന്നിവയോടുള്ള ഭയം,പ്രതികാര ചിന്ത തുടങ്ങി മനസ്സിന്‍റെ താളം തെറ്റുന്ന ഏതു അവസ്ഥയിലും മനസ്സിന്‍റെ തന്നെ ഒരു self-defence എന്ന രീതിയില്‍ ഇത്തരം അവസ്ഥകളിലേക്ക് ആളുകള്‍ വഴുതി വീഴാറുണ്ട്‌.സാധാരണ ആളുകളില്‍ നിന്നും ദുര്‍ബലമായ ചിന്തകള്‍ ആകും ഇത്തരക്കാര്‍ക്ക് ഉണ്ടാവുക എന്ന് തോന്നുന്നു.ഇത്രയും ഞാന്‍ പറഞ്ഞത്  ആധികാരികം ആണ് എന്ന് കരുതി പറയുന്ന  കാര്യങ്ങള്‍ അല്ല.പകരം ചില വായനകളിലൂടെ ലഭിച്ച ചെറിയ അറിവാണ്.

  ഇത്രയും പറയാന്‍ കാരണം സിബില്‍ എന്ന യുവതിയെക്കുറിച്ചുള്ള സിനിമ കണ്ടപ്പോള്‍ അറിഞ്ഞ ചില കാര്യങ്ങള്‍ ആയിരുന്നു.16 വ്യക്തിത്വങ്ങള്‍  ഉള്ളില്‍ ഉണ്ടായിരുന്നതായാണ് സിബിലിനെ ചികിത്സിച്ച ഡോക്റ്റര്‍. വില്‍ബര്‍ അഭിപ്രായപ്പെട്ടത്.അവര്‍ സിബിലിനെ ചികിത്സിച്ചു തുടങ്ങിയ സമയം മുതല്‍ ഉള്ള വിവരങ്ങള്‍ ഉള്‍പ്പടെ അവളുടെ ജീവിതം Flora Rheta Schreiber എന്ന എഴുത്തുകാരി 1973 ല്‍ പുസ്തകമായി പുറത്തിറക്കി.Sybil Dorsett എന്ന പേര് യഥാര്‍ത്ഥത്തില്‍ Shirley Ardell Mason എന്ന പേരിന്‍റെ മറ്റൊരു രൂപത്തില്‍ ഉള്ള അവതരണം (Pseudonym) ആണ് സിബിലിന്റെ ജീവിതം ടെലിവിഷന്‍ മിനി സീരീസ് ആയി 1976,2007 എന്നീ വര്‍ഷങ്ങളില്‍ ഇറങ്ങിയിരുന്നു.സിബില്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന സ്ക്കൂളില്‍ ആണ് ജോലി ചെയ്യുന്നത്.ഒരു ടീച്ചര്‍ ആകണം എന്ന ആഗ്രഹം ആയിരുന്നു അവള്‍ക്കു.എന്നാല്‍ ഒരു ദിവസം എന്നത്തേയും പോലെ അവളില്‍ നടന്ന ചില ചിന്തകള്‍ അവളെ കൊണ്ട് എത്തിച്ചത് വെള്ളത്തിലേക്ക്‌ ഇറങ്ങി നില്‍ക്കുന്ന അവളുടെ മറ്റൊരു വ്യക്തിത്വത്തെ ആണ്.പിന്നീട് അപകടകരമായ ഒരു അവസ്ഥ അവളുടെ ജീവന്‍ എടുക്കും എന്ന രീതിയില്‍ എത്തിയപ്പോള്‍ ആണ് ഒരു സംശയത്തിന്റെ പേരില്‍ ഡോക്റ്റര്‍ വില്‍ബര്‍ എന്ന  Psychoanalyst അവളെ ചികിത്സിക്കാന്‍ തുടങ്ങുന്നത്.

  അവളുമായി ഉള്ള സമയങ്ങള്‍ ഡോക്റ്റര്‍ വില്‍ബറിനു അത്ഭുതം ആയി മാറി.ഒപ്പം വൈകാരികമായി ഒരു രോഗിയെ സമീപിക്കണ്ട അവസ്ഥയും.Seventh Day Adventist വിശ്വാസി ആയ സിബിലിന്റെ കുടുംബം ലോകാവസാനത്തെ കുറിച്ചും മറ്റും ഉള്ള ചിന്തകളിലും പ്രാര്‍ഥനകളിലും ആയിരുന്നു.അവരുടെ ചിന്താഗതികള്‍ ഒരു പരിധി വരെ അവളുടെ ചിന്തകള്‍ക്ക് മാറ്റം വരാന്‍ കാരണം ആയിട്ടുണ്ട്‌.എന്നാല്‍ അവളുടെ ജീവിതത്തില്‍ സംഭവിച്ച മോശമായ അനുഭവങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സിബില്‍ കണ്ടെത്തിയത് തന്‍റെ ഓരോ അവസ്ഥയെയും പ്രതിനിധികരിച്ച് അവളെ ആശ്വസിപ്പിക്കാനായി,അവളുടെ പരാജയങ്ങളെ മറച്ചു പിടിക്കുന്ന  ഓരോ കഥാപാത്രങ്ങളെ ഉണ്ടാക്കുക എന്നതായിരുന്നു.ഭയം,വേദന.ഇതായിരുന്നു അവളുടെ ജിവിതത്തില്‍ അവള്‍ക്കു ആകെ അറിയാമായിരുന്ന വികാരങ്ങള്‍.ചിലപ്പോള്‍ കൊച്ചു കുഞ്ഞിനെ പോലെയും ചിലപ്പോള്‍ മനോഹരമായി പിയാനോ വായിക്കുന്ന സിബില്‍ ചിലപ്പോള്‍ അവളുടെ അമ്മയും അമ്മൂമയും അമ്മയും സുഹൃത്തുക്കളും സഹപാഠികളും ഒക്കെ ആയി മാറുമായിരുന്നു.സിബിലിന്റെ അവസ്ഥയെ കുറിച്ചുള്ള അന്വേഷണത്തിന്റെ അവസാനം നമ്മള്‍ അറിയുന്നത് ഞെട്ടിപ്പിക്കുന്ന ചില രഹസ്യങ്ങള്‍ ആണ്.സിബില്‍ എന്ത് കൊണ്ട് ഇങ്ങനെ ആയി എന്ന് ചിത്രം അവതരിപ്പിക്കുന്നു.ഇത്തരം വിഷയങ്ങള്‍ സിനിമയായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടാന്‍ സാധ്യത ഉള്ള ഒരു ചിത്രം ആണ് Sybil.

  പിന്നാമ്പുറം:-സിനിമയിലെ കഥകള്‍ ഒരു സൈക്കോ ത്രില്ലര്‍ പോലെ അവതരിപ്പിച്ചു .ആദ്യം ബെസ്റ്റ് സെല്ലര്‍ ആയ പുസ്തകം ഒക്കെ ഇതിന്റെ ഭാഗം ആയിരുന്നു.എന്നാല്‍ ഈ കഥകള്‍ കെട്ടിച്ചമച്ചത് ആണെന്നും പറഞ്ഞു പിന്നീട് ഈ വിഷയത്തെ കുറിച്ച് പഠിച്ച "Debbie Nathan" ,"Sybil Exposed: The Extraordinary Story Behind the Famous Multiple Personality Case" എന്ന പുസ്തകത്തില്‍ തെളിവുകള്‍ നിരത്തി അവതരിപ്പിച്ചു.കുട്ടികള്‍ ഇല്ലാതെ ഇരുന്ന ഡോക്റ്റര്‍ വില്‍ബര്‍ സിബിലിനെ ചില പ്രത്യേക മരുന്നുകള്‍ നല്‍കി അവളെ അവരുടെ കൂടെ നിര്‍ത്താന്‍ വേണ്ടി നടത്തിയ പദ്ധതി ആയിരുന്നു അത് എന്ന് പോലും ഉള്ള ആരോപണങ്ങള്‍ ഈ സംഭവത്തെ കുറിച്ച് പറയുന്നുണ്ട്.സത്യാവസ്ഥ എന്താണ് എന്നറിയില്ലെങ്കിലും ലോകത്തിലെ തന്നെ Multiple Personality Disorder കേസുകളില്‍ ശ്രദ്ധേയം ആയിരുന്നു സിബിലിന്റെ കേസ്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)