Monday, 5 October 2015

508.MURDER BY DEATH(ENGLISH,1976)

508.MURDER BY DEATH(ENGLISH,1976),|Mystery|Comedy|Thriller|,Dir;-Robert Moore,*ing:-Peter Falk, Alec Guinness, Peter Sellers.

   വിശ്വവിഖ്യാത കുറ്റാന്വേഷണ കഥാപാത്രങ്ങളുടെ മറ്റൊരു പതിപ്പിനെ ഉപയോഗിച്ച് സ്പൂഫ് രീതിയില്‍ അവതരിപ്പിച്ച കോമഡി/മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണ് റോബര്‍ട്ട് മൂറിന്‍റെ Murder By Death.ഈ സിനിമയെ സമീപിക്കുമ്പോള്‍ ഒരു സ്പൂഫ് എന്നതില്‍ ഉപരി ശ്രദ്ധിക്കണ്ട മറ്റൊരു കാര്യം ഉണ്ട്.ചിത്രത്തിലെ ഒരു കഥാപാത്രം തന്നെ പറയുന്നത് പോലെ വായിക്കുന്ന കഥയുടെ അവസാന അഞ്ചു പേജുകളില്‍ ആണ് പല കുറ്റാന്വേഷണ കഥയുടെയും ഗതി നിയന്ത്രിക്കുന്നത്‌ എന്ന്.അത് വരെ പരിചിതം അല്ലാത്ത കഥാപാത്രങ്ങള്‍ അത് വരെ വായിച്ച കഥയില്‍ നിന്നും പ്രേക്ഷകന്‍റെ ശ്രദ്ധ പതിയാത്ത രംഗങ്ങളിലൂടെ കഥയുടെ വഴിത്തിരിവ് ആകുന്നു എന്ന്.

  അത്തരത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്‌ എഴുത്തുകാരന്റെ തൂലികയില്‍ നിന്നും വിരിഞ്ഞ ഒരു കണ്‍ക്കെട്ട് വിദ്യ ആയി അത് മാറുന്നു.മാജിക്കിലും ഇത്തരം ഒരു രീതി ആണല്ലോ പിന്തുടരുന്നത്.ഈ ഒരു രീതി ആണ് കാലാകാലങ്ങളായി കുറ്റാന്വേഷണ കഥകളും കഥാപാത്രങ്ങളും അനുവര്‍ത്തിച്ചു വരുന്നതും.ഈ ഒരു സമീപനവും ആയി ചിത്രത്തിന് വളരെയേറെ ബന്ധം ഉണ്ട്.ആ ബന്ധം ശരിക്കും ആസ്വദിക്കണം എങ്കില്‍ ചിത്രം കാണുക തന്നെ വേണം.ഇനി കഥയിലേക്ക് പോവുകയാണെങ്കില്‍ ഒരു ബംഗ്ലാവില്‍ ഒത്തു കൂടുന്ന കഥാപാത്രങ്ങള്‍ കഥാഗതിയെ നിയന്ത്രിക്കുന്ന ചിത്രങ്ങളുടെ അതെ രീതിയില്‍ തന്നെ ആണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.ഒരു നീണ്ട ലിസ്റ്റ് ആ രീതിയില്‍ ഉള്ള ചിത്രങ്ങളുടെ ആയുണ്ട്.The Exterminating Angel,Clue,The Man From Earth തുടങ്ങിയ ചിത്രങ്ങള്‍ ഒക്കെ അവതരിപ്പിക്കപ്പെടുന്ന രീതി ആണ് ഇവിടെ ഉദ്ദേശിച്ചത്.

  എന്നാലും അഗത ക്രിസ്റ്റിയുടെ Then There Were None എന്ന ചിത്രത്തിന്‍റെ ഒരു സ്പൂഫ് ആയാണ് ഈ ചിത്രം അവതരിപ്പിക്കപ്പെട്ടത് എന്ന് പറഞ്ഞാലും അതിശയോക്തി ഇല്ലാതില്ല .ലയണല്‍ ട്വയിന്‍ എന്ന അജ്ഞാതനായ ആതിഥ്യം സ്വീകരിക്കാന്‍ ആണ് വിശ്വ പ്രശസ്തരായ കുറ്റാന്വേഷണ കഥാപാത്രങ്ങളോട് സാമ്യം ഉള്ള ആ കഥാപാത്രങ്ങള്‍ എത്തുന്നത്‌.

"Each character is broadly based on a famous literary detective: Sidney Wang (Peter Sellers) is an aphorism-spouting Charlie Chan clone: Dick and Dora Charleston (David Niven and Maggie Smith) are patterned on the protagonists of the Thin Man flicks; Milo Perrier (James Coco), a Hercule Poirot takeoff, stalks through the proceedings declaring "I'm a Belgie, not a Frenchie!"; Sam Diamond (Peter Falk) is Raymond Chandler's Philip Marlowe and Dashiell Hammett's Sam Spade rolled in one; and Jessica Marbles (Elsa Lanchester) is a dottier variation of Agatha Christie's Miss Marple. Best bit: a "conversation" between blind butler Jamessir Bensonmum (Alec Guinness) and deaf-mute maid Yetta (Nancy Walker). The fade-out gag of Sherlock Holmes and Dr. Watson showing up late for Lionel Twain's party was edited from the theatrical version of Murder by Death, but was restored for TV. " (കടപ്പാട്:-Rotten Tomatoes)

  അവിടെ അവരെ കാത്തിരുന്നത് മരണം നടക്കും എന്ന് പ്രവചിച്ച ആതിഥേയന്‍ ആയിരുന്നു.അവരുടെ പരീക്ഷണങ്ങള്‍ ആ ബംഗ്ലാവില്‍ വാരാന്ത്യം ചിലവഴിക്കാന്‍ എത്തിയപ്പോള്‍ തന്നെ തുടങ്ങിയിരുന്നു.തമാശയിലൂടെയും കുറ്റാന്വേഷണ വിദഗ്ദ്ധരായ കഥാപാത്രങ്ങള്‍ തെളിവുകള്‍ നല്‍കുന്ന രീതികളിലൂടെയും ഒക്കെ ഈ ചിത്രം രസിപ്പിക്കുന്നുണ്ട്.അതിലും ഭീകരം ആയതു ഈ ചിത്രത്തിലെ ഓടി ഓടി വരുന്ന ട്വിസ്റ്റുകള്‍ ആണ്.കണ്ണടച്ച് തുറക്കുമ്പോള്‍ ട്വിസ്റ്റുകള്‍ മാറി മറിയുന്ന അവസ്ഥ.തീര്‍ച്ചയായും കുറ്റാന്വേഷണ ചിത്രങ്ങള്‍ ഇഷ്ടം ഉള്ളവര്‍ കാണേണ്ട ഒന്ന് തന്നെയാണ് ഇത്.കാരണം അവതരണ രീതിയുടെ പ്രത്യേകത മാത്രം അല്ല.കൂടാതെ അടക്കത്തോടെ ഒരുക്കിയ സ്പൂഫ് ചിത്രം എന്ന നിലയിലും കൂടി ആണ്.ഇതില്‍ മുഖ്യ കഥാപാത്രങ്ങളെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഈ കഥാപാത്രങ്ങള്‍ എങ്ങനെ  അവിടെ എത്തി എന്നും അതിനു കാരണം നമുക്ക് പരിചിതം ആയ ഒരു സംഭവം ആണെന്നതും ചിത്രത്തിലെ കൌതുകങ്ങളില്‍ ഒന്നാണ്.

More movie suggestions @www.movieholicviews.blogspot.com

   

No comments:

Post a Comment