518.THE SUBJECTS(ENGLISH,2015),|Mystery|Thriller|,Dir:-Robert Mond,*ing:-Paul O'Brien, Charlotte Nicdao, Emily Wheaton.
ഹോളിവുഡ് സിനിമ ലോകം സൂപ്പര്‍ ഹീറോകള്‍ കയ്യടക്കുമ്പോള്‍ Anti-Super Hero കഥ പ്രമേയം ആക്കിയാണ് The Subjects എന്ന ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു മുറിയില്‍ അടയ്ക്കപ്പെട്ട കഥാപാത്രങ്ങളെ പ്രമേയം ആക്കിയുള്ള ചിത്രങ്ങള്‍ ഹോളിവുഡ് ക്ലീഷേ ആയി മാറിയിരിക്കുന്നു ഇപ്പോള്‍.എങ്കിലും ഇത്തരം ചിത്രങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന Mystery Element പലപ്പോഴും അത്തരം സിനിമകളെ രക്ഷപ്പെടുത്തി എടുക്കാറുണ്ട്.ലോകത്തിന്‍റെ ഭാവി എന്ന് സ്വയം പ്രചാരണം നടത്തുന്ന ഒരു മരുന്ന് കമ്പനിയുടെ മരുന്ന് പരീക്ഷണത്തിന് വിധേയരാകാന്‍ വന്ന എട്ടു പേരിലൂടെ ആണ് ഈ ചിത്രം വികസിക്കുന്നത്.
പണം ആഗ്രഹിച്ചു തന്നെയാണ് ആ എട്ടു പേരും ആ പരീക്ഷണത്തിന് തയ്യാറാകുന്നത്.പലതരം ജീവിത പശ്ചാത്തലത്തില്‍ നിന്നും വന്ന അവര്‍ എട്ടു പേരും ഒരു മുറിയില്‍ അടയ്ക്കപ്പെടുന്നു.എട്ടു മണിക്കൂര്‍ നീളം ഉള്ള ആ മരുന്ന് പരീക്ഷണം തുടങ്ങുമ്പോള്‍ ആ മുറി അടയ്ക്കപ്പെടുന്നു.എന്തിനുള്ള മരുന്നുകള്‍ ആണ് അവര്‍ക്ക് നല്‍കുന്നത് എന്നത് അജ്ഞാതം ആയിരുന്നു.അവര്‍ മരുന്ന് കഴിക്കുന്നു.വാതിലുകള്‍ അടയ്ക്കപ്പെടുന്നു.ഇനിയുള്ള എട്ടു മണിക്കൂറുകള്‍ അടയ്ക്കപ്പെട്ട ആ മുറിയില്‍ ചിലവഴിക്കാന്‍ തീരുമാനിച്ച അവര്‍ സമയം മുന്നോട്ടു പോകാന്‍ പല വഴികളും പരീക്ഷിക്കുന്നു.
വ്യത്യസ്തമായ സാമൂഹിക പശ്ചാത്തലം എന്നത് കൊണ്ട് തന്നെ വിഭിന്നമായ ജീവിത കാഴ്ചപ്പാട് ഉള്ളവരായിരുന്നു അവര്‍ ഓരോരുത്തരും.അത് അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.ഒപ്പം സൗഹൃദങ്ങളും.ആ സമയത്താണ് മരുന്ന് പരീക്ഷണത്തിന്റെ ആദ്യ ആദ്യ ഫലം അവര്‍ അറിയുന്നത്.ഞെട്ടലോടെ മാത്രം അവര്‍ക്ക് സമീപിക്കാവുന്ന ഒരു ഫലം ആയിരുന്നു അവര്‍ അനുഭവിച്ചത്.അവിടെ എന്താണ് സംഭവിച്ചത്?എന്തിനായിരുന്നു ആ മരുന്ന് പരീക്ഷണം?കുഴപ്പമില്ലാത്ത ട്വിസ്ട്ടുകളും ആയി തരക്കേടില്ലാത്ത ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണ് The Subjects.
More movie suggestions@www.movieholicviews.blogspot.com

More movie suggestions
No comments:
Post a Comment