511.THE GIFT(ENGLISH,2015),|Thriller|Mystery|,Dir:-Joel Edgerton,*ing:-Jason Bateman, Rebecca Hall, Joel Edgerton .
ചിലര്‍ക്കെങ്കിലും ഭൂതക്കാലം ഒരു ചോദ്യ ചിഹ്നമായി മുന്നില്‍ വരാറുണ്ട്.പലപ്പോഴും ജീവിതത്തിലെ ഒരു കാലഘട്ടത്തില്‍ ഉള്ള ചില കാര്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പിന്നീട് അവരെ പിന്തുടരുന്നു.എന്നാല്‍ ചിലര്‍ ഭൂതക്കാലത്ത് ചെയ്ത നന്മകള്‍ അനുഗ്രഹം ആയി മാറുകയും ചെയ്യാറുണ്ട്.നന്മയും തിന്മയും വേര്‍തിരിക്കുന്നത് ഏതു അളവ് കോലില്‍ ആണെങ്കിലും അതിന്‍റെ ഫലം വരുക പ്രതികാരം ആയോ സഹായം ആയോ ആകും.ഇനി ഈ അവസ്ഥയെ സൈമണ്‍ എന്ന ജീവിതത്തില്‍ വിജയി ആയി എന്ന് സ്വയം അഭിമാനിക്കുന്ന മനുഷ്യന്‍റെ ജീവിതത്തിലേക്ക് അവലോകനം ചെയ്യാം.അത്തരം ഒരു അവലോകനത്തിന്റെ കഥ ആണ് മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആയ The Gift അവതരിപ്പിക്കുന്നത്.
സൈമണ്‍ തന്റെ ഭാര്യയായ റോബിനുമായി ജീവിക്കുകയാണ്.പുതിയ വീട് വാങ്ങിച്ചു പുതിയ നഗരത്തിലേക്ക് സൈമണും ഭാര്യയും താമസം ആരംഭിക്കുന്നു.അവിടെ വച്ചാണ് ഒരു ഷോപ്പിംഗിന്റെ ഇടയില്‍ വച്ച് അവരെ ഒരു അപരിചിതന്‍ പരിചയപ്പെടുന്നത്.സൈമണിന് ആളെ ആദ്യം മനസ്സിലായില്ല.എന്നാല്‍ ആ അപരിചിതന് സൈമണിനെ മനസ്സിലായി.പിന്നീടാണ് ഇരുപതു വര്‍ഷം മുന്‍പ് ഒപ്പം പഠിച്ച ഗോര്‍ടോ ആണത് എന്ന് സൈമണ്‍ മനസ്സിലാക്കുന്നത്.അടുത്ത ദിവസം വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് സൈമണിന്റെ വീട്ടില്‍ ആദ്യ സമ്മാനം എത്തുന്നു ഗോര്‍ടോയുടെ വക.പിന്നീട് ദിവസവും ഓരോ സമ്മാനം ആയി അയാള്‍ വരുന്നു.കൂടുതലും റോബിന്‍ മാത്രം ഒറ്റയ്ക്ക് ഉള്ളപ്പോള്‍ ആയി അയാളുടെ സന്ദര്‍ശനം.ചുരുക്കത്തില്‍ ഗോര്‍ടോ അവരുടെ ജീവിതത്തില്‍ ഇടപ്പെടാന്‍ ശ്രമിക്കുകയും സൈമണിനും റോബിനും അയാള്‍ ഒരു ശല്യം ആയി മാറുകയും ചെയ്യുന്നു.
ഒരു ദിവസം സൈമണ്‍-റോബിന്‍ എന്നിവരെ തന്‍റെ വീട്ടിലേക്കു ഗോര്‍ടോ വിരുന്നിനു ക്ഷണിക്കുന്നു.എന്നാല്‍ അന്ന് സൈമണ്‍ ഗോര്‍ടോയോടു ഇനി മുതല്‍ അവരെ കാണാന്‍ ശ്രമിക്കരുത് എന്ന് അറിയിക്കുന്നു.എന്നാല്‍ പിന്നീട് ആരാണ് ഗോര്‍ടോ എന്നറിയാന്‍ റോബിന്‍ നടത്തിയ ശ്രമങ്ങള്‍ അവരെ കൊണ്ടെത്തിച്ചത് ഭീകരമായ ഒരു ഭൂതക്കാലത്തിലേക്ക് ആയിരുന്നു.സൈമണ്‍-ഗോര്‍ടോ എന്നിവരുടെ ആരും അറിയാത്ത ഭൂതക്കാലം.ഭൂതക്കാലത്തെ പ്രവൃത്തികള്‍ വര്‍ത്തമാന കാലത്ത് സമ്മാനങ്ങളുമായി എത്തിയതാണെന്ന് മനസ്സിലായപ്പോഴേക്കും പലതും സംഭവിച്ചിരുന്നു.മികച്ച ത്രില്ലര്‍ ചിത്രം എന്നതില്‍ ഉപരി ചെയ്യാവുന്നതിലും `ഏറ്റവും ക്രൂരമായ പ്രതികാരം ആണ് ഇവിടെ ഈ കഥാപാത്രങ്ങളില്‍ ഒരാള്‍ ചെയ്യുന്നത്.ശരിക്കും പ്രേക്ഷകനെ പോലും ശരിയും തെറ്റും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കുഴപ്പിക്കുന്ന ഒന്ന്.ഈ വര്‍ഷം ഇറങ്ങിയ ത്രില്ലര്‍ /മിസ്റ്ററി ചിത്രങ്ങളില്‍ മികച്ചതാണ് ഇത്.ജേസന്‍ ബേട്മാന്‍,ജോയല്‍ എട്ഗേര്ട്ടന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു ഈ ചിത്രത്തില്‍.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment