510.QUEEN(HINDI,2014),|Comedy|Drama|,Dir:-Vikas Bahl,*ing:-Kangana Ranaut, Rajkummar Rao, Lisa Haydon,
"ഫിര്‍ സിന്ദഗി " എന്ന മിലിന്ദ് സോമന്‍-ഗുല്‍ പനാഗ് ചിത്രം ഷൂട്ടിങ്ങിന് ശേഷം പത്തു വര്‍ഷമായി പെട്ടിയിലാണ്.ആ ചിത്രം ആണ് വികാസ് ബാല്‍ "ക്വീന്‍" എന്ന പേരില്‍ റീമേക്ക് ചെയ്തു ഇറക്കുന്നത്. നായക കഥാപാത്രങ്ങള്‍ക്ക് പ്രാമൂഖ്യം ഉള്ള ബോളിവുഡ് സിനിമകളില്‍ ഇടയ്ക്കിടെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ ഇറങ്ങാറുണ്ട്.അപൂര്‍വ്വം ആയി ഇറങ്ങുന്ന ഇത്തരം ചിത്രങ്ങളിലൂടെ ബോളിവുഡ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്ന രണ്ടു പേരാണ് വിദ്യ ബാലനും കങ്കണയും.ഖാന്മാരുടെ സിനിമകളില്‍ അഭിനയിച്ചാല്‍ മാത്രമേ ഹിന്ദി സിനിമ ലോകത്ത് നിലനില്‍പ്പ് ഉണ്ടാകൂ എന്ന ചിന്തയ്ക്ക് വിരാമം ഇട്ട നടി കൂടി ആണ് കങ്കണ.കങ്കണ ഇത് വരെ ഖാന്‍ ത്രയങ്ങളുടെ സിനിമയില്‍ അഭിനയിച്ചിട്ടില്ല എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടത് ആണ്.
സ്ത്രീ പക്ഷ സിനിമ ആണെങ്കിലും പൂര്‍ണമായും ഒരു ഫെമിനിസ്റ്റ് ചിത്രം അല്ല Queen.യാഥാസ്ഥിതിക കാഴ്ചപ്പാടുകളിലൂടെ ജീവിക്കുന്ന ഒരു സമൂഹത്തില്‍ ആണ് റാണിയും ജീവിച്ചത്.ബേക്കറി നടത്തിയിരുന്ന റാണിയുടെ കുടുംബം വിജയ് എന്ന യുവാവിന്‍റെ കുടുംബവും ആയുള്ള അടുപ്പം വച്ചാണ് അവളെ അവനു വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ വിദേശ രാജ്യത്ത് നിന്നും നേടിയ ഉന്നത വിദ്യാഭ്യാസം വിജയുടെ തീരുമാനത്തെ മാറ്റാന്‍ കാരണമായി.റാണിയെ പോലെ ഒരു പെണ്‍ക്കുട്ടി തനിക്കു ഇണങ്ങില്ല എന്ന് അവനു തോന്നുന്നു.ദൗര്‍ഭാഗ്യകരമായ ഒരു തീരുമാനം വിജയ് അവരുടെ കല്യാണത്തിന്റെ തലേന്ന് എടുക്കുന്നു.വിജയ് കല്യാണത്തില്‍ നിന്നും പിന്മാറി.റാണി ഏറെ അപേക്ഷിച്ചുവെങ്കിലും വിജയ് തീരുമാനം മാറ്റുന്നില്ല.
ദു:ഖിതയായ റാണി എന്നാല്‍ തളരാന്‍ തയ്യാറല്ലായിരുന്നു.അവള്‍ ഹണിമൂണ്‍ നടത്താനായി നിശ്ചയിച്ച പാരീസ് ആമ്സ്റ്റര്‍ഡാം എന്നിവിടങ്ങളിലേക്ക് ഒറ്റയ്ക്ക് പോകാന്‍ തീരുമാനിക്കുന്നു നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തം ആയി വിജയ് ഇല്ലാതെ.അവള്‍ ആ യാത്രയില്‍ കുറെ ഏറെ ആളുകളെ കണ്ടു മുട്ടുന്നു.ജീവിക്കാനായി പലതും ചെയ്യുന്നവര്‍,അവളുടെ ദു"ഖത്തെക്കാളുംവലിയ ദു:ഖങ്ങള്‍ ഉള്ളവര്‍ ഒക്കെ.റാണിയുടെ ജീവിതം തന്നെ മാറുന്നു.അവള്‍ പോരാടിയത് പുരുഷ സമൂഹത്തോട് ഒന്നും അല്ലായിരുന്നു.പകരം തന്‍റെ ജീവിത വിധിക്ക് എതിരായിരുന്നു.അത് കൊണ്ട് തന്നെ ഇതിലെ സ്ത്രീപക്ഷം എന്നത് ആണിന്‍റെ ഒപ്പം നില്‍ക്കാന്‍ പട വെട്ടുന്ന ഫെമിനിസ്റ്റ് രീതികളില്‍ അല്ലായിരുന്നു.രസകരമായ സംഭവങ്ങളും നല്ല പാട്ടുകളും ഒക്കെ ഉള്ള ഒരു നല്ല സിനിമ ആയിരുന്നു Queen.കങ്കണയെ തേടി മികച്ച നദിക്കു ഉള്ള ദേശിയ പുരസ്ക്കാരം എത്തിയപ്പോള്‍ ഈ ചിത്രം മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശിയ പുരസ്ക്കാരവും നേടുകയുണ്ടായി.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment