509.FILMISTAAN(HINDI,2013),|Comedy|Drama|,Dir:-Nitin Kakkar,*ing:-Sharib Hashmi, Inaamulhaq, Kumud Mishra |.
സിനിമയും രാഷ്ട്രീയവും ഇന്ത്യയുടെ ആത്മാവില്‍ ഒഴുകുന്ന രണ്ടു കാര്യങ്ങള്‍ ആണ്.ബോളിവുഡ് സിനിമള്‍ക്ക് പലപ്പോഴും പ്രമേയം ആയിട്ടുണ്ട് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം.പലപ്പോഴും ശത്രു രാജ്യം എന്ന ലേബല്‍ ഉള്ളത് കൊണ്ട് തന്നെ പാക്കിസ്ഥാന്‍ കഥാപാത്രങ്ങള്‍ തന്നെയാണ് വില്ലന്‍ കഥാപാത്രങ്ങളായി അത്തരം ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്.തിരിച്ചു അവരുടെ സിനിമകളില്‍ ഇന്ത്യ ആകും വില്ലന്‍ കഥാപാത്രങ്ങള്‍.ഇത് രണ്ടു രാജ്യങ്ങളിലെയും ആളുകളുടെ രാജ്യസ്നേഹം ഉപയോഗപ്പെടുത്തുന്നു.എന്നാല്‍ "ബജ്രംഗി ഭായ്ജാന്‍" പോലെ ഉള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് ഒരു കാലത്ത് ഒന്നായിരുന്ന ജനതയുടെ സ്നേഹം എന്ന വികാരത്തെ ആയിരുന്നു.
ഫില്‍മിസ്ഥാന്‍ എന്ന 2014 ലെ മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദേശിയ പുരസ്ക്കാരം നേടിയ ഈ ചിത്രം അവതരിപ്പിക്കുന്നത് ബോളിവുഡ് സിനിമയും ശത്രു പക്ഷത്ത് ഉള്ള പാക്കിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലെ ജനങ്ങളും സണ്ണി എന്ന ഇന്ത്യക്കാരന്‍ അവര്‍ക്ക് സിനിമകളിലൂടെ നല്‍കിയ സന്തോഷവും ആയിരുന്നു.സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള അവസരങ്ങള്‍ തേടി ഇറങ്ങിയ ഒരു ശരാശരി സ്വപ്‌നങ്ങള്‍ ഉള്ള ഇന്ത്യന്‍ ചെറുപ്പക്കാരന്‍ ആയിരുന്നു സണ്ണി.എന്നാല്‍ സ്വപ്നതുല്യമായ ബോളിവുഡ് എന്ന സിനിമ ലോകം അവനു അന്യം ആയി നിന്നു.സിനിമയില്‍ പിന്നണി പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവുകയും ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ ഉള്ള ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചും കൊണ്ട് സണ്ണി ജീവിച്ചു.ആ സമയത്താണ് ഒരു സുഹൃത്ത് വഴി ഡോക്യുമെന്‍ററി നിര്‍മിക്കാന്‍ ആയി ഇന്ത്യയില്‍ വന്ന അമേരിക്കന്‍ സംഘത്തെ സഹായിക്കാന്‍ ഉള്ള ജോലി സണ്ണിക്ക് ലഭിക്കുന്നത്.ഒരു രാത്രി അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തകരാറില്‍ ആകുന്നു.
കാര്‍ ശരി ആക്കി കൊണ്ട് വരാന്‍ പറഞ്ഞിട്ട് ബാക്കി ഉള്ളവര്‍ സണ്ണിയെ കൂട്ടാതെ പോകുന്നു.ആ സമയം ആണ് അജ്ഞാതര്‍ ആയ കുറച്ചു ആളുകള്‍ സണ്ണിയെ തട്ടിക്കൊണ്ടു പോകുന്നത്.പിന്നീട് സണ്ണി കണ്ണ് തുറക്കുമ്പോള്‍ അയാള്‍ പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ ആയിരുന്നു.അമേരിക്കന്‍ സംഘത്തെ തട്ടിക്കൊണ്ടു പോയി വില പേശാന്‍ തീരുമാനിച്ച തീവ്രവാദി സംഘടന ആയിരുന്നു സണ്ണിയെ തട്ടിക്കൊണ്ടു പോയത്.ആള് മാറി ആണ് തട്ടിക്കൊണ്ടു പോയതെങ്കിലും അവര്‍ സണ്ണിയെ വിടുന്നില്ല.സണ്ണിയെ അവര്‍ തടവില്‍ ആക്കുന്നു,എന്നാല്‍ സണ്ണിക്ക് ജീവിതത്തിലെ ചില പ്രധാന ബന്ധങ്ങള്‍ ലഭിക്കുക ആയിരുന്നു ആ സംഭവത്തോടെ.ബോളിവുഡ് സിനിമകളെ ഇഷ്ടമുള്ള ആ ഗ്രാമത്തിലെ ആളുകള്‍ക്ക് അവന്‍ പ്രിയപ്പെട്ടവന്‍ ആയി മാറി.സണ്ണിയുടെ അവിടത്തെ ജീവിതവും തല്‍പ്പര കക്ഷികള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന തീവ്രവാദവും തമ്മില്‍ ഉള്ള അദൃശ്യമായ സംഘര്‍ഷവും കൂടി ഉള്‍പ്പെടുത്തി ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.അധികം ബഹളങ്ങള്‍ ഇല്ലാത്ത നല്ലൊരു കൊച്ചു ചിത്രം ആണ് ഫില്‍മിസ്ഥാന്‍.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment